കനകാംബര പൂക്കൾ അവയുടെ ഓറഞ്ച് നിറത്തിനും, ഭാരക്കുറവിനും ദീർഘകാലം നിലനിൽക്കും എന്ന സവിശേഷത കൊണ്ട് ശ്രദ്ധേയമാണ്.ഓറഞ്ച് ,വയലറ്റ്, വെള്ള ,മഞ്ഞ എന്നീ നിറങ്ങളിലാണ് പൂക്കൾ.കടുത്ത നിറത്തിലുള്ള പൂക്കൾ ബൊക്കെ, മാല തുടങ്ങിയ അലങ്കാര വസ്തുക്കളിലെ പ്രധാന ഘടകമാണ് .
മഞ്ഞ് ഓറഞ്ച് ,ല്യുട്ടിയ മഞ്ഞ , ഡൽഹി എന്നിവയാണ് പ്രധാനമായുള്ള ഇനങ്ങൾ
എല്ലാത്തരം മണ്ണിലും വളരും എന്നിരുന്നാലും ജൈവസമ്പുഷ്ടമായ തും നീർവാർച്ച സൗകര്യമുള്ളതുമായ മണൽ കലർന്ന മണ്ണിലാണ് ഇത് നന്നായി വളരുന്നത്. മണ്ണിൻറെ പി എച്ച് ഏകദേശം 6 മുതൽ 7.5 വരെയായിരിക്കും. നിലം നന്നായി ഉഴുത് ഹെക്ടറിന് 25 ടണ്‍ എന്നതോതിൽ കാലിവളം ചേർത്ത് മണ്ണുമായി യോജിപ്പിച്ചശേഷം 60 സെൻറീമീറ്റർ അകലത്തിൽ വരമ്പുകൾ ഉണ്ടാക്കി തൈകൾ 30 സെ.മീറ്റർ അകലത്തിൽ നടാം.
വിത്ത് അല്ലെങ്കില്‍ വേര് പിടിപ്പിച്ച കമ്പുകള്‍ നടീല്‍ വസ്തുക്കളായി തിരഞ്ഞെടുക്കാം.
അടിവളമായി യൂറിയ, ഫോസ്ഫറസ് ,പോടാഷ് വളങ്ങൾ ഹെക്ടറൊന്നിന് 30 :60: 60 കിലോഗ്രാം എന്നതോതിൽ ചേർക്കണം .നാട്ടു മൂന്നുമാസം കഴിയുമ്പോൾ എട്ടുമുതൽ 9 മാസം കഴിയുമ്പോഴും ഹെക്ടറിന് 35 കിലോഗ്രാം എന്നതോതിൽ നൈട്രജൻ നൽകണം.വള പ്രയോഗത്തിന് ശേഷം ജലസേചനം അത്യാവശ്യമാണ് വളം ചേർക്കുന്നതിനു മുമ്പ് കളകൾ നീക്കം ചെയ്യണം ചെടിക്കു ചുറ്റും മണ്ണ് കുട്ടി കൊടുക്കുകയും വേണം
ചെടി നട്ട് രണ്ടു മൂന്ന് മാസം കഴിയുമ്പോൾ തന്നെ പൂക്കൾ വിരിഞ്ഞു തുടങ്ങും .മഴക്കാലത്ത് പൂക്കൾ കുറവായിരിക്കും .ഒന്നിടവിട്ട ദിവസങ്ങളിൽ അതിരാവിലെ വിളവെടുപ്പ് നടത്താം . ഒരു ഹെക്ടറിൽ നിന്ന് ശരാശരി 5 ടണ്‍ ലഭിക്കും .