കേരളത്തിലെ പ്രധാന വര്‍ഗ്ഗ വിളകളാണ് മുളക് , വഴുതന , തക്കാളി എന്നിവ . ഇവയുടെ വിത്തിന്റെ തോത് , നടീല്‍ സമയം , ഇനങ്ങള്‍ , ഇടയകലം എന്നിവ ചുവടെ ചേര്‍ത്തിരിക്കുന്നു.
നഴ്സറി
പറിച്ചു നടുന്ന വിളകളാണ് വഴുതന വര്‍ഗ്ഗ പച്ചക്കറികള്‍. വിത്തുകള്‍ തവാരനകളില്‍ പാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നടാം. ഒരു ഹെക്ടറിലേക്കാവശ്യമായ തൈകള്‍ ഉത്പ്പാടിപ്പിക്കാന്‍ 2.5 സെന്റ് സ്ഥലത്ത് തവാരണ തയ്യാറാക്കണം . വിത്ത് പാകുന്നതിനായി, 90-100 സെ.മീ. വീതിയും ആവശ്യാനുസരണം നീളവുമുള്ള വാരങ്ങളുണ്ടാക്കി അതില്‍ വിത്ത് പാകം . നല്ല തുറസ്സായ ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ വളക്കൂറുള്ള മേല്‍ മണ്ണും നല്ലതുപോലെ അഴുകിപ്പൊടിഞ്ഞ കാലിവളവും ചേര്‍ത്താണ് തവാരണകള്‍ തയ്യാറാ ക്കേണ്ടാത്. തൈ ചീയല്‍ രോഗമുണ്ടാകാതെ ശ്രദ്ധിക്കണം . എതിനീയി 100 കിലോഗ്രാം ഉണങ്ങിയ ചാണകത്തില്‍ 10 കിലോഗ്രാം വേപ്പിന്‍ പിണ്ണാക്കും 1 കിലോഗ്രാം ട്രൈക്കോഡര്‍മയും യോജിപ്പിച്ചതിനു ശേഷം വെള്ളം തളിച്ചു നനച്ചു തണലില്‍ 15 ദിവസം സൂക്ഷിക്കുക. ഇടക്കിടയ്ക്ക് ഇളക്കി കൊടുക്കുക. തവാരണ തയ്യാറാക്കുമ്പോള്‍ വാരങ്ങളില്‍ 1 കിലോ പി.ജി.പി.ആര്‍ മിശ്രിതം 1 ചേര്‍ത്തു കൊടുക്കുക . വിത്തു പാകിയതിനു ശേഷം വാരങ്ങള്‍ പച്ചില കൊണ്ട് പുതയിട്ട് ദിവസേന കാലത്ത് നനയ്ക്കുക. ജലസേചനം നടത്തുമ്പോള്‍ , നിശ്ചിത ഇടവേളകളില്‍ സ്യുഡോമോണസ് ഫ്ളൂറസന്‍സ് 20 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചു കൊടുക്കാവുന്നതാണ് . വിത്ത് മുളച്ചു തുടങ്ങിയാല്‍ പുത മാറ്റണം . നേര്‍പ്പിച്ച ചാണക് സ്ലറിയോ ( 250 gram 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത് ) ഗോമൂത്രമോ ( 8 തവണ നേര്‍പ്പിച്ചതു ) തൈകളുടെ പുഷ്ടി വര്‍ധിപ്പിക്കും . തൈകള്‍ പറിച്ചു നടുന്നതിന് ഒരാഴ്ച മുമ്പ് നന കുറയ്ക്കണം . പിഴുതെടുക്കുന്നതിന് തലേ ദിവസം നല്ലവണ്ണം നനച്ച ശേഷം തൈകള്‍ പറിച്ചു നടുക.
