മുന്തിയ ഇനങ്ങള്‍ |
ആതിര, കാര്‍ത്തിക, അശ്വതി, IISR – വരദ, IISR – രജത, IISR – മഹിമ. |
ചുക്കിനു പറ്റിയവ |
മാരന്‍, വയനാട്, മാനന്തവാടി, ഹിമാചല്‍, വള്ളുവനാടന്‍, കുറുപ്പംപടി. |
പച്ച ഇഞ്ചിക്കു പറ്റിയവ |
റിയോ-ഡീ-ജനീറോ, ചൈന, വയനാട് ലോക്കല്‍, അശ്വതി. |
രണ്ടിനും യോജിച്ച ഇനങ്ങള്‍ |
ആതിര, കാര്‍ത്തിക, IISR – വരദ, IISR – രജത, IISR – മഹിമ. |
ഭൂകാണ്ഡം അഴുകലിനെയും ബാകടീരിയല്‍ വാട്ടത്തെയും ചെറുത്ത് നില്ക്കുന്നവ |
കാര്‍ത്തിക, റിയോ-ഡീ-ജനീറോ. |
വേനല്‍മഴ ലഭിച്ചതിനുശേഷം ഏപ്രില്‍ മാസം ആദ്യ പകുതിയോടെ ഇഞ്ചി നടുന്നതാണ് ഏറ്റവും നല്ലത്. ജലസേചനം ചെയ്ത് കൃഷി ചെയ്യുന്നതിന് യോജിച്ച മാസം ഫെബ്രുവരി മദ്ധ്യത്തോടെയാണ് (പച്ച ഇഞ്ചിക്ക്).
ഇഞ്ചിയുടെ ഭൂകാണ്ഡമാണ് നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത്. വിത്ത് തെരെഞ്ഞെടുക്കുന്നതിനും സൂക്ഷിക്കുന്നതിനും താഴെ പറയുന്ന രീതികള്‍ അവലംഭിക്കാം.
6-8 മാസം പ്രായമുള്ളപ്പോള്‍ ആരോഗ്യമുള്ളതും രോഗവിമുക്തവുമായ ചെടികള്‍ ഉള്ള വാരങ്ങള്‍ അടയാളപെടുത്തിവയ്ക്കണം. ഈ വാരങ്ങളില്‍ നിന്ന് രോഗകീട വിമുക്തമായ ഇഞ്ചി ശേഖരിക്കണം. മുളകള്‍ക്ക് കേടുവരാത്ത വിധത്തില്‍ ഇഞ്ചി വിത്ത് സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതുണ്ട്. തണലുള്ള സ്ഥലത്ത് ഉണ്ടാക്കിയിട്ടുള്ള കുഴികളില്‍ മണലോ, അറക്കപൊടിയോ നിരത്തിയ ശേഷം വിത്തിഞ്ചി അടുക്കാം. ഈ കുഴികളില്‍ പാണലിന്റെ ഇല ഇടുന്നത് കീടാക്രമണം നിയന്ത്രിക്കാന്‍ സഹായിക്കും. തെങ്ങോല കൊണ്ട് കുഴി മൂടുകയും വേണം.
മാസത്തിലോരിക്കല്‍ ഈ വിത്തിഞ്ചി പരിശോധിച്ച് ചീഞ്ഞതും കേടുവന്നതുമായവ മാറ്റണം. വായു സഞ്ചാരത്തിനായി ഒന്നോ രണ്ടോ ദ്വാരങ്ങള്‍ ഇടുന്നത് നന്നായിരിക്കും. ഇഞ്ചി നടുന്നതിനു മുമ്പും മേല്‍പറഞ്ഞ രീതിയില്‍ വിത്ത് പരിചരണം ആവര്‍ത്തിക്കണം.
