ഉഷ്ണ മേഖല പ്രദേശത്തേക്ക് യോജിച്ച വിളയാണ് കശുമാവ്. മണല്‍ മണ്ണ് മുതല്‍ ചെങ്കല്‍ മണ്ണ് വരെയുള്ള പ്രദേശങ്ങളില്‍ വരെ വളരുന്ന ഈ വിള ഫലഫുഷ്ടി കുറഞ്ഞ തരിശു ഭൂമിയില്‍ പോലും വളരും.
ഇനങ്ങള്‍ |
ശരാശരി വിളവ്,കി.ഗ്രാം (മരമൊന്നിന് ഒരു വര്‍ഷത്തില്‍ ) |
കായ്പിടിത്തം |
ആനക്കയം -1 |
12.00 |
നേരത്തെ |
മാടക്കത്തറ -1 |
13.80 |
നേരത്തെ |
വൃധച്ചലം -3 |
11.68 |
നേരത്തെ |
കനക |
12.80 |
മദ്ധ്യം |
ധന |
10.66 |
മദ്ധ്യം |
K-22-1 |
13.20 |
മദ്ധ്യം |
ധനശ്രീ |
15.02 |
മദ്ധ്യം |
പ്രിയങ്ക |
16.90 |
മദ്ധ്യം |
അമൃത |
18.35 |
മദ്ധ്യം |
അനഘ |
13.73 |
മദ്ധ്യം |
അക്ഷയ |
11.78 |
മദ്ധ്യം |
മാടക്കത്തറ-2 |
17.00 |
വൈകി |
സുലഭ |
21.90 |
വൈകി |
ദാമോദര്‍ |
13.36 |
മദ്ധ്യം |
രാഘവ് |
14.65 |
മദ്ധ്യം |
പൂര്‍ണ്ണിമ |
14.08 |
മദ്ധ്യം |
ശ്രീ |
23.78 |
നേരത്തെ |
ജൂണ്‍ - ജൂലൈ മാസങ്ങളില്‍ ആണ് നമ്മുടെ നാട്ടില്‍ കശുമാവ് നടാന്‍ യോജിച്ച സമയം.
നടീല്‍ വസ്തു
വിത്ത് തൈകളും പതി വച്ച തൈകളും ഗ്രാഫ്റ്റുകളും നടാനുപയോഗിക്കാം.പര പരാഗണം നടക്കുന്ന വൃക്ഷമായത് കൊണ്ട് മാതൃ വൃക്ഷത്തിന്റെ ഗുണത്തനിമ ലഭിക്കുന്നതിനായാണ് കായിക പ്രവര്ധനം ശുപാര്‍ശ ചെയ്യുന്നത്. മൃദു കാണ്ഡം ഒട്ടിക്കലിലൂടെ പിടിപ്പിച്ച തൈകള്‍ കൂടിയ തോതില്‍ പിടിച്ചു കിട്ടുകയും നേരത്തെ പൂക്കുകയും ചെയ്യും.
ജൂണ്‍ -ജൂലൈ മാസങ്ങളില്‍ തൈകളോ എയര്‍ ലെയര്‍കളോ സോഫ്റ്റ് വുഡ് ഗ്രാഫ്റ്റ്കളോ 50x 50 സെ.മീ ആഴമുള്ള കുഴികളില്‍ നടാം. ഫലപുഷ്ടി കുറഞ്ഞ മണ്ണില്‍ 7.5 മീറ്റര്‍ അകലത്തിലും ആഴമുള്ള തീര പ്രദേശങ്ങളിലും ഫലപുഷ്ടിയുള്ള സ്ഥലങ്ങളിലും 10 മീ. അകലത്തിലും ഇവ നടാവുന്നതാണ്. ചെരിവ് കൂടുതലുള്ള പ്രദേശങ്ങളില്‍ വരികള്‍ തമ്മില്‍ 10-15 മീറ്ററും വരിയിലെ മരങ്ങള്‍ തമ്മില്‍ 6-8 മീറ്ററും അകലം വേണം.
ഗ്രാഫ്റ്റ് നടീലും സംരക്ഷണവും :
സോഫ്റ്റ് വുഡ് ഗ്രാഫ്റ്റുകള്‍ ആറു മാസം കൊണ്ട് നടാന്‍ പ്രായമാകും. കുഴിയോന്നിന് 5-10 കി ഗ്രാം എന്ന തോതില്‍ കമ്പോസ്റ്റ് , ഉണങ്ങിയ കാലിവളം , മേല്‍മണ്ണ് എന്നിവ ചേര്‍ത്ത് കുഴികള്‍ നിറയ്ക്കണം .പോളിത്തീന്‍ കവര്‍ ശ്രദ്ധയോടെ മാറ്റിയതിനു ശേഷം ചെടികള്‍ നടുക. ഗ്രാഫ്റ്റിന്റെ ഒട്ടിച്ച വശം തറ നിരപ്പില്‍ നിന്നും 2.5 സെ.മീ ഉയരത്തിലായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.ഗ്രാഫ്റ്റ് ചെയ്ത ഭാഗത്ത് ചുറ്റിയ പോളിത്തീന്‍ നാട ശ്രദ്ധയോടെ മുറിച്ചു മാറ്റണം. ഗ്രാഫ്റ്റ് ഒടിഞ്ഞു പോകാതിരിക്കാന്‍ താങ്ങ് കൊടുക്കണം.
