info@krishi.info1800-425-1661
Welcome Guest

Varieties

കമുക് ഇനങ്ങള്‍ 
ഇനം  ഉയരം  

 

അടയ്ക്കയുടെ ആകൃതിയും വലിപ്പവും 

   

കൊട്ടടയ്ക്ക കമുകൊന്നിനു കിലോഗ്രാം 

മംഗള  മദ്ധ്യമം  ഉരുണ്ട്,ചെറുത്  3
സുമംഗള നെടിയന്‍ 

അണ്ടാകൃതി ,മാദ്ധ്യമ വലിപ്പം 

3.2 

ശ്രീമംഗള

നെടിയന്‍ ,

ഉരുണ്ട്,ദ്രഡമായാത് ,

3.2   

                            

Planting time

നല്ല നീര്‍വാര്ച്ചയുള്ള മണ്ണില്‍ മെയ്‌-ജൂണിലും വെള്ളകെട്ടുള്ള ചെളിപ്രദേശങ്ങളില്‍ ആഗസ്റ്റ്‌-സെപ്റ്റംബറിലുമാണ് തൈകള്‍ നടെണ്ടത് .

Planting material

കമുക് ഒരു ദീര്‍ഘകാല വിളയായതിനാല്‍ മാതൃവൃക്ഷം തെരഞ്ഞെടുക്കുന്നതില്‍ അതീവ ശ്രദ്ദ പുലര്‍ത്തേണ്ടതാണ്.പത്തു വര്‍ഷത്തിലധികം പ്രായമുള്ളതും കാലേകൂട്ടി പുഷ്പിച്ചു തുടങ്ങിയതും നന്നായി അടയ്ക്ക പിടിക്കുന്നതുമായ മരങ്ങളെ വേണം മാതൃവൃക്ഷങ്ങളായി തെരഞ്ഞെടുക്കുവാന്‍.മേല്‍പറഞ്ഞ ലക്ഷണങ്ങളുള്ള വൃക്ഷങ്ങളില്‍ നിന്നും നന്നായി വിളഞ്ഞു പഴുത്തതും 35 ഗ്രാമില്‍ അധികം തൂക്കമുള്ളതുമായ അടയ്ക്ക തെരഞ്ഞെടുക്കണം .തെരഞ്ഞെടുത്ത വിത്തടയ്ക്ക പറിച്ചെടുത്ത ഉടന്‍ തന്നെ നടണം.ഒന്നര മീറ്റര്‍ വീതിയും സൗകര്യപ്രദമായ നീളത്തിലുമുള്ള മണല്‍വാരങ്ങളില്‍ അഞ്ചു സെന്റിമീറ്റര്‍ അകലത്തില്‍ ഞെട്ട് മുകളിലായി വരത്തക്ക വിധത്തിലാണ് നടെണ്ടാത്.അതിനു ശേഷം നനക്കെണ്ടാതാണ്.ഇതിനെ പ്രാഥമിക നഴ്സറി എന്ന് പറയുന്നു.

2-3 ഇലകളുള്ള 90 ദിവസത്തെ വളര്‍ച്ചയായ അടയ്ക്കാത്തൈ രണ്ടാം നഴ്സറിയിലേയ്ക്ക് മാറ്റി നടണം. 150 സെ.മീ വീതിയും സൗകര്യപ്രദമായ നീളവുമുള്ള തടങ്ങള്‍ തയ്യാറാക്കിയിരിക്കണം. ഇതില്‍ ഹെക്ടറിന് 5 ടണ്‍ എന്നതോതില്‍ കാലിവളം അടിവളമായി ചേര്‍ക്കുക. 30*30 സെ.മീ അകലത്തില്‍ വേണം തൈകള്‍ നടാന്‍. തൈകള്‍ക്കിടയില്‍ വാഴ നട്ടോ കൃതിമമായോ തണല്‍ നല്‍കാം. തണലിനു വേണ്ടി വളര്‍ത്തുന്പോള്‍ വാഴ 2.7*3.6 മീറ്റര്‍ അകലം നല്‍കി വേണം നടാന്‍. വേനല്‍ക്കാലത്ത് നനയ്ക്കുകയും വര്‍ഷകാലത്ത് നീര്‍വാര്‍ച്ചാ സൗകര്യം ഉണ്ടാക്കുകയും വേണം. കളയെടുപ്പും പുതയിടലും തുടരുക. 

