info@krishi.info1800-425-1661
Welcome Guest

Varieties

  1. അത്യുത്പാദനശേഷിയുള്ള ഇനങ്ങല്‍ : ജ്വാലാസഖി, ജ്വാലാമുഖി, ജ്വാലാ, പാന്ത് സി 1, കെ  2, വെള്ളായണി അതുല്യ, കീർത്തി, വെള്ളായണി തേജസ്. വെള്ളായണി സമൃദ്ധി. 
  2. ബാക്ടീരിയല്‍ വാട്ടത്തെ പ്രതിരോധിക്കാന്‍ ശക്തിയുള്ള ഇനങ്ങള്‍  : ഉജ്‌ജ്വല, അനുഗ്രഹ. 

Season (planting time)

മഴക്കാല കൃഷിക്ക് തൈകള്‍ മേയ്- ജൂണ്‍ മാസത്തില്‍ ലഭിക്കുന്ന  തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിനു മുന്‍പായി പറിച്ചുനടണം.  ജലസേചനം നടത്തി കൃഷിചെയ്യുന്ന  അവസരത്തില്‍ സെപ്തംബര്‍  ഒക്‌ടോബര്‍ മാസത്തില്‍ തൈകള്‍ പറിച്ചു നടാവുതാണ്.

Planting materials

മുളക് തൈ പറിച്ചു നട്ട് വളര്‍ത്തുന്ന  ഒരു പച്ചക്കറിയാണ്.  നഴ്‌സറിയില്‍ വിത്ത് പാകി ഒരു മാസം പ്രായമുള്ള തൈകളാണ് പറിച്ചു നടുന്നത്.  മണ്ണും ഉണക്കിപൊടിച്ച കാലിവളവും നന്നായി കൂട്ടി കലര്‍ത്തി 90-100 സെ.മീറ്റര്‍ വീതിയിലും സൗകര്യാര്‍ത്ഥമുള്ള നീളത്തിലും തയ്യാറാക്കിയ ഉയര്‍ന്ന  തടങ്ങളിലാണ് വിത്ത് പാകുന്നത്.  വിത്ത് പാകിയതിനുശേഷം പച്ചിലകൊണ്ട് പുതയിടുകയും എല്ലാദിവസവും രാവിലെ നനക്കുകയും വേണം.  വിത്ത് മുളച്ചു കഴിഞ്ഞാലുടന്‍ പുതയിട്ടിരിക്കുന്ന  പച്ചിലമാറ്റണം.  പറിച്ചുനടുന്നതിനു മുന്നോടിയായി ഒരാഴ്ചമുന്‍പ് തന്നെ ജലസേചനം നിയന്ത്രിക്കുകയും നടുന്നതിന് തലേന്ന്  ജലസേചനം നല്‍കുകയും ചെയ്യണം

Planting method

നല്ലവണ്ണം കിളച്ച് പരുവപ്പെടുത്തിയ നിലത്തില്‍ അഴുകിപ്പൊടിഞ്ഞ ജൈവവളം  ചേര്‍ത്ത ശേഷം, ചാലുകള്‍ കീറിയോ തിട്ടകള്‍ കോരിയോ അല്ലെങ്കില്‍ നിരപ്പായ സ്ഥലത്തോ ഓരോ കാലത്തിനനുസരിച്ചും തോകള്‍ നടാം. ചൂടുകാലങ്ങളില്‍ ,പറിച്ചു നട്ട തൈകള്‍ക്ക് 3-4 ദിവസം താത്ക്കാലികമായി തണല്‍ നല്‍കണം .

അധികം പടരാത്ത ഇനങ്ങള്‍ക്ക് 45 X  45 സെന്റിമീറ്ററും, വെള്ളകാന്താരി എന്ന  ഇനത്തിന് 75  X  45-60 സെന്റിമീറ്ററും അകലം നല്‍കേണ്ടതാണ്.

Fertilizer

സെന്റിന് ,100 കിലോ ജൈവവളം 300 ഗ്രാം യൂറിയ,  900 ഗ്രാം മസ്സൂറിഫോസ് ,  80 ഗ്രാം പൊട്ടാഷ് എന്നിവ അടിവളമായും,

200 ഗ്രാം യൂറിയ 80 ഗ്രാം പൊട്ടാഷ്  20-30 ദിവസത്തിനുശേഷവും,

100 ഗ്രാം യൂറിയ രണ്ടു മാസത്തിനു ശേഷവും നല്‍കണം.

Harvesting

ഉണക്കമുളകിന്‍റെ ആവശ്യത്തിനാണെങ്കില്‍  നല്ലത്പോലെ മൂത്ത്പഴുത്ത കായ്കള്‍ മാത്രമേ പറിക്കാവൂ.ഇവ വെയിലത്ത് 

നിരത്തിയിട്ട് നന്നായി ഉണക്കിയെടുക്കണം.ഉണക്കിയെടുക്കാന്‍ താമസിക്കുകയോ പറിചെടുത്ത മുളക് കൂട്ടിയിടുകയോ ചെയ്‌താല്‍ 

അവ ചീഞ്ഞുപോകാണ ഇടയാകും.പച്ചമുളകിന്‍റെ ആവശ്യത്തിനാണെങ്കില്‍ ,മൂപ്പെത്തിയ പച്ചമുളക് പറിച്ചെടുക്കാം.