info@krishi.info1800-425-1661
സ്വാഗതം Guest

വിളകള്‍

ഇനങ്ങള്‍

  1. പസാ സമ്മര്‍ പ്രൊലിഫിക് ലോംഗ്
  2. അര്‍ക്കാ ബാഹര്‍

നടീൽ കാലം

ജനുവരി –മാര്‍ച്ച്‌,

സെപ്തംബര് - ഡിസംബർ 

മഴയെ ആശ്രയിച്ച കൃഷി ചെയുമ്പോൾ ആദ്യത്തെ മൂന്നോ നാലോ മഴയ്ക്ക് ശേഷം മെയ്‌-ജൂണിൽ വിത്തിടാം. 

നടീൽ വസ്തുക്കള്‍

വിത്ത്‌ നേരിട്ട പാകിയാണ് ചുരയ്ക്ക കൃഷിചെയ്യുന്നത്.ഒരു സെന്‍റിന് 12 മുതല്‍ 16 ഗ്രാം വരെ വിത്ത് വേണ്ടിവരും.

നടീൽ രീതി

30 - 45 സെന്റിമീറ്റര്‍ ആഴത്തിലും  60 സെന്റിമീറ്റര്‍ വ്യാസത്തിലുമുള്ള കുഴികള്‍ 3 മീറ്റര്‍ * 3 മീറ്റര്‍ അകലത്തില്‍ പന്തലില്‍ പടര്‍ത്താനുള്ള സൗകര്യാര്‍ത്ഥം ഒരുക്കേണ്ടതാണ്.  തറയില്‍ പടരുതിനായി കുഴികള്‍ തമ്മില്‍ 2 മീറ്റര്‍ അകലവും വരികള്‍ തമ്മില്‍ 3-4 മീറ്റര്‍ അകലവും പാലിക്കണം.  കുഴികളില്‍ കാലിവളവും, രാസവളവും മേല്‍മണ്ണും കൂട്ടി കലര്‍ത്തിയ മിശ്രിതം നിറക്കണം.

കുഴി ഒന്നിന് 4 മുതല്‍ 5 വിത്തുവരെ നടാവുന്നതാണ്.  2 ആഴ്ചയ്ക്കുശേഷം ആരോഗ്യമില്ലാത്ത ചെടികളെ നീക്കം ചെയ്ത് കുറഞ്ഞത് 3 ചെടികള്‍ ഒരു കുഴിയില്‍ നിലനിര്‍ത്തണം.

ജലസേചനം

വളര്‍ച്ചയുടെ ആദ്യകാലഘട്ടങ്ങളില്‍ 3 - 4 ദിവസത്തെ ഇടവേളകളില്‍ നനക്കേണ്ടതാണ്.  പൂവിടുമ്പോഴും കായ്ക്കുമ്പോഴും ഒന്നിടവിട്ട് ദിവസങ്ങളില്‍ നനയ്ക്കണം.  

വളപ്രയോഗം

             അടിവളം (ഒരു സെന്‍റിന്)

ജൈവവളം

100 കിലോ

യൂറിയ

304 ഗ്രാം

മസ്സൂറിഫോസ്

556 ഗ്രാം

പൊട്ടാഷ്

167 ഗ്രാം

             മേല്‍വളം (ഒരു സെന്‍റിന് )

യൂറിയ

304 ഗ്രാം      (തവണകളായി)

വിളവെടുപ്പ്

പൂര്‍ണ വലിപ്പം വച്ച കായ്കള്‍ ഇളം പ്രായത്തില്‍തന്നെ വിളവെടുക്കണം.നഖംകൊണ്ട് കായില്‍ കുത്തിയാല്‍ താഴ്ന്നുപോകുന്നുവെങ്കില്‍ അത് പച്ചക്കറിയായി ഉപയോഗിക്കാവുന്നതാണ്‌.പുറം തോടിനു കട്ടിവയ്ക്കുക മൂലം കുത്തുമ്പോള്‍ നഖം കായിലേക്ക് ഇറങ്ങുന്നില്ലെങ്കില്‍ പച്ചകറിക്കു ഉപയോഗ്യമല്ല.അവ വിത്തിന്‍റെ ആവശ്യത്തിനായി വിളയാന്‍ നിര്‍ത്തിയാല്‍ മതി.

ഇടക്കാല പ്രവർത്തനങ്ങൾ

കള നിയന്ത്രണവും ഇടയിളക്കവും രണ്ടു പ്രാവശ്യമെങ്കിലും ചെയ്യണം.ആവശ്യാനുസരണം നനയ്ക്കുക .കൂടാതെ മഴക്കാലത്തു മണ്ണ് കൂട്ടി കൊടുക്കേണ്ടതും അത്യാവശ്യമാണ്.