തൈകളുടെ തെരെഞ്ഞടുപ്പ്

പ്രധാന കൃഷിസ്ഥത്തേക്ക് 12-18 മാസം വളര്‍ച്ചയായ നല്ല തൈകളെ ഒരു സെലക്ഷന്‍ ഇന്‍ഡക്സിന്‍റെ അടിസ്ഥാനത്തില്‍ വേണം തെരെഞ്ഞടുക്കാന്‍ ഇലകളുടെ എണ്ണത്തെ 40 കൊണ്ട് ഗുണിയ്ക്കുകയും അതില്‍ നിന്ന് തൈയ്യുടെ ഉയരം കുറയ്ക്കുകയുമാണ് ഇതിനു ചെയ്യേണ്ടത്. ഉയരം സെലക്ഷന്‍ ഇന്‍ഡക്സ് മൂല്യമുള്ള തൈകള്‍ വേണം തെരെഞ്ഞടുക്കാന്‍.

ഉദാഹരണം

തൈ ഉയരം = 90 സെ.മീ

ഇലകളുടെ എണ്ണം -= 5

സെലക്ഷന്‍ ഇന്‍ഡക്സ് (5*40) - 90 = 110 

Planting Method

തോട്ടത്തിന്‍റെ തെക്കു- പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ തൈകള്‍ക്ക് വെയില്‍ തട്ടാതിരിക്കാന്‍ തണല്‍ മരങ്ങള്‍ നട്ടു പിടിപ്പിക്കണം.

വടക്കു- തെക്കു ദിശയിലായി 2.7മീ*2.7മീ : അകലത്തില്‍ എടുത്ത കുഴികളില്‍ തൈകള്‍ നടുക.

60*60*60 സെ.മീ വലിപ്പമുള്ള കുഴികളില്‍ വളക്കുറുള്ള മേല്‍മണ്ണ് ചുവട്ടില്‍ നിന്ന് 15 സെ.മീ ഉയരത്തില്‍ വരെ നിറയ്ക്കുക. കുഴിയുടെ മധ്യഭാഗത്തായി തൈ നട്ട് മണ്ണ് ചുറ്റും അമര്‍ത്തുക. നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ മേയ് - ജൂണിലാണ് തൈ നടേണ്ടത്. ചെളിമണ്ണുള്ള സ്ഥലങ്ങളില്‍ ആഗസ്റ്റ് - സെപ്റ്റംബറില്‍ വേണം ഇതു നടാന്‍. ആദ്യത്തെ 4-5 വര്‍ഷക്കാലം അടയ്ക്കാത്തൈകള്‍ക്കിടയ്ക്കുള്ള വരികളില്‍ വാഴ നട്ട് തണല്‍ നല്‍കാം.

Fertilizer Application

പ്രായപൂര്‍ത്തിയായ വൃക്ഷങ്ങള്‍ക്ക് യൂറിയ , രാജ്‌ഫോസ് , മ്യൂറിയേറ്റ്  ഓഫ്  പൊട്ടാഷ് എന്നിവ 217:200:240 ഗ്രാം/ വൃക്ഷം എന്ന തോതില്‍ നല്‍കണം.