ഉഷ്ണമേഖലാ പ്രദേശങ്ങള്‍ക്ക് യോജിച്ച വിളയാണ് ഇഞ്ചി. മലമ്പ്രദേശങ്ങളിലും ഇത് കൃഷി ചെയ്യാം. ഫലഭൂയിഷ്ടവും ജൈവാശം കൂടുതലുള്ളത്തുമായ മണ്ണാണ് അഭികാമ്യം. മണ്ണില്‍ നിന്നും കൂടുതലായി മൂലകങ്ങള്‍ നീക്കം ചെയ്യുന്നതു കൊണ്ട് ഒരേ സ്ഥലത്ത് തുടര്‍ച്ചയായി ഇഞ്ചി കൃഷി ചെയ്യുന്നതിനു പകരം സ്ഥലം മാറ്റി കൃഷി ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. വെള്ളക്കെട്ടിനെ ചെറുത്തു നില്ക്കാന്‍ കഴിവില്ലാത്തതുകൊണ്ട് നല്ല നീര്‍വാര്ച്ചയുള്ള മണ്ണാണ് ഇതിന്റെ കൃഷിക്കു ഏറ്റവും നല്ലത്.
ജലസേചനം ചെയ്തും അല്ലാതെയും ഇഞ്ചി പൊതുവെ കൃഷി ചെയ്തു വരുന്നു. മഴ കുറച്ചു ലഭിക്കുന്ന പ്രദേശങ്ങളില്‍ ജലസേചനം ആവശ്യമാണ്. സെപ്തംബര്‍ മദ്ധ്യം മുതല്‍ നവംബര്‍ മദ്ധ്യം വരെ മഴകിട്ടിയില്ലെങ്കില്‍ ആവശ്യാനുസരണം നനക്കുക.
ജൈവവളം
80 കിലോ കാലിവളം, 8 കിലോ വേപ്പിൻപിണ്ണാക്ക്, 4 കിലോ ചാരം, 16 കിലോ മണ്ണിര കമ്പോസ്റ്റ് ഒരു സെന്റിലേക്ക് എന്നതോതിൽ ചേർക്കുക. അസോസ്പൈറില്ലം ഫോസ്ഫറസ് സോലുബിലൈസിങ്ങ് ബാക്ടീരിയ 20 ഗ്രാം ഒരു ബെഡിങ് എന്നതോതിൽ ചേർക്കുന്നത് നല്ലതാണ്. തടങ്ങളിൽ PGPR GRB 35 ഒഴിക്കുന്നത് വളർച്ച വർദ്ധിപ്പിക്കുന്നതിനും അഴുകൽ രോഗത്തിനെ ചെറുക്കുന്നതിനും സഹായിക്കുന്നു.
രാസവളം
|
യൂറിയ |
മസൂരിഫോസ് |
പൊട്ടാഷ് |
അടിവളം |
|
1110 ഗ്രാം |
167 ഗ്രാം |
60 ദിവസത്തിനുശേഷം |
325 ഗ്രാം |
|
|
120 ദിവസത്തിനുശേഷം |
325 ഗ്രാം |
|
167 ഗ്രാം |
മൊത്തം |
650 ഗ്രാം |
1110 ഗ്രാം |
334 ഗ്രാം |
മുഴുവൻ ഫോസ്ഫറസും പകുതി പൊട്ടാഷും അടിവളമായി ചേർക്കണം നട്ട് 60 ദിവസത്തിനുശേഷം പകുതി നൈട്രജനും 120 ദിവസം കഴിഞ്ഞു കഴിയുമ്പോൾ ബാക്കി നൈട്രജനും പൊട്ടാഷും ചേർക്കാവുന്നതാണ്.
