info@krishi.info1800-425-1661
Welcome Guest

Farming

വിത്ത് തേങ്ങ ശേഖരണവും സൂക്ഷിപ്പും

നല്ലപോലെ വിളഞ്ഞ തേങ്ങകള്‍ (11  മാസം മൂപ്പ് ) ഡിസംബര്‍- മേയ് മാസക്കാലത്ത് ശേഖരിക്കുക. മണ്ണു ഉറച്ചതാണെങ്കിലും, തെങ്ങിന് ഉയരം കൂടുതലാണെങ്കിലും വിത്തു തേങ്ങ കുലയോടെ വെട്ടിയിടരുത് .  പകരം കയറില്‍ കെട്ടി ഇറക്കുകയാണ്‌ വേണ്ടത്, വലുപ്പം കുറഞ്ഞതും കേടുപാടുകളുല്ലതുമായ തേങ്ങ വിത്തിനായി  ഉപയോഗിക്കരുത് .  വിത്ത് തേങ്ങ മുളപ്പിക്കുന്നതിന് മുമ്പ് 60 ദിവസമെങ്കിലും തണലില്‍ സൂക്ഷിക്കണം.

എട്ടു സെന്ടീമിറ്റര്‍ ഘനത്തില്‍ വിരിച്ച് അതില്‍ തേങ്ങയുടെ ഞെട്ടറ്റം മുകളിലാവും വിധം നിരത്തി മനലിട്ടു മൂടിയിടണം,  തെങ്ങയിലെ വെള്ളം വറ്റി പോകാതിരിക്കാണിത്.  ഒന്നിന് മുകളില്‍ ഒന്ന് എന്ന കരത്തില്‍ 5 അടുക്കു വിത്ത് തേങ്ങ ഇങ്ങനെ  സംഭരിക്കാം. മണല്‍ മണ്ണുള്ളതും  തണലുള്ളതുമായ കൃഷിസ്ഥല മാണെങ്കില്‍  വിത്തുതേങ്ങ അവിടെത്തന്നെ സൂക്ഷിക്കാം.  വിത്തുതേങ്ങകള്‍ തണലില്‍ കൂട്ടിയിട്ടു തൊണ്ട് ഉണങ്ങിയത്തിനു ശേഷം  പാകി മുളപ്പിക്കാം .

തവാരണ ( നഴ്സറി)

        ആവശ്യത്തിന്‌ തണലും നീര്‍വാര്‍ച്ചയും  കടുപ്പം കുറഞ്ഞ മണ്ണും ഉള്ള സ്ഥലമായിരിക്കണം തവാരണയ്ക്കായി  തെരഞ്ഞെടുക്കാന്‍. തുറസ്സായ സ്ഥലമാണെങ്കില്‍ വേനല്‍ക്കാലത്ത് തണല്‍ നല്‍കണം.  ഒന്നര മിറ്റര്‍ വീതിയ്ല്‍ ആവശ്യമുള്ള നീളത്തില്‍ വാരങ്ങള്‍ തയ്യാറാക്കുക. വാരങ്ങള്‍ തമ്മില്‍ 75  സെ.മീ. അകലം ഉണ്ടായിരിക്കണം.  നീര്‍വാര്‍ച്ച കുറഞ്ഞ പ്രദേശങ്ങളില്‍  വാരങ്ങള്‍ ഉയര്‍ത്തി യെടുക്കണം .  പാകുന്നതിന് മുമ്പ് വെള്ളം വറ്റിയതുംകാമ്പ് ചീഞ്ഞതുമായ തേങ്ങകള്‍ തെരഞ്ഞു മാറ്റുക.  കാലവര്ഷാരംഭത്തോടെ  ( മേയ് –ജൂണ്‍മാസങ്ങളില്‍) തേങ്ങ പാകാം.

നടീല്‍ അകലം

ഒരു വാരത്തില്‍ നാലോ ,അഞ്ചോ വരി വിത്ത് തേങ്ങ 30x30 സെ.മീ. അകലത്തില്‍  നടാം.

