info@krishi.info1800-425-1661
Welcome Guest

Farming

വിത്ത്‌ പരിചരണം

പൊടിവിതയ്ക്ക് 

          പൊടിരൂപത്തിലുള്ള സ്യുഡോമോണാസ് ഫ്ലുറസന്‍സ്  (പി 1, പി 14 എന്നിവ ) 10  ഗ്രാം ഒരു കിലോ വിത്തിന് എന്നാ തോതില്‍ വിത്തില്‍ പുരട്ടി വിതയുക്കാവുന്നതാണ്.

          ചേറ്റുവിതയക്കാനാണെങ്കില്‍ വിത്ത്‌ 12 മുതല്‍ 16 മണിക്കൂര്‍ സ്യുഡോമോണാസ് ഫ്ലുറസന്‍സ്  ലായനിയില്‍ (10ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു കിലോ വിത്തിന് എന്നാ തോതില്‍) കുതിര്‍ക്കെണ്ടാതാണ് .

ഞാറ്റടി

          പറിച്ചു നടുന്നതിനുള്ള ഞാറുകള്‍ക്ക് നല്ല കരുത്തുണ്ടായിരിക്കണം. ഇത്തരം ഞാറിന് വയലിലെ പ്രതികൂല കാലാവസ്ഥയുമായി  നന്നായി പൊരുത്തപ്പെടാന്‍ സാധിക്കും. ഞാറു പോടീ ഞാറ്റ്ടിയായോ ചേറുഞാറ്റടിയയോ തയ്യാറാക്കാം. ഏതുതരം ഞാറ്റടിയാണ് വേണ്ടത് എന്ന് തീരുമാനിക്കുന്നത്‌ ജലത്തിന്‍റെ ലഭ്യത അടിസ്ഥാനമാക്കിയാണ്. എങ്കിലും ജൈവകൃഷിക്ക് പൊടി ഞാറ്റടിയാണ് അഭികാമ്യം.

ചേറുഞാറ്റടി

          ജലം ലഭിക്കുന്ന പ്രദേശങ്ങളില്‍ ഈ രീതി സ്വീകരിക്കാം. ധാരാളം സൂര്യപ്രകാശം കിട്ടുന്നതും. നല്ല വളക്കൂറും നീര്‍വാര്‍ച്ചയും ഉള്ളതും ജലസേചന സൗകര്യുമുള്ളതുമായ സ്ഥലം വേണം ഞാറ്റടിക്കായി  തെരഞ്ഞെടുക്കാന്‍ .

നിലം  രണ്ടുമൂന്നു തവണ നന്നായി ഉഴുതു കട്ടുയുടച്ചു നിരപ്പാക്കിയ ശേഷം 5-10 സെ.മി  ഉയരവും 1-1.5 മീറ്റര്‍വീതിയും ആവശ്യത്തിനു നീളവുമുള്ള വാരങ്ങളെടുക്കുക. ഇവയില്‍ മുളപ്പിച്ച വിത്ത്‌ പാകാം. വാരങ്ങള്‍ക്കിടയില്‍ വെള്ളം വാര്‍ന്നു പോകാനുള്ള നീര്‍ച്ചാലുകള്‍ ഉണ്ടായിരിക്കണം. ഒരു ഹെക്ടറില്‍ പറിച്ചു നടുന്നതിന് 1000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് ഞാറ്റടി തയ്യാറാക്കിയാല്‍ മതി. ഞാറ്റടിക്ക് നിലമൊരുക്കുന്നതിനു മുമ്പ് ചതുരശ്ര മീറ്ററിനു 500 ഗ്രാം മണ്ണിര കമ്പോസ്റ്റും 100 ഗ്രാം ഉമിച്ചാരവുംചേര്‍ത്ത് മണ്ണുമായി കൂട്ടിക്കലര്‍ത്തണം. മണ്ണിരക്കമ്പോസ്റ്റ് നല്‍കുന്നത് ഇലപ്പേനിന്റെ  ആക്രമണം കുറയുക്കുന്നു. മണ്ണിരക്കമ്പോസ്റ്റ് ലഭ്യമല്ലങ്കില്‍കമ്പോസ്റ്റോ കാലിവളമോ ചതുരശ്ര മീറ്ററിനു ഒരു കിലോ ഗ്രാം എന്നാ തോതില്‍ ഉമിചാരത്തോടൊപ്പംനല്‍കാം. ഞാറ്റടിയില്‍ കീടാക്രമണം കുറയ്ക്കാനായി  വേപ്പിന്‍ പിണ്ണാക്ക് ഒരു സെന്റിന് ഒരു കിലോഗ്രാം എന്നാ തോതില്‍ നല്‍കാം.

പൊടിഞാറ്റടി

        ആവശ്യത്തിനു വെള്ളം കിട്ടാത്തപ്പോഴുംനടീല്‍ സമയത്തിന് ഒരനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും ഈ രീതിയാണ്‌ നല്ലത്. നിലം നന്നായി ഉഴുതു മണ്ണ് നല്ല പരുവത്തിലാക്കി 15 സെ.മി. ഉയരത്തിലും 1.-1.5 മീറ്റര്‍ വീതിയിലും സൌകര്യപ്രദമായ നീളത്തിലും വാരങ്ങള്‍ എടുക്കുക. ചതുരശ്രമീറ്ററിനു 500 ഗ്രാം മണ്ണിരക്കമ്പോസ്റ്റ് 100 ഗ്രാം ഉമിച്ചാരവുംചേര്‍ത്ത് മണ്ണുമായി കലര്‍ത്തണ. പരിചരണം നടത്തിയ വിത്ത്‌ വാരങ്ങളില്‍ തുല്യമായി വീഴ്ത്തക്കവിധം പാകി വിത്ത്‌ മൂടത്തക്കവിധം അതിനുമീതെ പൊടിമണ്ണോ മണലോ വിതറണം. മഴയില്ലങ്കില്‍ ഇടയ്ക്കു നനച്ചു കൊടുക്കണം.

