info@krishi.info1800-425-1661
സ്വാഗതം Guest

വിളകള്‍

ആമുഖം

അധികം വളക്കൂറില്ലാത്തതും എന്നാല്‍ നല്ല നീര്‍വാര്‍ച്ചയുള്ളതുമായ ചുവന്ന ചെങ്കല്‍ മണ്ണില്‍ റാഗി കൃഷിചെയ്യാം. അന്തരീക്ഷതാപനില 27o സെന്‍റി ഗ്രേഡും വാര്‍ഷിക വര്‍ഷപാതം 700 മുതല്‍ 1200 മില്ലീ മീറ്റര്‍ വരെയും ലഭിക്കുന്ന സ്ഥലങ്ങളാണ് അനുയോജ്യം. വിളയുന്ന സമയത്ത്‌ വരണ്ട കാലാവസ്ഥയായിരിക്കുന്നതാണ് നല്ലത്.

ഇനങ്ങൾ

PR-202, K-2,Co-2, Co-7, Co-8, Co-9, Co-10.

നടീൽ കാലം

പ്രധാനമായും മൂന്നുകാലങ്ങളില്‍ കൃഷിയിറക്കാം.

  1. ജുണ്‍ - സെപ്റ്റംബര്‍
  2. ജൂലൈ - ഒക്ടോബര്‍
  3. ഡിസംബര്‍ /ജനുവരി – മാര്‍ച്ച്‌ /ഏപ്രി

നടീൽ വസ്തു

വിത്താണ് നടനായി ഉപയോഗിക്കുന്നത് 

നടീൽ രീതി

ഒരു ഹെക്ടര്‍ സ്ഥലത്ത് വിതയ്ക്കാന്‍ അഞ്ചു കിലോഗ്രാം വിത്തുവേണ്ടിവരും. നേരിട്ടുള്ള നടീലിന് വിത്ത്‌ ഇതിലും കുറവുമതി (4-5 കിലോഗ്രാം).

ഞാറ്റടി

ഹെക്ടറിന്‌ 5 ടണ്‍ എന്ന തോതില്‍ കാലിവളമോ കമ്പോസ്റ്റോ ചേര്‍ത്ത്‌ നിലം നല്ലപോലെ ഉഴുത്‌ കട്ടയുടച്ച് വാരങ്ങള്‍ കോരണം. വിതച്ചതിനുശേഷം ചെറുതായി മണ്ണിളക്കി വിത്ത്‌ മൂടണം. ഉറുമ്പുശല്യത്തിനെതിരെ വാരങ്ങള്‍ക്കു ചുറ്റും 10 ശതമാനം വീര്യമുള്ള കാര്‍ബറില്‍ തൂവാം. വിതച്ച് രണ്ടാഴ്ച്ചയാവുമ്പോള്‍ 2 ½ സെന്‍റിന് ഒരു കിലോഗ്രാം എന്ന തോതില്‍ അമോണിയം സള്‍ഫേറ്റ് ചേര്‍ക്കണം. മൂന്നാഴ്ച പ്രായമാകുമ്പോള്‍ തൈകള്‍ പ്രധാന നിലത്തിലേക്ക് പറിച്ചുനടാം. ഒരു ഹെക്ടര്‍ സ്ഥലത്ത്‌ നടാന്‍ 480 ചതുരശ്രമീറ്റര്‍ ഞാറ്റടി വേണം.

പറിച്ചുനടീലിന് വരികള്‍ തമ്മില്‍ 25 സെന്‍റിമീറ്ററും ഒരു വരിയിലെ ചെടികള്‍ തമ്മില്‍ 15 സെന്‍റിമീറ്ററും അകലം പാലിക്കണം.

വളപ്രയോഗം

സെന്റൊന്നിന് 20  കിലോ  കാലിവളമോ കമ്പോസ്റ്റോ ചേര്‍ത്ത് നിലം മൂന്നോ നാലോ തവണ ഉഴുതതിനുശേഷം രാസവളപ്രയോഗം നടത്താം. യൂറിയ, മശൂറിഫോസ്, പൊട്ടാഷ്,   ഇവ ഓരോന്നും സെന്റൊന്നിന് 196 :500 :150  ഗ്രാം എന്നതോതില്‍ അടിവളമായി നല്‍കാം. പിന്നീട് മൂന്നാഴ്ച കഴിഞ്ഞ് 196  ഗ്രാം യൂറിയ  മേല്‍വളമായി നല്‍കണം. 

കളനശീകരണം

മേല്‍വളം ഇടുന്നതിനുമുമ്പ് കളയെടുപ്പ് നടത്തണം

ജലസേചനം

നട്ടു  അന്നും പിന്നീട് ഒരാഴ്ച ഇടവേളയിലും നനയ്ക്കുന്നത് നല്ലതാണ്.

വിളവെടുപ്പ്

കതിരുകള്‍ മഞ്ഞ കലര്‍ന്ന തവിട്ടുനിറമാകുമ്പോള്‍ കൊയ്തെടുക്കാം. മെതിക്കുന്നതിനുമുന്‍പ്‌ കറ്റകള്‍ രണ്ടു മൂന്നു ദിവസം റാഗിയുടെ തന്നെ വൈക്കോല്‍ കൊണ്ട്‌ മൂടി കൂട്ടിയിട്ടാല്‍ മെതിക്കാന്‍ എളുപ്പമാകും.