നിലമൊരുക്കലും തൈകള്‍ പറിച്ചു നടലും
നല്ലവണ്ണം കിളച്ച് പരുവപ്പെടുത്തിയ നിലത്തില്‍ അഴുകിപ്പൊടിഞ്ഞ ജൈവവളം ചേര്‍ത്ത ശേഷം, ചാലുകള്‍ കീറിയോ തിട്ടകള്‍ കോരിയോ അല്ലെങ്കില്‍ നിരപ്പായ സ്ഥലത്തോ ഓരോ കാലത്തിനനുസരിച്ചും തോകള്‍ നടാം. ചൂടുകാലങ്ങളില്‍ ,പറിച്ചു നട്ട തൈകള്‍ക്ക് 3-4 ദിവസം താത്ക്കാലികമായി തണല്‍ നല്‍കണം .
വളമിടല്‍
തൈകള്‍ പറിച്ചു നടുന്നതിന് 15 ദിവസം മുന്‍പേ , മണ്ണിന്റെ പുളിയനുസരിച്ച് കുമ്മായം (500 കിലോഗ്രാം /ഹെക്ടര്‍) ചേര്‍ക്കുക. കാലിവളമോ കമ്പോസ്റ്റോ 25ടണ്ണ്‍/ഹെക്ടര്‍ അടിവളമായി നല്‍കണം. അടിവളമായി ചേര്‍ക്കുന്ന കാലി വളത്തില്‍ ട്രൈക്കോഡര്‍മ യും പി ജി .പി.ആര്‍ മിശ്രിതം ഒന്നും ചേര്‍ത്തിളക്കി 15 ദിവസം തണലത്തു സൂക്ഷിക്കണം . പറിച്ചു നടുന്ന സമയത്ത് സ്യുഡോമോണസും എ.എം എഫ് ഉം ചേര്‍ക്കുക. കാലിവളത്തിനു പകരം , കോഴിവളമോ പൊടിച്ച ആട്ടിന്‍ കാഷ്ഠമോ,
ഹെക്ടറിന് ഒരു ടണ്ണ്‍ എന്ന തോതില്‍ ചേര്‍ത്ത് കൊടുക്കുക. പറിച്ചു നടുന്നതിന് മുന്‍പ് , തൈകളുടെ വേര് 2% സ്യുഡോമോണസിലോ പി.ജി.പി.ആര്‍ മിശ്രിതത്തിലോ മുക്കിവച്ച ശേഷം പറിച്ചു നടണം.
മേല് വളം നല്‍കല്‍
മേല്‍ വളം നല്‍കുന്നതിനായി 8-10 ദിവസത്തെ ഇടവേളകളില്‍ താഴെപ്പറയുന്ന ഏതെങ്കിലും ജൈവ വളം നല്‍കാവുന്നതാണ് .
മറ്റു പരിപാലന മുറകള്‍
മണ്ണില്‍ ആവശ്യത്തിന് ഈര്പ്പമില്ലെങ്കില്‍ പറിച്ചു നടുന്നതിനു മുമ്പ് ജലസേചനം നടത്തുക. വേനല്‍ക്കാലത്ത് രണ്ടോ മൂന്നോ ദിവസത്തിലൊരിക്കല്‍ ജലസേചനം നടത്തണം . ആവശ്യമെങ്കില്‍ തൈകള്‍ക്ക് താങ്ങ് കൊടുക്കുക. പറിച്ചു നാട്ടു ഒരു മാസം കഴിയുമ്പോള്‍, കലയെടുക്കള്‍ , ജൈവ വളം നല്‍കല്‍ , മണ്ണു കൂട്ടി കൊടുക്കല്‍ തുടങ്ങിയ പരിപാലന മുറകള്‍ അനുവര്തിക്കാം. പച്ചിലകള്‍, വിളയവശിഷ്ടങ്ങള്‍ , അഴുകിപ്പൊടിഞ്ഞ ചകിരിച്ചോര്‍, തൊണ്ട് ,വൈക്കോല്‍ തുടങ്ങിയവ ഉപയോഗിച്ച് പുത നല്‍കുക .
