info@krishi.info1800-425-1661
സ്വാഗതം Guest

വിളകള്‍

ഇനങ്ങള്‍

കോ-6,കോ -7 ,കോ- 8,കോ- 9 ,കോ-10,കോ- 11 എന്നിവ കോയമ്പത്തൂരിലെ കാര്‍ഷിക സര്‍വ്വകലാശാലയില്‍ വികസിപ്പിച്ചെടുത്തവയാണ് . പച്ച നിറമുള്ള കായ്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന കുറ്റിയമരയുടെ ഇനങ്ങളായ ഇവ ശരാശരി 5-8 ട ണ്‍ കായ്കള്‍ ഉല്‍പ്പാദിപ്പിക്കുന്നു . കായ്ക്ക് പുറമേ , ഉണക്ക വിത്ത് ശേഖരിക്കുവാനും ഇവ കൃഷി ചെയ്യാവുന്നതാണ് . കോ- 12 എന്നയിവന്‍ ചുവപ്പ് നിറമുള്ള കായ്കള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഇതിന് 10-12 ട ണ്‍ വരെ (ഹെക്ടറിന് ) വിളവ്‌ തരാന്‍ ശേഷിയുണ്ട് . ആര്‍ക്കജയ് , ആര്‍ക്കവിജയ് , ടിപിസി എല്‍ -1 ഇവയും കുറ്റിയിനങ്ങളാണ്. പകല്‍ ദൈര്‍ഘ്യ വ്യതിയാനങ്ങളോടെ പ്രതികരണമില്ലാത്ത ഈ കുറ്റിയിനങ്ങള്‍ ഏതുകാലത്തും കൃഷി ചെയ്യാന്‍ സാധിക്കും .

നടീല്‍ കാലം

ഉഷ്ണ മിതോഷ്ണ കാലാവസ്ഥയില്‍ അമരപ്പയര്‍ കൃഷി ചെയ്യാന്‍ പറ്റിയതാണ് . പടര്‍ന്നു വളരുന്ന ഇനങ്ങളില്‍ ഒട്ടുമിക്കവയും പകല്‍ ദൈര്‍ഘ്യം കുറഞ്ഞ കാലാവസ്ഥയില്‍ മാത്രമേ പുഷിപിച്ച് വിളവ്‌ നല്കുകയുള്ളൂ. കേരളത്തില്‍ പൊതുവേ മേയ്-ജൂണ്‍ മാസങ്ങളില്‍ ഇത്തരം ഇനങ്ങള്‍ കൃഷിയിറക്കാം . സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ പുഷ്പിച്ച് കായ്കള്‍ ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങും . വേനല്‍ക്കാലത്ത് പടരുന്ന ഇനങ്ങള്‍ കൃഷി ചെയ്യാന്‍ യോജിച്ചതല്ല . എന്നാല്‍ കുട്ടിയിനങ്ങള്‍ ഇതു സമയത്തും കൃഷി ചെയ്യാന്‍ സാധിക്കും. ഇവയില്‍ പകല്‍ ദൈര്‍ഘ്യം പ്രശ്നമാകാറില്ല. വെള്ളം കെട്ടിനില്‍ക്കാത്ത, ആഴമുള്ള ഏതു തരം മണ്ണിലും അമര വളരും. മണ്ണിലെ pH 6.5 നും 8.5 വും ഇടയിലായാല്‍ ഏറ്റവും നന്ന് .

നടീല്‍വസ്ത്തുക്കള്‍

വിത്തുകളാണ് നടാന്‍ ഉപയോഗിക്കുന്നത് .

കൃഷിരീതി

കൃഷി രീതി

മറ്റു പയര്‍വര്‍ഗ്ഗ പച്ചക്കറികളിലേതുപോലെ അമരയും വിത്ത് നേരിട്ട് പാകിയാണ് കൃഷി ചെയ്യുന്നത് . വിപുലമായി കൃഷി ചെയ്യുകയാണെങ്കില്‍ ഒരു മീറ്റര്‍ ഇടവിട്ടുള്ള വരികളില്‍ 0.75 മീറ്റര് അകലത്തില്‍ വിത്ത് പാകം. ഒരു ഹെക്ടര്‍ സ്ഥലത്തെ കൃഷിയ്ക്ക് 20-30 കി.ഗ്രാം വിത്ത് വേണ്ടിവരും. കുറ്റിയമരയാണെങ്കില്‍ 60സെ.മീ. ഇടവിട്ട് വരമ്പുകളും ചാലുകളുമെടുത്ത് അതില്‍ 15 സെ.മീ.അകലത്തില്‍ വിത്ത് പാകാവുന്നതാണ് . കുറ്റിയമര കൃഷി ചെയ്യുവാന്‍ ഹെക്ടറൊന്നിനു 30 കി.ഗ്രാം വിത്ത് വേണ്ടി വരും.