രാസവള ശുപാര്‍ശ ഒരു ചെടിക്ക് NPK 750: 325: 750 ഗ്രാം എന്ന തോതിലാണ്. അഞ്ചു വര്‍ഷത്തില്‍ താഴെയുള്ള മരങ്ങള്‍ക്ക് പ്രായത്തിന് ആനുപാതികമായി ശുപാര്‍ശയിലുള്ള രാസവളത്തിന്റെ 1/5, 2/5, 3/5, 4/5 എന്ന തോതില്‍ വളം ചേര്‍ക്കാവുന്നതാണ്. അഞ്ചാം വര്‍ഷം മുതല്‍ മുഴുവന്‍ അളവും കൊടുക്കാം. മരത്തിന് ചുറ്റും 15 സെ.മീ ആഴത്തില്‍ 0.5-3 മീറ്റര്‍ ചുറ്റളവില്‍ വളം വിതറിയശേഷം ചെറിയ തോതില്‍ മണ്ണുമായി ഇളക്കി യോജിപ്പിക്കണം.
ആഗസ്റ്റ് -സെപ്റ്റംബര്‍ മാസങ്ങളില്‍ കളയെടുപ്പ് നടത്താം. ഇളം തൈകളെ സൂര്യ താപത്തില്‍ നിന്നും സംരക്ഷിക്കുന്നതിന് ഉണങ്ങിയ ഇല കൊണ്ട് പുതയിടുക. കള നിയന്ത്രണത്തിന് കളനാശിനികള്‍ ഉപയോഗിക്കാം. കളനാശിനികളെ കുറിച്ച് അറിയാന്‍ കാര്‍ഷിക വിവര സങ്കേതത്തിന്റെ ടോള്‍ ഫ്രീ നമ്പര്‍ ആയി ബന്ധപെടുക. ടോള്‍ ഫ്രീ നമ്പര്‍ : 1800 -425 -1661
ആദ്യ കാല കായിക വളര്‍ച്ച നിയന്ത്രണം:
ആദ്യത്തെ ഒരു വര്‍ഷം ഗ്രാഫ്റ്റിന് താഴെയുള്ള ഭാഗത്ത് നിന്ന് വളരുന്ന മുളകള്‍ അപ്പപ്പോള്‍ നീക്കം ചെയ്യണം.ആദ്യത്തെ മൂന്നു നാല് വര്‍ഷം കൊമ്പ് കോതുന്നതും ശരിയായ രീതിയില്‍ കമ്പുകള്‍ വളര്‍ത്തുന്നതും മരത്തിന് നല്ല ആകൃതി കിട്ടുന്നതിന് ആവശ്യമാണ്. അതിനു ശേഷം വളരെ കുറച്ച് കൊമ്പ് കോതല്‍ മാത്രമേ വേണ്ടി വരികയുള്ളു. മരങ്ങള്‍ ഒറ്റത്തടിയായി ഏതാണ്ട് മീറ്റര്‍ ഉയരം വരെ വളരുന്നതാണ് നല്ലത്. രണ്ടാം വര്‍ഷം മുതല്‍ മരം വളരുന്നതനുസരിച്ച് വശങ്ങളിലേക്ക് വളരുന്ന ശാഖകള്‍ നീക്കം ചെയ്തു കുറേക്കാലം കൊണ്ട് മരം രൂപപ്പെടുത്താം. ആരോഗ്യം കുറഞ്ഞതും വളഞ്ഞു പുളഞ്ഞതുമായ കൊമ്പുകളും വെട്ടി മാറ്റാം. വളര്‍ച്ചയുടെ തുടക്കത്തില്‍ തൈകള്‍ കാറ്റത്ത് മറിഞ്ഞു വീഴാതിരിക്കാന്‍ താങ്ങ് കൊടുക്കണം. ആദ്യത്തെ ഒന്ന് രണ്ടു കൊല്ലം ഗ്രാഫ്റ്റില്‍ ഉണ്ടാകുന്ന പൂങ്കുലകള്‍ മാറ്റണം. നല്ല കായിക വളര്‍ച്ചയ്ക്ക് ഇതാവശ്യമാണ്. മൂന്ന് വര്‍ഷത്തിന് ശേഷമേ തൈകള്‍ കായ്ക്കാന്‍ അനുവദിക്കാവു.
കൊമ്പ് കോതല്‍:
പ്രായമായ കശുമാവിന്‍ തോപ്പുകളിലെ ഉണങ്ങിയതും വളഞ്ഞതുമായ ശിഖരങ്ങളും ബലമില്ലാത്ത കൊമ്പുകളും രണ്ടോ മൂന്നോ കൊല്ലത്തിലൊരിക്കലെങ്കിലും വെട്ടി മാറ്റണം . ഇങ്ങനെ ചെയ്യുന്നത് മരത്തിന്റെ എല്ലാ കൊമ്പുകളിലും സൂര്യ പ്രകാശം ഏല്‍ക്കുന്നതിനും നന്നായി വളരുന്നതിനും സഹായിക്കും. മെയ് -ജൂണ്‍ മാസങ്ങളിലാണ് ഈ കൊമ്പ് കൊതല്‍ നടത്തേണ്ടതുണ്ട്.
കശുവണ്ടി വിളവെടുക്കുന്നത് ശ്രദ്ധയോടെ വേണം. നല്ലവണ്ണം പാകമായ കശുവണ്ടിയും, മാങ്ങയും മരത്തില്‍നിന്നും താഴെ വീണശേഷം ശേഖരിച്ച് തോട്ടണ്ടി വേര്‍പെടുത്തിയെടുക്കുന്നതാണ് അനുയോജ്യം. തോട്ടയോ മറ്റോ ഉപയോഗിച്ച് പറിച്ചെടുക്കുമ്പോഴും വടി ഉപയോഗിച്ച് തല്ലി വേര്‍പെടുത്തുമ്പോഴും മൂപ്പാകാത്ത കശുമാങ്ങയും അണ്ടിയും വീഴാന്‍ സാധ്യതയുണ്ട്.