പ്രദേശങ്ങള്‍ | കൃഷിസമയം | ഇനങ്ങള്‍ |
മോടന്‍ | വിരിപ്പ് | പി.ടി.ബി 28,29,30, സ്വര്‍ണ്ണപ്രഭ |
പള്ളിയാല്‍ /മ്യാല്‍ പാടങ്ങള്‍ | വിരിപ്പ് | മൂപ്പ്കുറഞ്ഞവ : കാഞ്ചന,മട്ടത്രിവേണി,ജ്യോതി,കാര്‍ത്തിക മൂപ്പ് കൂടിയവ : ഐശ്വര്യ,മഷുറി,പവിഴം,ഉമ,പവിത്ര,പഞ്ചമി |
പാലക്കാടന്‍ നിലങ്ങള്‍ | വിരിപ്പ് | മൂപ്പ്കുറഞ്ഞവ : ജ്യോതി,കാഞ്ചന,മട്ടത്രിവേണി,അഹല്യ,മൂപ്പ് കൂടിയവ :ഭാരതി,ആതിര,ഐശ്വര്യ,കരിഷ്മ,പഞ്ചമി,പവിഴം, |
മുണ്ടകന്‍ | മൂപ്പ്കുറഞ്ഞവ :രമണിക,ജ്യോതി,കാഞ്ചനമൂപ്പ് കൂടിയവ :പവിഴം,ഉമ,ജയ,പ്രണവ,നീരജ,കൃഷ്ണാഞ്ചന,കരിഷ്മ, | |
പുഞ്ച | മൂപ്പ്കുറഞ്ഞവ :മട്ടത്രിവേണി,കാഞ്ചന,മകംമൂപ്പ് കൂടിയവ :രേവതി,ഐശ്വര്യ,പവിഴം | |
ചിറ്റൂര് നിലങ്ങള്‍ | വിരിപ്പ് | മൂപ്പ്കുറഞ്ഞവ :ജ്യോതി,എഎസ്ഡി 16,17മൂപ്പ് കൂടിയവ :ഐശ്വര്യ,ഉമ,കരിഷ്മ,പഞ്ചമി,മഷുറി,പൊന്നി |
മുണ്ടകന്‍ | മൂപ്പ്കുറഞ്ഞവ : ജ്യോതി,എഎസ്ഡി 16,17മൂപ്പ് കൂടിയവ :പ്രണവ,മഷുറി,എ.ഡിറ്റി 44,പൊന്നി | |
പുഞ്ച | മൂപ്പ്കുറഞ്ഞവ :മകം,കാഞ്ചന,കാര്‍ത്തിക,ജ്യോതിമൂപ്പ് കൂടിയവ :രേവതി,ഐശ്വര്യ,പവിഴം, | |
കോള്‍നിലങ്ങള്‍ | സെപ്-ഒക്ടോ നവം-ഡിസം | മൂപ്പ്കുറഞ്ഞവ :ജ്യോതി,കാഞ്ചന,അഹല്യമൂപ്പ് കൂടിയവ :ഐശ്വര്യ,ഉമ,ഭദ്ര,പഞ്ചമി, കൃഷ്ണാഞ്ചന |
കുട്ടനാട് | ഡിസം-ജനുവരി മാര്‍ച്ച്-ഏപ്രില്‍ വിരിപ്പ് പുഞ്ച | മൂപ്പ്കുറഞ്ഞവ :മട്ടത്രിവേണി,ജ്യോതി,കാഞ്ചന,അഹല്യ മൂപ്പ് കൂടിയവ :കാര്‍ത്തിക,കൈരളി,ഐശ്വര്യ,ഉമ മൂപ്പ്കുറഞ്ഞവ : മട്ടത്രിവേണി,രമണിക,അരുണ മൂപ്പ് കൂടിയവ : രേവതി,ഉമ,പഞ്ചമി,പവിത്ര മൂപ്പ്കുറഞ്ഞവ : മകം,കാര്‍ത്തിക,രമണിക,കാഞ്ചനമൂപ്പ് കൂടിയവ : ഭദ്ര,ആശ,പവിഴം,രമ്യ,കനകം,പവിത്ര,രഞ്ജിനി,ഉമ,പഞ്ചമി,രേവതി,കരിഷ്മ, കൃഷ്ണാഞ്ചന. |
പൊക്കാളി നിലങ്ങള്‍ | ഏപ്രില്‍-മെയ്‌സെപ്റ്റം-ഒക്ടോ | മൂപ്പ്കുറഞ്ഞവ : വൈറ്റില 1, 3, 6 മൂപ്പ് കൂടിയവ :വൈറ്റില 2,വൈറ്റില 4,വൈറ്റില 5 |
ഓണാട്ടുക്കര | വിരിപ്പ് | മൂപ്പ്കുറഞ്ഞവ :ജ്യോതി,ഓണം,കാര്‍ത്തിക,മകം,രമണിക മൂപ്പ് കൂടിയവ :ഭാഗ്യ,രേവതി,ഐശ്വര്യ |
മുണ്ടകന്‍ | മൂപ്പ്കുറഞ്ഞവ :മട്ടത്രിവേണി,മകം.ജ്യോതി,രമണിക.രേവതി. മൂപ്പ് കൂടിയവ :ലക്ഷ്മി,ധന്യ,കരുണ,സാഗര | |
തിരുവനന്തപുരം ജില്ലയിലെ റെഡ് ലോം | വിരിപ്പ് | മൂപ്പ്കുറഞ്ഞവ :ജ്യോതി,കാഞ്ചന,കൈരളി. മൂപ്പ് കൂടിയവ :ഭാരതി,ഐശ്വര്യ,ഉമ,പവിഴം,രഞ്ജിനി. |
മുണ്ടകന്‍ | മൂപ്പ്കുറഞ്ഞവ :ജ്യോതി,മട്ടത്രിവേണി. മൂപ്പ് കൂടിയവ :കരുണ,ഉമ,പഞ്ചമി,കരിഷ്മ. | |
പുഞ്ച | മൂപ്പ്കുറഞ്ഞവ :മട്ടത്രിവേണി,മകം, മൂപ്പ് കൂടിയവ :രേവതി | |
തെക്കന്‍ ജില്ലകളിലെ ഇടനാടന്‍ നിളങ്ങള്‍ | വിരിപ്പ് | മൂപ്പ്കുറഞ്ഞവ :മട്ടത്രിവേണി,ജ്യോതി,രമണിക മൂപ്പ് കൂടിയവ:പവിഴം,ഭദ്ര,ഉമ,ഭാരതി,ജയ,കനകം,മഷുറി,മംഗള മഷുറി |
മുണ്ടകന്‍ | മൂപ്പ്കുറഞ്ഞവ :ജ്യോതി,മട്ടത്രിവേണി,കാഞ്ചനമൂപ്പ് കൂടിയവ :കരുണ,നിള,മകരം,കുംഭം | |
പുഞ്ച | മൂപ്പ്കുറഞ്ഞവ :മട്ടത്രിവേണി,ജ്യോതി,മകരം,കാഞ്ചന. മൂപ്പ് കൂടിയവ :രേവതി,ഉമ,ഐശ്വര്യ | |
മദ്ധ്യ ജില്ലകളിലെ ഇടനാടന്‍ നിലങ്ങള്‍ | വിരിപ്പ് | മൂപ്പ്കുറഞ്ഞവ :ജ്യോതി,കാഞ്ചന,രമണിക,മട്ടത്രിവേണി,ഹ്രസ്വ,അഹല്യ,ഹര്‍ഷ,മൂപ്പ് കൂടിയവ :ഐശ്വര്യ,പവിഴം,കനകം,ഉമ,പഞ്ചമി,പവിത്ര |
മുണ്ടകന്‍ | മൂപ്പ്കുറഞ്ഞവ :മട്ടത്രിവേണി,ജ്യോതി,കാര്‍ത്തിക,കാഞ്ചന,അഹല്യമൂപ്പ് കൂടിയവ :കരുണ,മംഗളമഷുറി,ഐശ്വര്യ,ഉമ. | |
പുഞ്ച | മൂപ്പ്കുറഞ്ഞവ :മട്ടത്രിവേണി,ജ്യോതി,കാഞ്ചന,മകം,അഹല്യമൂപ്പ് കൂടിയവ :രേവതി,ഉമ,ഐശ്വര്യ. | |
വടക്കന്‍ ജില്ലകളിലെ ഇടനാടന്‍ നിലങ്ങള്‍ | വിരിപ്പ് | മൂപ്പ്കുറഞ്ഞവ :ജ്യോതി,കാഞ്ചന,രമണിക,അഹല്യ,ഹര്‍ഷ. മൂപ്പ് കൂടിയവ :ഐശ്വര്യ,ഭാരതി,മംഗളമഷുറി.ഉമ. |
മുണ്ടകന്‍ | മൂപ്പ്കുറഞ്ഞവ :മട്ടത്രിവേണി,ജ്യോതി,കാഞ്ചന,അഹല്യ,മൂപ്പ് കൂടിയവ :കരുണ,പ്രണവ്,മഷുറി,ഐശ്വര്യ,ഉമ. | |
പുഞ്ച | മൂപ്പ്കുറഞ്ഞവ:മട്ടത്രിവേണി,ജ്യോതി,കാഞ്ചന,കാര്‍ത്തിക. മൂപ്പ് കൂടിയവ :ജ്യോതി,ഐശ്വര്യ,പവിഴം. | |
ഉയര്‍ന്നപ്രദേശങ്ങള്‍ ഒരു കൃഷി മാത്രം എടുക്കുന്ന നിലങ്ങള്‍ രണ്ടു കൃഷിയുള്ള നിലങ്ങള്‍ |
വിരിപ്പ് വിരിപ്പ് മുണ്ടകന്‍ |
വയനാട്-1,വയനാട് -2,അശ്വതി,ജയ,ശബരി,മഷുറി,ഭദ്ര അശ്വതി,ജയ,ശബരി,ഭാരതി,ദീപ്തി. |
വിരിപ്പ് | : | ഏപ്രില്‍ -മെയ് മുതല്‍ സെപ്തംബര്‍ -ഒക്ടോബര്‍ വരെ |
മുണ്ടകന്‍ | : | സെപ്തംബര്‍ - ഒക്ടോബര്‍ മുതല്‍ ഡിസംബര്‍- ജനുവരി വരെ |
പുഞ്ച | : | ഡിസംബര്‍- ജനുവരി മുതല്‍ മാര്‍ച്ച് -ഏപ്രില്‍ വരെ. |
വിത്തും ഞാറ്റടിയും
ഒരു ഹെക്ടറില്‍വേണ്ട വിത്തിന്‍റെ തൂക്കം
നുരിയിടുക | : | 80-90 കിലോഗ്രാം |
പറിച്ചു നടീല്‍ | : | 60-85 കിലോഗ്രാം |
വിതയ്ക്കല്‍ | : | 80-100 കിലോഗ്രാം |
ഞാറു നടേണ്ട അകലവും മൂപ്പും
കാലം | മൂപ്പ് | അകലം | ഒരു ചതുരശ്ര മീറ്ററില്‍ ഉണ്ടാകേണ്ട നുരികള്‍ |
വിരിപ്പ് |
മൂപ്പ്കുറഞ്ഞയിനം ഇടത്തരം മൂപ്പ് |
15 x 10 സെ. മി 20 x 10 സെ. മി |
67 33 |
മുണ്ടകന്‍ |
മൂപ്പ്കുറഞ്ഞയിനം ഇടത്തരം മൂപ്പ് |
15 x 10 സെ. മി 20 x 10 സെ. മി |
67 50 |
പുഞ്ച |
മൂപ്പ് കുറഞ്ഞയിനം ഇടത്തരം മൂപ്പ് |
15 x 10 സെ. മി 20 x 10 സെ. മി |
67 50 |
ഞാറിന്‍റെ മൂപ്പ്
മൂപ്പ് കുറഞ്ഞയിനങ്ങള്‍ : 18 ദിവസം
ഇടത്തരം മൂപ്പുള്ളയിനങ്ങള്‍ : 20-25 ദിവസം
മൂപ്പ് കൂടിയ ഇനങ്ങള്‍ : 30 ദിവസം
ഞാറു നടേണ്ട ആഴം : 3-4 സെ:മി
ഒരു ചുവട്ടില്‍ ഉണ്ടാകേണ്ട ഞാറുകളുടെ എണ്ണം : 2-3 .
