info@krishi.info1800-425-1661
സ്വാഗതം Guest

വിളകള്‍

ഇനങ്ങള്‍

കെ.എ.യു ലോക്കല്‍ .ഇന്ദു, താര

 

നടീൽ കാലം

കുമ്പളം അഥവാ, ആഷ്‌ഗോഡ് ജനുവരി - മാര്‍ച്ച്, സെപ്തംബര്‍ - ഡിസംബര്‍ കാലങ്ങളില്‍ നന്നായി കൃഷി ചെയ്യാവുന്നതാണ്.  മഴക്കാലത്ത് കൃഷിചെയ്യുമ്പോള്‍ മേയ് – ജൂണ്‍ മാസങ്ങളില്‍ ലഭിക്കുന്ന  ആദ്യത്തെ 3 , 4 മഴക്കുശേഷം വിത്ത് നടാവുന്നതാണ്

നടീൽ വസ്തുക്കള്‍

വിത്തിന്റെ തോത് : 3-4 ഗ്രാം/സെന്റ്‌.

നടീൽ രീതി

നടാനായി 60 സെ:മി വ്യാസവും 30 -45 സെ:മി, താഴ്ചയുള്ള കുഴികള്‍ 2 X 1.5   മീറ്റര്‍ അകലത്തില്‍ എടുക്കുക.കുഴി ഒന്നിന് 10 കിലോ ജൈവവളം ചേര്‍ത്തതിനു ശേഷം വിത്ത്‌ പാകം,ഓരോ കുഴിയിലും 4-5 വിത്ത്‌ വീതം 2 സെ:മി ആഴത്തില്‍ പാകേണ്ടാതാണ്.മൂന്നില പ്രായമാകുമ്പോള്‍ രണ്ടോ മൂന്നോ തൈകള്‍ മാത്രം നിലനിര്‍ത്തി മറ്റുള്ളവ പിഴുതു മാറ്റണം. 

ജലസേചനം

   വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ 3-4 ദിവസത്തെ ഇടവേളയില്‍ നനയ്ക്കണം. പൂവിടുന്ന സമയത്തും  കായ്ക്കുന്ന  സമയത്തും ഒന്നിവിട്ട് ദിവസങ്ങളില്‍ നനക്കേണ്ടതാണ്.  പടരുന്നതിനായി നിലത്ത് ഉണങ്ങിയ മരച്ചില്ലകള്‍ വിരിക്കാവുന്നതാണ്.  

വളപ്രയോഗം

             അടിവളം (ഒരു സെന്‍റിന്)

ജൈവവളം

100 കിലോ

യൂറിയ

304 ഗ്രാം

മസ്സൂറിഫോസ്

556 ഗ്രാം

പൊട്ടാഷ്

167 ഗ്രാം

             മേല്‍വളം (ഒരു സെന്‍റിന് )

യൂറിയ

304 ഗ്രാം (150 ഗ്രാം വള്ളിപടരുന്ന സമയത്തും പകുതി 150 ഗ്രാം  പൂവിടുന്ന സമയത്തും)

വിളവെടുപ്പ്

ഉടനെ പാകം ചെയ്തുപയോഗിക്കുവാനാണെങ്കില്‍ ഇളം പ്രായത്തില്‍ തന്നെ കുമ്പളം വിളവെടുക്കാവുന്നതാണ്‌.വിത്ത്‌ പാകി മൂന്നുമാസമേത്തുമ്പോള്‍ ആദ്യ വിളവെടുപ്പ് നടത്താം. കായ്കള്‍ സൂക്ഷിച്ചു വച്ച് ഉപയോഗിക്കുയാണെങ്കില്‍ നല്ലത്പോലെ വിളഞ്ഞ കായ്കള്‍ വേണം പറിച്ചെടുക്കാന്‍

മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍

മറ്റു ഇടക്കാല പ്രവർത്തനങ്ങൾ

കള നിയന്ത്രണവും ഇടയിളക്കവും രണ്ടു പ്രാവശ്യമെങ്കിലും ചെയ്യണം.ആവശ്യാനുസരണം നനയ്ക്കുക .കൂടാതെ മഴക്കാലത്തു മണ്ണ് കൂട്ടി കൊടുക്കേണ്ടതും അത്യാവശ്യമാണ് .