ഇതില്‍ 1/3 ഭാഗം നട്ട് ആദ്യവര്‍ഷവും 2/3 ഭാഗം രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവും മുതല്‍ മുഴുവന്‍ അളവും നല്‍കാം. നനച്ചു വളര്‍ത്തുന്ന സ്ഥലങ്ങളില്‍ രാസവളങ്ങള്‍ രണ്ടു തുല്യ അളവുകളായി വിഭജിച്ച് ആദ്യ ഗഡു സെപ്റ്റംബര്‍ - ഒക്ടോബറിലും. രണ്ടാം ഗഡു ഫെബ്രുവരിയിലും ചേര്‍ക്കണം. മഴയെ ആശ്രയിച്ചു കൃഷിചെയ്യുന്പോള്‍ രണ്ടാം ഗഡു വളം മാര്‍ച്ച്- ഏപ്രിലില്‍ വേനല്‍ മഴ കിട്ടുന്നതോടെ വേണം നല്‍കാന്‍, സെപ്റ്റംബര്‍ - ഒക്ടോബറില്‍ മരത്തിനു ചുറ്റും 15-20 സെ.മീ താഴ്ചയില്‍ 0.75-1 മീറ്റര്‍ വരെ അകലത്തില്‍ എടുക്കുന്ന തടങ്ങളില്‍ വേണം വളം ചേര്‍ക്കാന്‍. രണ്ടാം ഗഡു വളം കളയെടുപ്പിനു ശേഷം മരത്തിന്‍റെ തടത്തില്‍ ചേര്‍ത്ത് മണ്ണില്‍ രണേ്ടാ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ മരമൊന്നിന് അര കി. ഗ്രാം കുമ്മായം മാര്‍ച്ച് - ഏപ്രിലില്‍ നല്‍കാം. 

Irrigation

മണ്ണിന്‍റെ തരമനുസരിച്ച് 3-5 ദിവസം വിട്ടുള്ള ഇടവേളകളില്‍ വേനല്‍ക്ക് നനയ്ക്കണം. വിസ്തൃതമായ അടയ്ക്കാത്തോട്ടങ്ങളുള്ള പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നവംബര്‍- ഡിസംബറില്‍ ഏഴോ, ഏട്ടോ ദിവസത്തിലൊരിക്കലോ, ജനുവരി - ഫെബ്രുവരിയില്‍ ആറുദിവസത്തിലൊരിക്കലോ മാര്‍ച്ച് - ഏപ്രില്‍ മേയില്‍ മൂന്ന് മുതല്‍ അഞ്ചു ദിവസത്തിലൊരിക്കലോ നനയ്ക്കല്‍ തുടരണം.

ഓരോ നനയിലും മരമൊന്നിന് 175 ലിറ്റര്‍ എന്ന തോതില്‍ ജലം നല്‍കണം. ജലദൗര്‍ലഭ്യമുള്ള സ്ഥലങ്ങളില്‍ തുള്ളിനന നടത്തുകയാണ് അഭികാമ്യം. തോട്ടത്തില്‍ പുതയിടുന്നത് മണ്ണിലെ നനവ് നിലനിര്‍ത്താന്‍ നല്ലതാണ്.

വെള്ളക്കെട്ടിന് സാധ്യതയുള്ള അവസരങ്ങളില്‍ 25-30 സെ.മി താഴ്ചയില്‍ ചാലുകളെടുത്ത് നീര്‍വാര്‍ച്ച സൗകര്യം ചെയ്തു കൊടുക്കണം.

Other Intercultural Activities

ഒക്ടോബര്‍-നവംബറില്‍ മഴ മാറുന്നതോടെ തോട്ടത്തില്‍ ചെറുതായി മണ്ണിളക്കല്‍ നടത്തി കളകളില്‍ നിന്ന് വിമുക്തമാക്കുക. ചരിഞ്ഞ സ്ഥലങ്ങളില്‍ വരന്പുകള്‍ തിരിച്ച് മണ്ണൊലിപ്പ് തടയുക. സൈറ്റലോസാന്തസ്, കലപ്പഗോണിയം തുടങ്ങിയ പച്ചിലവള വിത്തുകള്‍ ഏപ്രില്‍-മേയില്‍ വിതച്ച് സെപ്റ്റംബര്‍ - ഒക്ടോബറില്‍ മരങ്ങള്‍ക്കു നല്‍കണം. 