ഓരോ മൂന്നുമീറ്റര്‍ നട്ടുകഴിയുമ്പോള്‍ ഒരടി വീതിയില്‍ ഇടയകലം വിടുക.വളം വിതറുന്നത്തിനും മരുന്ന് തളിയ്ക്കുന്നതിനും ഇതു സഹായിക്കും.
വിത്തില്‍ മരുന്ന് പുരട്ടുന്ന വിധം
വിത്തില്‍ മരുന്ന് പുരട്ടുന്നത് രണ്ടുരീതിയിലാണ്.സാധാരാണ കുലവാട്ടം(ബ്ലാസ്റ്റ്) രോഗത്തിനെതിരെയാണ് വിത്തില്‍ കുമിള്‍ നാശിനി പുരട്ടുന്നത്. കുമിള്‍ നാശിനി പുരട്ടിയാല്‍ ഉദ്ദേശം 60 ദിവസം വരെ ബ്ലാസ്റ്റിനെ പ്രിതിരോധിക്കാന്‍ കഴിയും.
1.പൊടിരൂപത്തില്‍ താഴെ പറയുന്ന കുമിള്‍നാശിനി /സൂഡോമോണാസ് പൊടി രൂപത്തില്‍ വിത്ത്പരിചരണത്തിനുപയോഗിക്കാം.വിത്ത് വിതയ്ക്കുന്നതിനു 12 മുതല്‍ 16 മണിക്കൂര്‍ മുമ്പ് ഇതു ചെയ്യണം.ബാവിസ്റ്റിന്‍ 50WP (കാര്‍ബാന്‍ഡാസിം ) 2 ഗ്രാം ഒരു കിലോഗ്രാം വിത്തിന് അല്ലെങ്കില്‍ 10 ഗ്രാം സൂഡോമോണാസ് ഒരു കിലോഗ്രാം വിത്തിന് .
2.കുമിള്‍ നാശിനിയുടെ ലായനിയില്‍ വിത്തുമുക്കുക.
താഴെ പറയുന്ന കുമിള്‍നാശിനിയില്‍ വിത്ത് 12 മുതല്‍ 16 മണിക്കൂര്‍ വരെ കുതിര്‍ക്കുക. തുടര്‍ന്ന് വെള്ളം വാർത്തുകളഞ്ഞ ശേഷം മുളപ്പിക്കുക.
2 ഗ്രാം ബാവിസ്റ്റിന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു കിലോഗ്രാം വിത്തിന് എന്നതോതിലുള്ള ലായനി അല്ലെങ്കില്‍ 10 ഗ്രാം സൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു കിലോഗ്രാം വിത്തിന്.
പൊതുശുപാര്‍ശ
ശുപാര്‍ശ ചെയ്തിട്ടുള്ള അളവില്‍ ജൈവവളങ്ങള്‍ അടിവളമായി ചേര്‍ത്ത ശേഷം നിലം നല്ലത്പോലെ ഉഴുത് നിരപ്പാക്കണം. ശേഷം 10 – 15 ദിവസം കഴിഞ്ഞ് ഞാറ് നടുക.
അടിവളമായി ശുപാര്‍ശ ചെയ്തിട്ടുള്ള രാസവളങ്ങള്‍ അവസാന ഉഴവോട് കൂടി ചേര്‍ക്കണം.
കുട്ടനാട്
വയലിലെ വെള്ളം വാര്‍ത്ത് കളഞ്ഞ് കളകള്‍ നല്ലപോലെ ഉഴുത് മണ്ണില്‍ ചേര്‍ത്ത് നിലം നിരപ്പാക്കുക.
ഇങ്ങനെ പാകപ്പെടുത്തിയ നിലത്തില്‍ നേരിയ തോതില്‍ വെള്ളം നിര്‍ത്തിയതിനുശേഷം വിതയ്ക്കുക. മുളച്ച വിത്തിന് മുകളില്‍ ചെളി അടിഞ്ഞ് നശിച്ചു പോകാതിരിക്കുന്നതിന് ഇത് സഹായിക്കും.
കരി നിലങ്ങള്‍
കരിനിലങ്ങളില്‍ നിലം ഉണങ്ങി വിണ്ട് കീറുന്നത് പുളിരസം വര്‍ധിക്കുന്നതിന് കാരണമാകും.
20 സെ. മീ വീതിയും ആഴവുമുള്ള ചാലുകള്‍ 10 – 20 മീറ്റര്‍ ഇടവിട്ട് ഉണ്ടാക്കുകയോ നിലത്തിനു കുറുകെ കോണോട് കോണ്‍ ചാലുകള്‍ (കാച്ചാല്‍) എടുക്കുകയും പാടത്തിന് ചുറ്റുമുള്ള 30 സെ. മീ ആഴത്തിലും വീതിയിലുമുള്ള ചാലുകളുമായി (വാച്ചാല്‍) ബന്ധിപ്പിക്കുകയും ചെയ്യണം.
കോള്‍
ഒന്നാം വിളയ്ക്ക്, കാലവര്‍ഷത്തിനുശേഷം വെള്ളം വറ്റിച്ച് നിലം നല്ലത് പോലെ ഉഴുത് ഞാറ് നടണം.
രണ്ടാം വിളയ്ക്ക്, നിലം തയ്യാറാക്കി മുളപ്പിച്ച വിത്ത് വിതയ്ക്കുകയോ ഞാറ് നടുകയോ ആവാം.
ഓണാട്ടുകര
വേനല്‍ മഴയോടെ നിലം നന്നായി ഉഴുത്, നാടന്‍ കലപ്പ കൊണ്ട് ഉഴുത ചാലില്‍ മുളയ്ക്കാത്ത വിത്ത് വിതയ്ക്കുന്നതാണ് (നുരിയിടുക) സാധാരണ രീതി.
പൊക്കാളി, കൈപ്പാട്
ഏപ്രില്‍ മാസത്തോടു കൂടി വരമ്പുകള്‍ (Bunds) ബലപ്പെടുത്തുക, വെള്ളം നിയന്ത്രിക്കാനുള്ള ചീപ്പുകളുടെ (Sluices) അറ്റകുറ്റപ്പണികള്‍ തീര്‍ക്കുക. വേലിയിറക്കത്തോട് കൂടി വെള്ളം മുഴുവന്‍ വാര്‍ത്ത് കളഞ്ഞ് ചീപ്പുകള്‍ അടയ്ക്കുക.
മണ്ണ് ഉണങ്ങിക്കഴിയുമ്പോള്‍ അത് വെട്ടി ഒരു മീറ്റര്‍ അടിവിസ്തീര്‍ണ്ണവും അര മീറ്റര്‍ ഉയരവുമുള്ള കൂനകള്‍ (Mounds) ഉണ്ടാക്കുക.
കൂനകൂട്ടല്‍ കുറഞ്ഞ സമയം കൊണ്ട് മണ്ണ് പൊടിഞ്ഞ് കിട്ടുന്നതിനും ഇടവപ്പാതി മഴയില്‍ ഉപ്പിന്‍റെ അംശം മുഴുവനായി കഴുകി മാറ്റുന്നതിനും, കൂനകള്‍ നഴ്സറികളായി വര്‍ത്തിക്കുന്നത് കൊണ്ട് ഞാറ് വെള്ളപ്പൊക്കത്തില്‍ നശിക്കാതിരിക്കുന്നതിനും സഹായിക്കുന്നു.
പ്രത്യേക രീതിയില്‍ മുളപ്പിചെടുത്ത വിത്ത് ( 12 – 15 മണിക്കൂര്‍ നേരം വെള്ളത്തില്‍ മുക്കിവച്ച് തണലില്‍ സൂക്ഷിച്ചത്) മണ്ണും കാലാവസ്ഥയും അനുകൂലമാകുന്ന സമയത്ത് കൂനകളില്‍ വിതയ്ക്കുന്നു. വിതയ്ക്കുന്നതിന് മുന്പ് 3 – 6 മണിക്കൂര്‍ സമയം വരെ വീണ്ടും വെള്ളത്തില്‍ കുതിര്‍ക്കേണ്ടതുണ്ട്.
ഞാറിന് 40 – 45 സെ.മീ ഉയരമാകുമ്പോള്‍ (30 – 35 ദിവസം) തൂമ്പകൊണ്ട് കൂനവെട്ടി ഞാറോട് കൂടിയ ചെറിയ കഷ്ണങ്ങളാക്കി വയലില്‍ നിരത്തണം.
കൂട്ടുമുണ്ടകന്‍
വെള്ളം കൂടുതലുള്ളത് മൂലം മുണ്ടകന്റെ (രണ്ടാം വിള) വിതയും നടീലും സാധ്യമല്ലാത്ത പാടങ്ങളില്‍ വിരിപ്പ് (ഒന്നാംവിള), മുണ്ടകന്‍ ഇനങ്ങള്‍ 70 : 30 എന്ന അനുപാതത്തില്‍ വിരിപ്പ് കാലത്ത് വിതയ്ക്കുന്നു.
ഒന്നാം വിളക്കാലത്ത് (ഏപ്രില്‍ - മേയ്) വിത്ത് വിതയ്ക്കുന്നു. ഓഗസ്റ്റ് - സെപ്റ്റംബറോടെ ഒന്നാം വിളയും, ഡിസംബര്‍ - ജനുവരിയോടെ രണ്ടാം വിളയും കൊയ്യാന്‍ സാധിക്കും.
ഒന്നാംവിള കൊയ്തശേഷം രണ്ടാം വിളയ്ക്കുള്ള രാസ - ജൈവവളങ്ങള്‍ ചേര്‍ക്കും.
ഞാറ്റടി തെയ്യാറാക്കല്‍
ചേറ്റു ഞാറ്റടി :
കുതിർത്ത വിത്ത് വെള്ളം വാർത്തുകളഞ്ഞ് ചൂടും ഈർപ്പവുമുള്ള സ്ഥലത്ത് മുളക്കാൻ വെയ്ക്കുക. ഇടയ്ക്കിടെ വെള്ളം തളിച്ചു കൊടുക്കണം. വിത്ത് ഉണങ്ങാൻ ഇടയാകരുത്. മുളച്ച വിത്ത് മൂന്നാം ദിവസം വിതക്കാം.
പൊടി ഞാറ്റടി :
ഒന്നാം വിളയ്ക്ക് നടീൽ, മഴയെ മാത്രം ആശ്രയിക്കുമ്പോൾ ഞാറിന്റെ വളർച്ചയെ നിയന്ത്രിക്കാമെന്നതുകൊണ്ട് പൊടി ഞാറ്റടിയാണ് അഭികാമ്യം.