പായഞാറ്റടി

          തൊഴിലാളിക്ഷാമം കൊണ്ട് കാര്‍ഷികരംഗം വളരെയധികം വെള്ളിവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ പായഞാറ്റടി ജൈവനെല്‍ കൃഷിയ്ക്ക് ഏറെ അനുയോജ്യവും ലളിതവുമായ മാര്‍ഗമാണ്. ഈ രീതിയില്‍ ഞാറുകള്‍ നടുന്നത് മണ്ണുമായി യാതൊരു സമ്പര്‍ക്കവും ഇല്ലാതെയാണ്. പന്ത്രണ്ടു ദിവസം കൊണ്ട് ഞാറു പറിച്ചു നടാന്‍ പാകമാകും. നിരപ്പുള്ള പ്രതലങ്ങളിലോ കോണ്‍ക്രീറ്റ് തറയിലോ പോളിത്തീന്‍ ഷീറ്റുകള്‍ വിരിച്ചു പായഞാറ്റടി തയ്യാറാക്കാം. മുളച്ചുതുടങ്ങിയ വിത്തുകള്‍ 1 ചതുരശ്ര മീറ്ററിനു 1.5 കി.ഗ്രാം എന്നാ തോതില്‍ പോളിത്തീന്‍ ഷീറ്റില്‍ വിതറിക്കൊടുക്കുക. ആവശ്യത്തിനു ഈര്‍പ്പം നിലനിര്‍ത്താന്‍ വെള്ളം തളിച്ച് കൊടുക്കണം. ആദ്യ മൂന്ന് ദിവസങ്ങളില്‍ രണ്ടു മൂന്ന് തവണ മൃദുവായി അമര്‍ത്തിക്കൊടുക്കണം. വേരുകള്‍ക്ക് വെള്ളവുമായി സമ്പര്‍ക്കമുണ്ടകന്‍ ഇത് സഹായിക്കും. ഞാറുകള്‍ 2 സെ.മി. എങ്കിലും നീളം എത്തിക്കഴിഞ്ഞാല്‍ ഞാറ്റടിയില്‍വെള്ളം നിലനിര്‍ത്തേണ്ടതാണ്. പന്ത്രണ്ടു ദിവസം കഴിയുമ്പോള്‍ വേരുകള്‍ നന്നായി വളരുകയും പരസ്പരം ച്ചുറ്റിപ്പിണഞ്ഞ ഒരു പായ പോലെ ആയിത്തീരുകയും ചെയ്യുന്നു. ഈ സമയം ഞാറ്റടിയില്‍ ചെറിയ സ്ടിപുകളായിമുറിച്ചെടുത്ത് ഒരു പായ പോലെ ചുരുട്ടി നടീല്‍ സ്ഥലത്തേക്ക് എളുപ്പത്തില്‍ കൊണ്ട് പോകാം. പായഞാറ്റടിയുടെ  വലിപ്പത്തിന്‍റെ ഇരുനൂറു ഇരട്ടി വിസ്തൃതിയില്‍ പറിച്ചു നടന്‍ ഞാറു ലഭിക്കുന്നു. ഈ രീതിയിലുള്ള ഞാറുകള്‍ വേഗത്തില്‍ വളരുകയും മറ്റു രീതിയിലുള്ള ഞാറുകളില്‍ നിന്നും വ്യത്യസ്തമായി നാലു ദിവസം മുമ്പേ പൂക്കുകയും ചെയ്യുന്നു. പായഞാറ്റടിക്ക്  പ്രത്യേകയായ നിലമോരുക്കാലോ വളപ്രയോഗമോ ആവശ്യമില്ല എന്നതുകൊണ്ട്‌ തന്നെ കൃഷി ചെലവു കുറയ്ക്കാമെന്ന് മാത്രമല്ല ഞാറ്റടിയിലെ രാസവളപ്രയോഗം പൂര്‍ണമായും ഒഴിവാക്കുകയുംചെയ്യാം.

          എന്നാല്‍ ഒറ്റഞാര്‍ കൃഷിരീതിയാണ് അവലംബിക്കുന്നതെങ്കില്‍പായഞാറ്റടി തയ്യാറാക്കുന്ന രീതിയില്‍ ചെറിയ വ്യത്യാസമുണ്ട്. മണ്ണും ജൈവവളവും ചേര്‍ന്ന മിശ്രിതം പോളിത്തീന്‍ ഷീറ്റില്‍ നേരിയ കനത്തില്‍ നിരത്തിയ ശേഷമാണു മുളച്ചു തുടങ്ങിയ വിത്തുകള്‍ വിതറികൊടുക്കുന്നത്.

ഞാറിന്റെ മൂപ്പ്

നാല്-അഞ്ചു ഇല വിരിയുന്ന പ്രായത്തില്‍ അതായതു ഹ്രസ്വകാലയിനങ്ങള്‍, വിതച്ചു 18 ദിവസം കഴിഞ്ഞും മധ്യകാലയിനങ്ങള്‍, വിതച്ചു 20-25  ദിവസം കഴിഞ്ഞും നടാന്‍ പാകമാകും. മുപ്പതു ദിവസത്തില്‍ കൂടുതല്‍ മൂപ്പുള്ള ഞാറു നടുമ്പോള്‍ വയലില്‍ പിടുച്ചു കിട്ടാന്‍ കൂടുതല്‍ സമയമെടുക്കും. വിരിപ്പുകൃഷിയില്‍ മധ്യകാലയിനങ്ങള്‍ക്ക് ഞാറ്റടിയില്‍ 35 ദിവസവും ഹ്രസ്വകാലയിനങ്ങള്‍ക്ക് 25  ദിവസവും മൂപ്പാകും.

          തലേന്ന് തന്നെ ഞാറ്റടിയില്‍ വെള്ളം കയറ്റിനിര്‍ത്തിയതിനു ശേഷമേ ഞാറു വലിക്കാവു. കുറച്ചു ഞാറുകള്‍ മാത്രം ഓരോ പിടിയിലും ഒതുക്കി പറിക്കുകയാനങ്കില്‍ ഞാറിനുണ്ടാകുന്ന ക്ഷതം കുറയ്ക്കാം. വേരിലെ ചെളി കഴുകി കളഞ്ഞു സൗകര്യപ്രദമായ കെട്ടുകളാക്കി വെയ്ക്കുക. ബാക്ടീരിയല്‍ വാട്ടതിനു സാധ്യതയുള്ള സ്ഥലങ്ങളില്‍ ഞാറിന്റെ തലപ്പ്‌ മുറിയുന്നത്‌ രോഗാണു ബാധക്ക് കാരണമായേക്കാം.

നിലം ഒരുക്കല്‍

          നിലം നന്നായി ഉഴുതു കളകളും കച്ചിലുമെല്ലാം മണ്ണില്‍ ചേര്‍ക്കണം. പറിച്ചു നടുന്നതിന് മുമ്പായി നിലം നന്നായി നിരപ്പാക്കേണ്ടാതാണ്. ജൈവവളം ചേര്‍ത്ത് 1-15 ദിവസത്തിന് ശേഷം വേണം ഞാറു പറിച്ചു നടാന്‍.

കുട്ടനാട്

          വയലിലെ വെള്ളം വാര്‍ത്തു കളഞ്ഞു കളകള്‍ നല്ലതുപോലെ ഉഴുതു മണ്ണില്‍ ചേര്‍ത്ത് നിലം നിരപ്പാക്കുക. ഇങ്ങനെ പാകപ്പെടുത്തിയ നിലത്തില്‍ നേരിയ തോതില്‍ വെള്ളം നിര്‍ത്തിയതിനു ശേഷമേ വിതയ്ക്കാവൂ. മുളച്ച വിത്തിന് മുകളില്‍ ചെളി അടിഞ്ഞു നശിച്ചു പോകതിരിക്കുന്നതിനു ഇത് സഹായകമാകും.

കോള്‍

          ഒന്നാം വിലക്ക് കാലവര്‍ഷത്തിനുശേഷം പെട്ടിയും പറയും ഉപയോഗിച്ചോ വയലിലെ വെള്ളം വട്ടിക്കം. തുടന്നു നിലം നല്ലത് പോലെ ഉഴുതു ഞാറു നടനം. രണ്ടാം വിളക്ക് നിലം തയ്യാറാക്കി മുളപ്പിച്ച വിത്ത്‌ വിതയ്ക്കുകയോ ഞാറു നടുകയോ ആവാം.

ഓണാട്ടുകര

          കാലവര്‍ഷത്തിനുമുമ്പ് ലഭിക്കുന്ന വേനല്‍ മഴയോടെ നിലം നന്നായി ഉഴുത്, വിത്ത്‌ നുരയിടുന്നതാണ് സാധാരണ രീതി.

പൊക്കാളി

        ഏപ്പ്രില്‍ മാസത്തോടുകൂടി വരമ്പുകള്‍ ബലപ്പെടുത്തുകയും വെള്ളം നിയന്ത്രിക്കാനുള്ള ചീപ്പുകളുടെ അറ്റകുറ്റപ്പണികള്‍തീര്‍ക്കുകയും ചെയ്യണം. വേലിയിറക്കത്തോട് കൂടി വെള്ളം മുഴുവന്‍ വാര്‍ത്തു കളഞ്ഞു ചീപ്പുകള്‍ അടയ്ക്കുക. കണ്ണികള്‍ക്ക് ഒരു മീറ്റര്‍ അടിവിസ്തീര്‍ണവും അര മീറ്റര്‍ ഉയരവും വേണം. കുറഞ്ഞ സമയം കൊണ്ട് മണ്ണ് പൊടിഞ്ഞു കിട്ടാന് ഇടവപ്പാതി മഴയില്‍ ഉപ്പിന്‍റെ അംശം മുഴുവനായി കഴുകി മട്ടനും കന്നികൂട്ടല്‍ സഹായിക്കുന്നു. ഇങ്ങനെയുള്ള കൂനകള്‍ തന്നെ നഴ്സറികളായി വര്‍ത്തിക്കുന്നത് കൊണ്ട് ഞാറു വെള്ളപ്പൊക്കത്തില്‍ നശിക്കുകയില്ല.