ഇടവിള 

ചേന, കൈതചക്ക, കുരുമുളക്, വെറ്റില, വാഴ, ഗിനിപ്പുല്ല്, കൊക്കോ, ഇഞ്ചി, ഏലം തുടങ്ങിയ വിളകള്‍ അടയ്ക്കാത്തോട്ടത്തില്‍ ഇടവിളയായി വളര്‍ത്താം. കൊക്കോ ആണ് നടുന്നതെങ്കില്‍ 2.7*5.4 മീറ്റര്‍ ഇടയകലം നല്‍കണം. എന്തായാലും എല്ലാ വിളകളും വെവ്വേറെ നനയക്കുകയും വളം നല്‍കിയും വേണം വളര്‍ത്താന്‍. 

Harvesting

ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ശരിയായ സമയത്ത് വിളവെടുപ്പ് നടത്തെണ്ടത് അത്യന്താപേക്ഷിതമാണ്.കൊട്ടടയ്ക്ക തെയ്യാറാക്കുവാന്‍ വിളഞ്ഞു 

പഴുത്ത അടയ്ക്ക വേണം ഉപയോഗിക്കുവാന്‍ .ഇതിനായി മൂപ്പത്താത്ത അടയ്ക്ക ഉപയോഗിച്ചാല്‍ അവയ്ക്ക് വിപണിയില്‍ അവയ്ക്ക് വളരെ കുറഞ്ഞ വിലയെ ലഭിക്കുകയൊള്ളു.

പഴുത്ത അടയ്ക്ക പറിച്ച് 45 ദിവസം വെയിലത്ത് ഇട്ട് ഉണക്കണം .ഉണക്കാനിടുമ്പോള്‍ കൂട്ടിയിടാതെ ഒന്നൊന്നായി മാത്രം വരത്തക്കവണ്ണം ശരിയായി നിരത്തണം.അല്ലാത്ത പക്ഷം കുമിള്‍ 

ബാധയുണ്ടാകുവാന്‍ സാധ്യതയുണ്ട്.ഉണങ്ങാനിട്ടിരിക്കുന്ന അടയ്ക്ക ആഴ്ച്ചയിലൊരിക്കല്‍ ഇളക്കി കൊടുത്താല്‍ ഒരുപോലെ ഉണങ്ങികിട്ടും.മെച്ചപെട്ട ഉലോപന്നം ലഭിക്കുകയും ചെയ്യും.

ഇളം അടയ്ക്കയുടെ ഉപയോഗത്തിനായി 6 മാസം പ്രായമായ കായ്കളാണ് ഉപയോഗിക്കേണ്ടത്.ഇതിനായി തൊണ്ട് കളഞ്ഞ മൃദുവായ ഇളം അടയ്ക്ക കഷ്ണങ്ങളാക്കിയതിനു ശേഷം വെള്ളത്തിലിട്ടു തിളപ്പിക്കണം .മുമ്പ് അടയ്ക്ക പുഴുങ്ങാനുപയോഗിച്ച വെള്ളവും ഇതിനായി ഉപയോഗിക്കാം.പുഴുങ്ങിയെടുത്ത കഷ്ണങ്ങള്‍ ഉണക്കിയാണ് ഉപയോഗിക്കുന്നത്.അടയ്ക്ക 3-4 തവണ പുഴുങ്ങാനുപയോഗിച്ച കൊഴുത്ത ദ്രാവകത്തില്‍ പുഴുങ്ങിയ അടയ്ക്ക മുക്കിഎടുത്താല്‍ അവയ്ക്ക് നല്ല തിളക്കം കിട്ടും.ഇതിനെ കളിപാക്ക് എന്ന് പറയും .ഉണക്കുന്നത് വെയിലിലോ ഓവനിലോ ആകാം .