നിലം നന്നായി ഉഴുത് 15 സെ.മീറ്റർ ഉയരത്തിലും 1-1.5 മീറ്റർ മീറ്റർ വീതിയിലും സൗകര്യപ്രദമായ നീളത്തിലും വാരങ്ങൾ എടുക്കുക. ചതുരശ്രമീറ്ററിന് ഒരു കിലോഗ്രാം എന്ന തോതിൽ കമ്പോസ്റ്റോ കാലിവളമോ ചേർത്ത് മണ്ണുമായി കലർത്തണം.
ഉപചരണം നടത്തിയ വിത്ത് വാരങ്ങളിൽ തുല്യമായി വീഴത്തക്കവിധം പാകി വിത്ത് മൂടത്തക്കവിധം അതിനുമീതെ പൊടിമണ്ണോ മണലോ വിതറണം. മഴയില്ലെങ്കിൽ ഇടയ്ക്കിടെ നനച്ചുകൊടുക്കണം.
നിലം തെയ്യാറാക്കലും അടിവളങ്ങളും
നിലം ഉഴുതു മറിക്കുക : പൊടി വിതയ്ക്കാണെങ്കില്‍ കട്ടകള്‍ നന്നായി ഉടയ്ക്കുകയും പൊടിക്കുകയും ചെയ്യണം.ട്രാക്ടറിന്‍റെ കള്‍ട്ടിവേറ്റര്‍ കൊണ്ട് രണ്ടു തവണ ഉഴുതു റോട്ടോവേറ്റര്‍ എന്ന ഉപകരണം ട്രാക്ടറില്‍ ഒരു തവണ വലിച്ചാല്‍ നിലം നന്നായി പൊടിയും.നടീലാണെങ്കില്‍ ചവറ്,ചാണകം,എന്നിവ നിരത്തി വെളത്തില്‍ ഉഴുതുക.പച്ചില വളചെടി ഉണ്ടെങ്കില്‍ വെള്ളം കയറ്റി ഉഴുതു മറിക്കുക.രണ്ടു തവണ തുടക്കത്തില്‍ ഉഴുത ശേഷം ജൈവവസ്ത്തുക്കള്‍ അഴുകുന്നതിനു ഉദ്ദേശം രണ്ടാഴ്ച്ച വിടുക.തുടര്‍ന്ന്‍ അടിവളമായി രാസവളം വിതറി ഉഴുതു നിരപ്പാക്കി ഞാറു നടാം.അവസാനത്തെ ഉഴുതലിനുശേഷം വെള്ളം തുറന്നു വിടരുത്.അത് കൊണ്ട് അടിവളം വിതറി ഉഴുതുന്ന സമയത്ത് പാടത്ത് അധികം വെള്ളം പാടില്ല.
യന്ത്രങ്ങള്‍ ഉപയോഗിച്ചു ഞാറുനടുന്നതിന് മാറ്റ് ഞാറ്റടി ഉണ്ടാക്കുന്ന രീതി
1.ഞാറ്റടിക്കു തിരഞ്ഞെടുത്ത സ്ഥലം നല്ലത് പോലെ നിരപ്പാക്കുക.
2.വളരെ ഘനംകുറഞ്ഞ പോളിത്തീന്‍ ഷീറ്റ് ഞാറ്റടിയില്‍ വിരിയ്ക്കുക.90 സെ:മി വീതിയും സൗകാര്യമായ വീതിയും ആകാം.
3.ഞാറ്റടിയില്‍ ചെയ്യുമ്പോലെ പാകപെടുത്തിയ മണ്ണും മൂന്നില്‍ ഒരു അളവില്‍ ചാണകപൊടിയും നല്ല പോലെ ഇളക്കിചേര്‍ത്ത് 10-15 സെ:മി ഘനത്തില്‍ പോളിത്തീന്‍ ഷീറ്റിനു മുകളില്‍ നിരത്തുക.
4.വെള്ളം കെട്ടിനിര്‍ത്താന്‍ പാകത്തില്‍ നാലരികുകളില്‍ ചെറിയ ബണ്ടുണ്ടാക്കുക.
5.മുളപൊട്ടിയ വിത്തുകള്‍ (വെള്ളത്തില്‍ കുതിര്‍ത്തു നാലാം ദിവസം) ഒരു ച:മീറ്ററില്‍ 0.4-0.6കി:ഗ്രാം എന്നാ കണക്കില്‍ പാകുക.ഉടന്‍ തന്നെ പച്ചിലയോ അതുപോലുള്ള മറ്റു സാധനങ്ങള്‍കൊണ്ടോ മള്‍ച്ചു ചെയ്യുക.
6.തുടര്‍ച്ചയായ നാലുദിവസം ,ദിവസം രണ്ടു തവണ മാറ്റ് കുതിരത്തക്കവണ്ണം വെള്ളം ത്ളിയ്ക്കണം.മാറ്റ് ഒരിക്കലും ഉണങ്ങാന്‍ അനുവദിക്കരുത്.
7.നാലാം ദിവസം മള്‍ച്ചു മാറ്റി നെല്‍ചെടികളുടെ മുക്കാല്‍ ഭാഗം വരെ വെള്ളം കെട്ടിനിര്‍ത്താം,ഇതു ഞാറു പറിക്കുന്നത് വരെ തുടരണം.
8.ആവശ്യമെങ്കില്‍ കീടരോഗ നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരികുക.
9.നെല്‍ചെടികള്‍ 15 സെ:മി ഉയരം വയ്ക്കുമ്പോള്‍ പറിച്ചു നടാന്‍ പാകത്തിലാകുന്നു.
10.മാറ്റ് ഞാറ്റടി മുറിക്കുന്നതിന് 6-12 മണിക്കൂര്‍ മുമ്പ് വെള്ളം മുഴുവനും വാര്‍ത്ത് കളയുക.
11.ഞാറു നടുന്ന യന്ത്രത്തിന്‍റെ ട്രേകളില്‍ വയ്ക്കാന്‍ പാകത്തില്‍ 45 സെ:മി നീളത്തിലും 22.5 സെ:മി വീതിയിലും കഷ്ണങ്ങളായി ഞാറ്റടി മുറിക്കുക.
നിലം ഒരുക്കല്‍
1.നിലം നടാന്‍ പാകത്തില്‍ തെയ്യാറാക്കുക.
2.അവസാന പാകപെടുത്തല്‍ മണല്‍ കലര്‍ന്ന പശിമരാശി മണ്ണില്‍ നടുന്ന അന്നേ ദിവസവും കളിമണ്ണു കലര്‍ന്ന മണ്ണില്‍ മൂന്നു നാല് ദിവസം മുമ്പും ചെയ്യാം.വെള്ളത്തില്‍ കലങ്ങിയ മണ്ണു അടിയാനുള്ള സമയമാണ് മുഖ്യം.
3.നടുന്ന സമയം നിലത്തില്‍ നേരിയ തോതിലെ വെള്ളം ആവശ്യമുള്ളു.വെള്ളം കൂടിയാല്‍ ഞാറു മൂടിളകി വെള്ളത്തില്‍ പൊങ്ങികിടക്കും,വെള്ളം തീരെയില്ലെമ്കില്‍ ഞാറു മണ്ണില്‍ ഉറയ്ക്കുകയില്ല.
4.നടുന്ന സമയത്ത് ഞാറ്റില്‍ ഇടയ്ക്കിടക്ക് വെള്ളം തളിയ്ക്കണം.
ഞാറ് പറിച്ച് നടുമ്പോള്‍ പാടത്ത് 1.5 സെ. മീ താഴ്ചയില്‍ വെള്ളം നിര്‍ത്തണം. ക്രമേണ ജലനിരപ്പുയര്‍ത്തി ഏറ്റവുമധികം ചിനപ്പു പൊട്ടുമ്പോഴും അതു കഴിഞ്ഞും ഏകദേശം 5 സെ.മീ ഉയരത്തില്‍ എത്തിക്കണം. വിളവെടുപ്പിനു 13 ദിവസം മുമ്പ് വെള്ളം പാടത്ത് നിന്ന് വാര്‍ത്തു കളയണം. വെള്ളം കെട്ടി നിര്‍ത്തുന്നത് കളവളര്‍ച്ചയെ തടയുന്നു. പുളിരസമുള്ള പാടത്ത് 15 ദിവസത്തിലൊരിക്കല്‍ വെള്ളം വറ്റിച്ച് ശൂദ്ധജലം കയറ്റണം.
പുഞ്ച കൃഷിയിൽ ഭൂഗർഭജലനിരപ്പ് ഒരു മീറ്ററിനുള്ളിൽ വരുന്ന സ്ഥലങ്ങളിൽ രണ്ടു ദിവസം കൂടുമ്പോൾ നനച്ചാൽ മതിയാകും.
വളർച്ച ഘട്ടങ്ങൾ |
|||
|
വേരുപിടിച്ച് ചിനപ്പ് പൊട്ടും വരെ |
ചിനപ്പ് പൊട്ടുന്നതു മുതൽ കതിരിടുന്നത് വരെ |
കതിരിടുന്നത് മുതൽ മൂപ്പെത്തുന്നത് വരെ |
1 |
തുടർച്ചയായി വെള്ളം നിൽക്കണം |
നല്ല നനവ്* |
നല്ല നനവ്* |
2 |
നല്ല നനവ്* |
തുടർച്ചയായി വെള്ളം നിൽക്കണം |
തുടർച്ചയായി വെള്ളം നിൽക്കണം |
3 |
തുടർച്ചയായി വെള്ളം നിൽക്കണം |
തുടർച്ചയായി വെള്ളം നിൽക്കണം |
ഉപരിതലത്തിൽ തല നാരിഴ കനത്തിലുള്ള വിള്ളലുകൾ* |
4 |
ഉപരിതലത്തിൽ തല നാരിഴ കനത്തിലുള്ള വിള്ളലുകൾ* |
തുടർച്ചയായി വെള്ളം നിൽക്കണം |
ഉപരിതലത്തിൽ തല നാരിഴ കനത്തിലുള്ള വിള്ളലുകൾ* |
* 5 സെ. മി. ആഴത്തിൽ വെള്ളം നിൽക്കത്തക്കവിധം നനയ്ക്കുക.
കാലിവളം/ കമ്പോസ്റ്റ്/ പച്ചിലവളം എന്നിവ ഹെക്ടറിന് 5 ടൺ എന്ന തോതിൽ ഉയുത് മണ്ണിൽ ചേർക്കണം. ഓണാട്ടുകര നിലങ്ങളിൽ 5 ടൺ കാലി വളത്തിന് പകരം രണ്ടര ടൺ മണ്ണിര കമ്പോസ്റ്റ്/ ചകിരിച്ചോർ കമ്പോസ്റ്റ് എന്നിവ ഉപയോഗിക്കാം.ഫോസ്ഫേറ്റ് വളം മുഴുവനായും ജൈവവളത്തോടൊപ്പം ചേർക്കാം. ജീവാണുവളങ്ങളും നെൽ പാടത്തിലേക്ക് ശുപാർശ ചെയ്തിട്ടുണ്ട്.
