ബാക്ടീരിയല്‍ വാട്ടത്തിനെതിരെ പ്രതിരോധശേഷിയുള്ള ഇനങ്ങൾ - സുര്യ, ശ്വേത, ഹരിത
ബാക്ടീരിയല്‍ വാട്ടത്തെ പ്രതിരോധശേഷിയുള്ള സങ്കര ഇനം - നീലിമ
പുസ പർപ്പിൾ ക്ലസ്റ്റർ, പൊന്നി
മഴക്കാല വിളകള്‍ മെയ്-ജൂണ്‍ മാസത്തില്‍ കാലവര്‍ഷം തുടങ്ങുന്നതിന്‍റെ മുമ്പായി പറിച്ചുനടുക.നനച്ചു കൊടുക്കാനുള്ള സൗകര്യം ഉണ്ടെങ്കില്‍ സെപ്റ്റംബര്‍ -ഒക്ടോബര്‍ മാസത്തിലും പറിച്ചു നടാവുന്നതാണ്.
ഒരു മാസം പ്രായമുള്ള തൈകള്‍ പറിച്ചു നടുക.,ഒരു സെന്റിലേക്ക് ആവിശ്യമായ വിത്തിന്റെ തോത്- 2 ഗ്രാം.
തവാരണ
തുറസ്സായ സ്ഥലത്ത് 100 സെ:മി വീതിയിലും സൗകര്യപ്രദമായ നീളത്തിലും മേല്‍മണ്ണും നല്ലപോലെ അഴുകിയ ജൈവവളവും ഉപയോഗിച്ച് തടങ്ങളെടുക്കുക. വിത്ത് വിതച്ചതിനു ശേഷം പച്ചിലകള്‍ ഉപയോഗിച്ച് പുതയിട്ടുകൊടുക്കുകയും ദിവസവും രാവിലെ നനച്ചു കൊടുക്കുകയും വേണം. പറിച്ചു നടുന്നതിന്റെ ഒരു ആഴ്ച്ച മുമ്പ് നന നിര്‍ത്തുക്കുകയും പറിച്ചു നടുന്നതിന്‍റെ തലേദിവസം നല്ലപോലെ നനക്കുകയും വേണം. പ്രോ-ട്രേകളിലും തൈകള്‍ ഉണ്ടാക്കാവുന്നതാണ്. ട്രേകളില്‍ ചകിരിച്ചോറും വെര്‍മികമ്പോസ്റ്റും തുല്യഅളവില്‍ നിറച്ചു ഓരോ കുഴിയിലും ഓരോ വിത്ത് ഇടുക.
നിലമൊരുക്കല്‍
നിലം നന്നായി കിളചൊരുക്കി കളകള്‍ നീക്കം ചെയ്തു നിരപ്പാക്കുക. നിര്‍ദ്ദിഷ്ട അകലത്തില്‍ ( ശ്വേത, സുര്യ എന്നിവ 60 സെ:മി x 60 സെ:മി അകലത്തിലും ,ഹരിത,നീലിമ എന്നിവ 75-90 സെ:മി X60 സെ:മി അകലത്തിലും നടെണ്ടാതാണ്.
വേനല്‍കാലത്ത് 3-4 ദിവസത്തെ ഇടവേളകളില്‍ നന്നായി നനക്കുക.
സെന്റിന് ,100 കിലോ ജൈവവളം 300 ഗ്രാം യൂറിയ, 900 ഗ്രാം മസ്സൂറിഫോസ് , 80 ഗ്രാം പൊട്ടാഷ് എന്നിവ അടിവളമായും,
200 ഗ്രാം യൂറിയ 80 ഗ്രാം പൊട്ടാഷ് 20-30 ദിവസത്തിനുശേഷവും,
100 ഗ്രാം യൂറിയ രണ്ടു മാസത്തിനു ശേഷവും നല്‍കണം.