          പൊക്കാളികൃഷിക്ക് വിത്ത്‌ മുളപ്പിക്കുന്നത്‌ഒരു പ്രത്യേക രീതിയിലാണ്. തെങ്ങോല കൊണ്ടുള്ള വള്ളങ്ങളില്‍ വാഴയിലയോ കരിങ്ങോട്ടയിലയോ തേക്കിലയോ നിരത്തി വിത്തിട്ടു മുറുക്കിക്കെട്ടി ശുദ്ധജലത്തില്‍ 12 മുതല്‍  15 മണിക്കൂര്‍ നേരം മുക്കിയിടുന്നു. പിന്നീട് ഈ വിത്ത്‌ പുറത്തെടുത്തു തണലില്‍ സൂക്ഷിക്കും. മുളച്ച വിത്ത്‌ മുപ്പതുദിവസം വരെ കേടുകൂടാതിരിക്കും. മണ്ണും കാലാവസ്ഥയും വിതയ്ക്കാന്‍ അനുയോജ്യമാകുന്നസമയത്ത് വിത്ത്‌ കൂനകളില്‍ വിതയ്ക്കാം. വിതയ്ക്കുന്നതിനു മുന്‍പ് 3-6 മണിക്കൂര്‍ സമയം വരെ വീണ്ടും വെള്ളത്തില്‍ കുതിക്കെണ്ടാതുണ്ട്. ഞാറിന് 40-45 സെ.മി. ഉയരമാകുമ്പോള്‍ (30-35ദിവസം )തൂമ്പ കൊണ്ട് കൂന വെട്ടി ഞാറോട്  കൂടിയ ചെറിയ കസ്നാങ്ങലാക്കി വയലില്‍ നിരത്തണം.

കൂട്ടുമുണ്ടകന്‍

        ഈ രീതിയില്‍ വിരിപ്പു(ഋതുബന്ധസ്വഭാവം ഇല്ലാത്ത ഇനങ്ങള്‍)മുണ്ടകന്‍ (ഋതുബന്ധസ്വഭാവം ഇനങ്ങള്‍)ഇനങ്ങള്‍  70:30 എന്നാ അനുപാതത്തില്‍ ഒന്നാംവിളക്കാലത്ത് വിതയുക്കുന്നു. വെള്ളം കൂടുതലുള്ളത് മൂലം മുണ്ടാകന്റെ വിതയും നടീലും സാധ്യമല്ലാത്ത പടങ്ങളിലാണ്‌ ഈ രീതി അനുവതിക്കുന്നത്. ഒന്നാം വിളക്കാലത്ത്(ഏപ്രില്‍-മേയ്) വിത്ത്‌ വിതയുക്കുന്നു. ഓഗസ്റ്റ്-സെപ്റ്റംബറോടെ ഒന്നാം വിളയും ഡിസംബര്‍-ജനുവരിയോടെ രണ്ടാം വിളയും കൊയ്യാന്‍ സാധിക്കും. ഒന്നാം വിള കൊയ്ത ശേഷം രണ്ടാം വിലയുക്കുള്ള ജൈവവളങ്ങള്‍ ചേര്‍ക്കും. ഒന്നും രണ്ടും വിളകള്‍ വെവ്വേറെ കൊയ്യുന്നതിനേക്കാള്‍ വിളവു കുറയുമെങ്കിലും പ്രത്യേക പരിസ്ഥിതി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ഇത്തരം കൃഷി രീതിയാണ്‌ അനുയോജ്യം.

നടീല്‍.

          പട്ടിക 3ല്‍  കൊടുതിരിക്കുന്നാകലത്തില്‍ ഒരു നൂരിയില്‍ രണ്ടോ മൂന്നോ ഞാറു വീതം മൂന്ന് – നാലു സെ. മീറ്റര്‍ ആഴത്തില്‍ നടുന്നതാണ്‌ നല്ലത് . ഓരോ മൂന്ന്‍ മീറ്റര്‍ നട്ടതിനു ശേഷവും  30 സെ.മി  വീതം ഇടയകലം വിടുന്നത് സസ്യസംരക്ഷണ നടപടികള്‍ക്കും മറ്റു കൃഷിപ്പണികള്‍ക്കും സഹായകമാകും.

കുമ്മായപ്രയോഗം

          മണ്ണിലെ അമ്ല ക്ഷാര അവസ്ഥ(pH)6.5 ല്‍ കുറവാണെങ്കില്‍ കുമ്മായം ചേര്‍ക്കണം.

ഒന്നാം വിളക്കാലത്ത് ഹെക്ടറിന് 600 കി.ഗ്രാമും കുമ്മായം രണ്ടു തവണകളിലായി(നിലം ഒരുക്കുന്ന സമയത്ത് ഹെക്ടറിന് നിലം ഒരുക്കുന്ന സമയത്ത് ഹെക്ടറിന് 350 കി. വിതച്ചു/ നട്ട് ഒരു മാസത്തിനു ശേഷം ഹെക്ടറിന് 250 കി.ഗ്രാമും) കൊടുക്കുന്നതാണ് നല്ലത്.

പൊക്കാളി നിലങ്ങളില്‍ രണ്ടു തവണയായി 1000  കി. ഗ്രാം വരെ കുമ്മായം നല്‍കണം. ആദ്യ പകുതി കൂന വെട്ടിനിരത്തുമ്പോഴുംചേര്‍ക്കാം.

വളം ചേര്‍ക്കല്‍

ജൈവവളം

സാധ്യത-1   

        നാടന്‍ ഇനങ്ങള്‍ക്ക് 5 ടണ് കാലിവളം /കമ്പോസ്റ്റു /പച്ചിലവളം അല്ലെങ്കില്‍ 2.5 മണ്ണിരക്കമ്പോസ്റ്റ്അടിവളമായി നല്‍കണം. ഹെക്ടറിന് 300-500 കിലോ കടലപിണ്ണാക്കോ, വേപ്പിന്‍പിണ്ണാക്കോ  അടിവളമായും പരമാവധി ചിനപ്പുപൊട്ടുന്ന സമയത്ത് ചേര്‍ക്കാം.

ഹ്രസ്വകാല മൂപ്പുള്ള ഇനങ്ങള്‍ക്ക് 5 ടണ് കാലിവളം /കമ്പോസ്റ്റു/പച്ചിലവളം അല്ലെങ്കില്‍ 2.5 ടണ് മണ്ണിരക്കമ്പോസ്റ്റ് അടിവളമായും, 500-750  ക.ഗ്രാം പിണ്ണാക്  2 ഗടുക്കളില്‍ അടിവളമായും പരമാവധി ചിനപ്പുപൊട്ടുന്ന സമയത്തും നല്‍കണം .

          മധ്യകാലമൂപ്പുള്ള ഇനങ്ങള്‍ക്ക് ഇനങ്ങള്‍ക്ക് 5 ടണ് കാലിവളം /കമ്പോസ്റ്റു/പച്ചിലവളം അല്ലെങ്കില്‍ 2.5 ടണ് മണ്ണിരക്കമ്പോസ്റ്റ് അടിവളമായും, 600-800  ക.ഗ്രാം പിണ്ണാക്  2 ഗടുക്കളില്‍ അടിവളമായും പരമാവധി ചിനപ്പുപൊട്ടുന്ന സമയത്തും നല്‍കണം .