പൊടിവിത നടത്തുന്ന പാടങ്ങളിൽ ഹെക്ടറിന് 12.5 കിലോഗ്രാം പയർവിത്ത് ഇതിനോടൊപ്പം വിതയ്ക്കാം. മഴ പെയ്തു പാടത്ത് വെള്ളം നിൽക്കുമ്പോൾ ഏകദേശം 6 ആഴ്ച വളർച്ചയെത്തിയ പയർച്ചെടികൾ അഴുകി മണ്ണിൽ ചേരും. ഇങ്ങനെ ചെയ്യുന്നത് വളത്തിന് ആവശ്യം നികത്തുന്നതിനുള്ള ഒപ്പം കളനിയന്ത്രണത്തിനും സഹായിക്കും.
ജീവാണുവളങ്ങള്‍
അസോള : നെല്‍കൃഷിക്ക് ജൈവവളമായി ഉപയോഗിക്കുമ്പോള്‍ ആവശ്യമായ അസോള പാടത്തുതന്നെ ഉണ്ടാക്കാം. ഇത് ഹെക്ടറിന് 25-30 കി. ഗ്രാം നൈട്രജന്‍ മണ്ണില്‍ ചേര്‍ക്കും. പറിച്ചുനടീലിനുമുന്പു നിലം ഒരുക്കുമ്പോള്‍, ഹെക്ടറിനു 10 ടണ്‍ എന്ന തോതില്‍ അസോള ചേര്‍ക്കണം.
ബ്ലൂ ഗ്രീന്‍ ആല്ഗെ : ചെരുകണ്ടങ്ങളിലെ നെല്‍ക്കൃഷിക്കാണ് ഇത് പ്രധാനമായും ശുപാര്‍ശ ചെയ്തിട്ടുള്ളത്. പുളിരസമുള്ള, pH-6 ല്‍ താഴെയുള്ള മണ്ണിനു ഈ ജൈവവളം യോജിച്ചതല്ല. പറിച്ചു നട്ട് ഒരാഴ്ച്ചക്കു ശേഷം ഹെക്ടറിനു 10 കി. ഗ്രാം എന്ന തോതില്‍ ഇത് വയലില്‍ നേരിട്ട് വിതറാം.
അസോസ്പൈറില്ലം : കള്‍ച്ചര്‍ ചാണകപ്പോടിയുമായോ അല്ലെങ്കില്‍ കമ്പോസ്റ്റുമായോ 1 : 25 എന്ന അനുപാതത്തില്‍ കലര്‍ത്തി മണ്ണില്‍ നേരിട്ട് ചേര്‍ക്കുക. 5 ടണ്‍ ചാണകപ്പൊടിക്ക് 200 കി. കള്‍ച്ചര്‍ എന്ന തോതില്‍ കലര്‍ത്തി ഒരു ഹെക്ടര്‍ സ്ഥലത്തു ഉപയോഗിക്കാം.
കുമ്മായപ്രയോഗം
മണ്ണിലെ pH 6.5 ല്‍ കുറവാണെങ്കില്‍ കുമ്മായം ചേര്‍ക്കണം.
ഒന്നാം വിളക്കാലം - 600 കിലോ കുമ്മായം / ഹെക്റ്റര്‍ ( രണ്ട് തവണകളായി )
നിലം ഒരുക്കുന്ന സമയത്ത് - 350 കിലോ
വിതച്ച് / നട്ട് ഒരുമാസത്തിന് ശേഷം - 250 കിലോ
പൊക്കാളി നിലങ്ങള്‍ : 1000 കിലോ / ഹെക്റ്റര്‍ (രണ്ട് തവണകളായി )
ആദ്യ പകുതി - കൂനകൂട്ടുമ്പോള്‍
രണ്ടാം പകുതി - കൂന വെട്ടി നിരത്തുമ്പോള്‍
കുമ്മായവും രാസവളങ്ങളും പ്രയോഗിക്കുന്നതിനിടയില്‍ ചുരുങ്ങിയത് ഒരാഴ്ച ഇടവേള നല്‍കുക.
മേല്‍വളം ഇടുന്നതിന് ഒരാഴ്ച മുന്‍പ് തന്നെ കുമ്മായം ചേര്‍ത്തിരിക്കണം.
നെല്‍ കൃഷിക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള രാസവളങ്ങളുടെ തോത് (കി. ഗ്രാം. /ഏക്കര്‍)
നിലം/പ്രദേശം |
ഇനം |
യുറിയ (Kg/acre) |
മസ്സുരിഫോസ് (Kg/acre) |
പൊട്ടാഷ് (Kg/acre) |
കരപ്പാടം (മോടന്‍ ) |
PTB 28,29,30,നാടന്‍ ഇനങ്ങള്‍ |
35 |
44 |
20 |
അത്യുല്‍പ്പാദന ഹൃസ്വകാലയിനങ്ങള്‍ |
52 |
67 |
20 |
|
ചേറ്റ് നിലങ്ങള്‍ (എല്ലാ പ്രദേശങ്ങളും) |
അത്യുല്‍പ്പാദന ഹൃസ്വകാലയിനങ്ങള്‍ |
61 |
78 |
23 |
അത്യുല്‍പ്പാദന മദ്ധ്യ കാലയിനങ്ങള്‍ |
78 |
100 |
30 |
|
പ്രാദേശിക ഇനങ്ങള്‍ |
35 |
44 |
13 |
|
H4 |
61 |
100 |
30 |
|
മഷൂരി |
44 |
56 |
17 |
|
കോള്‍ നിലങ്ങള്‍ |
ഹൃസ്വകാലയിനങ്ങള്‍ |
78 |
78 |
30 |
അത്യുല്‍പ്പാദന മദ്ധ്യ കാലയിനങ്ങള്‍ |
96 |
100 |
30 |
|
കാട്ടുകാമ്പല്‍, പൊന്നാനി എന്നിവിടങ്ങളിലെ കോള്‍ നിലങ്ങ ള്‍ |
അത്യുല്‍പ്പാദന മദ്ധ്യ കാലയിനങ്ങള്‍ |
96 |
100 |
37 |
കുട്ടനാട് ചേറ്റു നിലങ്ങള്‍ |
അത്യുല്‍പ്പാദന മദ്ധ്യ കാലയിനങ്ങള്‍ |
8 |
100 |
10 |
ഓണാട്ടുകര |
ധന്യ |
52 |
67 |
20 |
കൂട്ടു മുണ്ടകന്‍ |
ഋതുബന്ധ സ്വഭാവമില്ലാത്ത ഒന്നാം വിള |
35 |
44 |
13 |
ഋതുബന്ധ സ്വഭാവമുള്ള രണ്ടാം വിള |
17 |
22 |
7 |
നെല്ലിനു രാസവളം ചേര്‍ക്കേണ്ട ഘട്ടങ്ങള്‍
പ്രദേശം |
ഇനം |
ചേര്‍ക്കേണ്ട സമയം |
|||||
യുറിയ( Kg/acre) |
മസ്സുരിഫോസ് (Kg/acre) |
പൊട്ടാഷ് (Kg/acre) |
|||||
അടിവളമായി നിലം ഒരുക്കുന്ന സമയത്ത് |
ചിനപ്പ് പൊട്ടുന്ന സമയത്ത് |
അടിക്കണ പരുവത്തില്‍ |
അടിവളമായി നിലം ഒരുക്കുന്ന സമയത്ത് |
അടിവളമായി നിലം ഒരുക്കുന്ന സമയത്ത് |
അടിക്കണ പരുവത്തില്‍ |
||
കരപ്പാടം |
PTB-28, 29, 30
|
16 (വിതച്ച് ഒരാഴ്ച കഴിഞ്ഞും ഇടാം)
|
16 |
16 |
44 |
10 (വിതച്ച് ഒരാഴ്ച കഴിഞ്ഞും ഇടാം) (അല്ലെങ്കില്‍ മുഴുവന്‍ പൊട്ടാഷും അടിവളമായി നല്‍കാം) |
10 |
ഉല്‍പ്പാദന ക്ഷമതയുള്ള ഹൃസ്വകാലയിനങ്ങള്‍
|
17 |
17 |
17 |
67 |
10 (അല്ലെങ്കില്‍ മുഴുവന്‍ പൊട്ടാഷും അടിവളമായി നല്‍കാം) |
10 |
പ്രദേശം |
ഇനം |
ചേര്‍ക്കേണ്ട സമയം |
|||||
യുറിയ( Kg/acre) |
മസ്സുരിഫോസ് (Kg/acre) |
പൊട്ടാഷ് (Kg/acre)
|
|||||
അടിവളമായി നിലം ഒരുക്കുന്ന സമയത്ത് |
ചിനപ്പ് പൊട്ടുന്ന സമയത്ത്
|
അടിക്കണ പരുവത്തില്‍ |
അടിവളമായി നിലം ഒരുക്കുന്ന സമയത്ത് |
അടിവളമായി നിലം ഒരുക്കുന്ന സമയത്ത് |
അടിക്കണ പരുവത്തില്‍
|
||
വിതച്ച ചേറ്റു കണ്ടങ്ങള്‍ക്ക് |
മഷൂരി
|
15 |
15 (വിതച്ച് 45 ദിവസത്തിന് ശേഷം |
15 (വിതച്ച് 85 ദിവസത്തിന്ശേഷം) |
56 |
8.5 |
8.5 (വിതച്ച് 85 ദിവസത്തിന്ശേഷം) |
പ്രദേശം |
ഇനം |
ചേര്‍ക്കേണ്ട സമയം |
|||||
യുറിയ( Kg/acre) |
മസ്സുരിഫോസ് (Kg/acre) |
പൊട്ടാഷ് (Kg/acre) |
|||||
അടിവളമായി നിലം ഒരുക്കുന്ന സമയത്ത് |
ചിനപ്പ് പൊട്ടുന്ന സമയത്ത് |
അടിക്കണ പരുവത്തില്‍ |
അടിവളമായി നിലം ഒരുക്കുന്ന സമയത്ത് |
അടിവളമായി നിലം ഒരുക്കുന്ന സമയത്ത് |
അടിക്കണ പരുവത്തില്‍ |
||
പറിച്ചുനട്ട ചേറ്റു കണ്ടങ്ങള്‍ക്ക് |
ഉല്‍പ്പാദന ക്ഷമതയുള്ള ഹൃസ്വകാലയിനങ്ങള്‍ |
40 |
|
20 (അടിക്കണയ്ക്ക് 5-7 ദിവസം മുന്‍പ്) |
78 |
11.5 |
11.5 (അടിക്കണയ്ക്ക് 5-7 ദിവസം മുന്‍പ്) |
ഉല്‍പ്പാദന ക്ഷമതയുള്ള മദ്ധ്യകാലയിനങ്ങള്‍ |
39 |
|
39 (അടിക്കണയ്ക്ക് 5-7 ദിവസം മുന്‍പ്) |
100 |
15 |
15 (അടിക്കണയ്ക്ക് 5-7 ദിവസം മുന്‍പ്) |
|
മഷൂരി |
22 |
11 (നട്ട് 40 ദിവസത്തില്‍) |
11 (നട്ട് 60 ദിവസത്തില്‍) |
56 |
8.5 |
8.5 (നട്ട് 60 ദിവസത്തില്‍) |
പ്രദേശം |
ഇനം |
ചേര്‍ക്കേണ്ട സമയം |
|||||
യുറിയ( Kg/acre) |
മസ്സുരിഫോസ് (Kg/acre) |
പൊട്ടാഷ് (Kg/acre)
|
|||||
അടിവളമായി നിലം ഒരുക്കുന്ന സമയത്ത് |
ചിനപ്പ് പൊട്ടുന്ന സമയത്ത് |
അടിക്കണ പരുവത്തില്‍ |
അടിവളമായി നിലം ഒരുക്കുന്ന സമയത്ത് |
അടിവളമായി നിലം ഒരുക്കുന്ന സമയത്ത് |
അടിക്കണ പരുവത്തില്‍ |
||
ഓണാട്ടുകര |
പൊതു ശുപാര്‍ശ |
26 ( മണല്‍ മണ്ണില്‍ യുറിയ 5 തുല്യ തവണകളായി നല്‍കാം)
|
13 |
13 |
67 |
10 (മണല്‍ മണ്ണില്‍ പൊട്ടാഷ് 5 തുല്യ തവണകളായി നല്‍കാം) |
10 |
പ്രദേശം |
ഇനം |
ചേര്‍ക്കേണ്ട സമയം |
||||
യുറിയ( Kg/acre) |
മസ്സുരിഫോസ് (Kg/acre) |
പൊട്ടാഷ് (Kg/acre) |
||||
അടിവളമായി നിലം ഒരുക്കുന്ന സമയത്ത് |
അടിക്കണ പരുവത്തില്‍ |
അടിവളമായി നിലം ഒരുക്കുന്ന സമയത്ത് |
അടിവളമായി നിലം ഒരുക്കുന്ന സമയത്ത് |
അടിക്കണ പരുവത്തില്‍
|
||
കൂട്ടു മുണ്ടകന്‍ |
ഒന്നാം വിള |
17.5 |
17.5 |
44 |
6.5 |
6.5 |
രണ്ടാം വിള |
17 |
|
22 |
7 |
|
വിളവെടുപ്പ് സമയം
80 മുതല്‍ 85 % വരെ നെല്‍മണികള്‍ മഞ്ഞനിറമാകുമ്പോള്‍ കൊയ്ത്തു നടത്തണം. നെല്‍മണി പല്ലുകള്‍ക്കിടയില്‍ വച്ച് ഞെരിക്കുമ്പോള്‍ നല്ല ഉറപ്പുണ്ടായിരിക്കണം എന്നാല്‍ പൊടിഞ്ഞുപോകാന്‍ പാടില്ല. വളരെ നേരത്തെ കൊയ്താല്‍ നല്ല ശതമാനവും പതിരാവുകയോ മൂപ്പെത്താതെ പോവുകയോ ചെയ്യും. കൊയ്ത്ത് വളരെ വൈകിയാല്‍ മണികള്‍ നഷ്ടമാകും.