പച്ച ഇഞ്ചി ആയി ഉപയോഗിക്കാനാണെങ്കില്‍ നട്ട് ആറാം മാസം മുതല്‍ വിളവെടുക്കാം. വിളവെടുക്കാറാകുമ്പോള്‍ ഇലകളില്‍ മഞ്ഞ നിറം പ്രത്യക്ഷപെട്ട് അവ കരിയുവാന്‍ തുടങ്ങുന്നു. ചുക്ക് ആക്കുന്നതിനുള്ള ഇഞ്ചി നട്ട് 245-260 ദിവസംകൊണ്ട് വിളവെടുക്കാറാകും. വിളവെടുത്തത്തിനു ശേഷം ചെറിയ വേരുകള്‍ മുറിച്ചു കളഞ്ഞ് കഴുകി ഒരു രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് വെക്കണം.മൂര്‍ച്ചയുള്ള മുളം ചീളുകൊണ്ടോ മറ്റോ തൊലി ചിരണ്ടി മാറ്റണം. ലോഹായുധങ്ങള്‍ ഇതിനുപയോഗിച്ചാല്‍ കിഴങ്ങിന്‍റെ നിറം മങ്ങാന്‍ സാധ്യതയുണ്ട്. തൊലി കളഞ്ഞ ഇഞ്ചി ഒരാഴ്ച്ചയോളം വെയിലത്തുണക്കണം. ഇങ്ങനെ ഉണങ്ങിയ ഇഞ്ചി ഒരിക്കല്‍ കൂടി കൈകൊണ്ട് ഉരസി ബാക്കിയുള്ള തൊലികൂടി കളയണം. ഇതാണ് നിറം മാറാത്ത ചുക്ക്.
ഇഞ്ചിതൈലം : ഉണക്കിപ്പൊടിച്ച ഇഞ്ചി ആവിയില്‍ വാറ്റിയാണ് തൈലം ഉണ്ടാകുന്നത്. തൈലത്തിന്റെ അളവ് 1.3%മുതല്‍ 3% വരെ ആകാം. ലഹരിയുള്ളതും ഇല്ലാത്തതുമായ പാനീയങ്ങള്‍ക്കു സുഗന്ധം പകരുന്നതിനാണ് ഈ തൈലം പ്രധാനമായും ഉപയോഗിക്കുന്നത്.
ഓളിയോറെസിന്‍ : പൊടിച്ച ഇഞ്ചി, ഈതൈല്‍ അസിറ്റേറ്റ്, എത്തനോള്‍, അസറ്റോണ്‍ തുടങ്ങിയ കാര്‍ബണിക ലായകങ്ങളില്‍ ലയിപ്പിച്ച്, ബാഷ്പീകരിച്ചാണ് ഓളിയോറെസിന്‍ വേര്‍തിരെച്ചെടുക്കുന്നത്. ഇതിനു കടുത്ത തവിട്ടു നിറവും, കൊഴുകൊഴുപ്പും ഇഞ്ചിയുടെ കടുത്ത ഗന്ധവും ഉണ്ടായിരിക്കും. ഉണങ്ങിയ ഇബ്ഞ്ഞിയില്‍ നിന്ന് 3.5%-10% ഓളിയോറെസിന്‍ ലഭിക്കുന്നു.
ഉഷ്ണമേഖലാ പ്രദേശങ്ങള്‍ക്ക് യോജിച്ച വിളയാണ് ഇഞ്ചി. മലമ്പ്രദേശങ്ങളിലും ഇതു കൃഷി ചെയ്യാം. ഫലഭൂയിഷ്ടവും ജൈവാംശം കൂടുതലുള്ള മണ്ണാണ് അഭികാമ്യം. മണ്ണില്‍ നിന്നും കൂടുതലായി മൂലകങ്ങള്‍ നീക്കം ചെയ്യുന്നത് കൊണ്ട് ഒരേ സ്ഥലത്ത് തുടര്‍ച്ചയായി ഇഞ്ചി കൃഷി ചെയ്യുന്നതിന് പകരം കൃഷി സ്ഥലം മാറ്റി കൃഷി ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. വെള്ളക്കെട്ടിനെ ചെറുത്തുനിൽക്കാൻ കഴിവില്ലാത്തത് കൊണ്ട് നല്ല നീർവാർച്ചയുള്ള മണ്ണാണ് ഇതിന്‍റെ കൃഷിക്ക് ഏറ്റവും നല്ലത്. തണല്‍ ഇഷ്ടപ്പെടുന്നതും വേരുകൾ ആഴത്തിൽ പോകാത്തതുമായ ഒരു വിള ആയതുകൊണ്ട് വീട്ടുവളപ്പിലെ കൃഷിയില്‍ ഒരു ഘടകമായി ഉൾപ്പെടുത്താവുന്നതാണ്.