info@krishi.info1800-425-1661
Welcome Guest

Varieties

പന്നിയൂര്‍-1,പന്നിയൂര്‍ -2,പന്നിയൂര്‍ -3,പന്നിയൂര്‍ -4.പന്നിയൂര്‍ -5,പന്നിയൂര്‍ -6.പന്നിയൂര്‍ -7,ശുഭകര,ശ്രീകര,പഞ്ചമി.

 ദ്രുതവാട്ടത്തെ ചെറുത്തു നില്‍ക്കുന്ന ഇനങ്ങള്‍ - ഐ.ഐ.എസ്.ആര്‍ ശക്തി,ഐ.ഐ.എസ്.ആര്‍ തേവം.

 തണലിനെ ചെറുത്ത് നില്‍കുന്ന ഇനങ്ങള്‍  - പന്നിയൂര്‍-2,പന്നിയൂര്‍4,പന്നിയൂര്‍-5

Season (planting time)

മണ്‍സൂണ്‍ ആരംഭത്തോടെയാണ് കുരുമുളക് തൈകള്‍ നടെണ്ടത് .

Planting materials

നടീലിനുള്ള വള്ളികള്‍

ഉത്പാ­ദ­ന­ക്ഷ­മ­മായ ആരോ­ഗ്യ­മുള്ള, ഊർജ്ജ്വ­സ്വ­ല­മാ­യ, വള്ളി­ക­ളിൽ നിന്നാ­വണം നടീ­ലി­നുള്ള വള്ളി­കൾ ശേഖ­രി­ക്കേ­ണ്ട­ത്‌. ഇടമു­ട്ടിൽ ധാരാളം വേരു­ക­ളുള്ള 29 ഇഞ്ച്‌ നീള­ത്തിൽ വള്ളി­കൾ മുറി­ക്കു­ക. പടർന്നു­ക­യ­റുന്ന വള്ളി­ക­ളിൽ നിന്നു­വേണം നടീൽ വസ്തു. തിരി­യു­ണ്ടാ­കുന്ന ശാഖ­കൾ വളർത്തിയാൽ ചില­പ്പോൾ കുറ്റി സ്വാഭാവം ഉണ്ടാ­കാം. എന്നാലും കുറ്റി കുരു­മു­ളക്‌ തൈ പിടി­പ്പി­ക്കാൻ ഇതാണ്‌ ഉപ­യോ­ഗി­ക്കു­ന്ന­ത്‌.

പരമ്പരാഗത രീതി

ഉത്പാ­ദ­ന­ക്ഷ­മത കൂടിയ, ആരോ­ഗ്യ­മുള്ള വള്ളി­ക­ളിൽ നിന്നു പട­രുന്ന മുള­കൾ കട­ക്കൽ മര­വ­ടി­കൾ ഉറ­പ്പിച്ച്‌ ചുറ്റി­വ­ക്കു­ന്നു. ഫെബ്രു­വരി - മാർച്ച്‌ മാസ­ങ്ങ­ളിൽ ഇത്‌ മുറി­ച്ചെ­ടുത്ത്‌ ഇല­കൾ വെട്ടി­ക­ളഞ്ഞ്‌ പോളി­ത്തീൻ ബാഗു­ക­ളിലോ ഞാറ്റ­ടി­ക­ളിലോ നട്ട്‌ ഇട­ക്കി­ടക്ക്‌ നനച്ച്‌ വേരു പിടി­പ്പി­ക്കു­ന്നു. ഇങ്ങിനെ ചെയ്യുന്ന തൈകൾ മെയ്‌ -ജൂൺ മാസ­ങ്ങ­ളിൽ നടാൻ കഴി­യു­ന്നു.

അതിവേഗംവര്‍ദ്ധിക്കുന്ന രീതി

വളരെ ഫല­പ്ര­ദ­മായ ഒരു രീതി­യാ­ണി­ത്‌. ഇന്ത്യ­യിൽ നിന്ന്‌ സ്വീക­രി­ച്ച്‌ ശ്രീല­ങ്ക­യിൽ നവീ­കരി­ക്ക­പ്പെ­ട്ട­താണ്‌ ഈ രീതി. 45 സെ.മി ആഴ­ത്തിലും 30 സെ.മി വീതി­യിലും സൗക­ര്യ­പ്ര­ദ­മായ നീള­ത്തിൽ ചാലു­കൾ കീറു­ന്നു. വേരു പിടി­ക്കാ­നാ­വ­ശ്യ­മായ വസ്തു­ക്കൾ വന­മ­ണ്ണ്‌ (?), മണൽ ഫാംയാർഡ്മാ­ന്വർ എന്നിവ 1:1:1 എന്ന അനു­പാ­ത­ത്തിൽ നിറ­ക്കു­ന്നു.1.25­-1.50 മീറ്റർനീ­ള­ത്തിൽ 8-10 മീറ്റർ വ്യാസ­ത്തി­ലുള്ള പി.വി.സി പൈപ്പു­കളോ, മുള­യുടെ മുറി­ച്ചെ­ടുത്ത തണ്ടു­കളോ 30­സെ.മി അക­ല­ത്തിൽ 45 ഡിഗ്രി ചരി­വിൽ താങ്ങായി വച്ച്‌ കൊടു­ക്കു­ക. 
വേരു പിടി­പ്പിച്ച തണ്ടു­കൾ ചാലു­ക­ളിൽ ഒരു മുളം തണ്ടിൽ ഒന്ന്‌ എന്ന ക്രമ­ത്തിൽ നടു­ന്നു. മുളം തണ്ടിന്റെ അടി­ഭാഗം വേരു പിടി­ക്കാൻ ആവ­ശ്യ­മായ മിശ്രിതം നിറ­ക്കു­ക. ( ചകി­രി­ച്ചോറും ഫായാർഡ്മാ­ന്വറും 1.1 എന്ന അനു­പാ­ത­ത്തിൽ) വള­രുന്ന കുരു­മു­ളകു വള്ളി വാഴ­നാ­രു­പ­യോ­ഗിച്ച്‌ നോഡു­കൾ വേരു­പി­ടി­പ്പി­ക്കുന്ന മിശ്രി­ത­ത്തിൽ തൊട്ടി­രി­ക്കുന്ന രീതി­യിൽ കെട്ടി­വ­യ്ക്കു­ന്നു. പതി­വായി ജല­സേ­ചനം നട­ത്തു­ന്നു. തണ്ടു­കൾ വള­രു­ന്ന­ത­നു­സ­രിച്ച്‌ വേരു­പി­ടി­പ്പി­ക്കുന്ന മിശ്രിതം കൊണ്ട്‌ മുളം­ തണ്ട്‌ നിറ­ക്കു­ന്നു. 1 കി.ഗ്രാം യൂറിയ, 0.75 കി.ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്‌, 0.5­കി.ഗ്രാം മുറേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌, 0.25­കി.ഗ്രാം മാഗ്നീഷ്യം സൾഫേറ്റ്‌ എന്നിവ 250 ലിറ്റർ വെള്ള­ത്തിൽ കലക്കി 0.25 ലിറ്റർ ഒരു തണ്ടിന്‌ എന്ന ക്രമ­ത്തിൽ മാസ­ത്തി­ലൊ­രി­ക്കൽ ചേർത്തു കൊടു­ക്കു­ന്നു. മൂന്നോ -നാലോ മാസം കഴി­യു­മ്പോ­ഴ­ത്തേക്കും കുരു­മു­ളകു വള്ളി­യിൽ വളർന്നു മുക­ളി­ലെ­ത്തും.