value addition

കൊട്ടപ്പാക്ക്

മുഴുവനോടെ അടയ്ക്ക ഉണക്കി എടുക്കുന്ന ഉല്‍പ്പന്നത്തിനു ചാളി അഥവാ കൊട്ടപ്പാക്ക് എന്നാണു പറയുന്നത്. പഴുത്ത അടയ്ക്ക 35-40 ദിവസം വെയിലത്ത് ഉണക്കി തൊണ്ടു കളഞ്ഞ് ഉണക്ക അടയ്ക്കയായി (കൊട്ടപ്പാക്ക്) വില്‍ക്കുന്നു. ഇതിലെ ശരിയായ ജലാംശം ഏതാണ്ട് 12% ആണ്. ഉണക്കു കുറവായാല്‍ പൂപ്പല്‍ബാധ വരികയും ഗുണം കുറയുകയും ചെയ്യും. മോട്ടി, ശ്രീവര്‍ദ്ധന്‍, ജാംനഗര്‍, ജിനി എന്നീ പേരുകളില്‍ വലിപ്പം കൂടിയതുമുതല്‍ ചെറുതുവരെ ക്രമമായി കൊട്ടടയ്ക്കയെ തരംതിരിച്ചിട്ടുണ്ട്. കേരളം, കര്‍ണ്ണാടകം, അസാം, മഹാരാഷ്ട്ര എന്നിവയാണ് ചാളി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങള്‍. പാക്ക് നെടുകെ രണ്ടായി മുറിച്ച് 10 ദിവസത്തോളം വെയിലത്തുണക്കുന്ന രീതി, പാക്ക് വേഗം ഉണങ്ങുവാനും എളുപ്പത്തില്‍ തൊണ്ടുകളയുവാനും സഹായകമാണ്. ഉണങ്ങിക്കഴിഞ്ഞാല്‍ അടയ്ക്ക കുത്തിയെടുത്ത് ഒരിക്കല്‍കൂടി നന്നായുണക്കുന്നു. പരേഹ എന്നറിയപ്പെടുന്ന ഈ ഉല്‍പ്പന്നം കേരളത്തിലും കര്‍ണ്ണാടകത്തിലും പ്രചാരത്തിലുണ്ട്. യന്ത്രത്തില്‍ ഉണക്കിയും ചാളി നിര്‍മ്മിക്കാം. ഇതുപ്രകാരം 45-750ഇ താപനിലയില്‍ 7-8 ദിവസംകൊണ്ട് 60-70 മണിക്കൂര്‍ നേരം യന്ത്രത്തില്‍ ഉണക്കേണ്ടിവരും. തൊണ്ടു കളയുവാനായി കാസര്‍കോട്ടുള്ള കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനം വികസിപ്പിച്ചെടുത്ത അടയ്ക്ക പൊതിക്കാനുളള യന്ത്രവും ഉപയോഗിക്കാം. ഇതുപ്രകാരം 8 മണിക്കൂര്‍കൊണ്ട് ശരാശരി 40 കി.ഗ്രാം ചാളി ഉണ്ടാക്കാന്‍ കഴിയും.