മെതി
ഈര്‍പ്പം കൂടുന്നത് ഒഴിവാക്കാനും അരി പൊടിഞ്ഞുപോകാതിരിക്കാനും കൊയ്ത്തു കഴിഞ്ഞാല്‍ എത്രയും വേഗം മെതിക്കണം. വിളവെടുപ്പിനു മുന്‍പും ശേഷവും ഉണങ്ങിയ കാമ്പുകളില്‍ ഈര്‍പ്പം കടക്കുന്നത് സ്വാഭാവികമാണ്. ഈര്‍പ്പത്തിന്റെ അളവ് അനുസരിച്ച് കൊയ്തെടുത്ത കറ്റകള്‍ കുറച്ചുസമയത്തേക്ക് വയലില്‍ വച്ചോ മെതിസ്ഥലത്തുവച്ചോ ഉണക്കേണ്ടതുണ്ട്.
വൃത്തിയാക്കല്‍
വിളവെടുപ്പിനു ശേഷം നെല്ലിലെ മറ്റു മാലിന്യങ്ങള്‍ ഒഴിവാക്കി വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. കനം കുറഞ്ഞ വസ്തുക്കളായ പതിര്, ചപ്പ്, കളവിത്ത്, വൈക്കോല്‍ എന്നിവ എയര്‍ ഫാന്‍ ഉപയോഗിച്ചോ, കാറ്റ് ഉപയോഗിച്ചോ, നീക്കം ചെയ്യാം. ചെറിയ വസ്തുക്കള്‍ അരിപ്പയിലൂടെ അരിച്ചും നീക്കം ചെയ്യാം. (1.4 മി.മീഓ കുറവോ ഇടയകലമുള്ളത്.)
ഉണക്കം
ഉയര്‍ന്ന ഈര്‍പ്പം പ്രാണികളുടേയും പൂപ്പലിന്റേയും വളര്‍ച്ച ത്വരിതപ്പെടുത്തി നെല്‍മണിക്ക് കേടുണ്ടാകും. കൂടാതെ നെല്ലിന്റെ ബീജാങ്കുരണ ശേഷി കുറയ്ക്കും. അതുകൊണ്ട് തന്നെ ഉണക്ക് വളരെ നിര്‍ണ്ണായകമാണ്. രണ്ടാഴ്ച സൂക്ഷിക്കുന്നതിനായി കൊയ്ത്തു കഴിഞ്ഞ ഉടനെ ഉണക്കി ഈര്‍പ്പത്തിന്റെ അളവ് 18% ആക്കുക. ദീര്‍ഘകാല സംഭരണത്തിന ഈര്‍പ്പം 9% ആയി കുറക്കണം.
ഉണക്കം
ഉയര്‍ന്ന ഈര്‍പ്പം പ്രാണികളുടേയും പൂപ്പലിന്റേയും വളര്‍ച്ച ത്വരിതപ്പെടുത്തി നെല്‍ണിക്ക് കേടുണ്ടാക്കും. കൂടാതെ നെല്ലിന്റെ ബീജാങ്കുരണ ശേഷി കുറയ്ക്കും. അതുകൊണ്ട് തന്നെ ഉണക്ക് വളരെ നിര്‍ണ്ണായകമാണ്. രണ്ടാഴ്ച സൂക്ഷിക്കുന്നതിനായി കൊയ്ത്തു കഴിഞ്ഞ ഉടനെ ഉണക്കി ഈര്‍പ്പത്തിന്റെ അളവ് 18% ആക്കുക. ദീര്‍ഘകാല സംഭരണത്തിന് ഈര്‍പ്പം 9% ആയി കുറക്കണം.
മില്ലിങ്ങ്
ഉമിയും തവിടും നീക്കം ചെയ്ത് നെല്ലിനെ ഭക്ഷ്യയോഗ്യമായ വെളുത്ത കാമ്പാക്കി സംസ്കരിച്ചെടുക്കുന്ന പ്രവൃത്തിയാണ് റൈസ് മില്ലിങ്ങ്. ഉപഭോക്താവിന്റെ ആവശ്യമനുസരിച്ച് അരി മിനിമം നുറുക്കുകളാക്കി ലഭ്യമാക്കാനാകും. മിക്കവാറും നെല്ലിനങ്ങളിലും 20% ഉമിയും 11% തവിടിന്റെ അടരുകളും 69% അന്നജ സംപുഷ്ടമായ കാമ്പും അടങ്ങിയിരിക്കും
നിര്‍ണ്ണായക കാലഘട്ടം –നട്ട്/വിതച്ചു -45 ദിവസം വരെ
പ്രധാന കളകള്‍
കവട, ചങ്ങാലിപുല്ല്, വരിനെല്ല്, നീര്‍വല്ലിപുല്ല്, കോരപുല്ല് ,നാഗപോള, നീര്‍ഗ്രാമ്പു, ആഫ്രിക്കന്‍ പായല്‍, മറ്റ് പായല്‍ വര്‍ഗങ്ങള്‍
പൊതുവായി സ്വീകരിക്കാവുന്ന കള നിയന്ത്രണ മാര്‍ഗങ്ങള്‍
കൃഷി രീതികള്‍ക്കനുസരിച്ച് അനുവര്‍ത്തിക്കാവുന്ന കളനിയന്ത്രണ മാര്‍ഗങ്ങള്‍
പൊടിവിത
ചേറ്റുവിത
കളനാശിനി പ്രയോഗം ബ്യൂട്ടാക്ലോര്‍ (1.25 കി.ഗ്രാം/ഹെക്ടര്‍ ) ,സുരക്ഷിത വസ്തു അടങ്ങിയ പ്രേട്ടിലാക്ലോര്‍ 0.45കി.ഗ്രാം/ഹെക്ടര്‍) ഓക്സിഫ്ലോര്‍ഫെന്‍ (0.15 കി.ഗ്രാം /ഹെക്ടര്‍ ) തുടങ്ങിയവ ഫലപ്രദം.കവട ശല്യം കൂടുതലുള്ള ഇടങ്ങളില്‍ സൈഹാലോഫോപ് (0.08 കി.ഗ്രാം/ഹെക്ടര്‍) ഫലപ്രദമായി ഉപയോഗിക്കണം.
പറിച്ചുനടീല്‍ രീതി
കരനെല്ല്
വരിനെല്ല് നിയന്ത്രണം
1. വരിനെല്ലിൻ വിത്ത് കലരാത്ത നെൽവിത്ത്പയോഗിക്കുക.
2. സ്റൈല്‍ സീഡ് ബെഡ് രീതി
നിലമൊരിക്കിയതിനുശേഷം നെൽവിത്ത് വിതയ്ക്കാതെ മണ്ണിൻറെ ഉപരിതലത്തിലുള്ള വരിനെല്ല് വിത്തുകൾ അനുവദിക്കുക .പാടത്ത് വരിനെല്ലിൻ റെ വിത്തുകൾ ഒക്കെ മുളച്ചുപൊന്തി രണ്ടാഴ്ചയ്ക്കുശേഷം വരിനെല്ലിൻ ചെടികൾ പാടത്ത് തന്നെ ഉഴുതു ചേർക്കാം. അല്ലെങ്കിൽ ഗ്ലിഫോസെറ്റു എട്ടു മില്ലി ഒരു ലിറ്റർ വെള്ളം എന്നതോതിൽ കലർത്തി തളിച്ചും വരിനെല്‍ ചെടികളെ നശിപ്പിക്കാം. നാലഞ്ചുദിവസം കഴിയുമ്പോഴേക്കും കളനാശിനി തളിച്ചതുമൂലം മഞ്ഞ നിറമായി ചെടികളെ പാടത്ത് വെള്ളം കയറ്റി ഉഴുതു ചേർക്കുന്നതും ഫലപ്രദമാണ് .പത്ത് ദിവസം കഴിഞ്ഞ് വെള്ളം വാര്‍ത്ത് കഴിഞ്ഞ മുളപ്പിച്ചനെൽവിത്ത് പാടത്ത് നേരിട്ട് വിതയ്ക്കാവുന്നതാണ് .വരിനെല്ലിൻ ശല്യം വളരെ അധികമായുള്ള പാടങ്ങളിൽ ഒരു സീസണിൽ നെൽകൃഷി എടുക്കാതെ മേൽപ്പറഞ്ഞ രീതി പലതവണ ആവർത്തിച്ച് മണ്ണിൽ വരിനെല്ലിൻ റെ വിത്തുകൾ പരമാവധി നശിപ്പിക്കാവുന്നതാണ്.
