info@krishi.info1800-425-1661
സ്വാഗതം Guest

വിളകള്‍

ആമുഖം

വലിയ പണച്ചെലവില്ലാതെ തന്നെ കൃഷി ചെയ്യാവുന്ന ഒന്നാണ് പേര. കുറച്ച് സ്ഥലം മാത്രം മതിയാകും ഈ കൃഷിക്ക്. ഉഷ്ണാമേഖലാ പ്രദേശത്താണ് പേരമരം സുലഭമായി വളരുന്നത്. കാര്യമായ വളപ്രയോഗമില്ലാതെ തന്നെ ഫലം നൽകുന്നുവെന്നതാണ് പേരമരത്തിന്‍റെ പ്രധാന ആകർഷണീയത. നന്നായി വളം ചെയ്യുകയും വേനൽകാലത്തു നനയ്ക്കുകയും നല്ല സൂര്യപ്രകാശം ലഭിക്കുകയും ചെയ്താൽ വിളവ് പതിന്മടങ്ങ് വർധിക്കും. ഉഷ്ണമേഖല പ്രദേശങ്ങളില്‍ ധാരളമായി വിളവ് തരുന്ന ഒരു ഫലവര്‍ഗമാണ് പേരയ്ക്ക. ഇത് ഉഷ്ണമേഖലയിലെ ആപ്പിള്‍ എന്നാണ് അറിയപ്പെടുന്നത്.ഇന്ത്യയില്‍ ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത്,ബീഹാര്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ വ്യാപകമായി പേര കൃഷി നടക്കുന്നുണ്ട്.

മണ്ണും കാലാവസ്ഥയും

മിതമായ രീതിയില്‍ മഴ (100 സെ. മീ) ലഭിക്കുന്ന സ്ഥലത്താണ് പേരയ്ക്ക നന്നായി വളരുന്നത് എന്നാല്‍ മഴ കൂടുതല്‍ ലഭിക്കുന്ന സ്ഥലങ്ങളിലെ പേരയ്ക്കയ്ക്ക് രുചിയുംഗുണവും കുറയുംഎല്ലാ മണ്ണിലും നന്നായി വളരുന്ന പേരയ്ക്ക വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ നീര്‍വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന പശിമയുള്ള മണ്ണാണ് നല്ലത്.

 

ഇനങ്ങൾ

അലഹബാദ് സഫേദ്സര്‍ദാര്‍ (ലക്‌നൗ-49), ചിട്ടിദാര്‍റെഡ് പ്ലെഷ്ഡ് (ചുവന്ന കാമ്പുള്ളത്), സീഡ്‌ലെസ്അനക്കപ്പള്ളിബനാറസിഹഫ്‌സിസ്മൂത്ത്ഗ്രീന്‍ സ്മൂത്ത്വൈറ്റ്,സഫ്രിയോര്‍പെയില്‍ അലഹബാദ്ധാര്‍വാര്‍ എന്നിവ മികച്ചയിനങ്ങളാണ്.

 

നടീൽകാലം

തൈകൾ നടുന്നതിന് നല്ല സമയം ജൂൺ - ജൂലായ് മാസങ്ങളാണ്തോട്ടമായിട്ടാണ് കൃഷി ചെയ്യുന്നതെങ്കില്‍ തനിവിളയായും ഇടവിളയായും പരീക്ഷിക്കാവുന്നതാണ് പേര കൃഷി.

 

നടീൽവസ്തുക്കൾ

വിത്തുമൂലം തൈകള്‍ ഉണ്ടാക്കാംതൈകള്‍ മാതൃസസ്യത്തിന്റെ അതെ ഗുണങ്ങള്‍ നിലനിര്‍ത്തില്ല എന്നതുകൊണ്ട്‌ വായുവില്‍ പതിവയ്ക്കുന്ന രീതിയാണ്‌ (air layering) സാധാരണ ചെയ്ത് വരുന്നത്. പതിവെയ്ക്കല്‍ വഴിയാണ് മികച്ചയിനങ്ങള്‍ ഉണ്ടാക്കുന്നത്ഇതിലൂടെ മൂന്നാഴ്ചകൊണ്ട് തൈകള്‍ ഉണ്ടാക്കുവാന്‍ കഴിയും

