info@krishi.info1800-425-1661
സ്വാഗതം Guest

വിളകള്‍

ആമുഖം

എയർപൊട്ടറ്റോ എന്നറിയപ്പെടുന്ന അടതാപ്പിനെ ഉരുളക്കിഴങ്ങിന്‍റെ പകരക്കാരൻ എന്നു വിശേഷിപ്പിക്കാം. ഉരുളക്കിഴങ്ങ് പാകംചെയ്യുന്നതുപോലെ തന്നെ കറിവയ്ക്കാനുമാകും. പക്ഷെ ഉരുളക്കിഴങ്ങിന്‍റെ അത്ര രുചിയില്ല. എന്നിരുന്നാലും ഉരുളക്കിഴങ്ങിനേക്കാളും വളരെയേറെ പോഷകമൂല്യം ഉണ്ടെന്നു കരുതപ്പെടുന്നതിനാലായിരിക്കാം ആറേഴ് പതിറ്റാണ്ടു കൾക്കു മുന്പ് നാട്ടുകാർ ഒന്നടങ്കം തങ്ങളുടെ പുരയിടത്തിൽനിന്നും ഒഴിവാക്കിയതിന്‍റെ പതി·ടങ്ങ് വേഗത്തിൽ ഇപ്പോൾ അടതാപ്പ് കൃഷി വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നത്. ചിലർ വൻതോതിൽ കൃഷി നടത്തുന്നുണ്ട്. അവയ്ക്ക് ആവശ്യക്കാരുമുണ്ട്. 

കാച്ചിൽ വർഗത്തിൽപ്പെട്ട ഒരു വിള.

കാച്ചിൽ പോലെ തന്നെ ഈ കിഴങ്ങും പുഴുങ്ങിത്തിന്നാനും കറിവയ്ക്കാനും ഒക്കെ കൊള്ളാം. മേൽപ്പോട്ട് പടർന്നു കയറുന്ന വള്ളിയിൽ ഉരുളക്കിഴങ്ങിന്‍റെ ആകൃതിയിലുള്ള മേക്കായ് ഉണ്ടാകും. അനുകൂലസാഹചര്യമാണെങ്കിൽ മുട്ടിന് മുട്ടിന് കണക്കില്ലാതെ ഉണ്ടാകും. 500-600 ഗ്രാം തൂക്കമുള്ളവ വരെ ലഭിക്കും. എന്നാൽ അപൂർവമായി 3-4 കിലോഗ്രാം തൂക്കം വരുന്ന മേക്കായ്കളും കിട്ടാറുണ്ട്.

സാധാരണ വ്യാപകമായി കൃഷി ചെയ്യപ്പെടുന്നവയുടെ തൊലിക്കു ബ്രൗണ്‍നിറമാണ്. എന്നാൽ തൊലിപ്പുറമേ വെള്ള നിറമുള്ള ഒരു അപൂർവ ഇനം കൂടിയുണ്ട്.

വെള്ള അടതാപ്പിന് വിളവ് ഇത്തിരി കുറവാണെന്ന് കേൾക്കുന്നു. പക്ഷെ സാധാരണ അടതാപ്പിനേക്കാൾ വളരെ ഉയർന്ന തോതിൽ പോഷകമൂല്യം ഉണ്ടെന്നും പറയപ്പെടുന്നു 

നടീൽ വസ്തു

വള്ളികളിൽ ഉണ്ടാകുന്ന മേക്കായ ആണ് നടാനുപയോഗിക്കുന്നത്‌

ഏതാണ്ട് രണ്ടുമാസക്കാലം സുഷുപ്താവസ്ഥ ഉള്ളതിനാല്‍ വിളവെടുത്ത ഉടനെ നടാറില്ല. പ്രധാന മുള വന്നാലേ കൃഷിയിറക്കൂ. 

നടീൽ രീതി

കാലവർഷാരംഭത്തോടെ കാച്ചിൽ നടുന്ന അതേ രീതിയിൽ കുഴിഎടുത്ത് മൂടി അല്പം ജൈവവളങ്ങളും ചേർത്ത് ഇടത്തരം വലുപ്പമുള്ള ഒരു മേക്കായ് നടുക. പടർന്നു കയറാനുള്ള സൗകര്യ മുണ്ടായിരിക്കണം. ചെറുമരങ്ങളിൽ കയറ്റി വിടുകയോ പന്തലിട്ടു കൊടുക്കുകയോ ചെയ്യാം. 

50  cm * 50 cm ഇടയകലം പാലിച്ചുകൊണ്ട്‌ വേണം ചെടികള്‍ നടാന്‍ 

ജലസേചനം

സ്പ്രിങ്ക്ലെർ  രീതി വഴി ചൂട് കൂടിയ മാസങ്ങളിൽ നനച്ചു കൊടുക്കുന്നത് നല്ലതാണു .

വെള്ളം കെട്ടി കിടക്കുന്നത് ചെടിയുടെ വളർച്ചയെ പ്രീതികൂലമായി ബാധിക്കുന്നതിനാൽ അത് ഒഴിവാക്കുക .

കളനിയന്ത്രണം

ഓരോ മാസത്തിലും കളകൾ പറിച്ചു നീക്കം ചെയ്യേണ്ടതായിട്ടുണ്ട് .പ്രേത്യേകിച്ചും ജൂലൈ മുതൽ സെപ്തംബര് മാസം വരെ .കളകൾ വളരാൻ പറ്റിയ സാഹചര്യം ആയതിനാൽ  ഈ കാലയളവിൽ കളകൾ പറിച്ചു നശിപ്പിക്കാൻ ശ്രദ്ധിക്കണം  

വിളവെടുപ്പ്

180 -200  ദിവസത്തിനുള്ളിൽ ആദ്യത്തെ വിളവെടുപ്പ് നടത്താം .എന്നാൽ മണ്ണിനടിയിലുള്ള കിഴങ്ങു വിളവെടുക്കുന്നത് 2 മുതൽ 3 വർഷത്തിന് ശേഷമാണു .

ഒക്ടോബര് നവംബര് മാസങ്ങളിലാണ്   വിളവെടുക്കാൻ പറ്റിയ സമയം