info@krishi.info1800-425-1661
സ്വാഗതം Guest

വിളകള്‍

ഇനങ്ങള്‍

അത്യുല്പാദനശേഷിയുള്ള ഒരു ഇനമാണ് SA1 .

നടീൽ കാലം

നല്ല ആഴമുള്ള നീര്‍വാര്‍ച്ചയുള്ള മണ്ണാണ് അനുയോജ്യം.പുതുമഴ പെയ്യുന്ന മെയ്- ജൂണ്‍ മാസങ്ങളിലാണ് വിത്ത് നടേണ്ടത്.

നടീൽ വസ്തുക്കൾ

ഇത് ഒരു തനിവിളയായോ ഇടവിളയായി നിലക്കടല, കപ്പ തുടങ്ങിയ വിളകള്‍ക്കൊപ്പമോ പാടത്തിന്‍റെ വരമ്പത്തോ കൃഷി ചെയ്യാം. തനിവിളയായി കൃഷി ചെയ്യുമ്പോള്‍ ഹെക്ടറൊന്നിന് 15-20 കിലോഗ്രാം വിത്തും വേണ്ടിവരും. ഇടവിളയാണെങ്കില്‍ 6 -7  കിലോഗ്രാം വിത്തും.

നടീൽ രീതി

നിലക്കടലയോടൊപ്പംകൃഷി ചെയ്യുമ്പോള്‍ 3-3½ മീറ്റര്‍ ഇടവിട്ട് ഓരോ വരി തുവര നടാം. പുഞ്ചകൃഷിക്കാലത്ത് നെല്‍പ്പാടങ്ങളില്‍ തുവര കൃഷി ചെയ്യുമ്പോള്‍ വിത്ത്‌ വിതയ്ക്കുകയോ 35 സെന്‍റീമീറ്റര്‍ അകലത്തിലുള്ള വരികളില്‍ നുരിയിടുകയോ ചെയ്യാം.

വളപ്രയോഗം

ഹെക്ടറൊന്നിന് 3 ടണ്‍ കാലിവളം, 500 കിലോഗ്രാം കുമ്മായം, 40 കിലോഗ്രാം പാക്യജനകം, 80 കിലോഗ്രാം ഭാവഹം ഇവ വേണ്ടിവരും.

മറ്റു ഇടക്കാല പ്രവർത്തനങ്ങൾ

മൂന്നാഴ്ച്ചയിലൊരിക്കല്‍ കളനിയന്ത്രണവും ഇടയിളക്കലും നടത്തണം.

വിളവെടുപ്പ്

സെപ്റ്റംബര്‍ മാസമാകുന്നതോടെ തുവര പൂത്ത് തുടങ്ങും. ഡിസംബര്‍-ജനുവരിയാകുമ്പോഴേക്കും മൂത്ത് പാകമാകും. തോരന്‍ വയ്ക്കാനും മറ്റും ഇതിനു മുമ്പെ പറിക്കാം. തുവരവാള്‍ മുക്കാല്‍ ഭാഗം ഉണങ്ങിയാല്‍ മുറിച്ചെടുത്ത് വെയിലത്തുണക്കി തല്ലിപ്പൊഴിക്കാം. സാധാരണഗതിയില്‍ യാതൊരു തരത്തിലുമുള്ള കീടബാധയും തുവരയില്‍ കാണാറില്ല.