കളിപ്പാക്ക്

സംസ്കരിച്ച പാക്കിന്‍റെ മറ്റൊരു ഇനമാണിത്. കേരളവും കര്‍ണ്ണാടകവുമാണ് കളിപ്പാക്കിന്‍റെ പ്രധാന ഉല്‍പ്പാദകര്‍. മൂപ്പു കുറഞ്ഞ (6-7 മാസം മൂപ്പെത്തിയ) അടയ്ക്ക പറിച്ചു തൊണ്ടു കളഞ്ഞു ചെറിയ കഷണങ്ങളായി അരിഞ്ഞശേഷം വെള്ളത്തില്‍ ഇട്ടു തിളപ്പിച്ചശേഷം 'കളി' പുരട്ടി ഉണക്കിയാണ് ഇത് ഉണ്ടാക്കുന്നത്. (അടയ്ക്ക ചൂടാക്കിയ വെള്ളം നേര്‍പ്പിച്ചതും അടുത്ത ബാച്ചുകളിലെ അടയ്ക്ക തിളപ്പിക്കാനായി ഉപയോഗിക്കാം). കളിയടയ്ക്കയ്ക്കു നല്ല തിളക്കം കിട്ടാനായി 3-4 ആവര്‍ത്തി കളി പുരട്ടി ഉണക്കാവുന്നതാണ്. ഇങ്ങനെ മൂന്നു നാല് ആവര്‍ത്തി അടയ്ക്ക ചൂടാക്കിയശേഷം കിട്ടുന്ന കട്ടിയുള്ള ദ്രാവകമാണ് 'കളി'. ഒരു പാക്ക് എത്ര കഷണമായി മുറിക്കുന്നു. ആകൃതി, വലിപ്പം തുടങ്ങിയ സമ്പ്രദായങ്ങളെ ആധാരമാക്കി കളിപ്പാക്കിനെ വിവിധ പേരുകളില്‍ അറിയപ്പെടുന്നു. മുഴുവന്‍ അടയ്ക്കയ്ക്ക് 'അപി' അഥവാ 'അണ്ടെ' എന്നും നെടുകെ രണ്ടായി മുറിച്ചതിനെ 'ബറ്റ്ലു' എന്നും നെടുനീളത്തില്‍ പല കഷണങ്ങളായി അരിഞ്ഞതിനെ 'ചൂര്' എന്നും നെടുകെയും കുറുകെയും അരിഞ്ഞതിനെ 'പോഡി' എന്നും കനം കുറച്ചു വട്ടത്തില്‍ അരിഞ്ഞതിനെ 'എറേസല്‍' എന്നുമാണു പറയുന്നത്. പച്ചകാമ്പ് വട്ടത്തില്‍ 5-6 കഷണമാക്കി അരിഞ്ഞു കളി പുരട്ടാതെ ഉണക്കി എടുക്കുന്നതിനെ 'ഐലോണ്‍' എന്നു പറയുന്നു. കളിപ്പാക്ക് ഉണ്ടാക്കുമ്പോള്‍ പാക്കിലെ ടാനിന്‍റെ അളവു നല്ലപോലെ കുറയുന്നു. നല്ലതുപോലെ ഉണങ്ങിയ ഇരുണ്ടു തവിട്ടുനിറവും തിളക്കവും ചവയ്ക്കുമ്പോള്‍ തകര്‍ച്ചയും പാകത്തിനു ചവര്‍പ്പും ഉള്ളതും മൂപ്പു കൂടിയതുമായ അടയ്ക്കകള്‍ ഒട്ടും ഇല്ലാത്ത കളിപ്പാക്കിനെയാണ് ഏറ്റവും മുന്തിയ തരമായി കണക്കാക്കുന്നത്.

സുഗന്ധ സുപാരി

ചാളിയില്‍നിന്നും കളിപ്പാക്കില്‍നിന്നും സുപാരി ഉണ്ടാക്കാം. ചാളിയില്‍ നിന്നുണ്ടാക്കുന്ന സുപാരിയാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്. ചാളിയോ കളിപ്പാക്കോ പൊടിച്ചു ചെറിയ നുറുങ്ങുകഷണങ്ങള്‍ ആക്കുകയും, ഇവ സുഗന്ധമസാലകളും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്തു യോജിപ്പിച്ച് വെണ്ണക്കടലാസില്‍ (ബട്ടര്‍പേപ്പര്‍) പൊതിയുകയും ചെയ്യുന്നു. അടയ്ക്കാ കഷണങ്ങള്‍ ഒരേപോലെ നന്നായി കലര്‍ത്തുവാനുള്ള എളുപ്പത്തിനു സുഗന്ധവിളകളുടെ പൊടിക്കുപകരം തൈലവും ഉപയോഗിക്കുന്നുണ്ട്. ഇതില്‍ തേങ്ങാക്കൊത്ത് ഉണക്കി ചേര്‍ത്താല്‍ പൂപ്പല്‍ബാധ കുറയും. മധുരം കിട്ടാനായി സക്കാരിന്‍ എന്ന പദാര്‍ത്ഥവും ചേര്‍ക്കുന്നുണ്ട്. സുഗന്ധ ദ്രവ്യങ്ങളായി റോസിന്‍റെ സത്തും മെന്തോളും ചേര്‍ത്തുവരുന്നു.