          വേനല്‍പ്പാടങ്ങളില്‍ വളര്‍ത്താന്‍ ഉത്തമമായ പച്ചിലവളചെടിയാണ് ഡേയ്ഞ്ച. വേനല്‍മഴ ലഭിക്കുന്നതോടെ ഡേയ്ഞ്ച വിത്ത്‌ വിതയുക്കുകയും 8-10 ആഴ്ചകള്‍ക്കു ശേഷം മണ്ണിലേക്ക് ഉഴുതു ചേര്‍ക്കുകയും ചെയ്യാം. ഒരു ഹെക്ടരിലെയ്ക്ക്  20-25 കി. ഗ്രാം  വിത്ത്‌ ആവശ്യമാണ്.

          പൊടിവിത നടത്തുന്ന പാടങ്ങളില്‍ ഹെക്ടറിന് 12.5  കി. ഗ്രാം പയര്‍വിത്ത്‌  നെല്ലിനോടൊപ്പം വിതയ്ക്കാം . മഴ പെയ്തു പാടത്ത് വെള്ളം നില്‍കുമ്പോള്‍  ഏകദേശം ആറാഴ്ച വളര്‍ച്ചയെത്തിയ പയര്‍ചെടികള്‍ അഴുകി മണ്ണില്‍ ചേരും.

സാധ്യത-2

ഒരു ടണ്‍കാലിവളത്തോടൊപ്പം ഒരു ടണ്‍ പച്ചിലവളം, അസോളവളര്‍ത്തല്‍, ജീവാണുവളങ്ങളായ അസോസ്പൈറില്ലം, ഫോസ്ഫോ ബാക്ടീരിയ, പൊട്ടസ്യും മൊബിലൈസിംഗ് ബാക്ടീരിയ , പി ജി പി ആര്‍ മിക്സ് -1 എന്നിവ ചേര്‍ക്കാം

സാധ്യത-3

ശുപാര്‍ശയനുസരിച്ചുള്ള രാസവളത്തിനു പകരമായി അതിന്റെ മൂന്നിലൊന്നു ഭാഗം വീതം കാലിവളം മണ്ണിരക്കമ്പോസ്റ്റ്, വേപ്പിന്‍പിണ്ണാക്ക് എന്നിവയും ഹെക്ടറിന് 2 ക.ഗ്രാം അസോസ്പൈറില്ലവും 2 കി.ഗ്രാം ഭാവഹ ലായകാ ബാക്ടീരിയയെയും നല്‍കാം.

സാധ്യത-4

പഞ്ചഗവ്യം

പശുവില്‍ നിന്നും ലഭിക്കുന്ന ചാണകം, മൂത്രം, പാല്‍, തൈര്, നെയ്യ്, എന്നീ അഞ്ചു വസ്തുക്കള്‍ ചേര്‍ത്താണ് പഞ്ചഗവ്യം തയ്യാറാക്കുന്നത്. ചാണകം 5 കിലോഗേം, ഗോമൂത്രം 5 ലിറ്റര്‍, പാല്‍ 3 ലിറ്റര്‍, തൈര് 3 ലിറ്റര്‍ നെയ്യ് 1 കിലോഗ്രാം , ചാണകവും നെയ്യും മേല്‍പ്പറഞ്ഞ അനുപാതത്തില്‍ നല്ലവണ്ണം ചേര്‍ത്തിളക്കിയ മിശ്രിതത്തിലേക്ക്ഗോമൂത്രം ഒഴിച്ചിളക്കുക. ഈ കൂട്ടിലേക്ക് തൈരും അപ്പോള്‍ത്തന്നെ കറന്ന പാലും ചേര്‍ത്ത മിശ്രിതം പുളിപ്പിക്കാനായി 15 ദിവസംസൂക്ഷിച്ചു വയ്ക്കുക. എല്ലാദിവസവും ഇളക്കിക്കൊടുക്കെണ്ടാതാണ്. ഒരു ലിറ്റര്‍ പച്ചഗവ്യം 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു വൈകുന്നേരം ഇലയില്‍ തളിച്ച് കൊടുക്കുക.

 ജീവാണുവളപ്രയോഗം

അസോസ്പൈറില്ലം

വിത്ത്‌ പരിചരണം200മി.ലി കഞ്ഞിവെള്ളത്തില്‍ 200 ഗ്രാം പൊടി കലക്കിയത് 10 കിലോ നെല്‍വിത്തില്‍പുരട്ടുവാന്‍ മതിയാകും. വിത്തില്‍ ജീവനുവളമിശ്രിതം  നന്നായി പുരട്ടിയ ശേഷം തണലില്‍ 30 മിനിട്ടു ഉണക്കണം. ഇപ്രകാരം തയ്യറാക്കിയവിത്തുകള്‍ 24 മണിക്കൂറിനകം വിതയ്ക്കണം.

പ്രധാനകൃഷിയിടത്തു ഞാറു പറിച്ചു നടുന്നതിനു മുമ്പായി 2 കിലോഗ്രാം അസോസ്പൈറില്ലം 50 കിലോദ്രം ഉണക്കിപ്പൊടിച്ച കാലിവളവുമായി കലര്‍ത്തി ഒരു ഹെക്ടരിലേക്ക് ചേര്‍ക്കാം.

ഫോസ്ഫോ ബാക്ടീരിയ

          അസോസ്പൈറില്ലം പ്രയോഗിച്ചതുപോലെ വിത്തില്‍ പുരട്ടിയും കാലിവളവുമായി ചേര്‍ത്തും ഉപയോഗിക്കാം .

പൊട്ടസ്യും മൊബിലൈസിംഗ് ബാക്ടീരിയ

          50 കി.ഗ്രാം കാലിവളവുമായി 500  മില്ലി ദ്രാവകരൂപത്തിലുള്ള പൊട്ടസ്യും മൊബിലൈസിംഗ് ബാക്ടീരിയ ചേര്‍ത്ത് ഒരു ഹെക്ടരിലേക്ക് ഉപയോഗിക്കാം

പി ജി പി ആര്‍ മിക്സ് -1

        നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ നല്‍കുന്ന ജീവാണുവളമാണ്. ഇത് താഴെ പറയുന്ന രീതില്‍ ഉപയോഗിക്കാം

1.വിത്ത്‌ പരിചരണം 2. പറിച്ചുനടീലിനു മുമ്പായി വേരുകള്‍ 10% വീര്യമുള്ള പി ജി പി ആര്‍ മിക്സ് -1 ല്‍ പത്തുമിനിട്ടു നേരം  മുക്കി വയ്ക്കാം. 3. പ്രധാന കൃഷിയിടത്തില്‍ ചേര്‍ക്കുന്നതിനായി ഹെക്ടറിന് 2.5 കി.ഗ്രാം  മിക്സ് 100  കി ഗ്രാം കാലിവളവുമായി കലര്‍ത്തി ഉപയോഗിക്കാം.

അസോള

        പറിച്ചുനടീലിനുമുമ്പായി പച്ചിലവളമായി അസോള ചേര്‍ക്കാം. ഇതിനായി പറിച്ചുനടുന്നതിന് 15 -20 ദിവസം മുമ്പായി 1-2 ടണ്‍ അസോള നന്നായി ഒരുക്കിയ പാടത്തു വിതറണം . ഏഴു ദിവസം ഇടവിട്ട്‌ 3 തവണകളായി 62.5  കി.ഗ്രാം റോക്ക്ഫോസ്ഫേറ്റ് ഹെക്ടറിന് എന്നാ തോതില്‍ നല്‍കണം.

          നല്ല കട്ടിയില്‍ മെത്തപോലെ അസോള വളര്‍ന്നതിനു ശേഷം പാടത്തെ വെള്ളം വറ്റിച്ചു മണ്ണിലേക്ക് ഉഴുതു ചേര്‍ക്കാം.

