info@krishi.info1800-425-1661
സ്വാഗതം Guest

വിളകള്‍

ഇനങ്ങള്‍

ICRI 1, ICRI 2, PV 1, PV 2.

ISSR-വിജിത എന്ന ഇനം കറ്റേ രോഗത്തിനെതിരെയും IISR അവിനാഷ് എന്ന ഇനം മൂട് ചീയലിനെതിരെയും പ്രതിരോധശേഷിയുള്ളവയാണ്.

 

നടീല്‍ കാലം

മാർച്ച് ആദ്യ ആഴ്ച മുതൽ ഒക്ടോബർ ആദ്യ പകുതി വരെയാണ് ഇതിനു ഏറ്റവും പറ്റിയ സമയം.

നടീല്‍ വസ്തു

കായിക പ്രവര്‍ദ്ധനം വഴിയും വിത്തു മുളപ്പിച്ചും വംശ വര്‍ദ്ധനവ്‌ നടത്താം.

കേരളത്തിൽ വൈറസ് മൂലമുള്ള രോഗങ്ങൾ വ്യാപകമായതിനാൽ വിത്ത് മുളപ്പിച്ചുള്ള വംശവര്ധനവിനു കർഷകർക്കിടയിൽ പ്രചാരം കുറവാണ്.

നടീല്‍ രീതി

ചരിവുള്ള പ്രദേശങ്ങളില്‍ മഴ മൂലമുണ്ടാകുന്ന മണ്ണൊലിപ്പ് തടയാന്‍ സ്ഥലം തട്ടുകളായി തിരിച്ചു കൃഷി ചെയ്യേണ്ടതാണ്. ചരിവിനു കുറുകെയായി വേണം തട്ടുകള്‍ തിരിക്കേണ്ടത്. ഇടയകലം അനുസരിച്ച് ആവശ്യമായ അകലത്തില്‍ തട്ടുകള്‍ തിരിക്കുന്നു. തട്ടുകള്‍ തിരിക്കുന്നതിനുമുമ്പ് 8-15 സെ.മീ. താഴ്ചയില്‍ എങ്കിലും മേല്‍മണ്ണ് കിളച്ചു ഒരു വശത്തേക്കു മാറ്റി വയ്ക്കേണ്ടതും ഇതു കുഴികള്‍ നിറയ്ക്കാന്‍ ഉപയോഗിക്കാവുന്നതുമാണ്. തട്ടുകളുടെ വീതി 1.5-1.8മീ. വരെയുണ്ടാവണം. മഴയ്ക്കു മുമ്പായി 90 സെ.മീ. നീളവും 90 സെ.മീ. വീതിയും 45 സെ.മീ. താഴ്ചയുമുള്ള കുഴികള്‍ ഉണ്ടാക്കുന്നു. കുഴികള്‍ അടിയില്‍ 1/3 ഭാഗം മേല്‍ മണ്ണുകൊണ്ടും പിന്നെ 1/3 ഭാഗം ജൈവവളവും മേല്‍ മണ്ണും കലര്‍ത്തിയ 1:3 മിശ്രിതം കൊണ്ടും നിറയ്ക്കുന്നു. മഴ കുറവുള്ള പ്രദേശങ്ങളില്‍ 75 സെ.മീ. വീതിയും 30 സെ.മീ. ആഴവുമുള്ള ചാലുകള്‍ എടുത്ത് അതില്‍ 1-1.5 മീ. അകലത്തില്‍ തൈകള്‍ നടാവുന്നതാണ്. ആവശ്യത്തിനു നീര്‍വാര്‍ച്ചയും ഇടത്തരം ചരിവുമുള്ള പ്രദേശങ്ങളില്‍ ചാലുകളെടുക്കുന്ന രീതിയാണ് മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തുവാന്‍ ഏറ്റവും നല്ലത്. കുഴികളില്‍ നടുന്നതാണ് രണ്ടാമത്തെ മികച്ച രീതി.

വളപ്രയോഗം

വളപ്രയോഗത്തിൽ പ്രത്യേകിച്ചും രാസവളപ്രയോഗത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സസ്യമാണ്‌ ഏലം. മണ്ണുപരിശോധനയിലൂടെ മാത്രമേ രാസവളം നൽകാറുള്ളൂ. ഏലത്തിന്‌ എറ്റവും നല്ലത് ജൈവവളങ്ങളാണ്‌. ചെടിയൊന്നിന്‌ വേപ്പിൻ പിണ്ണാക്ക് രണ്ട് കിലോഗ്രാം, അല്ലെങ്കിൽ കോഴിക്കാഷ്ഠമോ കാലിവളമോ രണ്ടരകിലോഗ്രാം വീതം മെയ്- ജൂൺ മാസങ്ങളിൽ ഒറ്റതവണയായിട്ടാണ്‌ നൽകുന്നത്. ഇതുകൂടാതെ ഹെക്ടർ ഒന്നിന്‌ യൂറിയ 165 കി.ഗ്രാം., രാജ്ഫോസ് 375 കി.ഗ്രാം., പൊട്ടാഷുവളം 250 കി.ഗ്രാം എന്ന കണക്കിൽ നൽകണം. ഇത് തുല്യ തവണകളായി കാലവർഷത്തിനു മുൻപായും കാലവർഷത്തിനു ശേഷവും മണ്ണുമായി ഇളക്കി യോജിപ്പിക്കുക