മുറി­ച്ചെ­ടുത്ത ഓരോ തണ്ടും ഫ്യൂമി­ഗേറ്റഡ്‌ പോട്ടിംങ്ങ്‌ മിശ്രിതം നിറച്ച പോളി­ത്തീൻ ബാഗു­ക­ളിൽ നടു­ന്നു. ട്രൈക്കോ­ഡെർമ 1 ഗ്രാം വി.­എ.എം 100 ലിറ്റർ വെള്ള­ത്തിൽ 1കി.ഗ്രാം മണ്ണിൽ ചേർത്ത്‌ മിശ്രി­ത­ത്തിൽ ഇട്ടു കൊടു­ക്കു­ന്നു. ആക്സിൽ മണ്ണിനു മുക­ളി­ലാ­യി­രി­ക്കാൻ ശ്രദ്ധി­ക്ക­ണം. 
പോളി­ത്തീൻ ബാഗു­കൾ തണുത്ത ഈർപ്പ­മുള്ള സ്ഥലത്ത്‌ വക്കു­ന്നു. 200 ഗേജിന്റെ പോളി­ത്തീൻ ഷീറ്റ്‌ വച്ച്‌ മൂടി ഈർപ്പം നില­നിർത്തു­ന്നു. 3 ആഴ്ച­യാ­വു­മ്പോഴേക്കും കുരു­മു­ളക്‌ വള്ളി വളർന്നു തുട­ങ്ങു­ന്നു. അപ്പോൾ മൂടി­യി­രി­ക്കുന്ന പോളി­ത്തീൻ ബാഗ്‌ മാറ്റി തണ­ലിൽ സൂക്ഷി­ക്കു­ന്നു. ഈ വീതി­യുടെ മേ? എന്നു പറ­യു­ന്നത്‌ ഒരേ സമയം വള­രെ­യ­ധികം വേരു­പി­ടി­പ്പിച്ച തൈകൾ ഉണ്ടാ­ക്കി­യെ­ടു­ക്കാൻ (1:40) കഴി­യു­ന്നു. എന്നതും ധാരാളം വേരു­പി­ടിച്ച തൈക­ളു­മാണ്‌ ഈ തൈകൾ കൃഷി­യി­ട­ത്തിൽ അതി­വേഗം ഊർജ്ജ്വ­സ്വ­ല­മായി വള­രു­ന്നു.