  • അടയ്ക്കയിലെ രാസഘടകങ്ങളുടെയും ഉപോല്‍പന്നങ്ങളുടെയും ഉപയോഗം
  • ടാനിന്‍: ടാനിന്‍ അഥവാ പോളിഫിനോളുകള്‍ (കറ) ആണ് അടയ്ക്കയിലെ ഒരു പ്രധാന രാസഘടകം. പൈങ്ങ അടയ്ക്കയില്‍ 30-37%ഉം, പഴുക്ക പാക്കില്‍ 16-22%ഉം ടാനിന്‍ ഉണ്ടാകും. പൈങ്ങയടയ്ക്ക സംസ്കരിക്കുമ്പോള്‍ ഒരു ഉപോല്‍പന്നമായി കിട്ടുന്ന ടാനിന്‍, തുണികള്‍, തോല്‍, കയര്‍ ഇവയ്ക്കു നിറം നല്‍കാനം, ഫെറസ് സള്‍ഫേറ്റുമായി കലര്‍ത്തി കറുത്ത മഷി ഉണ്ടാക്കുവാനും പ്ലൈവുഡ് നിര്‍മിക്കാനുള്ള പശയായും ഭക്ഷണവസ്തുക്കള്‍ക്കു നിറം ചേര്‍ക്കാനായുമെല്ലാം ഉപയോഗിച്ചുവരുന്നു.
  • കൊഴുപ്പ്: അടയ്ക്കയില്‍ 8-12% കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഹെക്സേന്‍, ക്ലോറോഫോം തുടങ്ങിയ ലായകങ്ങള്‍ ഉപയോഗിച്ച് ഈ കൊഴുപ്പ് വേര്‍തിരിച്ചെടുക്കാം. അടയ്ക്കയിലെ കൊഴുപ്പില്‍ മിരിസ്റ്റിക് ആസിഡ് ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ മിരിസ്റ്റിക് ആസിഡ് ഉണ്ടാക്കുവാനും അടയ്ക്കയിലെ കൊഴുപ്പ് ഉപയോഗിക്കുന്നു. ക്ഷാരം ചേര്‍ത്തു ശുചിയാക്കിയെടുത്ത അടയ്ക്കയുടെ കൊഴുപ്പ് ഭക്ഷ്യയോഗ്യവുമാണ്. മധുരപലഹാരങ്ങളില്‍ കൊക്കോ കൊഴുപ്പിനോടൊപ്പം ചേര്‍ത്തുപയോഗിക്കാം. മധുരപലഹാരങ്ങളും ബിസ്കറ്റും ഉണ്ടാക്കുവാന്‍ വനസ്പതിക്കു പകരമാകും ശുദ്ധീകരിച്ച അടയ്ക്കാ കൊഴുപ്പ് ഉപയോഗിക്കാം.
  • ആല്‍ക്കലോയിഡുകള്‍: അടയ്ക്കയില്‍ 1.5% അരിക്കൊലൈന്‍, അരിക്കൊലിഡിന്‍, അരിക്കയിഡൈന്‍, ഗുവാസിന്‍, ഐസോഗുവാസിന്‍, ഗുവാകൊലിഡിന്‍ തുടങ്ങിയ പലതരം ആല്‍ക്കലോയിഡുകള്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ 0.24%ത്തോളവും അരിക്കൊലൈന്‍ ആണ്. ഇവയ്ക്കെല്ലാം വിരകള്‍ക്കെതിരായ പ്രവര്‍ത്തനശേഷിയുണ്ട്. നാടവിരകള്‍ക്കും ഉരുളന്‍ വിരകള്‍ക്കും എതിരെ ഇവ ഫലപ്രദമാണ്. ബാക്ടീരിയകള്‍ക്കെതിരെയും പ്രവര്‍ത്തനശേഷിയുള്ള ഈ പദാര്‍ത്ഥങ്ങള്‍ ഐസ്ക്കെരിക്കിയ കോളിസ്റ്റൈഫലോ കോക്കസ് ടൈഫി, സ്റ്റഫൈലോകോക്കസ് ഓറിയസ് തുടങ്ങിവയുടെ വളര്‍ച്ചയെ തടയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ അരിക്കൊളൈനുള്ള പങ്ക് ആയുര്‍വേദത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

