info@krishi.info1800-425-1661
Welcome Guest

Farming

ഉഷ്ണമേഖലാ പ്രദേശത്ത് കൃഷി ചെയ്യാന്‍ അനുയോജ്യമായ ഒരു കിഴങ്ങ് വര്‍ഗ്ഗവിളയാണിത്. വെള്ളക്കെട്ടുള്ള സ്ഥലങ്ങള്‍ ഇതിന്‍റെ കൃഷിക്ക് യോജിച്ചതല്ല. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ വിത്ത് നടാം. ആദ്യ മഴയോടെ വിത്ത് മുളച്ചു തുടങ്ങും. നടീല്‍ വൈകിയാല്‍ വിത്തുകള്‍ മുളയ്ക്കാന്‍ തുടങ്ങും. മുളച്ചു തുടങ്ങിയ വിത്തുകള്‍ നടുന്നത് നല്ലതല്ല.

        ശ്രീകീര്‍ത്തി, ശ്രീരൂപ, ശ്രീശില്പ, ഇന്ദു, ശ്രീകാര്‍ത്തിക ഇവ മികച്ചയിനങ്ങലാണ്. ഇതില്‍ ശ്രീകീര്‍ത്തി ഇടവിളയായി കൃഷി ചെയ്യാന്‍ യോജിച്ച ഇനമാണ്. ഇന്ദു എന്ന ഇനം കുട്ടനാട് പ്രദേശത്ത് തനിവിളയായും, ഇടവിളയായും കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. നട്ട്  8 മാസം കൊണ്ട് വിളവെടുക്കാവുന്ന സങ്കരയിനമാണ് ശ്രീശില്പ.

        കാച്ചില്‍ വിത്ത് ഏകദേശം 250 മുതല്‍ 300 ഗ്രാം വരെ തൂക്കമുള്ള കഷണങ്ങളായി മുറിച്ച് നടുന്നതിന് മുമ്പ് വിത്ത് ചാണകപാലില്‍ മുക്കി തണലില്‍ ഉണക്കണം. ഒരു ഹെക്ടര്‍ സ്ഥലത്ത് നടാന്‍ ഏതാണ്ട് 2500 മുതല്‍ 3000 കി. ഗ്രാം വരെ വിത്ത് വേണ്ടിവരും.

നിലമൊരുക്കലും വളപ്രയോഗവും

        നിലം നല്ലതുപോലെ ഉഴുത് 45 സെ. വീതം നീളവും, വീതിയും ആഴവുമുള്ള കുഴികള്‍ ഒരു മീറ്റര്‍ അകലത്തില്‍ എടുക്കുക. കുഴിയുടെ മുക്കാല്‍ ഭാഗം മേല്‍മണ്ണും ചാണകപ്പൊടിയും (ഒരു കുഴിക്ക് ഉദ്ദേശം 1 കി. ഗ്രാം) കലര്‍ന്ന മിശ്രിതം കൊണ്ട് നിറയ്ക്കുക. നട്ടശേഷം കുഴി മുഴുവനും മൂടിയശേഷം ചപ്പുചവറുകള്‍ ഉപയോഗിച്ച് പുതയിടുകയും ചെയ്യണം