          നെല്ലിനോടോപ്പവും അസോള വളര്‍ത്താം. പറിച്ചു നട്ട് 7-10 ദിവസങ്ങള്‍ക്കു ശേഷം ഹെക്ടറിന് 200 കി.ഗ്രാം എന്ന തോതില്‍ അസോള ചേര്‍ക്കാം. 2-3 ആഴ്ചകൊണ്ട് 15 -20 ടണ്‍ ജൈവവളം ലഭിക്കും. ആദ്യ കളപറിക്കലിനോടൊപ്പം അസോള മണ്ണില്‍ ചേര്‍ക്കാം. വെള്ളം കിട്ടി നില്‍ക്കുന്ന നെല്‍പ്പാടങ്ങളില്‍ 2-3 ആഴ്ച കൊണ്ട് അസോള അഴുകി ചേരും. അസോള വളര്‍ത്തുന്നത് കള നിയന്ത്രണത്തിനും സഹായിക്കും.

പട്ടിക 3 . നടീല്‍ അകലം

കൃഷിക്കാലം

മൂപ്പ്

അകലം സെ.മി

ചതുരശ്ര മീറ്ററിലെ നുരിയെണ്ണം

ഒന്നാംവിള

മധ്യകാലം

20 X 15

33

ഹ്രസ്വകാലം

15 X 10

67

രണ്ടാംവിള

മധ്യകാലം

20X10

50

ഹ്രസ്വകാലം

15X10

67

മൂന്നാംവിള

മധ്യകാലം

20X10

50

ഹ്രസ്വകാലം

15X10

67

 

ജലപരിപാലനം

          നടീല്‍ സമയത്ത് വയലില്‍ 1.5 സെ.മി  വെള്ളം ഉണ്ടായിരിക്കണം . പിന്നീട് ചിനപ്പു പൊട്ടുന്ന സമയത്ത് ഒഴികെ തുടര്‍ച്ചയായി 5 സെ.മി വെള്ളം നിര്‍ത്താം. കൊയ്ത്തിനു 2 ആഴ്ച മുമ്പ് വയലിലെ വെള്ളം മുഴുവന്‍ വാര്‍ത്തു കളയണം .

കുറിപ്പ്: ജലലഭ്യത ഉറപ്പുള്ളതും അമ്ലത്വം കൂടുതലുള്ളതുമായ നിലങ്ങളില്‍ 15 ദിവസം കൂടുമ്പോള്‍ വെള്ളം വാര്‍ത്തുകളഞ്ഞു  വീണ്ടും വെള്ളം കയറ്റുന്നതിനു ശുപാര്‍ശയുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള പദങ്ങളില്‍ ഇത്തരം പ്രദേശങ്ങള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള ഇനങ്ങളോ മഷൂരിയുടെ മൂപ്പ്കൂടിയ ഞാറോ നടാം. ഇത്തരം സ്ഥലങ്ങളില്‍ സാധാരണയായി വെള്ളം പൊങ്ങുന്ന സമയവും നെല്ചെടിയുടെ വളര്‍ച്ചയുടെ നിര്‍ണായക ഘട്ടങ്ങളും ഒരേ സമയത്ത് വരതിരിക്കത്തക്ക വിധം നടീല്‍ സമയം ക്രമീകരിക്കേണ്ടതുണ്ട്.

ജലലഭ്യത ഉറപ്പുള്ള പദ്ധതി പ്രദേശങ്ങളില്‍ ആറുദിവസത്തിലൊരിക്കല്‍

പട്ടിക 4. വളര്‍ച്ചഘട്ടങ്ങള്‍

വേര് പിടിച്ചു ചിനപ്പു പൊട്ടും വരെ

ചിനപ്പു പൊട്ടുന്നത് മുതല്‍ കതിരിടുന്നത്‌ വരെ

കതിരിടുന്നത്‌ മുതല്‍ മൂപ്പെത്തുംവരെ

തുടര്‍ച്ചയായി വെള്ളം നില്ല്ക്കണം

നല്ല നനവ്‌ *

നല്ല നനവ്‌ *

നല്ല നനവ്‌ *

തുടര്‍ച്ചയായി വെള്ളം നില്ല്ക്കണം

തുടര്‍ച്ചയായി വെള്ളം നില്ല്ക്കണം

തുടര്‍ച്ചയായി വെള്ളം നില്ല്ക്കണം

തുടര്‍ച്ചയായി വെള്ളം നില്ല്ക്കണം

ഉപരിതലത്തില്‍ തലനാരിഴ കനത്തിലുള്ള  വിള്ളലുകള്‍

ഉപരിതലത്തില്‍ തലനാരിഴ കനത്തിലുള്ള  വിള്ളലുകള്‍*

തുടര്‍ച്ചയായി വെള്ളം നില്ല്ക്കണം

ഉപരിതലത്തില്‍ തലനാരിഴ കനത്തിലുള്ള  വിള്ളലുകള്‍*

*5 സെ.മി. ആഴത്തില്‍ വെള്ളം നില്‍ക്കത്തക്കവിധം നനയ്ക്കുക

 

കളവിനിയന്ത്രണം

45 ദിവസം വരെ നെല്പ്പടാത്തു കാണുന്ന  കളകളെ നിയന്ത്രിക്കണം.

 1. കളശല്യം ഏറ്റവുമധികം  കാണുന്നത് പൊടിവിതയലാണ് .ഏറ്റവും കുറവ് പറിച്ചുനടീലും. പൊടിവിതയില്‍സാധാരണ ശല്യമാകാറുള്ള പൊള്ളളകള, വരിനെല്ല്, തുടങ്ങിയവയെ നിയന്ത്രിക്കാന്‍ വിതയ്ക്കുന്ന രീതി മാറ്റിയാല്‍ മതി. കഴിയുന്നിടത്തെല്ലാം ചേറ്റുവിതയോപറിച്ചു നടീലോ അവലംബിക്കാം.
 2. നെല്ലിനു ശേഷം എള്ള്/പച്ചക്കറി/പയറുവര്‍ഗ വിളകള്‍എന്നിവ ചെയുന്നത് ചേറ്റുവിതയുടെ  കളകളെ നിയന്ത്രിക്കുന്നു.
 3. കളശല്യം രൂക്ഷമായ സാഹചര്യങ്ങളില്‍ പാടത്തു 5 സെ.മി ജലം നിലനിര്‍ത്തുന്നത് കളശല്യം  ഗണ്യമായി കുറയ്ക്കും.
 4. പൊടിവിതയില്‍ നെല്ലും പയറും ചേര്‍ത്ത് വിതയ്ക്കുന്നത് കള ശല്യം കുറയ്ക്കും. ഇടവപ്പാതി മഴ ലഭുക്കുന്നതോടെ പയര്‍ചെടികള്‍അഴുകി  മണ്ണില്‍ ചേരുന്നു. മഴ താമസിക്കുകയാണങ്കില്‍പയര്‍ചെടികള്‍ പിഴുതു മണ്ണിലേക്ക് ചേര്‍ക്കണം.
 5. ചേറ്റുവിതയില്‍ പച്ചില്ലവളചെടിയായ  ഡേയ്ഞ്ചയുടെ  വിത്ത്‌ നെല്ലുമായി ഒന്നിടവിട്ട വരികളില്‍ സീഡ് ഡ്രം ഉപയോഗിച്ച് പാകുകയും ഒരു മാസം പ്രായമാകുമ്പോള്‍ കോണോവീടര്‍ ഉപയോഗിച്ച് മണ്ണിലേക്ക് ചേര്‍ക്കുകയും ചെയ്യാം.
 6. കോണോവീടര്‍ ഉപയോഗിച്ച്  കളകളെ പിഴുതു മണ്ണിലേക്ക് ചേര്‍ക്കാം.
 7. കള ചേറ്റുവിതയില്‍ കിളിര്‍പ്പിക്കള്‍ രീതി (Stale seed bed) അവലംബിക്കാം.
 8. അസോള വളര്‍ത്തി കള നിയന്ത്രിക്കാം.

