info@krishi.info1800-425-1661
സ്വാഗതം Guest

വിളകള്‍

ആമുഖം

പോഷകങ്ങളുടെ കലവറയാണ് മുതിര. പയർ വർഗ്ഗത്തിലെ ഒരംഗമാണ്‌ മുതിര. ഇന്ത്യയിൽ ഇത് മനുഷ്യനും കാലികൾക്കും ഭക്ഷണമായി ഉപയോഗിക്കുന്നു. സമുദ്രനിരപ്പിൽ നിന്നും 300 മീറ്ററിനു മുകളിലുള്ള പ്രദേശത്ത് വളരുന്ന ഒരു ചെടിയാണിത്. ഉയര്‍ന്ന അളവില്‍ അയേണ്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്ത മുതിരയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്.        

ഇനങ്ങള്‍

Co- 1 , പട്ടാമ്പി ലോക്കൽ.

AK-21, AK-42 എന്നിവ ഋതുബന്ധസ്വഭാവം ഇല്ലാത്ത ഇനങ്ങളാണ്(Photo insensitive varieties).

കള്‍ച്ചര്‍ 35,എസ് എ 1,പ്രഭാത്, സി ഒ 3,ലക്ഷ്മി,ശാരദ,മുക്ത,പുസ അഗേതി എന്നിവയാണ് മികച്ചയിനങ്ങള്‍. ......

Read more at: http://www.mathrubhumi.com/agriculture/features/horse-gram-farming-malayalam-news-1.1377711

നടീൽ കാലം

സാധാരണയായി സെപ്റ്റംബര്‍ -ഒക്ടോബര്‍ മാസത്തിലാണ് മുതിര കൃഷിയിറക്കുന്നത്.

നടീൽ രീതി

ഒരു ഹെക്ടര്‍ സ്ഥലം വിതയ്ക്കാന്‍ 25 മുതല്‍ 30 കിലോഗ്രാം വരെ വിത്തുവേണ്ടി വരും. വിത്ത്‌ വിതയ്ക്കുകയോ 25 സെന്‍റീമീറ്റര്‍ അകലത്തില്‍ വരിവരിയായി നുരിയിടുകയോ ചെയ്യാം.

വളപ്രയോഗം

ഹെക്ടറിന് 500 കിലോഗ്രാം കുമ്മായവും 25 കിലോഗ്രാം ഭാവഹവും ചേര്‍ക്കണം.