നിലമൊരുക്കലും നടീലും

പടരുന്ന ഇനമാണെങ്കില്‍ മേല്‍പ്പറഞ്ഞ അകലത്തില്‍ 45 സെ.മീ. വലിപ്പമുള്ള കുഴികളെടുത്ത് ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് മൂടിയ ശേഷം വിത്ത് പാകാവുന്നതാണ്. മൂന്നു നാല് വിത്ത് വീതം ഓരോ കുഴിയിലും പാകം. മുളച്ചു വരുമ്പോള്‍ ഏറ്റവും നല്ല രണ്ടു ചെടികള്‍ മാത്രം ഓരോ കുഴിയിലും നിര്‍ത്തിയാല്‍ മതിയാകും . പടരുന്ന ഇനങ്ങള്‍ നടാന്‍ പറ്റിയ സമയം ജൂണ്‍ -ജൂലൈ മാസമാണ്. കുറ്റിയിനങ്ങള്‍ ഇതു സമയത്തും കൃഷി ചെയ്യാന്‍ സാധിക്കും.

മറ്റു കൃഷിപ്പണികൾ

ജലസേചനം ,കളയെടുക്കള്‍ ഇവയാണ് അമരയിലെ മറ്റു പ്രധാന കൃഷിപ്പണികള്‍. പടരുന്ന ഇനങ്ങള്‍ക്ക് ചെടി പടരുവാനായി പന്തല്‍ ഉണ്ടാക്കേണ്ടതാണ് . വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥ അമരയ്ക്ക് തീരെ പറ്റിയതല്ല . അതിനാല്‍ വേനല്‍ക്കാലത്ത് മതിയായ ജലസേചനമേ പാടുള്ളൂ .

അമരയില്ടെ പൂവ് കൊഴിഞ്ഞു കായ് പിടുത്തം കുറഞ്ഞു ,വിളവ്‌ മോശമാകുകയെന്നത് ഒരു സാധാരണ പ്രശ്നമാണ് . ചെടികള്‍ പുഷ്പിക്കുമ്പോള്‍ ഹെക്ടറൊന്നിനു 45 കി.ഗ്രാംഎന്നാ കണക്കില്‍ യൂറിയ മണ്ണില്‍ ചേര്‍ത്തു നല്‍കുന്നത് പൂവ് കൊഴിച്ചില്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായിക്കും . ചെടികള്‍ പുഷ്പിക്കുന്ന സമയത്ത് 0.1 % വീര്യത്തില്‍ കാത്സ്യം ക്ലോറൈഡ്, 100 പിപിഎം വീര്യത്തില്‍ നാഫ് തലിന്‍ (എന്‍ ..) അസറ്റിക് ആസിഡ് ഇവ തളിച്ച്ചാനും പൂവ് കൊഴിച്ചില്‍ കുറച്ച് വിളവ്‌ കൂട്ടാമെന്ന് ബാംഗ്ലൂരില്‍ നിന്നുള്ള പഠനങ്ങള്‍ സൂചിപ്പിക്കു

വളപ്രയോഗം

ഹെക്ടറൊന്നിനു 20 ടണ്‍ ജൈവ വളവും 110 കി.ഗ്രാം യൂറിയയും 550 കിലോഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റും 85 കി.ഗ്രാം പൊട്ടാഷും ആവശ്യമായി വരും . ജൈവ വലതിനു പുറമേ പകുതി യൂറിയ , മുഴുവന്‍ ഫോസ്ഫേറ്റ് ,പകുത പൊട്ടാഷ് ഇവ അടിവളമായി നല്‍കാം . ബാക്കിയുള്ള യൂറിയ , പൊട്ടാഷ് ഏവ ചെടി പടരുന്ന സമയത്തും പുഷ്പിക്കുന്ന സമയത്തുമായി ചേര്‍ത്താല്‍ മതിയാകും.

വിളവെടുപ്പ്

അമരപ്പയര്‍ പച്ചക്കറിക്കായി കൃഷി ചെയ്യുമ്പോള്‍ , കായ്കള്‍ മൂത്ത് നാരു വെയ്ക്കുന്നതിന് മുന്‍പേ വിളവെടുക്കണം . എന്നാല്‍ വളരെ ഇളംപ്രായത്തില്‍ പറിച്ചാല്‍ വിളവ്‌ കുറയുകയുംചെയ്യും. ഇനത്തിന്റെ പ്രത്യേകതകള്‍ അനുസരിച്ച്കായുടെ വീതി വിളവെടുപ്പിനുള്ള ഒരു മാനദണ്ഡമായി കണക്കാക്കാവുന്നതാണ് . നേരത്തെ മൂപെത്തുന്ന ഇനങ്ങള്‍ പൂവ് വിരിഞ്ഞു 20 ദിവസം കൊണ്ടും താമസിച്ചു മൂപ്പെത്തുന്നവ പൂവ് വിരിഞ്ഞു 25 ദിവസം കൊണ്ടും പച്ചക്കറിക്കായി വിളവെടുക്കാന്‍ പാകമാകും. പടരുന്ന ഇനങ്ങള്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് നിന്നും 8-12 ടണ്‍ വിളവ്‌ തരും. കുറ്റിയിനങ്ങളില്‍ നിന്നും 4-6 ടണ്‍ വിളവ് കിട്ടുന്നതാണ് .