ചാലുരീതി

ലളി­തവും, ചില­വു­കു­റ­ഞ്ഞതും എന്നാൽ ഫല­പ്ര­ദവും ആയ ഒരു രീതി­യാ­ണി­ത്‌. കൃഷി­യി­ട­ത്തിൽ വള­രുന്ന കുരു­മു­ളക്‌ വള്ളി­ക­ളിൽ നിന്നും പട­രുന്ന മുള­കൾ ശേഖ­രിച്ച്‌ വേരു പിടി­പ്പി­ക്കുന്ന ഒരു രീതി­യാ­ണി­ത്‌. തണുപ്പും തണ­ലു­മുള്ള സ്ഥലത്ത്‌ 2 മീ ഃ 1 മീ ഃ 0.5 മീ വലു­പ്പ­ത്തിൽ കുഴി­കൾ എടു­ക്കു­ക. 8-10 സെ.മി നീള­മുള്ള ഒറ്റ ഒറ്റ­മു­ട്ടു­കൾ ഇല­കൂ­മ്പോടെ പട­രുന്ന മുക­ളിൽ നിന്നും ശേഖ­രിച്ച്‌ പോളി­ത്തീൻ ബാഗിൽ നടു­ന്നു. 25 സെമി ഃ 15 സെ.മി വലു­പ്പ­മുള്ള 200 ഗേജിന്റെ പോളി­ത്തീൻ കവ­റു­കൾ എടുത്ത്‌ അതിൽ പകു­തി­യോളം മണ്ണും മണലും ചകി­രി­ച്ചോറും പശു­വിൻ ചാണ­കവും ചേർത്ത മിശ്രിതം നിറ­ക്ക­ണം. ഇലക്കവിൾ മണ്ണിനു മുക­ളിൽ വര­ത്തക്ക വിധം വേണം. നടേ­ണ്ട­ത്‌. നടീൽ നട­ത്തിയ പോളി­ത്തീൻ ബാഗു­കൾ കുഴി­കളിൽ നിര­ത്തി­വ­ക്കു­ന്നു. അതിനു ശേഷം ഒരു പോളി­ത്തീൻ ഷീറ്റെ­ടുത്ത്‌ കുഴി­മൂ­ടു­ന്നു. തണ്ടു­കൾ ഒരു ദിവസം അഞ്ചു പ്രാവ­ശ്യ­മെ­ങ്കിലും നനച്ചു കൊടു­ക്ക­ണം. നനച്ചതിനു­ശേഷം ഉടനെ തന്നെ ഷീറ്റെ­ടുത്ത്‌ കുഴി­മൂ­ട­ണം. രണ്ടോ മൂന്നോ തവണ കോപ്പറോക്സി­ക്ളോ­റൈഡ്‌ ലായനി ഉപ­യോ­ഗിച്ച്‌ നട്ട തണ്ടു­കൾ നന­ച്ചു­കൊ­ടു­ക്കേ­ണ്ട­തു­ണ്ട്‌. രണ്ടോ മൂന്നോ ആഴ്ച­ക്കു­ള്ളിൽ തണ്ടു­കൾ വേരു­പി­ടി­ക്കു­ന്നു. അത്‌ പോളി­ത്തീൻ ബാഗി­ലൂടെ കാണാൻ കഴി­യു­ന്നു. വേരു പിടിച്ചു തുട­ങ്ങി­യാൽ നന­യുടെ ആവൃത്തി കുറ­ക്കാം. ഒരു മാസ­ത്തിനു ശേഷം ഇല­ക്ക­വി­ളിൽ നിന്നും പുതിയ മുള­കൾ ഉണ്ടാ­വാൻ തുട­ങ്ങു­ന്നു. ഈ ഘട്ട­ത്തിൽ ഒരു മണി­ക്കൂർ സമ­യ­ത്തേക്ക്‌ കുഴി­മൂ­ടി­യി­രി­ക്കുന്ന പോളി­ത്തീൻ ഷീറ്റ്‌ എടുത്ത്‌ മാറ്റാ­വു­ന്ന­താ­ണ്‌. രണ്ടു­മാസം കഴി­യു­മ്പോൾ തൈകൾ കുഴി­ക­ളിൽ നിന്നും പുറ­ത്തെ­ടുത്ത്‌ തണ­ലിൽ വച്ച്‌ ദിവ­സ­ത്തിൽ രണ്ടു­നേ­രവും നന­ച്ചു­കൊ­ടു­ക്കു­ന്നു. ( ഈ സമ­യ­ത്ത്‌ പോഷ­ക­ങ്ങ­ള­ട­ങ്ങിയ ലായനി ഇല­ക­ളിൽ തളിച്ചു കൊടു­ക്കു­ന്ന­ത്‌ നല്ല­താണ്‌. വേരു­പി­ടി­പ്പിച്ച ഈ തൈകൾ 2 1/2 മാസ­ങ്ങൾക്കു ശേഷം കൃഷി­യി­ട­ത്തിൽ നടാ­വു­ന്ന­താ­ണ്‌. ഈ രീതി 80­-85 % വിജ­യ­ക­ര­മെന്ന്‌ കണ്ടെ­ത്തി­യി­ട്ടു­ണ്ട്‌.

സെര്‍പെന്‍റെയ്ന്‍ രീതി

കുരു­മു­ള­കിന്റെ വേരു­പി­ടി­പ്പിച്ച തൈകൾ ഉണ്ടാ­ക്കു­ന്ന­തി­നുള്ള താര­ത­മ്യേന ചിലവു കുറഞ്ഞ രീതിയാണി­ത്‌. ഷീറ്റോ നെറ്റോ ഉപ­യോ­ഗിച്ച്‌ മേൽക്കു­ര­കെ­ട്ടിയ നഴ്സറി ഷെഡു­ക­ളിൽ വേരു­പി­ടി­പ്പിച്ച കുരു­മു­ളകുതൈകൾ ഉണ്ടാ­ക്കുന്ന രീതി­യാ­ണി­ത്‌. 500 ഗ്രാം പോട്ടിംങ്ങ്‌ മിശ്രിതം നിറച്ച പോളി­ത്തീൻ ബാഗു­ക­ളിൽ മുറി­ച്ചെ­ടുത്ത കുരു­മു­ള­കു­വ­ള്ളി­കൾ നടുന്ന രീതി­യാ­ണി­ത്‌. വളർന്ന്‌ പുതിയ നോഡു­കൾ ഉത്പാ­ദി­പ്പിച്ചു തുട­ങ്ങു­മ്പോൾ പോളി­ത്തീൻ ബാഗിൽ പോട്ടിംങ്ങ്‌ മിശ്രിതം നിറച്ചു കൊടു­ക്ക­ണം. ഇത്‌ മാതൃ­സസ്യം എന്ന­പോലെ വള­രുന്ന ചെടിക്ക്‌ പോഷ­ണ­ങ്ങൾ നൽകും. ഓരോ നോഡിനുമടി­യിൽ പോട്ടിങ്ങ്‌ മിശ്രിതം വച്ചു കൊടു­ക്ക­ണം. തെങ്ങോലകൾ മുറി­ച്ചെ­ടുത്ത്‌ ഇതിന്‌ ഉപ­യോ­ഗി­ക്കാം. ഒരോ നോഡും ശ്രാദ്ധാ­പൂർവ്വം മിശ്രി­ത­ത്തിൽ അമർത്തി­വ­ക്ക­ണം. ഓരോ നോഡിലും വേരു പിടി­ക്കാൻ തുട­ങ്ങു­ന്നു. ഇങ്ങിനെ വേരു പിടി­ക്കുന്ന നോഡിന്റെ താഴെ വച്ച്‌ മുറി­ച്ചെ­ടു­ക്കാം. മൂന്നു മാസം കൊണ്ട്‌ 10 നോഡു­കൾ നന്നായി വേരു­പി­ടി­ച്ചി­രി­ക്കും. ഇത്‌ മുറി­ച്ചെ­ടു­ക്കാൻ പാക­ത്തി­ലാ­വും. ഓരോ നോഡും വേരു­വന്ന ഭാഗ­ത്തിനു തൊട്ടു താഴെ വച്ചു മുറിച്ച്‌ വീണ്ടും മിശ്രി­ത­ത്തിൽ താഴ്ത്തി­വ­ക്കു­ക. ഇത്‌ കൂടു­തൽ വേരു­പി­ടി­ക്കാൻ സഹാ­യി­ക്കും. പോളി­ത്തീൻ ബാഗ്‌ സോള­റൈഡ്സ്‌ പോട്ടിങ്ങ്‌ മിശ്രിതം മണ്ണ്‌, ഗ്രാനൈറ്റ്‌ പൗഡർ ഇവയിലേ­തെ­ങ്കിലും നിറച്ച്‌ ഫാംയാർഡ്മാന്വറും 2:2:1 എന്ന അനു­പാ­ത­ത്തിൽ പോളി­ത്തീൻ ബാഗിൽ ഇട്ടു­കൊ­ടു­ക്കു­ന്ന­ത്‌. രോഗ­വി­മു­ക്ത­മായ തൈകൾ ഉണ്ടാ­വാൻ സഹാ­യി­ക്കും. വേരുപിടി­പ്പിച്ച തൈക­ളിൽ ഒരാ­ഴ്ച­ക്കു­ള്ളിൽ തന്നെ പുതു മുള­കൾ വരാൻ തുട­ങ്ങും. ഈ സമയം തൈകൾ 2-3 മാസം കൊണ്ട്‌ കൃഷി­യി­ട­ത്തി­ലേക്ക്‌ മാറ്റി­ന­ടാ­വു­ന്ന­താ­ണ്‌. ഈ സമ­യത്ത്‌ ദിവ­സവും നന­ക്കേ­ണ്ട­തുണ്ട്‌. ഈ രീതി­യിൽ ശരാ­ശരി 60 തൈകൾ ഒരു മാതൃ­സ­സ്യ­ത്തിൽ നിന്നും ഉത്പാ­ദി­പ്പി­ക്കാൻ കഴി­യും.
സഹാ­യകം.