3.വിതയ്ക്കും മുമ്പുള്ള കളനാശിനി പ്രയോഗം
നിലമൊരുക്കി അതിനുശേഷം പാടത്ത് വെള്ളം വാർന്നു ഒരു നേരിയ പടലം ജലം മാത്രം നിർത്തുക .അതിനുശേഷം ഓക്സി ഫ്ലൂര്‍ഫെന്‍ എന്നെ കളനാശിനി ൦.2 കിലോ വിഷവസ്തു ഒരു ഹെക്ട്ടര്‍ എന്നതോതിൽ തളിച്ചു കൊടുക്കുകയോ മണലില്‍ കലർത്തി പാടത്ത് വിതറി കൊടുക്കുകയോ ചെയ്യണം പാടത്ത് വെള്ളം വറ്റുന്നതിന് അനുവദിക്കുക .വെള്ളം വറ്റി മൂന്നുനാലു ദിവസത്തിനുശേഷം മുളപ്പിച്ച നെല്‍ വിത്ത് വിതയ്ക്കുന്നതാണ്. ഇപ്രകാരം കളനാശിനി തളിക്കുന്നത് മറ്റു കളകൾ മുളയ്ക്കുന്നതും രണ്ടാഴ്ച വരെ നിയന്ത്രിക്കാവുന്നതാണ് .
4.വരിനെല്ലിന്റെ കതിരിൽ കളനാശിനി നേരിട്ട് ഉപയോഗിക്കുന്ന രീതി
സാധാരണ നെല്ലിനെ അപേക്ഷിച്ച് വേഗത്തിൽ വളരുകയും ചെയ്യുന്നത് കാരണം വരിനെല്ല് സാധാരണ നെല്ലിനെക്കാള്‍ 15-30 സെ.മീ ഉയരം കൂടുതലും 15 ദിവസം മുന്പായി കതിരിടുകയും ചെയ്യും.ഈ പ്രത്യേകത പ്രയോജനപ്പെടുത്തി വരിനെല്ലിന്റെ കതിരില്‍ കളനാശിനി നേരിട്ടു തളിക്കാവുന്നതാണ് ഇതിലേക്കായികേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത കെ.എ.യു വീട്വൈപ്പർ ഉപയോഗിച്ച് ഗ്ലിഫോസെറ്റു 100 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി വരിനെല്ലിന്റെ കതിരില്‍ നേരിട്ടു പുരട്ടി കൊടുക്കാവുന്നതാണ് .കളനാശിനി ഓലയിൽ പുരളാതെ ശ്രദ്ധിക്കണം അഞ്ചു ദിവസമാകുമ്പോഴേക്കും വരിനെല്ലിന്റെ കതിരുകള്‍ ഉണങ്ങി നശിക്കും
1. കളകള്‍ മുളച്ച് വരുന്നതിനു മുന്‍പായി മണ്ണില്‍ തളിക്കേണ്ട കളനാശിനികള്‍
A. പോടിവിതയില്‍ (മുളപ്പിക്കാത്ത നെല്‍വിത്ത് ഉപയോഗിച്ചുള്ള വിത)
ക്രമ നമ്പര്‍ |
കളനാശിനി |
തോത് കി.ഗ്രാം എ.ഐ.ഹെ-1 |
തളിക്കേണ്ട സമയം |
നിയന്ത്രിക്കാവുന്ന കളകള്‍ |
സുചന |
1 |
ബ്യൂട്ടാക്ലോര്‍ |
1.25 |
വിതച്ച ദിവസം മുതല്‍ 6 ദിവസം വരെ |
വിത്തില്‍ നിന്നും, മുളച്ചുവരുന്ന പലതരം കളകള്‍ക്കെതിരെ ഫലപ്രദം . വിതച്ച് 3-4 ആഴ്ചവരെ കളകള്‍മുളക്കാതിരിക്കും.. |
വിതച്ച് ഒരു മാസം കഴിയുന്നതോടെ കളയെടുപ്പ് നടത്തേണ്ടതാണ്. മുളച്ച് വന്നതിനുശേഷം കളകളെ നശിപ്പിക്കാവുന്ന കളനാശിനി പ്രയോഗവും ആവാം. |
2 |
പ്രൊട്ടിലാക്ലോര്‍ |
0.75 |
വിതച്ച ദിവസം മുതല്‍ 6 ദിവസം വരെ |
||
3 |
ഒക്സിഫ്ലുര്‍ഫെന്‍ |
0.15 |
വിതച്ച ദിവസം മുതല്‍ 6 ദിവസം വരെ |
||
4 |
പെന്‍ഡിമെതാലിന്‍ |
1.50 |
വിതച്ച ദിവസം മുതല്‍ 6 ദിവസം വരെ |
||
5 |
പ്രൊട്ടിലാക്ലോര്‍+ ബെന്‍സള്‍ഫ്യുറോണ്‍ ഥൈല്‍ |
0.6 + 0.06 |
വിതച്ച ദിവസം മുതല്‍ 6 ദിവസം വരെ |
B. ചെറ്റുവിത (മുളപ്പിച്ച വിത്ത് ചേറ്റടിച്ച കണ്ടങ്ങളില്‍ വിതക്കുന്ന സമ്പ്രദായം)
ക്രമ നമ്പര്‍ |
കളനാശിനി |
തോത് കി.ഗ്രാം എ.ഐ.ഹെ-1 |
തളിക്കേണ്ട സമയം |
നിയന്ത്രിക്കാവുന്ന കളകള്‍ |
സുചന |
1 |
ബ്യൂട്ടാക്ലോര്‍ |
1.25 |
വിതച്ച് 6 ദിവസം മുതല്‍ 9 ദിവസം വരെ |
വിത്തില്‍ നിന്നും മുളച്ചുവരുന്ന പലതരം കളകള്‍ക്കെതിരെ ഫലപ്രദം . വിതച്ച് 3-4 ആഴ്ചവരെ കളകള്‍മുളക്കാതിരിക്കും.. |
വിതച്ച് ഒരു മാസം കഴിയുന്നതോടെ കളയെടുപ്പ് നടത്തേണ്ടതാണ്. മുളച്ച് വന്നതിനുശേഷം കളകളെനശിപ്പിക്കാവുന്ന കളനാശിനി പ്രയോഗവും ആവാം. കളനാശിനി പ്രയോഗത്തിന് മുന്‍പായി പാടത്തെ വെള്ളം വാര്‍ത്ത് കളയുക. |
2 |
പ്രൊട്ടിലാക്ലോര്‍ |
0.75 |
വിതച്ച് 6 ദിവസം മുതല്‍ 9 ദിവസം വരെ |
||
3 |
ഒക്സിഫ്ലുര്‍ഫെന്‍ |
0.15 |
വിതച്ച് 6 ദിവസം മുതല്‍ 9 ദിവസം വരെ |
||
4 |
പ്രൊട്ടിലാക്ലോര്‍ + സേഫ്നര്‍ (സോഫിറ്റ്) |
0.45 |
വിതച്ച് 3 ദിവസം മുതല്‍ 5 ദിവസം വരെ |
||
5 |
പ്രൊട്ടിലാക്ലോര്‍+ ബെന്‍സള്‍ഫ്യുറോണ്‍ ഥൈല്‍ |
0.6 + 0.06 |
വിതച്ച് 6 ദിവസം മുതല്‍ 9 ദിവസം വരെ |
||
6 |
പൈറാസോ സള്‍ഫ്യുറോണ്‍ ഈഥൈല്‍ |
0.02 - 0.03 |
വിതച്ച് 6 ദിവസം മുതല്‍ 9 ദിവസം വരെ |
C. പറിച്ചുനടീല്‍
ക്രമ നമ്പര്‍ |
കളനാശിനി |
തോത് കി.ഗ്രാം എ.ഐ.ഹെ-1 |
തളിക്കേണ്ട സമയം |
നിയന്ത്രിക്കാവുന്ന കളകള്‍ |
സുചന |
1 |
ബ്യൂട്ടാക്ലോര്‍ |
1.25 |
നട്ട ദിവസം മുതല്‍ 6 ദിവസം വരെ |
വിത്തില്‍നിന്നും മുളച്ചുവരുന്ന പലതരം കളകള്‍ക്കെതിരെ ഫലപ്രദം . വിതച്ച് 3-4 ആഴ്ചവരെ കളകള്‍മുളക്കാതിരിക്കും.. |
വിതച്ച് ഒരു മാസം കഴിയുന്നതോടെ കളയെടുപ്പ് നടത്തേണ്ടതാണ്. മുളച്ച് വന്നതിനുശേഷം കളകളെനശിപ്പിക്കാവുന്ന കളനാശിനി പ്രയോഗവും ആവാം. കളനാശിനി തളിച്ച് 48 മണി ക്കൂറിനുശേഷം കകണ്ടത്തില്‍ ത്തില്‍ വെള്ളം കെട്ടി നിര്‍ത്തണം. |
2 |
പ്രൊട്ടിലാക്ലോര്‍ |
0.75 |
നട്ട ദിവസം മുതല്‍ 6 ദിവസം വരെ |
||
3 |
പ്രൊട്ടിലാക്ലോര്‍+ ബെന്‍സള്‍ഫ്യുറോണ്‍ ഥൈല്‍ |
0.6 + 0.06 |
നട്ട ദിവസം മുതല്‍ 6 ദിവസം വരെ |
||
4 |
പൈറാസോ സള്‍ഫ്യുറോണ്‍ ഈഥൈല്‍ |
0.02 - 0.03 |
നട്ട ദിവസം മുതല്‍ 6 ദിവസം വരെ |
മുളച്ചു വന്നതിനു ശേഷം കളകളെ നശിപ്പിച്ചു കളയുന്ന കളനാശിനികള്‍ :
a.വീതിയുള്ള ഇലകളോട് കൂടിയ കളയും മുത്തങ്ങ വര്‍ഗ്ഗതേയും മാത്രം നിയന്ത്രണം ചെയ്യുവാന്‍ :
b.പുല്‍വര്‍ഗത്തില്‍ പ്പെട്ട കളകളെ മാത്രം നിയന്ത്രിക്കുനതിന് :
c.പലതരത്തിലുള്ള കളകളെ നശിപ്പിക്കല്‍:
ആഫ്രിക്കൻ പായലിന്റെ നിയന്ത്രണം:
നടീലിന് ഒരാഴ്ച മുന്‍പ് ആഫ്രിക്കൻ പായൽ വയലില്‍ തന്നെ ചവിട്ടി താഴ്ത്തുന്നത് അതിനെ നിയന്ത്രിക്കുന്നതോടൊപ്പം മണ്ണിൻറെ ഫലപൂഷ്ടി വർദ്ധിപ്പിക്കാനും സഹായിക്കും .കുടിവെള്ള വിതരണം സുരക്ഷിതമാക്ക പെട്ടിട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ സസ്യ നാശിനികൾ പ്രയോഗിക്കാവൂ.
ലോകത്ത് വളരുന്ന രണ്ടു പ്രധാന നെല്ലിന്റെ ഇനങ്ങളാണ് ഒറൈസ സറ്റൈവം ഇന്‍ഡിക്കയും ഒറൈസ സറ്റൈവം ജാപനിക്കയും. ഒറൈസ സറ്റൈവം ഇന്‍ഡിക്ക ആദ്യം വളർത്തിയത് വടക്കു കിഴക്കൻ ഇന്ത്യയിലാണെന്നാണ് ചരിത്രകാരൻമാരുടെ വിശ്വാസം. അവിടെ നിന്നും കൃഷി ബർമ്മ, തായ്‌ലാന്റ്, ലാവോസ്, വിയറ്റ്നാം, തെക്കൻ ചൈന എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. കാട്ടു നെല്ലിൽ നിന്നു തെക്കൻ ചൈനക്കാർ വളർത്തിയെടുത്തതാണ് ജാപ്പനിക്ക. അതാകട്ടെ ഗ്രീക്കുകാർക്കു മുൻപു തന്നെ ഇന്ത്യയിൽ എത്തുകയും ചെയ്തു. ചൈനയുടെ ചരിത്രരേഖകൾപറയുന്നത് നെൽകൃഷിക്ക് 4000 വർഷത്തെ പഴക്കമുണ്ടെന്നാണ്.
