info@krishi.info1800-425-1661
സ്വാഗതം Guest

വിളകള്‍

ഇനങ്ങൾ

ഡെട്രോയിറ്റ് ഡാര്‍ക്ക്റെഡ്

നടീൽ സമയം

ആഗസ്റ്റ്-മുതല്‍ ജനുവരി വരെയാണിതിന്‍റെ കൃഷികാലം.

നടീൽ വസ്തുക്കൾ

നേരിട്ട് വിത്തുപാകി കൃഷി എടുക്കുന്നവയാണിവ .

നടീൽ രീതി

വിത്ത് മണലുമായി ചേര്‍ത്ത് വേണം വിത്തയ്ക്കാന്‍ . 45  സെ.മീ അകലത്തില്‍ 20  സെ.മീ .ഉയരത്തില്‍ വാരങ്ങളെടുത്ത് അതില്‍ 10  സെ.മീ .അകലത്തില്‍ വരിയായി വിത്തിടാം.മുളച്ച് മൂന്നാഴ്ചയാകുമ്പോള്‍ അധികമുള്ള തൈകള്‍ പറിച്ചു മാറ്റി ചെടികള്‍ തമ്മിലുള്ള അകലം ഏതാണ്ട് 10   സെ.മീ.ആക്കണം.

വളപ്രയോഗം

ഒരു ഹെക്ടറിന് അടിവളമായി  നല്‍കേണ്ടത് 37.5   കി.ഗ്രാം യൂറിയയും 37.5  കി.ഗ്രാം മസൂരിഫോസും 37.5  കി.ഗ്രാം പൊട്ടാഷുമാണ്. മേല്‍വളമായി 37.5 കിലോ.ഗ്രാം യൂറിയ നല്‍കണം. കൂടാതെ ജൈവവളം 20  ടണ്ണ്‍ കൊടുക്കണം.

വിളവെടുപ്പ്

വിത്തു വിതച്ച് ഒന്നര-രണ്ടുമാസമാകുമ്പോള്‍ വിളവെടുക്കാം.