ഓരോ ചെടിയുടെയും കടഭാഗത്ത് നിന്ന് 30-40  സെ.മി അകലത്തിൽ 20  സെ.മി വീതിയിൽ വൃത്തകൃതിയിൽ വളമിട്ട് മണ്ണുമായി ചേർക്കണം.

വിളവെടുപ്പ്

ഒക്ടോബർ- ഫെബ്രുവരി, സെപ്റ്റംബർ- നവംബർ മാസങ്ങളിലാണ്‌ കേരളത്തിൽ ഏലം വിളവെടുക്കുന്ന കാലങ്ങൾ. കരിങ്കായ്, വരകരിശ് എന്നിങ്ങനെ മൂപ്പനുസരിച്ച് തിരഞ്ഞുള്ള രണ്ടു തരത്തിലുള്ള കായ്കളാണ് സാധാരണയായി വിളവെടുക്കുന്നത്. പാകത്തിനു വിളഞ്ഞതും എന്നാൽ അധികം പഴുക്കാൻ ഇടയാകാത്തതുമായ ഏലക്കായ്കളാണ് കരിങ്കായ് എന്നറിയപ്പെടുന്നത്. ഇങ്ങനെയുള്ള കായ്കളുടെ പുറന്തൊലി പച്ച നിറത്തിൽ മിനുസമുള്ളതും കായ്കൾക്കുള്ളിൽ വിത്തുകൾക്ക് കറുപ്പു നിറവും ആയിരിക്കും. കരിങ്കായേക്കാൾ അല്പം മൂപ്പു കുറഞ്ഞതും വിത്തുകൾക്ക് ഇളം തവിട്ടു നിറവുമുള്ള കായ്കളെ വരികരിശ് എന്നാണ് അറിയപ്പെടുന്നത്.  മുളങ്കീറുകൾ കൊണ്ടോ കനം കുറഞ്ഞ ഇരുമ്പുകമ്പി ഉപയോഗിച്ചോ നിർമ്മിച്ചിരിക്കുന്ന കൂടകളിലാണ് കായ്കൾ വിളവെടുക്കുന്നത്.ഈർപ്പാംശം 8% മുതൽ 12% വരെ കുറയ്ക്കുക, സ്വാഭാവിക പച്ചനിറം നിലനിർത്തുക എന്നിവയാണ്‌ ഏലക്കാ സംസ്കരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. വിളവെടുത്ത കായ്കൾ വെയിലത്ത് നിരത്തിയോ കൃത്രിമമായി ഉണക്കുപുരകളിൽ ചൂടുനൽകിയോ ഇടക്കിടെ ഇളക്കി എട്ടുപത്തു ദിവസം ഉണക്കിയെടുക്കുന്നതാണ്‌ ഏറ്റവും സാധാരണവും ചെലവുകുറഞ്ഞതുമായ രീതി. ഇത്തരം രീതികളിൽ കായ്കളുടെ സ്വാഭാവിക പച്ച നിറം നിലനിൽക്കില്ല എന്ന ഒരു പോരായ്മയുണ്ട്.

മൂല്യവര്‍ദ്ധനം

ഏലക്കായുടെ പ്രധാന ഘടകമാണ് ഏലക്കാ എണ്ണ. ഇത് വിത്തിലാണ് ധാരാളം അടങ്ങിയിരിക്കുന്നത്. വ്യാവസായികമായി ഏലക്കായുടെ സ്ഥാനത്ത് ഏലക്കാ എണ്ണ ധാരാളമായി ഉപയോഗിക്കുന്നു. ഏലയ്ക്കാരുചിയുള്ള ബിസ്കറ്റ്, ഏലയ്ക്കാ ചേര്‍ത്ത പാല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചുള്ള ഭക്ഷണങ്ങള്‍ എന്നിവുയുടെ കൂടിയ ആവശ്യകത ഏലയ്ക്കാ എണ്ണയുടെ പ്രാധാന്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഗുണനിലവാരമുള്ള ഏലയ്ക്കാ എണ്ണ ഉല്‍പ്പാദനത്തിനു വിത്തു വേര്‍തിരിച്ചെടുക്കണം. ഈ വിത്തില്‍നിന്നും നീരാവി ഉപയോഗിച്ചു വാറ്റി എണ്ണ വേര്‍തിരിച്ചെടുക്കാം.