Methods of planting

സെ സെർപെൻറ്റൈൻ രീതർപെൻറ്റൈൻ രീതി

കുഴിയുണ്ടാക്കള്‍

താങ്ങു­സ­സ്യ­ത്തിന്റെ കട­ക്കൽ നിന്നും 30 സെ.മി അക­ല­ത്തിൽ വട­ക്കു­ഭാ­ഗ­ത്തായി 50 സെ.മി വ്യാസ­മുള്ള കുഴി­കൾ മൺസൂൺ തുട­ങ്ങു­ന്ന­തിന്‌ മുൻപേ എടു­ക്ക­ണം. കുഴി­കൾ മേൽമണ്ണും ഫാംയാർഡ്‌ മാന്വറും 5 കി.ഗ്രാം / കുഴി­യൊ­ന്നിന്‌ എന്ന­തോ­തിൽ 150 ഗ്രാം റോക്ക്‌ ഫോസ്ഫേറ്റും കൊണ്ട്‌ നിറ­ക്കു­ക. നടീൽ സമ­യത്ത്‌ വേപ്പിൻപ്പി­ണ്ണാക്ക്‌ 1 കി.ഗ്രാം ട്രൈക്കോ­ഡെർമ 50ഗ്രാം എന്നി­വയും ചേർക്ക­ണം.

കൃഷിയിടത്തിലെ നടീല്‍

മൺസൂൺ ആരം­ഭ­ത്തോടെ ഒരു കുഴി­യിൽ 2-3 വേരു­പി­ടി­പ്പിച്ച തൈകൾ താങ്ങു­ചെ­ടി­യുടെ കട­ക്കൽ നിന്നും 30 സെ.മി അക­ല­ത്തിൽ വട­ക്കു­ഭാ­ഗ­ത്തായി നടു­ക. ഒരു നോഡ്‌ മണ്ണി­ന­ടി­യി­ലാ­കു­ന്നത്‌ ചെടി നന്നായി മണ്ണി­ലു­റ­പ്പി­ച്ചി­രി­ക്കാൻ സഹാ­യി­ക്കും. തൈയുടെ കട­ക്കൽ നന്നായി മണ്ണിട്ട്‌ കുന­യാക്കി വെള്ളം കെട്ടി­നിൽക്കു­ന്നത്‌ ഒഴി­വാ­ക്ക­ണം. തൈക­ളുടെ വള­രുന്ന ഭാഗം താങ്ങു­ചെ­ടി­യിൽ ചുറ്റി കെട്ടി­വച്ചു കൊടു­ക്ക­ണം.

ചെടി നല്ല­വണ്ണം സൂര്യ­പ്ര­കാശം ഏൽക്കുന്ന ഭാഗ­ത്താ­ണെ­ങ്കിൽ മഴ­ല­ഭ്യത കുറ­ഞ്ഞാൽ തണൽ കൊടു­ക്ക­ണം. കുരു­മു­ളക്‌ തെങ്ങിലോ കവു­ങ്ങിലോ ആണ്‌ വളർത്തു­ന്ന­തെ­ങ്കിൽ കട­ക്കൽ നിന്നും 1-1.5 മീറ്റർ അക­ല­ത്തി­ലാണ്‌ നടേ­ണ്ട­ത്‌. ഒന്നോ രണ്ടോ വർഷ­ത്തേക്ക്‌ താൽക്കാ­ലിക താങ്ങിൽ കുരു­മു­ളക്‌ വള്ളി ചുറ്റി­വ­ക്ക­ണം. ആവ­ശ്യ­ത്തിനു വളർച്ച ആയാൽ വള്ളി­കൾക്ക്‌ പരി­ക്കു­പ­റ്റാതെ ഇതു മാറ്റി തെങ്ങിലോ കവു­ങ്ങിലോ ചുറ്റി കെട്ടി­വ­ച്ചു­കൊ­ടു­ക്ക­ണം

Irrigation

   പന്നിയൂര്‍-1 ഇനം കൃഷിചെയ്യുമ്പോള്‍ നവംബര്‍ -ഡിസംബര്‍ മുതല്‍ മാര്‍ച്ച് അവസാനം വരെ നനയ്ക്കുകയും മഴ തുടങ്ങുന്നത് വരെ പിന്നീട്

   നനക്കാതിരിക്കുകയും ചെയ്യുന്നത് കുരുമുളകിന്‍റെ ഉത്പാദനം 50% വരെ വര്‍ദ്ധിക്കുമെന്ന് കണ്ടിട്ടുണ്ട്.പന്നിയൂരിലെ കാലാവസ്ഥയില്‍ 8-10

   ദിവസത്തിലൊരിക്കല്‍ 100 ലിറ്റര്‍ വെള്ളം ആണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. കൊടിക്കു ചുറ്റും 75 സെന്റി മീറ്റര്‍ വ്യാസത്തില്‍ എടുത്ത തടങ്ങളില്‍

  ആണ് വെള്ളം നിര്‍ത്തേണ്ടത് .ഉണങ്ങിയ ഇലകളിലോ മറ്റോ ഉപയോഗിച്ചു തടത്തില്‍ പുതയിടുന്നതും നല്ലതാണ്.