നെല്ലിനെകുറിച്ചുള്ള ആദ്യപരാമർശം യജുർവ്വ വേദത്തി (ക്രിസ്തുവിനു മുൻപ് -1500-1800 നൂറ്റാണ്ടുകൾക്കിടക്ക്) ലാണ് . പിന്നീട് പല സംസ്കൃത ഗ്രന്ഥങ്ങളിലും പലപ്പോഴായി പരാമർശമുണ്ട്. രണ്ടു സഹോദരൻമാർ നെൽമണി പോലെയായിരിക്കണം എന്നൊരു ചൊല്ലുതന്നെ ഭാരതത്തിലുണ്ട് - വളരെ അടുത്തതും എന്നാൽ ഒട്ടിപിടിക്കാത്തതും ആയിരിക്കണം. ഉർവ്വരതയുടേയും സമൃദ്ധിയുടേയും പ്രതീകമായി നെൽമണിയെ കാണുന്നു. അതുകൊണ്ടാണ് നവ ദമ്പതികളെ അരിയെറിഞ്ഞ് സ്വീകരിക്കുന്നത്. ഇന്ത്യയിൽ കുഞ്ഞുങ്ങൾ കട്ടിയാഹാരം കഴിച്ചു തുടങ്ങുമ്പോൾ ആദ്യം കൊടുക്കുന്നത് അരി ആഹാരമാണ്.
ഇന്ത്യൻ ഉപ-ഭൂഖണ്ഡത്തിൽ നെൽകൃഷിയുടെ ആദ്യ തെളിവുകൾ വടക്കു കിഴക്കൻ മേഖലയിൽ 2000 ബി.സി മുതലാണ്. വർഷം മുഴുവൻ നിൽക്കുന്ന കാടൻ ഇനം ഇപ്പോഴും ആസ്സാമിലും നേപ്പാളിലും വളരുന്നുണ്ട്. 1400 ബി.സി യോടെയാണ് ഇത് കണ്ടെത്തിയത്. പിന്നീട് അത് ദക്ഷിണേന്ത്യയിലും കണ്ടുതുടങ്ങി. അവിടെ നിന്നും ഉർവ്വരമായ എല്ലാ നദീതട സമതലങ്ങളിലേക്കും അതു വ്യാപിച്ചു. കൃഷിയും പാചക രീതിയും പടീഞ്ഞാറു നിന്ന് വ്യാപിച്ചതായാണ് കരുതപ്പെടുന്നത്. ദക്ഷിണയൂറോപ്പുകാർ അരി വളരെ ഹൃദ്യമായ ഒരു ധാന്യമായി സ്വീകരിച്ചിരിക്കുന്നു.
ഇന്ന് അന്റാർട്ടിക്ക ഒഴികെ (നെൽകൃഷി അസാധ്യമായ കാലാവസ്ഥ) എല്ലാ ഭൂഖണ്ഡങ്ങളിലും നെൽകൃഷിയുണ്ട്. - ഉത്പാദിപ്പിക്കപെടുന്ന നെല്ലിന്റെ സിംഹഭാഗവും വരുന്നത് ഇന്ത്യ, ചൈന , ജപ്പാൻ, ഇന്തോനേഷ്യ, തായ്‌ലാന്റ്, ബർമ, ബംഗ്ളാദേശ് എന്നീ ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ്. ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന നെല്ലിന്റെ 92% വും ഉത്പാദിപ്പിക്കുന്നത് ഏഷ്യൻ കർഷകരാണ്.
ആഗോളതലത്തിൽ 550 മില്യൺ ടൺ അരി/ നെല്ല് ഉത്പാദിപ്പിക്കുന്നു. കൃഷിചെയ്യുന്ന ആയിരക്കണക്കിന് നെല്ലിനങ്ങൾ ഇന്ന് നിലവിലുണ്ട്.
കൃഷിരീതികള്‍
നെല്ലിനെ അടിസ്ഥാനമാക്കിയുള്ള കാര്‍ഷിക രീതികള്‍ ഇവയാണ്.
നെല്ല്-നെല്ല്-നെല്ല്
നെല്ല്-നെല്ല്-പച്ചക്കറി
നെല്ല്-പയറുവര്‍ഗ്ഗ വിള
നെല്ല്-മീന്‍/ ചെമ്മീന്‍
കേരളത്തിലെ പ്രധാന നെല്‍കൃഷികള്‍
മോടന്‍ കൃഷി
വിരിപ്പ് കൃഷിക്കാലത്ത് മഴയെ മാത്രംആശ്രയിച്ചു പറമ്പുകളില്‍ എടുക്കുന്ന കൃഷിയാണിത്. വരള്‍ച്ചയെ ചെറുക്കാന്‍ കഴിവുള്ള കട്ടമോടന്‍,കറുത്ത മോടന്‍, ചുവന്ന മോടന്‍, സുവര്‍ണ്ണമോടന്‍ എന്നീ ഇനങ്ങളാണ് ഉപയോഗിക്കുക.
പള്ളിയാല്‍/ മ്യാല്‍ക്കൃഷി
ചരിവ്പ്രദേശങ്ങളില്‍ ഭൂമി നിരത്തി തട്ടുകളാക്കി നെല്‍കൃഷി ചെയ്യുന്നു.നിലം ഉഴുതു വിത്ത് മുളപ്പിച്ചു വിതച്ചോ ഞാറു പാകി പറിച്ചു നട്ടോ ഒരു കൃഷിയെടുക്കുകയാണ് പതിവ്. ചുരുക്കം സ്ഥലങ്ങളില്‍ മൂപ്പ് കുറഞ്ഞ വിത്തുപയോഗിച്ചു രണ്ടു കൃഷി എടുക്കുകയും ചെയ്യുന്നുണ്ട്.
ഇടനാടന്‍ ഇനങ്ങള്‍
മലനാടിനും തീരദേശത്തിനും ഇടയില്‍ കേരളത്തിന്‍റെ തെക്ക് മുതല്‍ വടക്ക് വരെയുള്ള നിലങ്ങളാണിവ.ഒന്നാം കൃഷി പൊടിവിതയോ പറിച്ചു നടീലോ ആണ് പതിവ്,രണ്ടാം കൃഷി നടീലാണ് കൂടുതല്‍ നിലങ്ങളിലും
പാലക്കാടന്‍ നിലങ്ങള്‍
ഏകദേശം 1,20,809 ഹെക്ടര്‍ സ്ഥലത്ത് പാലക്കാട് ജില്ലയില്‍ മൂന്നു പൂവിലും നെല്‍കൃഷിയുണ്ട്.വിരിപ്പില്‍ 55663 ഹെക്ടറും മുണ്ടകനില്‍ 58322 ഹെക്ടറും പുഞ്ചയില്‍ 6824 ഹെക്ടറും. വിരിപ്പും മുണ്ടകനുമാണ് പ്രധാന പൂവിനങ്ങള്‍.
കോള്‍നിലങ്ങള്‍
തൃശൂര്‍ ജില്ലയിലെ തൃശൂര്‍, ചാവക്കാട് ,മുകുന്ദപുരം താലൂക്കുകളിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും ഉള്‍പ്പെട്ട ഈ നിലങ്ങള്‍ സമുദ്രനിരപ്പില്‍ നിന്നും 0.5-2 മീറ്റര്‍ വരെ താഴെയാണ്. ആകെ വിസ്തീര്‍ണ്ണം 13682 ഹെക്ടര്‍ .ഏനാമാവ്,മുളയം,കൊട്ടന്കെട്ട് എന്നിവിടങ്ങളില്‍ റെഗുലേറ്റര്‍ നിര്‍മിച്ച് ഉപ്പു വെള്ളത്തിന്‍റെ കയറ്റം നിയന്ത്രിച്ച് ഈ പാടങ്ങളില്‍ മുണ്ടകന്‍,പുഞ്ച കൃഷിയെടുക്കുന്നു.
പൊക്കാളി,കൈപ്പാട്, ഓരുമുണ്ടകന്‍ നിലങ്ങള്‍
നദീമുഖങ്ങളിലും കടലോരങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ചതുപ്പ് നിലങ്ങളാണിവ. വടക്കുകിഴക്കന്‍ കാലവര്‍ഷത്തിന്റെ അവസാനം മുതല്‍ ( നവംബര്‍ ) തെക്ക്പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടക്കം വരെ (മെയ്) ഈ നിലങ്ങള്‍ ഉപ്പുവെള്ളത്തില്‍ ആണ്ടുകിടക്കുന്നു. എറണാകുളം,തൃശൂര്‍ ജില്ലകളിലെ കൊച്ചി,കണയന്നൂര്‍,പറവൂര്‍,തൃശൂര്‍,കൊടുങ്ങല്ലൂര്‍ എന്നീ നിലങ്ങളിലാണ് പൊക്കാളി നിലങ്ങള്‍.ഈ നിലങ്ങള്‍ ഏതാണ്ട് സമുദ്രനിരപ്പിലാണ് കിടക്കുന്നത്
ആലപ്പുഴ,കൊല്ലം ജില്ലകളിലെ മേല്‍പറഞ്ഞ തരത്തിലുള്ള നിലങ്ങളാണ് ഓരുമുണ്ടകന്‍. കണ്ണൂര്‍ ജില്ലയിലെ ഉപ്പുവെള്ളം കയറുന്ന ചതുപ്പ് നിലങ്ങളാണ് കൈപ്പാട് നിലങ്ങള്‍. സമുദ്രനിരപ്പില്‍ നിന്നും താഴെ സ്ഥിതി ചെയ്യുന്ന ഈ നിലങ്ങളിലും നവംബര്‍ മുതല്‍ മെയ് വരെ വെള്ളം കെട്ടിനില്‍ക്കുന്നു.പൊക്കാളി .ഓരുമുണ്ടകന്‍ ,കൈപ്പാട് നിലങ്ങള്‍ എല്ലാം കൂടി ഉദ്ദേശം 30000 ഹെക്ടര്‍ വരുമെന്ന് കണക്കാക്കിയിരിക്കുന്നു.
വേലിയിറക്ക സമയത്ത് പാടത്തെ വെള്ളം പത്തായങ്ങളില്‍ക്കൂടി തുറന്നു വിടും. വേലിയേറ്റസമയത്ത് പത്തായങ്ങള്‍ അടച്ചിടുകയും ചെയ്യും.
