info@krishi.info1800-425-1661
സ്വാഗതം Guest

വിളകള്‍

ഇനങ്ങള്‍

കുറ്റിപയര്‍   :ഭാഗ്യലക്ഷ്മി ,കൈരളി,അനശ്വര,വരുണ്‍,കനകമണി.

വള്ളിപയര്‍ :വെള്ളായണി ജ്യോതിക ,ശാരിക,മാലിക,ലോല,വൈജയന്തി.

നടീൽ കാലം

എല്ലാ കാലത്തും കൃഷി ചെയ്യാം .

നടീൽ വസ്തുക്കള്‍

വിത്താണ് നടാന്‍ ഉപയോഗിക്കുന്നത്.

വിത്തിന്‍റെ തോത് സെന്‍റിന്

കുറ്റിപയര്‍     - 100 ഗ്രാം 

വള്ളിപയര്‍    - 20 ഗ്രാം 

നടീൽ രീതി

2 മീറ്റർ ഇടവിട്ട് വെള്ളം വാർന്നു പോകാൻ ഉള്ള ചാലുകൾ കീറണം  രണ്ടു വിത്തുകൾ വീതം 25 x15 സെൻറീമീറ്റർ അകലത്തിൽ ഇടാം കുറ്റി പയറിനങ്ങൾ 30 x 15 സെൻറീമീറ്റർ അകലത്തിലും ചെറിയതോതിൽ പടരുന്ന 45 x 30 സെൻറീമീറ്റർ അകലത്തിലും നടാം പന്തലിൽ കയറ്റേണ്ട ഇനങ്ങൾ 2 x 2 മീറ്റർ അകലത്തിലും കമ്പുകൾ കുത്തി പടർത്തുന്നവ  1.5 മീറ്റർ x 45 മീറ്റർ അകലത്തിലാണ് നടുന്നത്

ജലസേചനം

കൃത്യമായ ഇടവേളകളില്‍ ജലസേചനം നടത്തുക.

വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ അധിക ജലസേചനം അമിതമായ 

കായിക വളര്‍ച്ചയ്ക്ക് ഇടയാക്കുമെന്നതിനാല്‍ ഒഴിവാക്കുക.

പുഷ്പിക്കുന്ന സമയത്തെ  കൂടുതല്‍  ജലസേചനം കൂടുതല്‍ പുഷ്പങ്ങളുണ്ടാകുന്നതിനു സഹായിക്കും.

വളപ്രയോഗം

അടിവളം                                  സെന്‍റിന്

കാലിവളം                         -       80 കിലോ

കുമ്മായം                           -      ഒരു കിലോ

യൂറിയ                              -       88 ഗ്രാം 

മസ്സൂറിഫോസ്                    -      600 ഗ്രാം

പൊട്ടാഷ്                            -      70 ഗ്രാം

മേല്‍വളം

യൂറിയ (തവണകളായി)      -      88 ഗ്രാം 

 

വിളവെടുപ്പ്

പച്ചക്കറിക്കായുള്ള കായ്കള്‍ വിത്തുപാകി 50-60 ദിവസം കൊണ്ട് വിളവെടുക്കാറാകും.നേരത്തെ വിളവു തരുന്ന

മൂപ്പ് കുറഞ്ഞ ഇനങ്ങളില്‍ 45 ദിവസംകൊണ്ട് ആദ്യവിളവെടുപ്പ് നടത്താം.100 ദിവസം വരെ കായ്കള്‍ ലഭിക്കുന്നതാണ്.

മൂപ്പെത്തി നാരുവയ്ക്കുന്നതിനു മുമ്പ് ,ഇളം പ്രായത്തില്‍ തന്നെ കായ്കള്‍ എടുക്കണം.പയറില്‍ 5-6 ദിവസം ഇടവിട്ട്

വിളവെടുക്കാവുന്നതാണ്.

മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍

അനുബന്ധം

വിഗ്ന അന്ഗ്വിക്കുലേറ്റ എന്ന ശാസ്ത്ര നാമത്തിലുള്ള പയര്‍ മധ്യആഫ്രിക്കയിലാണ് ജന്മമെടുത്തത്.ഉഷ്ണകാലവിളയായ പയറിന്‍റെ ശരിയായ വളര്‍ച്ചയ്ക്കും വിളവിനും 21 ഡിഗ്രീ മുതല്‍ 35 ഡിഗ്രീ വരെയുള്ള താപനിലയാണ് ഏറ്റവും യോജിച്ചത്.