Fertilizer

    ചെടി ഒന്നിന് 10 കിലോ ജൈവവളം  (ചാണകപൊടി,കമ്പോസ്റ്റ്,പച്ചിലവളങ്ങള്‍ ) മഴക്കാലത്തിനു മുമ്പായി കൊടുക്കുക.

    500 ഗ്രാം കുമ്മായം ചെടി ഒന്നിന് നല്‍കുന്നത് നല്ലതാണ്.

    രാസവള പ്രയോഗം 

    100 ഗ്രാം യൂറിയ ,270 ഗ്രാം മസ്സൂറിഫോസ്:250 ഗ്രാം പൊട്ടാഷ് 

    രാസവളം രണ്ടു ഘട്ടങ്ങളായിട്ടാണ് കോട്ക്കേണ്ടത് ,ആദ്യം മെയ്‌-ജൂണ്‍ മാസത്തിലും രണ്ടാമത്തേത് ആഗസ്റ്റ്‌ -സെപ്തംബര്‍ മാസത്തിലും നല്‍കുക.ഒരു വര്ഷം പ്രായമുള്ള         കുരുമുളകിന് സാധാരണ ഉപയോഗിക്കുന്നതിന്‍റെ മൂന്നില്‍ ഒരു ഭാഗം മാത്രം ഉപയോഗിച്ചാല്‍ മതി.

Harvesting

വിളവെടുപ്പ്

കുരു­മു­ള­കിന്റെ വിള­വെ­ടുപ്പ്‌ യന്ത്ര സഹാ­യ­മി­ല്ലാതെ നേരിട്ട്‌ നട­ത്ത­ണം. എല്ലാ­വർക്കും അറിയാ­വു­ന്ന­തു­പോലെ കുരു­മു­ള­കിന്‌ രണ്ടു രീതി­യി­ലാണ്‌ വിപ­ണി­യിൽ ആവ­ശ്യ­ക്കാർ- കറു­ത്തതും വെളു­ത്തതും കറുത്ത കുരു­മു­ളക്‌ ഉത്പാ­ദി­പ്പി­ക്കു­ന്ന­തിന്‌ കുരു­മു­ള­കിന്റെ വിള­വെ­ടു­ക്കുന്ന സമയം വളരെ പ്രധാ­ന­മാ­ണ്‌. മഞ്ഞ നിറം വന്നു തുടങ്ങി കുല­കൾ പാക­മാ­കുന്ന സമ­യ­മാണ്‌ ഇതി­ന­നു­യോ­ജ്യം.

വിളവെടുപ്പ് രീതി

രണ്ടു വർഷം കൊണ്ട്‌ കുരു­മു­ളക്‌ ഫലം തരാൻ തുട­ങ്ങു­ന്നു. ആദ്യ വർഷം ഫലം വളരെ കുറ­വാ­യി­രിക്കും എന്നാൽ മൂന്നാം വർഷം തുടങ്ങി 500 ഗ്രാം മുതൽ ഒരു കി.ഗ്രാം വരെയും 4-​‍ാം വർഷം മുതൽ ഓരോ ചെടിയും ഒന്നു മുതൽ ഒന്നര കി.ഗ്രാം വരെ കുരു­മു­ളകു തരാൻ തുട­ങ്ങു­ന്നു.

  • കുരു­മു­ളകു മണി­കൾക്ക്‌ മഞ്ഞ­നിറം വരാൻ തുട­ങ്ങു­മ്പോൾ വിള­വെ­ടു­ക്ക­ണം. ഒരേ സമയം എല്ലാ­തി­രി­കളും പാക­മാ­കില്ല അതിന്‌ മൂന്നാ­ഴ്ച­മു­തൽ ഒരു മാസം വരെ സമ­യ­മെ­ടു­ക്കും.
  • വിള­വെ­ടുത്ത കുരു­മു­ളക്‌ സിമന്റു തറ­യിൽ നിര­ത്തി­യി­ടണം നല്ല കാലാ­വസ്ഥയാണെ­ങ്കിൽ മൂന്നു ദിവസം കൊണ്ട്‌ ഉണ­ങ്ങും. മഴ­യുള്ള സമ­യ­മാ­ണെ­ങ്കിൽ അഞ്ചു ദിവ­സ­മെ­ടു­ക്കും. എന്നാൽ ഏതെ­ങ്കിലും തര­ത്തി­ലുള്ള പാത്രത്തിലടച്ചുവ­ക്കേ­ണ്ട­തില്ല അത്‌. കുരു­മു­ളക്‌ ചീയാ­നി­ട­യാ­ക്കും. തനിയേ ഉണ­ങ്ങാൻ അനു­വ­ദി­ക്കു­ന്ന­താണ്‌ നല്ല­ത്‌.
  • മെതി­ക്കൽ കുരു­മു­ളക്‌ മണി­കൾ തിരി­യിൽ നിന്നും മറ്റു വസ്തു­ക്ക­ളൊ­ന്നു­മി­ല്ലാതെ വേർതിരിച്ചെടു­ക്ക­ലാ­ണി­ത്‌. ഒരു മെഷീൻ ഉപ­യോ­ഗി­ക്കു­ന്നത്‌ നല്ലതാണ്‌. അത്‌ തൊഴിൽ വേതനം കുറ­ക്കും.
  • ഉണ­ങ്ങിയ കുരു­മു­ള­കിൽ നിന്നും പാക­മാ­കാത്ത മണി­കൾ ചേറിയെടു­ക്ക­ണം. ഇങ്ങനെ ഗുണ­നി­ല­വാ­ര­മുള്ള നല്ല­മ­ണി­കൾ വേർത്തി­രി­ച്ചെ­ടു­ക്കാം.
  • ഇതിന്‌ വിപ­ണി­യിൽ കൂടു­തൽ വില ലഭി­ക്കും. നേരത്തെ പറഞ്ഞ കനം കുറഞ്ഞ ചേറി­യെ­ടുത്ത മണി­കളും തിരി­യുടെ തണ്ടും എല്ലാം ചേർത്ത്‌ പൊടി­ച്ചാൽ അതിനും വിപ­ണി­യിൽ ആവ­ശ്യ­ക്കാ­രു­ണ്ട്‌.