വെള്ളം വാര്‍ന്നു മണ്ണ് ഉണങ്ങുന്നതോടെ നിലത്തിലെ മണ്ണു വെട്ടികൂട്ടി കൂനകള്‍ ഉണ്ടാക്കുന്നു. ഇടവപ്പാതിയിലെ തുടര്‍ച്ചയായ മഴകൊണ്ട് മണ്കൂനകളിലെ ലവണങ്ങള്‍ കഴുകിപ്പോകുന്നു.വേലിയിറക്ക സമയത്ത് വയലിലെ ലവണജലം വാര്‍ത്തുകളഞ്ഞ് ശുദ്ധജലം കയറ്റുന്നു. കൂനകളുടെ മുകള്‍ ഭാഗം മാത്രം ജലനിരപ്പിന്‍ മുകളില്‍ കാണത്തക്കവിധം ശുദ്ധജലം നിര്‍ത്തും. കൂനകളിലെ മേല്‍മണ്ണിളക്കി ഹെക്ടറിനു ഉദ്ദേശം 140 കിലോഗ്രാം എന്ന തോതില്‍ മുളപ്പിച്ചു വിത്തു വിതയ്ക്കുന്നു. ഞാറിന് 30-40 ദിവസം മൂപ്പാകന്നത് വരെ 10-12 ദിവസത്തിലൊരിക്കല്‍ പാടത്ത് നിന്നും വെള്ളം വാര്‍ത്തുകളയുകയും ശുദ്ധജലം കയറ്റുകയും ചെയ്യും. പിന്നീട് നിലത്തിലെ വെള്ളം വാര്‍ത്തുകളഞ്ഞു കളകള്‍ നീക്കി, കൂനകള്‍ തൂമ്പകൊണ്ട് വെട്ടി ചെറു തുണ്ടുകളാക്കും.ഒരു തുണ്ടില്‍ 4-5 ഞാറുകളുണ്ടാകും.ഈ ചെറുതുണ്ടുകള്‍ പാടത്ത്നിരത്തും. ഇതിനാണ് വെട്ടിതീര്‍പ്പ് എന്ന്പറയുന്നത്. കൂടുതല്‍ വെള്ളം കയറ്റി ജലവിതാനം പാകത്തിന് നിര്‍ത്തും. ഇപ്പോള്‍ നിലം നട്ട പാടത്തിന്റെ പ്രിതീതിയില്‍ ആയിരിക്കും.
ഇത്തരം കൃഷിക്ക് വളം ചേര്‍ക്കാറില്ലെങ്കിലും വെട്ടിനിരത്തുന്ന സമയത്ത് ഹെക്ടറിനു 20 കിലോ നൈട്രജനും 40 കിലോ ഫോസ്ഫറസും ചേര്‍ക്കുന്നത് കൂടുതല്‍ വിളവിന് ഉപകരിക്കും.കീടനാശിനികള്‍ ഒന്നും താനേ ഉപയോഗിക്കാറില്ല.നെല്ലിന്‍റെ വളര്‍ച്ച അനുസരിച്ച് നിലത്തെ ജലവിതാനം ഉയര്‍ത്തും.സെപ്റ്റംബര്‍,ഒക്ടോബര്‍ മാസത്തോടെ കൊയ്ത്തിനു സമയമാകും. ആഴമുള്ള പാടങ്ങളില്‍ നെല്ലിനൊപ്പം ചെമ്മീന്‍ വളര്‍ത്തുന്ന പതിവും ചിലരൊക്കെ ചെയ്യുന്നു.കൊയ്ത്തു കഴിഞ്ഞാല്‍ വയലില്‍ വീണ്ടും വെള്ളം കയറ്റും .മാര്‍ച്ച് മാസം വരെ ഇത് തുടരും.ഈ കാലത്ത് ചെമ്മീന്‍ വളര്‍ത്തുന്നതിനും മത്സ്യങ്ങളെ വളര്‍ത്തുന്നതിനും ഈ പാടങ്ങള്‍ ഉപയോഗിക്കാം.
കുട്ടനാടന്‍ നിലങ്ങള്‍
ആലപ്പുഴ,കോട്ടയം, ജില്ലകളിലെ 76 വില്ലേജുകളില്‍ വ്യാപിച്ചു കിടക്കുന്ന കാര്‍ഷിക മേഖലയാണ് കുട്ടനാട്.സമുദ്രനിരപ്പില്‍ നിന്നും 1.5 മീറ്റര്‍ വരെ താഴെ സ്ഥിതിചെയ്യുന്ന വയലുകളാണിവ.പമ്പ,അച്ചന്‍ കോവില്‍ ,മണിമല,മീനച്ചില്‍ എന്നീ നാലു നദികള്‍ കുട്ടനാടന്‍ നിലങ്ങളെ ഫലപുഷ്ടമാക്കി വേമ്പനാട്ടു കായലില്‍ പതിക്കുന്നു.കാലവര്‍ഷകാലത്ത് ഈ പാടശേഖരങ്ങള്‍ വിശാലമായ കായലുകളായി രൂപാന്തരപെടുന്നു.മൂന്നുതരം നിലങ്ങളാണ് കുട്ടനാട്ടില്‍ .സമുദ്രതീരത്തോട് അടുത്തുള്ള സമതലങ്ങളോടു തൊട്ടാണ് കരി നിലങ്ങളുടെ സ്ഥാനം .ജലപാതകളുടെയും പുഴകളുടെയും തീരങ്ങളിലൂടെ കാണുന്ന നിലങ്ങളാണ് കരപ്പാടം.
മോടൻ കൃഷി ചേറ്റുവിത
മോടൻ കൃഷിക്കും ചേറ്റുവിതയ്ക്കും യൂറിയ 3 തുല്യ ഗഡുക്കളായിവേണം കൊടുക്കാൻ.(അടിവളമായി ,ചിനപ്പ് പൊട്ടുമ്പോൾ {വിതച്ച് 3 ആഴ്ച കഴിഞ്ഞു},അടിക്കാന് പരുവം {കതിര് നിരക്കുന്നതിനു 30 ദിവസം മുൻപ് } )
മസ്സുറിഫോസ് മുഴുവനും അടിവളമായി നൽകാം.
പൊട്ടാഷ് മുഴുവൻ അടിവളമായോ അല്ലെങ്കിൽ പകുതി അടിവളമായും പകുതി അടിക്കണ പരുവത്തിലും നൽകാം.
കുട്ടനാട് പുഞ്ച
കുട്ടനാട് പ്രദേശത്തു വിള സമ്പ്രദായത്തിൽ പാടം ഉണങ്ങിയ ശേഷം വീണ്ടും വെള്ളം കയറ്റുന്നതിനോടൊപ്പം അടിവളമായി യൂറിയ ചേർക്കാം .
മസ്സുറിഫോസ് അടിവളമായും ചിനപ്പ് പൊട്ടുന്ന സമയത്തും നൽകാം.
മണലിന്റെ അംശം കൂടുതലുള്ള മണ്ണിൽ യൂറിയ മൂന്നോ നാലോ തവണകളായി നൽകുന്നത് വള നഷ്ട്ടം കുറയ്ക്കും .
ഓണാട്ടുകര
ഓണാട്ടുകര പ്രദേശത്ത് മണലും ഇരുമ്പ് അയിരുംകൂടുതലുള്ള സാഹചര്യങ്ങളിൽ ഏക്കറിന് 2000 കിലോ ജൈവവളമോ 1000 കിലോ വെർമി കമ്പോസ്റ്റോ 27 കിലോ പൊട്ടാഷും ചേർക്കേണ്ടതുണ്ട്.
ഒന്നാം വിളക്കാലത്ത് തുടർച്ചയായ മഴ മൂലം യൂറിയ അടിവളമായി ചേർക്കാൻ പറ്റാത്ത സാഹചര്യത്തിൽ നട്ട 15 ദിവസത്തിനു ശേഷം ചേർത്തലും മതിയാകും.
മണലിന്റെ അംശം കൂടുതലുള്ള സ്ഥലങ്ങളിൽ യൂറിയ പൊട്ടാഷ് രാസവളങ്ങൾ 5 തുല്യ ഗഡുക്കളായി കൊടുക്കുന്നതായിരിക്കും നല്ലത് .മധ്യകാല മൂപ്പുള്ള ഇനങ്ങൾക്ക് നടുമ്പോഴും നാട്ടു 15 ,38 ,53 ,70 ദിവസങ്ങൾക് ശേഷവും യൂറിയയും പൊട്ടാഷും നൽകാം .
തിരുവനന്തപുരം, മലപ്പുറം, ജില്ലകളിലെ മണ്ണിൽ ഫോസ്ഫറസിന്റെ അളവ് കുറവായതിനാൽ ഫോസ്ഫറസ് വളങ്ങൾ ചേർക്കേണ്ടതുണ്ട്.ഫോസ്ഫറസ് നൽകുന്നതിനായി സൂപ്പർ ഫോസ്‌ഫേറ്റിന് പകരം റോക്ക് ഫോസ്‌ഫേറ്റ് നൽകിയാലും മതി.
മഴക്കാലമാണെങ്കിൽ അടിവളമായി കൊടുക്കേണ്ട യൂറിയ ചിനപ്പ് പൊട്ടുന്ന സമയത്തേക്ക് മാറ്റി വയ്ക്കാം .
ചിനപ്പ് പൊട്ടുന്ന വിവിധ ഘട്ടങ്ങളിലും പിന്നീട അടിക്കണ പരുവത്തിലും യൂറിയ മേൽ വളമായി കൊടുക്കുന്നത് ഉൽപ്പാദനം കൂട്ടുന്നു.
തുടർച്ചയായി നെൽകൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ 50% യൂറിയ ജൈവരൂപത്തിലും (കമ്പോസ്റ്,ചാണകം,പച്ചിലവളം,കാലിവളം) 50% രാസവളമായും ഒന്നാം വിളയ്ക്ക് നൽകാം . രണ്ടാം വിളയിൽ രാസവളം ഉപയോഗിച്ചുള്ള കൃഷി ചെയ്യുന്നത് വിളവ് വർധിപ്പിക്കും. പറിച്ച് നടുമ്പോൾ ജൈവവളം 3 ആഴ്ച മുൻപ് ചേർക്കേണ്ടതാണ് .25:75 എന്ന അനുപാദത്തിൽ ജൈവവളവും രാസവളവും ഒന്നാം വിളയിൽ ഉപയോഗിക്കുന്നത് രാസ വിളയിൽ 25% വളപ്രയോഗം ശുപാർശ ചെയ്ത വളപ്രയോഗം കുറച്ചാലും വിളവ് നിലനിർത്താം.
കൂട്ടുമുണ്ടകൻ
ഉയർന്ന വിളവ് ലഭിക്കുന്നതിന് ഒന്നാം വിളയ്ക്കും രണ്ടാം വിളയ്ക്കും യൂറിയ മസ്സുറിഫോസ് പൊട്ടാഷ് എന്നിവ 17:22:7 kg/acre എന്ന തോതിലും രണ്ടാം വിളയ്ക്ക് 26:33:10 kg/acre എന്ന തോതിലാണ്.
ഒന്നാം വിളയിൽ യൂറിയ പൊട്ടാഷ് രണ്ടു തുല്യ ഭാഗങ്ങളാക്കി അടിവളമായും അടിക്കണ പരുവത്തിലും നൽകണം.മസ്സുറിഫോസ് മുഴുവനും അടിവളമായി നൽകാം .രണ്ടാം വിളയ്ക്കുള്ള വളം മുഴുവനും ഒന്നാം വിള കൊയ്തെടുത്ത ഉടനെ ഒറ്റ തവണയായി കൊടുക്കണം .
കേരളത്തിന്റെ വടക്കൻ പ്രദേശത്തു കൂട്ടുമുണ്ടകൻ രീതിക്കു 35:44:13kg/acre എന്നതോതിൽ വിരിപ്പിനും 17:22:7 kg/അക്രീന്ന തോതിൽ ഋതുബന്ധ സ്വഭാവമുള്ള ഇനങ്ങൾ കൃഷി ചെയ്യുന്ന മുണ്ടകനും ഉള്ള രാസവളതോതാണ്.