പൊടിവിതയ്ക്കു

        നിലം നന്നായി ഉഴുതു പരുവപ്പെടുത്തി വെള്ളം വറ്റിച്ചിടുക. ഒരാഴ്ചക്കുള്ളില്‍ കളവിത്തുകള്‍ മുളച്ചു പൊങ്ങും. ഇതിനു ശേഷം പാടത്തു 2 ആഴ്ച വെള്ളം കയറ്റി നിര്‍ത്തുന്നതോടെ മുളച്ചു വന്ന കളകള്‍ അഴുകി നശിക്കും. വെള്ളം വറ്റിച്ച ശേഷം മുളച്ച നെല്‍വിത്തുകള്‍ വിതയ്ക്കാം. നെല്‍പ്പാടം ഉഴാതെയും ഈ രീതി അവലംബിക്കാവുന്നതാണ്. വെള്ളം ഇറക്കി വിടണം . മുളച്ചു വരുന്ന കളകളെ വീണ്ടും 1-2 ആഴ്ച വെള്ളം കയറ്റിയിട്ടു നശിപ്പിക്കാം. ഇത് എക്കിനോക്ലോവ, വരിനെല്ല് എന്നിവയെ ഫലപ്രദമായി നിയന്ത്രിക്കാം.

സസ്യസംരക്ഷണം- കീടങ്ങള്‍

തണ്ടുതുരപ്പന്‍

നെല്ലിന്റെ വളര്‍ച്ചയുടെ പ്രാരംഭഘട്ടത്തിലാണ് ആക്രമണമെങ്കില്‍ നടുനമ്പ് മഞ്ഞളിച്ചു ഉണങ്ങിപോകുന്നു (നടുനാമ്പ് വാട്ടം).  ആക്രമണം കതിര് വന്നതുനു ശേഷമാണങ്കില്‍  കതിര്‍ ഉണങ്ങി വെളുത് പതിരായി തീരുന്നു (വെണ്‍കതിര്‍). ഇത്തരം കതിരുകള്‍ വലിച്ചാല്‍ പെട്ടന്ന് പോരുന്നു.

ഗാളീച്ച

നാമ്പിലേക്ക് പകരം വെള്ളക്കൂമ്പ് (ഗാള്‍) വരുന്നതാണ് രോഗലക്ഷണം. ഞാറ്റടി മുതല്‍ കതിര്‍ വരുന്നതുവരയൂള്ള ഇതു സമയത്തും ഉപദ്രവമുണ്ടാകാം. ഞാറിന്റെ പ്രായത്തില്‍ കീടബാധഉണ്ടായാല്‍ ചെടിയുടെ ചുവടു ഭാഗം വീര്‍ത്തിരിക്കുന്നതായും കൂടുതല്‍ ചിനപ്പുകള്‍ പൊട്ടുന്നതായും കാണാം.

ചാഴി

        ഈ കീടം നെന്മാണികളിലെ  പാലൂറ്റിക്കുടിക്കുന്നത് മൂലം കതിരുകള്‍ പതിരായിത്തീരുന്നു.

ഓലചുരുട്ടിപ്പുഴു

        നെല്ലോലകള്‍ മടക്കി അവയുക്കുള്ളിലിരുന്നുഹരിതകം കാര്‍ന്നു തിന്നുന്നത് മൂലം നെല്ലോലകള്‍വെള്ള നിറമായി കാണപ്പെടുന്നതാണ് ആക്രമണലക്ഷണം. ചോലയുള്ള സ്ഥലങ്ങളില്‍ ആക്രമണ സാധ്യത കൂടുതലാണ്. പാക്യ ജനകവളങ്ങളുടെ അമിതമായ ഉപയോഗവും , ഓലചുരുട്ടിയുടെ ആക്രമണത്തിന് വഴിയൊരുക്കും.

മുഞ്ഞ(BPH)

വയലില്‍ അങ്ങിങ്ങായി വട്ടത്തില്‍  നെല്ചെടികള്‍ക്ക് മഞ്ഞനിറവും, ഓലകരിചിലും ഉണ്ടാകുന്നതാണ് ആദ്യലക്ഷണം. ആക്രമണം വളരെ പെട്ടെന്നു മറ്റിടങ്ങളിലേക്ക് ബാധിക്കും. നെല്‍ച്ചെടികളുടെ കടഭാഗത്ത്‌ മുഞ്ഞകളെ കൂട്ടംകൂട്ടമായി കാണുകയും ചെയും. അടുപ്പിച്ചുള്ള നടീല്‍ മുഞ്ഞയുടെ ആക്രമണ സാധ്യത വര്‍ധിപ്പിക്കും.

കുഴല്‍പ്പുഴു

നെല്ലോലകള്‍ മുറിച്ചു കുഴലുകലുണ്ടാക്കി ഇവ ഇലകള്‍ തിന്നു നശിപ്പിക്കുന്നു. കുഴലുകള്‍ വയലിലെ വെള്ളത്തില്‍ പൊങ്ങികിടക്കുന്നത് കാണാം

 കരിങ്ക്റ്റിപ്പുഴു

        പുഴുക്കള്‍ കൂട്ടമായി നെല്ചെടികളെ  ആക്രമിച്ചു നശിപ്പിക്കുന്നു . ഞാറ്റടിപ്രായത്തില്‍ ഇത് വന്‍തോതിലുള്ള നഷ്ടത്തിന് ഇടയാക്കുന്നു.

ഇലവണ്ട് (Rice hispa)

നെല്ലോലയുടെ പച്ചനിറം കാര്‍ന്നുതിന്നുന്ന ഇവയെ ഏതെങ്കിലും ഒരു കീടനാശിനി തളിച്ച് നിയന്ത്രിക്കാം. ഞാറ്റടിയിലാണ് ആക്രമണസാധ്യത കൂടുതല്‍.

ഇലപ്പേന്‍ (Rice thrips)

ഞാറ്റടിയിലാണ്ആക്രമണം കൂടുതലായി കണ്ടുവരുന്നത്‌ . ഇവ നീരൂറ്റിക്കുടിക്കുന്നത് മൂലം ഇലകളുടെ അഗ്രഭാഗം ചുരുണ്ട് സൂചിപോലെയാകുന്നു. ഒരു നുരിയില്‍ , താഴെയുള്ള ഇലകള്‍ മഞ്ഞളിച്ചും മൂന്നില്‍ കൂടുതല്‍ ഇലകള്‍ ചുരുണ്ട് സൂചിപോലെയയിരിക്കുന്നത് കണ്ടാല്‍ നിയന്ത്രണ നടപടികള്‍ കൈകൊള്ളേണ്ടതാണ്

വേള്മഗട്ടു

        ഞാറ്റടിയിലും നാട്ടു ആറാഴ്ചവരെയുള്ള പ്രായത്തിലും ഇതിന്റെ ഉപദ്രവും കാണാം. നെല്ലോലകളിലും അതിന്റെ അരികിലും മഞ്ഞളിപ്പ് കാണാം. ഇലകള്‍ക്ക് രൂപവൈകൃതവും ഉണ്ടാകാം.

ഇലചാടികള്‍

        പൊതുവേയുള്ള മഞ്ഞളിപ്പാനു രോഗലക്ഷണം . ചെടികള്‍ അനക്കിനോക്കിയാല്‍   ഇലചാടികള്‍ ഉള്ളതായി  കാണാം .