വിളവെടുക്കുന്ന സമയം

ഇന്ത്യ­യിൽ കുരു­മു­ള­കിന്റെ വിള­വെ­ടുപ്പ്‌ ജനു­വ­രി­യിൽ തുടങ്ങി മാർച്ച്‌ വരെ നീളും ഇതിനെ തുടർന്ന്‌                     ബ്രസീ­ലിൽ വിള­വെ­ടു­പ്പു­കാ­ല­മാകും വിയ­റ്റ്നാ­മിൽ ഇന്ത്യ­യിൽ വിള­വെ­ടു­ക്കുന്ന സമ­യത്തു തന്നെ­യാണ്‌ വിള­വെ­ടുപ്പ്‌ വരു­ന്നത്‌ അത്‌ മെയ്‌ -ജൂ­ലായ്‌ വരെ നീളു­കയും ചെയ്യും

Value added product

കറുത്തകുരുമുളക്

വാണി­ജ്യാ­ടി­സ്ഥാ­ന­ത്തിൽ കുരു­മു­ളക്‌ ഉത്പാ­ദി­പ്പി­ക്കു­ന്ന­തിന്‌ പഴു­ക്കാത്ത എന്നാൽ വളർച്ച­യെ­ത്തിയ കുല­ക­ളിൽ നിന്നാണ്‌ മണി­കൾ ശേഖ­രി­ക്കു­ന്ന­ത്‌. വിള­വെ­ടുത്ത കുല­കൾ തവിട്ടു നിറ­മാ­വാൻ ആദ്യം കൂട്ടി­യി­ടു­ന്നു. തുടർന്ന്‌ ഉണ­ക്കാ­നുള്ള നിലത്ത്‌ മണി­കൾ തിരി­യിൽ നിന്നും അടർത്തി പര­ത്തു­ന്നു. വെയി­ല­ത്തു­ണ­ക്കു­മ്പോൾ ഇട­ക്കി­ടക്ക്‌ ഇളക്കി കൊടു­ക്ക­ണം. ഒരു­പോലെ ഉണ­ങ്ങാനും നിറം ശരി­യാ­വാനും പൂപ്പൽ ബാധി­ക്കാ­തി­രി­ക്കാനും ഇത­ത്യാ­വ­ശ്യ­മാ­ണ്‌. 3-5 ദിവ­സത്തെ ഉണ­ക്കു­കൊണ്ട്‌ ഈർപ്പ­ത്തിന്റെ അളവ്‌ 10­-12 ശത­മാനം വരെ ആവും.

ഉണ­ക്കു­ന്ന­തിനു മുൻപ്‌ കുരു­മു­ളക്‌ തിരി­കൾ ഒരു മിനിട്ട്‌ തിളച്ച വെള്ള­ത്തിൽ മുക്കി­യെ­ടു­ക്കു­ന്നത്‌ വേഗം തവിട്ടു നിറം ആകാനും വേഗം ഉണ­ങ്ങാനും സഹാ­യി­ക്കും. എല്ലാ മണി­കളും ഇരുണ്ട കറുപ്പ നിറ­മായിത്തീരാൻ മാത്ര­മല്ല പൂപ്പൽ ബാധ ഇല്ലാ­തി­രി­ക്കാനും ഇത്‌ സഹാ­യി­ക്കും. കൂടു­തൽ സമയം തിളച്ച വെള്ള­ത്തിലെ പരിചരണം ഇരുണ്ട നിറ­മാ­കുന്ന എൻസൈം നിർവീ­ര്യ­മാ­കാൻ കാര­ണ­മാ­കും.

വെളുത്ത കുരുമുളക്

വെളുത്ത കുരു­മു­ളക്‌ ഉത്പാ­ദി­പ്പി­ക്കു­ന്നത്‌ പഴുത്ത തിരി­യിൽ നിന്നോ, കറുത്ത കുരു­മു­ള­കിനെ മോടി പിടി­പ്പിച്ചോ ആണ്‌. കടും ചുവപ്പു നിറ­ത്തി­ലുള്ള കുരു­മു­ളക്‌ തിരി­കൾ വിള­വെ­ടുത്ത്‌ മണി­കൾ വേർപെ­ടുത്തി ഗണ്ണി­ബാ­ഗു­ക­ളിൽ നിറ­ക്കു­ന്നു. ബാഗു­കൾ ഒഴുക്കു കുറഞ്ഞ വെള്ള­ത്തിൽ ഒരാ­ഴ്ച­യോളം താഴ്ത്തി വക്കു­ന്നു. കുരുമുളകു മണി­ക­ളുടെ പുറം തൊലി അഴുകി വിട്ടു പോകു­ന്നു. ബാക്കി­യുള്ള പുറം തൊലി ചവിട്ടിയരച്ച്‌ കളഞ്ഞ്‌ നന്നായി കഴുകിയെടു­ത്ത്‌ വെയി­ല­ത്തു­ണക്കി ഈർപ്പ­ത്തിന്റെ അളവ്‌ 10­-12 % ആക്കി കുറച്ച്‌ ക്രീം നിറ­ത്തിലോ വെളുത്ത നിറ­ത്തിലോ ആക്കു­ന്നു. വെളുത്ത കുരു­മു­ളക്‌ വൃത്തി­യാക്കി അരിച്ച്‌ തരം തിരിച്ച്‌ ബാഗു­ക­ളി­ലാ­ക്കു­ന്നു. 25 കി.ഗ്രാം വെളുത്ത കുരു­മു­ളക്‌ കിട്ടാൻ 100 കി.ഗ്രാം പഴുത്ത കുരു­മു­ളക്‌ തിരി­കൾ ആവ­ശ്യ­മു­ണ്ട്‌.

