info@krishi.info1800-425-1661
Welcome Guest

Type of Planting

ജൂണ്‍ -ജൂലൈ മാസങ്ങളില്‍ തൈകളോ എയര്‍ ലെയര്‍കളോ സോഫ്റ്റ്‌ വുഡ് ഗ്രാഫ്റ്റ്കളോ 50x 50 സെ.മീ ആഴമുള്ള കുഴികളില്‍ നടാം. ഫലപുഷ്ടി കുറഞ്ഞ മണ്ണില്‍ 7.5  മീറ്റര്‍ അകലത്തിലും ആഴമുള്ള തീര പ്രദേശങ്ങളിലും ഫലപുഷ്ടിയുള്ള സ്ഥലങ്ങളിലും 10 മീ. അകലത്തിലും ഇവ നടാവുന്നതാണ്. ചെരിവ് കൂടുതലുള്ള പ്രദേശങ്ങളില്‍ വരികള്‍ തമ്മില്‍ 10-15 മീറ്ററും വരിയിലെ മരങ്ങള്‍ തമ്മില്‍ 6-8 മീറ്ററും അകലം വേണം.

ഗ്രാഫ്റ്റ് നടീലും സംരക്ഷണവും : 

സോഫ്റ്റ്‌ വുഡ് ഗ്രാഫ്റ്റുകള്‍ ആറു മാസം കൊണ്ട് നടാന്‍ പ്രായമാകും. കുഴിയോന്നിന്  5-10 കി ഗ്രാം എന്ന തോതില്‍ കമ്പോസ്റ്റ് , ഉണങ്ങിയ കാലിവളം , മേല്‍മണ്ണ് എന്നിവ ചേര്‍ത്ത് കുഴികള്‍ നിറയ്ക്കണം .പോളിത്തീന്‍ കവര്‍ ശ്രദ്ധയോടെ മാറ്റിയതിനു ശേഷം ചെടികള്‍ നടുക. ഗ്രാഫ്റ്റിന്റെ ഒട്ടിച്ച വശം തറ നിരപ്പില്‍ നിന്നും  2.5 സെ.മീ ഉയരത്തിലായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.ഗ്രാഫ്റ്റ് ചെയ്ത ഭാഗത്ത്‌ ചുറ്റിയ പോളിത്തീന്‍ നാട ശ്രദ്ധയോടെ മുറിച്ചു മാറ്റണം. ഗ്രാഫ്റ്റ് ഒടിഞ്ഞു പോകാതിരിക്കാന്‍ താങ്ങ് കൊടുക്കണം.