അടയ്ക്കാ തൊണ്ട്

പച്ച അടയ്ക്കയുടെ തൂക്കത്തിന്‍റെ 60-80% ഭാഗവും അടയ്ക്ക തൊണ്ട് കൈയടക്കിയിരിക്കുന്നു. അടയ്ക്കാതൊണ്ടുകൊണ്ട് ഹാര്‍ഡ് ബോര്‍ഡ്, പ്ലാസ്റ്റിക് ബോര്‍ഡ്, ബ്രൗണ്‍ പേപ്പര്‍ തുടങ്ങിയവ ഉണ്ടാക്കാനുള്ള പല സാങ്കേതികവിദ്യകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. അടയ്ക്കാ തൊണ്ട് മൂന്നാഴ്ച വെള്ളത്തില്‍ ചീയിതിനുശേഷം തടികൊണ്ട് അടിച്ചു ശരിയാക്കി വേര്‍തിരിച്ചെടുക്കുന്ന നാരുകൊണ്ട് കട്ടിയുള്ള ബോര്‍ഡുകള്‍, പരുപരുത്ത കുഷ്യനുകള്‍, നെയ്തുപണിയില്ലാത്ത വസ്ത്രങ്ങള്‍ ഇവ ഉണ്ടാക്കാവുന്നതാണ്. വ്യവസായശാലകള്‍ക്ക് ആവശ്യമായ ഫര്‍പുരാല്‍, സൈറ്റലാസ് എന്നിവയുടെ നല്ലൊരു ഉറവിടമാണ് അടയ്ക്കാ തൊണ്ട്.

അടയ്ക്കാമരവും പാളയും

കെട്ടിടനിര്‍മാണത്തിനു കൊള്ളാവുന്നതാണ് അടയ്ക്കാമരം. ഇതിനു നല്ല ഉറപ്പുള്ളതു കാരണം റൂളറുകള്‍, ഷെല്‍ഫുകള്‍, കുപ്പത്തൊട്ടികള്‍ തുടങ്ങി ഒട്ടേറെ വസ്തുക്കള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. അടയ്ക്കാമരത്തിന്‍റെ അകത്തെ നാരുനിറഞ്ഞ ഭാഗങ്ങള്‍ മാറ്റി എടുത്ത കുഴല്‍ പോലുള്ള തടി, നീര്‍വാര്‍ച്ചയ്ക്കും ജലസേചനത്തിനും പറ്റിയ കുഴലായും ഉപയോഗിക്കാം. പാള ഉപയോഗിച്ച് ചായപ്പെട്ടി, ഫയല്‍ ബോര്‍ഡ് തുടങ്ങിയവ ഉണ്ടാക്കുവാനുള്ള വിദ്യകള്‍ കാസര്‍കോട്ടെ കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. പേപ്പര്‍ പ്ലേറ്റുകള്‍ക്കു പകരമായി ഉപയോഗിക്കാവുന്ന പ്ലേറ്റുകള്‍, കപ്പുകള്‍ എന്നിവ കവുങ്ങിന്‍പാളകൊണ്ട് ഉണ്ടാക്കാന്‍ സഹായകരമായ ഒരു യന്ത്രം മൈസൂരിലുള്ള കേന്ദ്ര ഭക്ഷ്യ സാങ്കേതിക ഗവേഷണസ്ഥാപനം (CFTRI) വികസിപ്പിച്ചെടുത്തിട്ടുണ്ട്.