കീടങ്ങളും അവയുടെ നിയന്ത്രണവും
വിള |
കീടം |
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ |
മുളക് |
എഫിഡുകള്‍ |
പുകയില കഷായം, വേപ്പെണ്ണ –വെളുത്തുള്ളി എമല്‍ഷന്‍ (2%) , നാട്ടപ്പൂചെടി എമല്ഷന്‍ (10%) എന്നിവയിലേതെങ്കിലുമൊന്നു തളിക്കുക. വേര്ട്ടിസീലിയം ലീക്കാനി അല്ലെങ്കില്‍ ഗ്രീന് ലോസ് വിംഗ് എന്ന മിത്ര കീടത്തിന്റെ മുട്ടകള്‍ ഹെക്ടറിന് 50,000 എണ്ണം എന്ന തോതില്‍ നിക്ഷേപിക്കുക. |
|
ജാസിഡുകള്‍ |
വെളുത്തുള്ളി-വേപ്പെണ്ണ എമല്‍ഷന്‍ (2%) അല്ലെങ്കില്‍ ഇഞ്ചിപ്പുല്‍ /ഇഞ്ചി സത്ത് (10%) തളിക്കുക. |
|
ത്രിപ്സ് |
കിരിയാത്ത് സത്ത് (10%) തളിക്കുക. |
|
മണ്ഡരി |
വേപ്പെണ്ണ 5% അല്ലെങ്കില്‍ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം 2% തളിക്കുക. അല്ലെങ്കില്‍ 10 ദിവസത്തിലൊരിക്കല്‍ നേര്‍പ്പിച്ച കഞ്ഞിവെള്ളം തളിച്ച് കൊടുക്കുക. |
മുളക്& തക്കാളി |
വെള്ളീച്ച |
വേര്ട്ടിസീലിയം ലീക്കാനി അല്ലങ്കില്‍ വെളുത്തുള്ളി എമല്‍ഷന്‍ (2%) തളിച്ചു കൊടുക്കുക. പശ ചേര്‍ത്ത മഞ്ഞക്കെണികള്‍ തോട്ടത്തില്‍ സ്ഥാപിക്കുക. |
വഴുതന |
കായ് തുരപ്പനും തണ്ട് തുരപ്പനും |
നഴ്സറികളെ മുകളിലും വശങ്ങളിലും വലവിരിച്ചു സംരക്ഷിക്കുക . പുഴുക്കളെയും കീടബാധയേറ്റ ഭാഗങ്ങളെയും നശിപ്പിക്കുക, ഫെറമോന്‍ കെണികള്‍ ഹെക്ടറിന് 10 എന്ന കണക്കില്‍ സ്ഥാപിക്കുക. 2% വീര്യമുള്ള വേപ്പെണ്ണ-വെളുത്തുള്ളി എമല്‍ഷന്‍ തളിക്കുക, 5% വീര്യമുള്ള വേപ്പിന്‍ കുരു സത്തും തളിക്കാവുന്ന താണ് . ബാസില്ലസ് തുറിന്‍ജിയന്‍സിസ് ബാക്ടീരിയയുടെ ഡൈപെല്‍, ഡല്‍ഫിന്‍ , ഹാള്‍ട്ട് , ബയോ ആസ്പ് ,ബയോലെപ് എന്നിവയില്‍ ലഭ്യമായാത് 0.7 മില്ലി ലിറ്റര്‍ എന്ന തോതില്‍ തളിക്കുക . മട്ടിയുടെയും കശുമാവിന്റെയും (10%) ഇലച്ചാറുകള്‍ തളിക്കുക . |
|
റെഡ് സ്പൈഡര്‍ മൈറ്റ് |
വെള്ളം ശക്തിയായി ചെടികളില്‍ ചീറ്റി തളിക്കുക . കഞ്ഞി വെള്ളം ഇലകളുടെ ഇലകളുടെ അടിയില്‍ തളിച്ചു കൊടുക്കുക. ആവണക്ക് –സോപ്പ് എമല്‍ഷന്‍ അല്ലെങ്കില്‍ വേപ്പെണ്ണ-വെളുത്തുള്ളി എമല്‍ഷന്‍ 2% തളിച്ചു കൊടുക്കുക. |