മെച്ചപ്പെട്ട സി എഫ്‌ ടി.ആർ ഐ രീതി

പാകമായതും എന്നാൽ പഴു­ക്കാത്തതുമായ തിരി­കൾ വിള­വെ­ടുത്ത്‌ 10­-15 മിനിട്ട്‌ തിളച്ച വെള്ള­ത്തിൽ വച്ച്‌ പുറം തൊലി മൃദു­വാ­ക്കു­ന്നു. തണു­പ്പി­ച്ച­തി­നു­ശേഷം പുറം തൊലി മെഷീൻ ഉപ­യോ­ഗിച്ചോ അല്ലാതെയോ കള­യു­ന്നു. കഴുകി വെയി­ല­ത്തു­ണക്കി വെളുത്ത കുരു­മു­ള­കു­­ണ്ടാ­ക്കു­ന്നു. ഒരു തര­ത്തി­ലു­മുള്ള അഴു­കൽ രീതിയും പ്രയോ­ഗി­ക്കു­ന്നി­ല്ല എന്ന­തു­കൊണ്ട്‌ അസു­ഖ­ക­ര­മായ മണ­മൊന്നും ഉണ്ടാ­കു­ന്നി­ല്ല. ഗാമ്പ്രദായിക രീതി­യി­ലു­ണ്ടാ­ക്കുന്ന വെളുത്ത കുരു­മു­ളക്‌ പൊടി­ച്ചാൽ വെളുത്ത പൊടി­യാ­യി­രിക്കും ലഭി­ക്കുക എന്നാൽ ഈ പുതി­യ­രീ­തി­യിൽ ഉത്പാ­ദി­പ്പി­ക്കുന്ന വെളുത്ത കുരു­മു­ളക്‌ പൊടി­ച്ചാൽ ഇളം തവി­ട്ടു­നി­റ­മാ­യി­രിക്കും കാരണം സംസ്ക­രണ പ്രക്രി­യ­യിൽ അന്ന­ജ­ത്തിന്‌ ജലാറ്റിനൈസേ­ഷൻ സംഭ­വി­ക്കു­ന്നു.

മോഡിപിടിപ്പിച്ച കറുത്ത കുരുമുളക്

വിപ­ണി­യിൽ വെളുത്ത കുരു­മു­ള­കിന്റെ ലഭ്യത കുറ­ഞ്ഞാൽ കറുത്ത കുരു­മു­ള­ക്‌ യാന്ത്രി­ക­മായി പുറം­തൊലിയിൽ വ്യത്യാസം വരുത്തി വെളുത്ത കുരു­മു­ള­കു­ണ്ടാ­ക്കുന്ന രീതി­യാ­ണി­ത്‌. ഇത്‌ രണ്ടാ­ത­ര­മാ­യാണ്‌ പരി­ഗ­ണി­ക്കു­ന്ന­ത്‌. വൊള­ടൈൽ ഓയി­ലിന്റെ നഷ്ടംവരാതി­രിക്കാൻ കൂടു­തൽ ശ്രദ്ധ ആവ­ശ്യ­മു­ണ്ട്‌.

നിര്‍ജ്ജലീകരിച്ച പച്ചകുരുമുളക്

പാക­മായ എന്നാൽ പഴു­ക്കാത്ത കുരു­മു­ളകു തിരി വിള­വെ­ടുത്ത്‌ തവി­ട്ടു­നിറം ഉണ്ടാ­ക്കുന്ന എൻസൈം നിർവീ­ര്യ­മാ­ക്കുന്ന രീതി­യാ­ണി­ത്‌. കുരു­മു­ളകു തിരി­കൾ നിയ­ന്ത്രിത സാഹ­ച­ര്യ­ത്തിൽ ചൂടാക്കി പര­മാ­വധി പച്ച­നിറം നിലനിർത്തുന്നു. നിർജ്ജ­ലീ­ക­രിച്ച പച്ച­കു­രു­മു­ളക്‌ കുതിർത്താൽ പറി­ച്ചെ­ടുത്ത പുതിയ പച്ച കുരു­മു­ള­കു­പോലെയിരി­ക്കും. ഉൽപ­ന്ന­ത്തിന്റെ ലഭ്യത എല്ലാ സീസ­ണിലും ഉറ­പ്പാക്കാം എന്നു മാത്ര­മല്ല ഒരു വർഷ­ത്തേക്കു വരെ കേടു­കൂ­ടാ­തെ­യി­രി­ക്കു­കയും ചെയ്യും.

ടിന്നിലടച്ച പച്ചകുരുമുളക്

പറി­ച്ചെ­ടുത്ത പച്ച കുരു­മു­ളക്‌ 20% വീര്യ­മുള്ള ബ്രിൻലാ­യനിയിൽ സൂക്ഷിച്ച്‌ ചൂട്‌ ഉപ­യോ­ഗിച്ച്‌ അണു­വി­മു­ക്ത­മാ­ക്കും. നിർജ്ജ­ലീ­ക­രിച്ച കുരു­മു­ള­കി­നേ­ക്കാൾ ഇതിന്‌ മേൻമ­യു­ണ്ടാ­യി­രി­ക്കും. നിറമോ ഗുണമോ മണമോ ഒന്നും നഷ്ട­മാ­കു­ന്നി­ല്ല. എന്നതും ഒരു ഗുണ­മേന്മയാണ്‌.

കുപ്പിയലടച്ച പച്ചകുരുമുളക്

പച്ച­കു­രു­മു­ളക്‌ 20% ബ്രിൻ ലായനി (100 പിപിഎം സൾഫ്യൂ­രി­ക്കാ­സിഡും 0.2% സിട്രിക്‌ ആസിഡും അട­ങ്ങി­യ­ത്‌) യിൽ കേടു­കൂ­ടാതെ വക്കാം. സിട്രിക്‌ ആസി­ഡിന്റെ അളവ്‌ കൂട്ടി­യാൽ തിരി­കൾ കറു­പ്പു­നി­റ­മാ­കാതെയിരി­ക്കും.

ഉണങ്ങിയ പച്ചകുരുമുളക്

പച്ച ഇളം കുരു­മു­ള­കിൽ നിന്ന്‌ പൂർണ്ണ­മായും ജലാംശം വലി­ച്ചെ­ടുത്ത്‌ (30%-40%) ൽ വാക്വം പാത്ര­ത്തിൽ ഫ്രീസ്ചെയ്ത്‌ സൂക്ഷി­ക്കു­ന്ന­താണി­ത്‌. നിറവും സുഗ­ന്ധവും ഗുണവും തീരെ നഷ്ട­പെ­ടാത്ത ഈ ഉൽപന്നം യാന്ത്രി­ക­മായി ഉണ­ക്കി­യതോ വെയി­ല­ത്തു­ണ­ക്കി­യതോ ആയ കുരു­മു­ള­കി­നേ­ക്കാൾ വിപ­ണി­യിൽ പ്രിയ­മേ­റുന്ന ഒന്നാ­ണ്‌.