മീലിമുട്ട

          ഇവ നീരൂറ്റിക്കുടിക്കുന്നത് മൂലം നെല്‍ചെടികള്‍ മഞ്ഞളിക്കുകയും വളര്‍ച്ച മുരടിക്കുകയും ചെയുന്നു. ഇലകളില്‍ വെള്ളനിറത്തില്‍ മാര്‍ദവമുള്ള പൊടി പറ്റിപ്പിടിചിരിക്കുന്നത്പോലെ ഇവയെ കാണാം.

നിമാവിരകള്‍

        ഇവ നെല്ലിന്റെ വേരിനെ ആക്രമിച്ചു ചെടിയുടെ വളര്‍ച്ചയെ തടസപ്പെടുത്തുന്നു . മഞ്ഞളിപ്പ്, ഇലകളുടെയും ചിനപ്പുകളുടെയും എണ്ണത്തിലുള്ളകുറവ് എന്നിവയാണ് ആക്രമണ ലക്ഷണങ്ങള്‍ . വിളവില്‍ കാര്യമായ കുറവ് ഇതുമൂലം നേരിടുന്നു.

കീടനിയന്ത്രണം

          കീടബാധയെ അതിജീവിക്കുവാന്‍ കഴിയുന്നതും പ്രതിരോധശേഷിയുള്ളതുമായ ഇനങ്ങള്‍ കൃഷി ചെയുക  എന്നതാണ് ഏറ്റവും എളുപ്പം.

പ്രധാന കീടങ്ങളെ അതിജീവിക്കുവാന്‍ കഴിവുള്ള ഇനങ്ങള്‍

പ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍

കീടം

അരുണ, ആതിര, ഐശ്വര്യ, നിള, രേവതി,രമണിക,ഉമ, കൃഷ്ണന്ജന

മുഞ്ഞ, ഗാളീച്ച

നിള(പി റ്റി ബി 48)

ഇലപ്പേന്‍, തണ്ടുതുരപ്പന്‍, ഗാളീച്ച

കനകം,കാര്‍ത്തിക

മുഞ്ഞ തണ്ടുതുരപ്പന്‍, ഗാളീച്ച

മകം, രശ്മി

മുഞ്ഞ, തണ്ടുതുരപ്പന്‍, ഗാളീച്ച

അരുണ

മുഞ്ഞ, തണ്ടുതുരപ്പന്‍, ഗാളീച്ച          

ജയതി

മുഞ്ഞ, തണ്ടുതുരപ്പന്‍, ഗാളീച്ച    

ഭാഗ്യ

മുഞ്ഞ, ഡബ്ല്യു,ബി പി എച്ച്

കാഞ്ചന

തണ്ടുതുരപ്പന്‍, ഗാളീച്ച

ഭദ്ര, ആശ, പവിഴം, കാര്‍ത്തിക, അരുണ, മകം,രമ്യ,കനകം, ഭാഗ്യ,തെക്കന്‍വടക്കന്‍,ചിറ്റേനി, അതിക്കിരായ, എരവപ്പാണ്ടി

മുഞ്ഞ

ഉമ,പഞ്ചമി, പവിത്ര.

ഗാളീച്ച

കരുണ,മകം,അരുണ,കാഞ്ചന

തണ്ടുതുരപ്പന്‍

ജയതി

പച്ചത്തുള്ളന്‍

സാഗര, ദീപ്തി

തണ്ടുതുരപ്പന്‍, ഓലചുരുട്ടി

കുഞ്ഞു കുഞ്ഞു വര്ണ

തണ്ടുതുരപ്പന്‍, ഓലചുരുട്ടി, വേള്മഗോട്ട്

ലക്ഷ്മി

മുഞ്ഞ, തണ്ടുതുരപ്പന്‍ ഗാളീച്ച, ഓലചുരുട്ടി

ധന്യ

തണ്ടുതുരപ്പന്‍, ഗാളീച്ച

കൈരളി

ഗാളീച്ച, ഓലചുരുട്ടി

 

കാര്‍ഷിക നിയന്ത്രണം

 1. വിളവെടുപ്പ് കഴിഞ്ഞയുടന്‍ പാടത്തു അവശേഷിക്കുന്ന കച്ചിയില്‍ ചെടിയുടെ വേരുമെല്ലാം പാടത്തേക്കു ഉഴുതു ചേര്‍ക്കുന്നത് തണ്ട് തുരപ്പന്റെയും ഗാളീച്ചയുടെയും വിവിധ ദശകള്‍ നശിപ്പിക്കുന്നതിനു സഹായിക്കും.
 2. ശുപാര്‍ശ അനുസരിച്ചുള്ള വിത്തിന്റെ തോതും, നടീല്‍ അകലവും പാലിക്കുക . ഉയര്‍ന്ന വിത്ത്‌ തോതും അടുപ്പിച്ചുള്ള നടീലും ഓലചുരുട്ടിപ്പുഴു, മുഞ്ഞ തുടങ്ങിയവയുടെ ആക്രമണം കൂട്ടും.
 3. സമയം തെറ്റിയുള്ള നടീല്‍ ഒഴിവാക്കണം. ഒന്നാം വിളയിറക്കാന്‍ താമസിച്ചാല്‍ മുഞ്ഞ ഗാളീച്ച തുടങ്ങിയവയുടെ ആക്രമണം വര്‍ധിക്കും.
 4. കളനിയന്ത്രണം : പല കീടങ്ങളുടെയും ആതിഥേയ സസ്യമായി കളകള്‍ വര്‍ത്തിക്കാറുണ്ട്. പാടത്തും വരമ്പിലുമുള്ള കലകളെ നശിപ്പിക്കുന്നതിലൂടെ കീടബാധയുംനിയന്ത്രിക്കാന്‍ കഴിയും.
 5. ജലപരിപാലനം: രണ്ടുദിവസം പാടത്തെ വെള്ളം വാര്‍ത്തു കളയുന്നത് കുഴല്‍പ്പുഴുവിന്റെ ആക്രമണം കുറയ്ക്കും. 24 മണിക്കൂര്‍ പാടം വെള്ളം കയറ്റു മുക്കിയിടുന്നത് ഇലപ്പേന്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

യാന്ത്രിക നിയന്ത്രണം

        വേപ്പെണ്ണയില്‍  മുക്കിയ കയര്‍ നെല്ചെടികള്‍ക്ക് മുകളിലൂടെ വലിച്ചു കുഴല്പ്പുഴുവിനെ കൂടോടെ വെള്ളത്തിലിടുകയും പിന്നീട് വെള്ളം വാര്‍ത്തു കളയുകയും ചെയുന്നത് കുഴല്പ്പുഴുവിനെ നിയന്ത്രിക്കാം

          തണ്ട്തുരപ്പന്റെ മുട്ടക്കൂട്ടങ്ങളെ ശേഖരിച്ചു നീക്കം ചെയുന്നത് കീടബാധ കുറയ്ക്കാന്‍ സഹായിക്കും.

വിളക്കുകെണികള്‍

          വയലില്‍ വിളക്കുകെണികള്‍ സ്ഥാപിക്കുന്നത് ഓലച്ചുരുട്ടിയുടെയും തണ്ടുതുരപ്പന്റെയും ശലഭങ്ങളെയും മുഞ്ഞ,ഗാളീച്ച, ചാഴി എന്നിവയേയും ആകര്‍ഷിച്ചു നശിപ്പിക്കുന്നു.

ഫെറമോണ്‍ കെണികള്‍

തണ്ടുതുരപ്പന്റെ ആണ്‍ശലഭങ്ങളെ ആകര്‍ഷിക്കാനുള്ള കെണികലാണിവ. ഹെക്ടറിന് 20 കെണികള്‍ എന്ന തോതില്‍ ഇത് പാടത്തു സ്ഥാപിക്കണം. 20 ദിവസ ഇടവേളയില്‍ 3-4 തവണ പഴയത് മാറ്റി പുതിയത് വയ്യ്ക്കണം.