|
ഹോപ്പര്‍ |
വെളുത്തുള്ളി-വേപ്പെണ്ണ എമല്‍ഷന്‍ (2%) അല്ലെങ്കില്‍ വേപ്പ് അധിഷ്ഠിതകീടനാശിനികള്‍ തളിക്കുക. ഇഞ്ചിപ്പുല്ല് (10%) എന്നിവയും ഫലപ്രദമാണ് . |
|
എപ്പിലാക്ന വണ്ട് |
സോപ്പ്-വെളുത്തുള്ളി-ആവണക്കെണ്ണ എമല്‍ഷന്‍ (2%)തളിക്കുക. കീടങ്ങളെയും , മുട്ടകളെയും പുഴുക്കളെയും ശേഖരിച്ചു നശിപ്പിക്കുക. |
തക്കാളി |
കായ് തുരപ്പന്‍ |
വേപ്പിന്‍ കുരു സത്ത് 5% തളിച്ചു കൊടുക്കുക. ബിടി ജീവാണു കീടനാശിനി ഉപയോഗിക്കു കയോ ഉങ്ങ് അല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക് ഹെക്ടറിന് 250 കിലോ എന്ന തോതില്‍ നടീല്‍ സമയത്തും അതിനു ശേഷം 30-45 ദിവസത്തെ ഇടവിളയില്‍രണ്ടോ മൂന്നോ പ്രാവശ്യവും നല്‍കുക. |
|
ചിത്രകീടം |
വേപ്പെണ്ണ-വെളുത്തുള്ളി എമല്‍ഷന്‍ (2%) രാവിലെ8 മണിക്ക് മുമ്പ് തളിച്ച് കൊടുക്കുക. വേപ്പിന്‍ പിണ്ണാക്ക് (250Kg/ha) മണ്ണില്‍ ചേര്‍ത്ത് കൊടുക്കുക. വേപ്പെണ്ണ, മരോട്ടിയെണ്ണ, ഇലുപ്പയെണ്ണ ( 2.5%) അല്ലെങ്കില്‍ വേപ്പിന്കുരു സത്ത് (4%) തളിച്ച് കൊടുക്കുക. |
മുളക് ,വഴുതന & തക്കാളി |
നിമാവിരകള്‍ |
കമ്മ്യുണിസ്റ്റ്പച്ച , വേപ്പില , വേപ്പിന്‍ പിണ്ണാക്ക്, ഉമി ,മരപ്പൊടി തുടങ്ങിയവ ചതുരശ്ര മീറ്ററിനു നൂറ്ഗ്രാം എന്ന തോതില്‍ ചേര്‍ത്ത് കൊടുക്കുക. AMF ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന രൈസോ ബാക്ടീടിയ , പാസിലോമൈസസ് തുടങ്ങിയവ 2 കിലോ ഒരു ഹെക്ടറിന് എന്‍ തോതില്‍ മണ്ണില്‍ ചേര്‍ത്ത് കൊടുക്കുക. 3% വീര്യമുള്ള ബാസില്ലസ് മാസിറന്‍സ് ഒരു ചതുരശ്ര മീറ്ററിനു 25g/m2 നഴ്സറിയില്‍ വിത്ത് പാകുന്നതിനോടൊപ്പവും 7 ദിവസത്തിന് ശേഷം 2% ലായനി താവരണയില്‍ ഒഴിക്കുകയും ചെയ്യുക. |
രോഗങ്ങളും നിയന്ത്രണ മാര്‍ഗ്ഗങ്ങളും
വിള |
രോഗം |
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ |
മുളക് & തക്കാളി |
തൈ ചീയല്‍ |