കുരുമുളകെണ്ണ

കറുത്ത കുരു­മു­ളക്‌ പൊടിച്ച്‌ നേർത്ത പൊടി­യാക്കി നീരാവി ഉപ­യോ­ഗിച്ച്‌ ഡിസ്റ്റിൽ ചെയ്ത്‌ (2.5­-3.5%) വിള­റിയ പച്ച­നി­റ­മുള്ള എസ്സൻഷ്യൽ ഓയിൽ ഉത്പാ­ദി­പ്പിക്കാം പഴ­കു­ന്തോറും ഇത്‌ വഴു­വ­ഴു­പ്പുള്ളതായി­ത്തീ­രും. സുഗ­ന്ധ­മായും രുചി­വർദ്ധി­പ്പി­ക്കുന്ന വസ്തു­വായും ഇത്‌ ഉപ­യോ­ഗി­ക്കു­ന്നു. വെളുത്ത കുരു­മു­ളകും ഓയിൽ ഉണ്ടാ­ക്കാൻ ഉപ­യോ­ഗിക്കാം എന്നാൽ ഓയിൽ ലഭ്യത വളരെ കുറവും വെളുത്ത കുരു­മു­ള­കിന്റെ കൂടിയ വിലയും ഇത്‌ വാണി­ജ്യാ­ടി­സ്ഥാ­ന­ത്തിൽ ലാഭ­ക­ര­മ­​‍ില്ലാതാ­ക്കുന്നു.

പെപ്പെര്‍ ഓലിയോറെസിന്‍

ഓർഗാ­നിക്‌ സോൾവെന്റു­ക­ളായ അസെ­റ്റോൺ, എത്ത­നോൾ, ഡൈക്ളോ­റോ­എ­ത്ത­നോൾ എന്നിവ കറുത്ത കുരു­മു­ള­കിൽ ചേർത്തുൽപാ­ദി­പ്പി­ക്കുന്ന എസ്സൻസ്‌( ഋഃ​‍്മര​‍ി)­ പെപ്പർ ഒലി­യോ­റെ­സിൻ - ഒരു സുഗന്ധ വ്യജ്ഞ­ന­ത്തിന്റെ മണവും രുചിയും എല്ലാം തരു­ന്നു. ഉണ­ങ്ങിയ കുരു­മു­ള­കിൽ 4-6% വരെ അട­ങ്ങി­യി­രി­ക്കുന്ന രൂക്ഷ ഗന്ധ­മുള്ള ആൽക്ക­ലോയ്ഡ്‌ ആയ പിപ­റൈൻ ഒലി­യോ­റെ­സീ­നിൽ 35­-50% വരെ അട­ങ്ങി­യി­രി­ക്കു­ന്നു. പറിച്ച ഉട­നെ­യുള്ള കുരു­മു­ള­കു­പ­യോ­ഗിച്ച്‌ ഒലിയോ റെസിൻ ഉത്പാ­ദി­പ്പി­ച്ചാൽ കടുത്ത പച്ച നിറ­മുള്ള കൊഴുത്ത , കട്ടി­യുള്ള രൂക്ഷ സുഗ­ന്ധ­മുള്ള ഉൽപ­ന്ന­മാണ്‌ ലഭ്യ­മാ­വു­ക. 1കി.ഗ്രാം ഒലി­യോ­റെ­സിൻ നിർഗു­ണ­മായ അടി­സ്ഥാനമുപ­യോ­ഗിച്ച്‌ ലായനി ഉണ്ടാ­ക്കി­യാൽ 15­-20 കി.ഗ്രാം വരെ സുഗന്ധ വ്യജ്ഞ­നത്തിനു­പ­കരം ഉപ­യോ­ഗി­ക്കാം.

Other information

ധാരാളം മഴയും ചൂടു­മുള്ള ഉഷ്ണ മേഖല പ്രദേ­ശ­മാണ്‌ കുരു­മു­ള­കിന്റെ വളർച്ച­ക്കാ­വശ്യം. ചൂടും ഈർപ്പ­വു­മുള്ള കാലാ­വ­സ്ഥ­യിൽ പശ്ചിമ ഘട്ട­ത്തിന്റെ താഴ്‌വര പ്രദേ­ശ­ങ്ങ­ളാ­ണ്‌ കുരു­മു­ളക്‌ കൃഷി­ക്ക­നു­യോ­ജ്യം. സമുദ്ര നിര­പ്പിൽ നിന്ന്‌ 1500 അടി ഉയ­ര­ത്തിൽ 20 ഡിഗ്രി­യിൽ വടക്കും 20 ഡിഗ്രി­യിൽ തെക്കും അക്ഷാം­ശ­ങ്ങൾക്കി­ട­യി­ലാണ്‌ കുരു­മു­ളക്‌ വിജ­യ­ക­ര­മായി വള­രു­ന്ന­ത്‌. 10 ഡിഗ്രി,­സെൽഷ്യ­സിനും 40 ഡിഗ്രി­സെൽഷ്യ­സിനും ഇട­യിൽ ചൂടു­താ­ങ്ങാ­നുള്ള ശേഷി ഈ വിള­ക്കു­ണ്ട്‌. 125­-200 നു മിട­യിൽ വാർഷ മഴ ലഭ്യ­ത­യാ­ണ്‌ കുരു­മു­ള­കിന്‌ അനു­യോ­ജ്യം. 45­-6.5 നു മിട­യിൽ പി.­എ­ച്ച്‌. മൂല്യ­മുള്ള ഏതു തരം മണ്ണിലും കുരു­മു­ളക്‌ വളർത്തു­ന്നുണ്ടെങ്കിലും ചെമ്മ­ണ്ണാണ്‌ (ചെ­ങ്കൽ മണ്ണ്‌) സ്വാഭാ­വി­ക­മായ ആവാ­സ­വ്യ­വ­സ്ഥ എഡിറ്റ്‌ എഡിറ്റ്‌ എഡിറ്റ്‌