മനുശ്രീ, ബേബി, കൌമുദി, ഹരിതശ്രീ
ജനുവരി –മാര്‍ച്ച്,
സെപ്തംബര് - ഡിസംബർ
മഴയെ ആശ്രയിച്ച കൃഷി ചെയുമ്പോൾ ആദ്യത്തെ മൂന്നോ നാലോ മഴയ്ക്ക് ശേഷം മെയ്-ജൂണിൽ വിത്തിടാം.
വിത്ത് കൃഷിസ്ഥലത്ത് നേരിട്ട് പാകിയാണ് പാവല്‍ കൃഷി ചെയുന്നത്.വിത്ത് പാകുന്നതിനു മുമ്പ്
വെള്ളത്തില്‍ പാകിവെച്ച് കുതിര്‍ക്കുന്നത് നല്ലതാണ്.ഒരു സെന്റില്‍ കൃഷിചെയ്യാന്‍ 12 മുതല്‍ 16 ഗ്രാം
വരെ പടവലത്തിന്‍റെ വിത്ത് വേണ്ടി വരും
രണ്ടടി വലിപ്പവും ഒന്ന് ഒന്നര അടി ആഴവുമുള്ള കുഴികൾ എടുത്ത് മേല്മണ്ണും കാലിവളവും കലർത്തിയ ശേഷം കുഴി ഒന്നിന് 4-5 വിത്ത് വീതം ഇടാം .മുളച്ച് രണ്ടാഴ്ചയ്ക്കു ശേഷം ഒരു തടത്തിൽ മൂന്നു തൈകൾ വീതം നിർത്തിയാൽ മതിയാകും .വള്ളി വീശാൻ തുടങ്ങുമ്പോൾ പന്തലിൽ പടർത്തുക .
തുടക്കത്തിൽ മൂന്നു നാലു ദിവസത്തിലൊരിക്കൽ നനയ്ക്കണം .പൂവിടുമ്പോഴും കായ്‌ക്കുമ്പോഴും ഒന്നിടവിട്ട ദിവസങ്ങളിൽ നനയ്ക്കണം
|
അടിവളം (സെന്‍റ് ഒന്നിന്) |
|
|
ജൈവവളം |
100 കിലോ |
|
യൂറിയ |
304 ഗ്രാം |
|
മസ്സൂറിഫോസ് |
556 ഗ്രാം |
|
പൊട്ടാഷ് |
167 ഗ്രാം |
|
മേല്‍വളം |
|
|
യൂറിയ(തവണകളായി ) |
304 ഗ്രാം |
വിത്ത്‌പാകി ,രണ്ടു മാസമെത്തുമ്പോള്‍ പാവല്‍ വിളവെടുപ്പിനു പാകമാകും.
ആറേഴ് ദിവസങ്ങള്‍ ഇടവിട്ട് വിളവെടുക്കാം.കായ്കള്‍ പറിച്ചെടുക്കാന്‍ വൈകുകയോ
കായ്കള്‍ കൂടുതല്‍ മൂക്കുവാനായി നിര്‍ത്തുകയോ ചെയ്‌താല്‍ പെണ്‍പൂക്കളുടെ
ഉത്പാദനത്തെയും വിളവിനെയും അതു പ്രിതികൂലമായി ബാധിക്കും.
കള നിയന്ത്രണവും ഇടയിളക്കവും രണ്ടു പ്രാവശ്യമെങ്കിലും ചെയ്യണം.ആവശ്യാനുസരണം നനയ്ക്കുക .കൂടാതെ മഴക്കാലത്തു മണ്ണ് കൂട്ടി കൊടുക്കേണ്ടതും അത്യാവശ്യമാണ് .