തൈ ചീയല്‍ പ്രശ്നമായിട്ടുള്ള പ്രദേശങ്ങളില്‍ ഉയര്‍ന്ന വാരങ്ങളില്‍ വേനല്‍ക്കാലത്ത് വിത്ത് . ചാലുകളില്‍ ഒരു ചതുരശ്ര മീറ്ററിനു 200g/m2 എന്നാ തോതില്‍ AMF ചേര്‍ത്ത് കൊടുക്കുക . തവാരണകളില്‍ കുമ്മായം വിതറണം. ട്രൈക്കോഡര്‍മ്മ, സ്യൂഡോമോണസ് ഫ്ലൂറസന്‍സ് ,പി ജി പി ആര്‍ മിശ്രിതം 2 എന്നിവ ഉപയോഗിക്കുക. മണ്ണിലെ രോഗാണുക്കളെ നശിപ്പിക്കുന്നതിനു വേപ്പിന്‍ പിണ്ണാക്ക് 250 കിലോഗ്രാം/ഹെക്ടര്‍എന്ന തോതില്‍ ചേര്‍ക്കുക. |
|
ഇലപ്പുള്ളി |
സ്യൂഡോമോണസ് ഫ്ലൂറസന്‍സ് (2%) ബോര്‍ഡോ മിശ്രിതം (1%) തളിക്കുക. |
|
ബാക്ടീരിയല്‍ വാട്ടം |
കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും പുറത്തിറക്കിയ പ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ നട്ടുപിടിപ്പിക്കുക. തക്കാളി കൃഷിയ്ക്ക് മുന്‍പായി തോട്ടങ്ങളില്‍ ബന്ദിചെടികള്‍ നട്ടുപിടിപ്പിക്കുക . സ്യൂഡോമോണസ് ഫ്ലൂറസന്‍സ് കള്‍ച്ചറും പി ജി പി ആര്‍ മിശ്രിതം II(20ഗ്രാം /ലിറ്റര്‍ ) എന്ന തോതില്‍ 15 ദിവസം ഇടവിട്ട് മണ്ണില്‍ ചേര്‍ത്ത് കൊടുക്കുക. തൈകളുടെ വേരുകളില്‍ 1-2% സ്യൂഡോമോണസ് കള്‍ച്ചറില്‍ മുക്കിവയ്ക്കുക. ഇതേ വീര്യത്തില്‍ ഇലകളിലും തളിച്ച്കൊടുക്കുക. |
മുളക് |
ഇലചുരുട്ടി, വൈറസ് |
വെപ്പധിഷ്ടിത കീടനാശിനി(2മില്ലി/ലിറ്റര്‍) എന്ന തോതില്‍ തളിച്ചുകൊടുക്കുക. ഉജ്വല , പഞ്ചാബ് ലാല്‍ പൂസാസദാ ബഹാര്‍ എന്നീയിനങ്ങള്‍ കൃഷി ചെയ്യുക. |
തക്കാളി |
ഇലചുരുട്ടി, വൈറസ് |
വെപ്പധിഷ്ടിത കീടനാശിനികള്‍ (2മില്ലി/ലിറ്റര്‍ ) രോഗവാഹിനികളായ കീടങ്ങളെ നശിപ്പിക്കാന്‍ തളിച്ചുകൊടുക്കുക, തക്കാളി പറിച്ചു നടുന്നതിന് 50 ദിവസമെങ്കിലും മുമ്പ് 5-6 വരി ചോളം വിളയ്ക്കു ചുറ്റും നട്ടുപിടിപ്പിക്കുക. തോട്ടം കളരഹിതമായി സൂക്ഷിക്കുക. |
വിത്ത് സൂക്ഷിക്കല്‍
കട്ടിയുള്ള പോളിത്തീന്‍ കവറുകളില്‍ (700 ഗേജ് ) വിത്തുകള്‍ സൂക്ഷിക്കുന്നത് സൂക്ഷിപ്പുകാലം 7 മാസം വരെ വര്‍ധിപ്പിക്കും . ട്രൈക്കോഡര്‍മ യും സ്യൂഡോമോണസും കൊണ്ട് (ഓരോന്നും 6-8ഗ്രാം ഒരു കിലോ വിത്തിന് എന്ന തോതില്‍ ) പരിചരിച്ചു വിത്തുകള്‍ 5 മാസം വരെ സൂക്ഷിക്കാം .