ശ്രീരശ്മി, ശ്രീപല്ലവി, ശ്രീ കിരൺ എന്നിവ അതുല്പാദന ശേഷിയുള്ള പുതിയ ഇനങ്ങളാണ്.
നടുന്നതിന് 25-35 ഗ്രാം തൂക്കം വരുന്ന ചേമ്പ് വിത്തുകള്‍ ഉപയോഗിക്കാം. ഒരു ഹെക്ടര്‍ സ്ഥലത്ത് നടാന്‍ ഉദ്ദേശം 1200 കി.ഗ്രാം (37,000 എണ്ണം) വിത്ത് വേണ്ടിവരും.
20 - 25 സെന്‍റീമീറ്റര്‍ ആഴത്തില്‍ ഉഴുതോ കിളച്ചോ നിലം തയാറാക്കി അതില്‍ 45 സെന്‍റീമീറ്റര്‍ അകലത്തില്‍ വിത്തുചേന്പുകള്‍ നടണം.
വശങ്ങള്‍ തയ്യാറാക്കുമ്പോള്‍ തന്നെ അടിവളമായി ഹെക്ടറിന് 12 ടണ്‍ എന്ന തോതില്‍ കാലി വളമോ കമ്പോസ്റ്റോ ചേര്‍ക്കണം. ശുപാര്‍ശ ചെയ്തിട്ടുള്ള രാസ വളങ്ങളുടെ തോത് 80:25:100 കിലോഗ്രാം എന്‍:പി:കെ(N:P:K) ഹെക്ടറൊന്നിന് എന്ന നിരക്കിലാണ്.
വിത്തു ചെമ്പ് മുളപ്പ് ഒരാഴ്ചക്കുള്ളില്‍ മുഴുവന്‍ ഭാവഹവും(555 ഗ്രാം റോക്ക്ഫോസ്ഫേറ്റ്) പകുതി വീതം പാക്യ ജനകവും(347 ഗ്രാം യൂറിയ) പൊട്ടാഷും(334 ഗ്രാം പോടാഷ്) ഒരു സെന്റിന് എന്ന തോതില്‍ ചേര്‍ക്കുക.
ആദ്യ വളപ്രയോഗം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ബാക്കി പകുതി പാക്യ ജനകവും(347 ഗ്രാം യൂറിയ) പൊട്ടാഷും(334 ഗ്രാം പോടാഷ്) ഒരു സെന്റിന് എന്ന തോതില്‍ ചേര്‍ക്കുക.
കളയെടുപ്പ്, ചെറുതായി മണ്ണിളക്കല്‍, മണ്ണ് ചുവട്ടില്‍ അടുപ്പിച്ചു കൊടുക്കല്‍ എന്നീ പ്രവര്‍ത്തികള്‍ 30 - 45 ദിവസങ്ങളിലും 60 - 75 ദിവസങ്ങളിലും ചെയ്യണം. വിളവെടുപ്പ് ഒരു മാസം മുന്പ് ഇലകള്‍ വെട്ടി ഒതുക്കുന്നത് കിഴങ്ങുകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും.
നട്ടുകഴിഞ്ഞ് വാരങ്ങള്‍ പുതയിടുന്നത് ജലസംരക്ഷണത്തിനും കളനിയന്ത്രണത്തിനും സഹായിക്കും.
5-6 മാസമാകുമ്പോള്‍ വിളവെടുക്കാന്‍ സമയമാകും . മണല്‍ വിരിച്ച തറയില്‍ നിരത്തിയിട്ട് കിഴങ്ങുകള്‍ അഴുകാതെ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ സൂക്ഷിക്കുന്ന വിത്തുകള്‍ നടാനായി ഉപയോഗിക്കാവുന്നതാണ്