ജൈവീക നിയന്ത്രണം

മിത്രകീടങ്ങളുടെ സംരക്ഷണം

ജൈവകൃഷി അനുവര്‍ത്തിക്കുന്നതിലൂടെ മിത്ര കീടങ്ങളുടെ സംരക്ഷണവും അതുവഴി കീടബാധ കുറയ്ക്കുന്നതിനും സാധിക്കുന്നു. നെല്പപ്പാടത്ത് സാധാരണ കാണുന്ന മിത്രകീടങ്ങള്‍ താഴെപ്പറയുന്നവയാണ്.

 1. 1.     തുമ്പികള്‍

നെല്ചെടികള്‍ക്ക് മുകളില്‍ പറക്കുന്ന വലിയ തുമ്പികള്‍ പറന്നു നടക്കുന്ന കീടങ്ങളെയും ചെടികളിലിരിക്കുന്ന മുഞ്ഞയേയും പിടിച്ചുതിന്നും. വെള്ളത്തില്‍ കാണുന്ന ഇവയുടെ നിംഫുകള്‍നെല്ചെടികളില്‍  കയറി തുള്ളന്മാരെ തിന്നു നശിപ്പിക്കുന്നു.

 1. 2.    ചിലന്തികള്‍

വലകെട്ടുന്നതും  കെട്ടാത്തതുമായവിവിധ തരാം ചിലന്തികള്‍ നെല്പ്പടത് കാണാം. എല്ലാതരം കീടങ്ങളെയും ചിലന്തികളും അവയുടെ കുഞ്ഞുങ്ങളും തിന്നു നശിപ്പിക്കും

 1. 3.    ബഗ്ഗുകള്‍

മിറിഡ് ബഗ്ഗുകള്‍

പച്ചതുള്ളന്‍റേയും ഇലച്ചാടികളുടെയും മുട്ടകളെയും തീരെച്ചെറിയ നിംഫുകളെയും നശിപ്പിക്കുന്നു.

വാട്ടര്‍ ബഗ്ഗുകള്‍

വെള്ളത്തില്‍ വീഴുന്ന ഹോപ്പറുകള്‍, ശലഭങ്ങള്‍ , പുഴുക്കള്‍ എന്നിവയെ പിടിച്ചു തിന്നുന്നു.

 1. 4.    ബീറ്റിലുകള്‍

ഇവയുടെ വണ്ടുകളും പുഴുക്കളും ഓലചുരുട്ടിപ്പുഴുവിന്റെ മുഖ്യ ശത്രുവാണ്. വണ്ടുകള്‍ ഹോപ്പരുകളെയും തിന്നും.

റോവ് ബീറ്റില്‍

പച്ചത്തുള്ളന്‍, ഓലചുരുട്ടിപ്പുഴുക്കള്‍, കമ്പിളിപ്പുഴുക്കള്‍ മുതലായവ അഹരമാകുന്നു.

ലേഡി ബേര്‍ഡ് ബീറ്റില്‍ ചെറുതും പതുക്കെ നീങ്ങുന്നതുമായ പ്രാണികളെയും മുട്ടകളെയും ഇവ ഭക്ഷിക്കുന്നു.

 1. 5.    ചീവീടുകള്‍

ചാഴി, തണ്ടുതുരപ്പന്‍,എന്നിവയുടെ മുട്ടകളും, പച്ചത്തുള്ളന്റെയും ഇലചാടിയുടെയും ചെറുപ്രാണികളുമാണ് ഇവയുടെ ആഹാരങ്ങള്‍.

 1. 6.    മുട്ടകളുടെ പരാദങ്ങള്‍

നെല്ലിന്‍റെ പ്രധാന കീടങ്ങളായ തണ്ടുതുരപ്പന്‍, ഓലചുരുട്ടിപ്പുഴു , മുഞ്ഞ എന്നിവയുടെ മുട്ടകളെയും പുഴുക്കളെയും നശിപ്പിക്കുന്ന പരാദങ്ങള്‍ നെല്പ്പടത്തു തന്നെ ധാരാളമായി കണ്ടുവരുന്നു.

 1. 7.    ട്രൈക്കോകര്‍ഡുകള്‍

തണ്ടുതുരപ്പനെതിരെ ട്രൈക്കോഗ്രാമ ജപ്പോണിക്കവും, ഓലച്ചുരുട്ടിക്കെതിരെ ട്രൈക്കോഗ്രാമ കീലോണിസും ഉപയോഗിക്കുന്നു. ഒരു ഹെക്ട്ടറിലേക്ക് 5 ക്യുബിക് സെ.മി. മുട്ടക്കാര്‍ഡു മതിയാകും. ഒരാഴ്ച ഇടവിട്ട്‌ ആറു തവണകളായി പരാദങ്ങളെ നെല്പ്പടത്തേക്ക് വിടെണ്ടാതാണ്. തണ്ടുതുരപ്പനെ നിയന്ത്രിക്കാന്‍  പറിച്ചു നട്ട് ഒരാഴ്ച കഴിയുമ്പോള്‍ തന്നെ മുട്ടക്കാര്‍ഡു സ്ഥാപിക്കണം . ഓലച്ചുരുട്ടിക്കെതിരെ പറിച്ചുനട്ടു 20 ദിവസം കഴിഞ്ഞോ ഓലച്ചുരുട്ടിയുടെ ശലഭങ്ങള്‍ കൂടുതലായി പാടത്ത് പറക്കുന്നത് കാണുമ്പോഴോ മുട്ടക്കാര്‍ഡുകള്‍ സ്ഥാപിക്കാം.

ജീവാണുകീടനിയന്ത്രണം

ബാസില്ലസ് തുറിഞ്ചിയന്സിസ് തയ്യാറിപ്പുകള്‍ ഓലച്ചുരുട്ടിക്കെതിരെയും മിതമായ രീതിയില്‍  തണ്ടുതുരപ്പനെതിരെയുംഫലപ്രദമാണ്. ഇതിന്റെ ഉപയോഗം മനുഷ്യനും മിത്രകീടങ്ങള്‍ക്കും  സുരക്ഷിതമാണ്.

ജൈവകീടനിയന്ത്രണം

നെല്‍പ്പാടങ്ങളില്‍ വേപ്പ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് പരിസ്ഥിതി സൗഹൃദ കീടനിയന്ത്രണ സാധ്യമാക്കുന്നു. ഇലപ്പേന്‍ നിയന്ത്രിക്കുന്നതിനു രണ്ടു ശതമാനം വീര്യത്തില്‍ വേപ്പിന്‍പിണ്ണാക്ക് സത്തോ ഉപയോഗിക്കാം.

          കീടബാധ അധികരിച്ച സ്ഥലങ്ങളില്‍ മാത്രമായി ജൈവകീടനാശിനികള്‍  ഉപയോഗിക്കുന്നത് മിതപ്രാണികളെ സംരക്ഷിക്കുന്നതിനും സഹായിക്കും. കുറ്റികള്‍ നാട്ടി പക്ഷികള്‍ക്ക് ഇരിപ്പിടം തയ്യാറാക്കാം(Bird preches)

രോഗങ്ങള്‍

എ. കുമിള്‍ രോഗങ്ങള്‍

 1. കുലവാട്ടം (Blast)

വായുവിലൂടെയും വിത്തിലൂടെയുമാണ്‌ രോഗസംക്രമണം. ഇലകളില്‍ കാണുന്ന നീല കലര്‍ന്ന തവിട്ടു നിറത്തിലുള്ളപുള്ളിക്കുത്തുകളാണ്ഈ രോഗത്തിന്റെ ആദ്യ ലക്ഷണം . ക്രമേണ ഇവ വലുതായി ഏതാണ്ട് കണ്ണിന്റെ ആകൃതിയില്‍ നടുവില്‍ ചാരനിറവും ചുറ്റും തവിട്ടുനിറവുമായി തീരുന്നു.