info@krishi.info1800-425-1661
Welcome Guest

Farming

ചേന

        നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ചേനകൃഷിക്ക് യോജിച്ചത്. ഇടവിളയായി  തോപ്പുകളില്‍ ചേന വിജയകരമായി കൃഷി ചെയ്യാം.  ചേന നടാന്‍ ഏറ്റവും യോജിച്ച സമയം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളാണ്. ശ്രീആതിര, ശ്രീപത്മ, രാജേന്ദ്ര എന്നിവ ശേഷി കൂടിയ ഇനങ്ങളാണ്.

കൃഷി രീതി

        ചേന നടാനായി 60 സെ. മി. നീളവും, വീതിയും, 45 സെ. മി. ആഴവുമുള്ള കുഴികള്‍ 90 സെ. മി. അകലത്തില്‍ എടുക്കുക. മേല്‍മണ്ണും ചാണകവും (കുഴിയൊന്നിന് 2 മുതല്‍ .5 കി.ഗ്രാം.) ചാണകം, വേപ്പിന്‍ പിണ്ണാക്ക്, 10:1  എന്ന അനുപാതത്തില്‍ ചേര്‍ത്ത മിശ്രിതത്തില്‍ ട്രൈക്കോഡര്‍മ ഹാര്‍സിയാന (2.5 കിലോ/ടണ്‍) മിശ്രിതം കൂടി ചേര്‍ത്ത് ഉപയോഗിക്കണം. നല്ലപോലെ ചേര്‍ത്ത് കുഴിയില്‍ നിറച്ചശേഷം ഇതില്‍ ഏകദേശം 500 കി. ഗ്രാം മുതല്‍ 1 കി. ഗ്രാം. തൂക്കം വരുന്നതും ഒരു മുകുളമെങ്കിലും ഉള്ളതുമായ  വിത്ത് നടാം.  ഇത് കൂടാതെ നടാനുള്ള ചേനക്കഷണങ്ങള്‍ ട്രൈക്കോഡര്‍മ (58 കി. ഗ്രാം വിത്ത്) ചേര്‍ത്ത ചാണകപ്പാലില്‍ മുക്കി തണലത്ത് ഉണക്കിയെടുക്കണം. നിമവിരകളുടെ ആക്രമണം നിയന്ത്രിക്കുന്നതിനായി വിത്തു ചേന ബാസ്സിലസ് മാസിറന്‍സ് എന്ന ബാക്ടീരിയല്‍ മിശ്രിതവുമായി യോജിപ്പിക്കണം. (3 ഗ്രാം/കി.ഗ്രാം വിത്ത്) നട്ടശേഷം ചപ്പുചവറുകള്‍ കൊണ്ട് പുതയിടണം. ഒരു ഹെക്ടര്‍ സ്ഥലത്ത് നടുന്നതിന് ഏകദേശം  ഉതല്‍ 12 ടണ്‍ ചേന  വിത്ത് . (12,000  കഷണങ്ങള്‍). നട്ട് ഒരു മാസമാകുമ്പോള്‍ ഇവ മുളയ്ക്കാന്‍ തുടങ്ങും.

        ചെറിയ കഷണങ്ങള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനം  (മിനിസെറ്റ് രീതി).

        ചേനയുടെ വശങ്ങളില്‍ നിന്നും ഉണ്ടാകുന്ന മുകുളങ്ങളോടുകൂടിയ ചെറിയഭാഗങ്ങളോ, മുളപ്പിച്ചെടുത്ത ചേനക്കണ്ണുകളോ ഉപയോഗിച്ചാലും നല്ല വിളവ് ലഭിക്കുന്നതായി കണ്ടിട്ടുണ്ട്. ഇതിനായി 100 ഗ്രാം ഭാരമുള്ള ചേന കഷണങ്ങള്‍ കുഴികളില്‍ 60 x 45 സെ.മി. അകലത്തില്‍ നടാം.   

 

വളപ്രയോഗം

        ചേന നടുന്ന സമയം മഴ ലഭിക്കുന്നതോടെ ഒരു ഹെക്ടറിന് 30 കി.ഗ്രാം എന്ന തോതില്‍ പച്ചിലവള വിത്ത്  (പയറ് / ചണമ്പ് ) വിതയ്ക്കണം. പച്ചിലവളവിത്തിന്‌ അടിസ്ഥാന വളമായി ഭാവഗം ഹെക്ടറിന് 10 കിലോ എന്ന തോതില്‍ നല്‍കണം. 45-50 ദിവസം കഴിയുമ്പോള്‍ പൂവ് വരുന്ന സമയത്ത് അവ പറിച്ച് ഉഴുത് ചേര്‍ക്കണം. അതോടൊപ്പം 5 ടണ്‍ കാലിവളം / 2 ടണ്‍ കോഴിവളം / 2 ടണ്‍ ചകിരിച്ചോര്‍ കമ്പോസ്റ്റ് / 2 ടണ്‍ മണ്ണിര കമ്പോസ്റ്റ് / 2 ടണ്‍ സിറ്റി കമ്പോസ്റ്റ് 3 ടണ്‍  ചാരം ചേര്‍ക്കണം.

        പച്ചിലവളം ഉഴുതുചേര്‍ക്കല്‍ നടക്കാത്ത സാഹചര്യത്തിന് പകരമായി ഒരു ഹെക്ടറിന് 6 ടണ്‍ കാലിവളം ചേര്‍ത്താല്‍ മതിയാകും. ഒരു മാസം കഴിയുമ്പോള്‍ കളയെടുത്ത് മണ്ണ് കൂട്ടികൊടുക്കണം. പി.ജി.പി.ആര്‍. മിശ്രിതം  (100 കിലോ ചാണകത്തിന് 1 കിലോ) ചേര്‍ക്കുമ്പോള്‍ മണ്ണിലെ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം ഇവ ചെടിക്ക് ലഭ്യമാകുന്നതാണ്.

        മീലിമുട്ടകളാണ് ചേനയുടെ പ്രധാന ശത്രു. ഇവ വിത്ത് സംഭരിക്കുമ്പോഴും ഒരു പ്രശ്നമാകാറുണ്ട്. ആക്രമണവിധേയമായ കിഴങ്ങ് നടാനായി ഉപയോഗിക്കരുത്. ഇവയുടെ ആക്രമണം ഉണ്ടാകാതിരിക്കുന്നതിനായി നടുന്നതിന് മുമ്പ് 5% വീര്യമുള്ള വേപ്പിന്‍ കുരു സത്തില്‍ പത്ത് മിനിട്ടുനേരം മുക്കിവയ്ക്കുക.

നിമവിര

        ചേനയെ ആക്രമിക്കുന്ന നിമവിരകളെ ആക്രമണം അധികമുള്ള സ്ഥലത്ത് അവയെ നിയന്ത്രിക്കുന്നതിന് ചേന വിത്ത് നടുന്നതിന് മുമ്പ് മൂന്നു ഗ്രാം പൊടി രൂപത്തിലുള്ള ബാസ്സിലസ് മാസിറന്‍സ് കട്ടിയുള്ള കഞ്ഞിവെള്ളത്തില്‍ (സ്റ്റാര്‍ച്ചില്‍) കുഴമ്പുരൂപത്തിലാക്കി ഒരു കിലോ ചേനവിത്തിനു പുറത്ത് പുരട്ടിവച്ച് അര മണിക്കൂര്‍  വയ്ക്കേണ്ടതാണ്.