ചൂടും വരൾച്ചയും ഉള്ള കാലാവസ്ഥയിൽ വളരുന്ന ഈ മരം വരണ്ട പ്രദേശങ്ങളിലേക്ക് യോജിച്ചതാണ്. അധികം പരിചരണം ആവശ്യമില്ലാത്തതും ഏതുതരം മണ്ണിലും വളരാൻ കെല്‍പ്പുള്ള ഒരു വിളയാണിത്
ചമ്പക്കാട് ലാർജ്, കൃഷ്ണ കാഞ്ചൻ,ബനാറസി
ഒരു വർഷം പ്രായമായ തൈകൾ 8.x8 മീറ്റർ അകലത്തില്‍ നടാം. മറ്റു വിളകൾ ശക്തിയായ കാറ്റിൽനിന്നും സംരക്ഷിക്കുന്നതിനായി അവയുടെ തോട്ടത്തിനു ചുറ്റും നെല്ലി നട്ടുപിടിപ്പിക്കുന്നത് നല്ലതാണ്
വിത്ത് മുളപ്പിച്ച ഉണ്ടാക്കുന്ന തൈകളും ഒട്ടു തൈകളും നടാൻ ഉപയോഗിക്കാം .വീത്തിന്റെ പുറന്തോട് വളരെ കട്ടി കൂടിയതായതുകൊണ്ട് മുളക്കാൻ പ്രയാസമാണ് മൂത്ത കായ്കള്‍ പാറപ്പുറത്ത് രണ്ടുമൂന്നു ദിവസം ഉണക്കിയാൽ അവ താനേ പൊട്ടി വിത്ത് പുറത്ത് വരും.ഈ വിത്ത് പാകിയാൽ പെട്ടെന്ന് മുളച്ചു കിട്ടും
തൈകൾ പത്തുവർഷത്തിനുശേഷം കായ്ക്കാൻ തുടങ്ങും. ഗ്രാഫ്റ്റുകൾ കായ്ക്കാൻ 3- 4 വർഷം മതി. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള സമയത്താണ് തളിർക്കുന്നതും പൂക്കുന്നതും. ജനുവരി -ഫിബ്രവരിയിൽ കായികള് മൂപ്പെത്തും. ഒരു മരത്തിൽ നിന്ന് ഒരു വർഷം 30 മുതൽ 50 കിലോഗ്രാംവരെ നെല്ലിക്ക ലഭിക്കും