info@krishi.info1800-425-1661
Welcome Guest
Crops » Fruits » amla

introduction

ചൂടും  വരൾച്ചയും ഉള്ള കാലാവസ്ഥയിൽ വളരുന്ന ഈ മരം വരണ്ട പ്രദേശങ്ങളിലേക്ക് യോജിച്ചതാണ്. അധികം പരിചരണം ആവശ്യമില്ലാത്തതും ഏതുതരം മണ്ണിലും   വളരാൻ കെല്‍പ്പുള്ള  ഒരു വിളയാണിത്

variety

ചമ്പക്കാട്  ലാർജ്, കൃഷ്ണ  കാഞ്ചൻ,ബനാറസി

planting

ഒരു വർഷം പ്രായമായ  തൈകൾ  8.x8 മീറ്റർ അകലത്തില്‍  നടാം.  മറ്റു വിളകൾ ശക്തിയായ  കാറ്റിൽനിന്നും സംരക്ഷിക്കുന്നതിനായി അവയുടെ തോട്ടത്തിനു ചുറ്റും നെല്ലി നട്ടുപിടിപ്പിക്കുന്നത് നല്ലതാണ്

planting material

വിത്ത് മുളപ്പിച്ച ഉണ്ടാക്കുന്ന തൈകളും ഒട്ടു തൈകളും   നടാൻ ഉപയോഗിക്കാം .വീത്തിന്റെ  പുറന്തോട് വളരെ കട്ടി കൂടിയതായതുകൊണ്ട്  മുളക്കാൻ പ്രയാസമാണ്  മൂത്ത കായ്കള്‍  പാറപ്പുറത്ത് രണ്ടുമൂന്നു ദിവസം ഉണക്കിയാൽ അവ താനേ  പൊട്ടി വിത്ത്  പുറത്ത് വരും.ഈ  വിത്ത്  പാകിയാൽ പെട്ടെന്ന് മുളച്ചു കിട്ടും

 

harvesting

തൈകൾ പത്തുവർഷത്തിനുശേഷം കായ്ക്കാൻ തുടങ്ങും. ഗ്രാഫ്റ്റുകൾ  കായ്ക്കാൻ 3- 4 വർഷം മതി. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള സമയത്താണ്  തളിർക്കുന്നതും പൂക്കുന്നതും. ജനുവരി -ഫിബ്രവരിയിൽ കായികള്‍  മൂപ്പെത്തും.  ഒരു മരത്തിൽ നിന്ന് ഒരു വർഷം  30 മുതൽ 50 കിലോഗ്രാംവരെ നെല്ലിക്ക ലഭിക്കും