 

നടീൽരീതികൾ

ആറു മീറ്റർ അകലത്തിൽ ഒരു മീറ്റര്‍ ആഴവും വീതിയും നീളവുമുള്ള കുഴികൾ എടുത്ത് ചാണകവും മേൽമണ്ണും മണലും ചേര്‍ത്ത മിശ്രിതം കൊണ്ട് കുഴി നിറയ്ക്കുകഈ കുഴികളിൽ വേണം ചെടികൾ നടാൻനട്ടശേഷം പുതവയ്ക്കുന്നത് നല്ലതാണ്. ആവശ്യമെങ്കില്‍ താങ്ങ് കൊടുക്കണംവേനൽക്കാലമാണെങ്കിൽ നന്നായി നനച്ചു കൊടുക്കണം.

 

വളപ്രയോഗം

കായ്ച്ച് തുടങ്ങിയ ഒരു പേരയ്ക്ക് ഒരു വര്‍ഷം ഏകദേശം 80 കി. ഗ്രാം കാലിവളം, 434 ഗ്രാം യൂറിയ, 444 ഗ്രാം മസ്സൂറിഫോസ്, 434 ഗ്രാം പൊട്ടാഷ് എന്നിവ വേണം. ഇത് രണ്ട് മൂന്ന് തവണകളായി  മണ്ണിൽ ഈർപ്പം ഉള്ളപ്പോൾ ചേർത്തുകൊടുക്കണം. ആദ്യഘട്ടത്തിൽ ഒരു ചെടിക്ക് 217 ഗ്രാം യൂറിയ, 222 ഗ്രാം മസ്സൂറിഫോസ് , 217ഗ്രാം പൊട്ടാഷ് എന്നിവ മെയ്-ജൂൺ മാസങ്ങളിൽ നൽകുക. രണ്ടാംഘട്ടമായി 217  ഗ്രാം യൂറിയ, 222 ഗ്രാം മസ്സൂറിഫോസ്, 217 ഗ്രാം പൊട്ടാഷ് എന്നിങ്ങനെ ഒരു ചെടിക്ക് നൽകുക. പുളിരസമുള്ള മണ്ണിൽ രാസവള പ്രയോഗത്തിന് രണ്ടാഴ്ച മുന്നേ കുമ്മായം/ ഡോളമൈറ്റ് മണ്ണില്‍ ചേർത്തുകൊടുക്കുക.

 

 

ജലസേചനം

വേനൽക്കാലമാണെങ്കിൽ നന്നായി നനച്ചു കൊടുക്കണം. മിതമായ രീതിയിൽ മഴ ലഭിക്കുന്ന സ്ഥലത്താണ് പേരയ്ക്ക നന്നായി വളരുന്നത്. മഴക്കാലത്ത്‌  പഴങ്ങൾ ചീയുന്നതിനുള്ള സാധ്യത കൂടുതലാണ്

വിളവെടുപ്പ്

തൈകള്‍ നട്ട് നാല് വര്‍ഷത്തിനുള്ളില്‍ കായ്കള്‍ ലഭിച്ചുതുടങ്ങുംഫെബ്രുവരി, ജൂൺ, ഒക്ടോബർ മാസങ്ങളിലാണ് പുഷ്പിക്കുന്നത്. പേരമരത്തിന് സാധാരണ ഗതിയിൽ 30 വർഷം മുതൽ 50 വർഷം വരെ ആയുസുണ്ട്. പഴുത്താൽ ചിലയിനത്തിന് അകം നേരിയ മഞ്ഞ നിറവും ചിലത് നേരിയ ചുവപ്പ് നിറവുമാണ്. 10 വർഷം പ്രായമുള്ള ഒരു മരത്തിൽ നിന്നും ഒരു വർഷം 500 മുതൽ 800 കായകൾ വരെ ലഭിക്കും.