വിത്തു തേങ്ങ  പാകുന്ന വിധം

വിത്ത് തേങ്ങ 25-30സെ.മീ ആഴമുള്ള  ചാലുകളില്‍ നട്ട് ചകിരിയുടെ മുകള്‍ഭാഗം മാത്രം പുറത്തു കാനുന്നവിധം മണ്ണിട്ട്‌ മൂടണം ,  വീതി കൂടിയ വശം മുകളില്‍ വരത്തക്കവിധം കിടത്തിയോ , ഞെട്ട് ഭാഗം  മുകളില്‍ വരത്തക്കവിധം  കുത്തനെയോ  വിത്ത് തേങ്ങ പാകാം.  കുത്തനെ  നടുന്നതാണ്  പറിച്ചു നടുന്നതിനും , കേടു പറ്റാതെ തൈകള്‍ മറ്റു സ്ഥലങ്ങളിലേക്ക്  കൊണ്ടുപോകുന്നതിനും,  തൈകള്‍ക്ക് ക്ഷതമേല്‍ക്കാതിരിക്കാനുംനല്ലത്.

നഴ്സറി പരിപാലനം

തുറന്ന പ്രദേശത്താണ് നഴ്സറിയെങ്കില്‍ ചുറ്റും വേലികെട്ടി സംരക്ഷിക്കണം.  മണല്‍ പ്രദേശമാണെങ്കില്‍ കാലവര്‍ഷം കഴിയുന്നതോടെ പുതയിടുകയും വേനല്‍ക്കാലത്ത് രണ്ടു ദിവസിത്തിലൊരിക്കല്‍  നനയ്ക്കുകയും വേണം. തവാരണകള്‍  കള വിമുക്തമായിരിക്കണം.  ചിതലിന്റെ ശല്യം കാണുകയാണെങ്കില്‍ 15 സെ,മീ .ആഴത്തില്‍ മണ്ണു മാറ്റി അല്പം ഉപ്പ് തേങ്ങയിലും മണ്ണിലും വിതറിക്കൊടുക്കുക.   കൂടാതെ എരുക്കിന്റെ ഇല അരച്ച് 1o ലായനി 15  സെ.മീ. ആഴത്തില്‍ മണ്ണു മാറ്റി തേങ്ങയിലും മണ്ണിലും ഒഴിച്ച് കൊടുക്കുക.  ചിതല്‍ ശല്യം പൂര്‍ണ്ണമായും മാറുന്നതിനു ഈ പ്രയോഗം ആവര്‍ത്തിക്കുക.  കുമിള്‍ രോഗങ്ങള്‍ വരാതിരിക്കുന്നതിനായി 1% വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കുന്നത് നല്ലതാണ് .

 നിലമൊരുക്കല്‍

        ചെരിവിലുള്ള പ്രദേശങ്ങളില്‍ കോണ്ടൂര്‍ ടെറസിംഗ് അല്ലങ്കില്‍ കോണ്ടൂര്‍ വരമ്പ്  രീതി അവലംബിക്കാം .  താഴ്ന്ന  സ്ഥലങ്ങളില്‍ കൂനകളുണ്ടാക്കി  നടാം.  നെല്‍പ്പാടങ്ങളില്‍ ജലനിരപ്പിന് മുകളില്‍ ഒരു മീറ്റരെങ്കിലും  ഉയരത്തില്‍ കൂനകളുണ്ടാക്കണം .കായല്‍ നികത്തിയ ഇടങ്ങളില്‍ വരമ്പുകളില്‍ തെങ്ങ് വെയ്ക്കാം

        കുഴിയുടെ ആഴവും വലിപ്പവും  പ്രദേശത്തിനനുസരിച്ചു  വ്യത്യാസപ്പെടും.  ജലവിതാനം താഴ്ന്നു നില്‍ക്കുന്ന  നീര്‍വാര്ച്ചയുള്ള മണ്ണില്‍ 1x1x1 മിറ്റര്‍ വലിപ്പത്തില്‍ കുഴിയെടുക്കണം .  അടിയില്‍ പാറയുള്ള ചെങ്കല്‍ പ്രദേശങ്ങളില്‍ 12x12x12 മിറ്റര്‍ വലിപ്പം വേണം.  എന്നാല്‍ മണല്‍ പ്രദേശങ്ങളില്‍ 0.75x0.75x0.75) മിറ്റര്‍ മതി .  തറ നിരപ്പില്‍  നിന്ന് 60  സെ.മീ. വരെ താഴ്ചയില്‍ കുഴി മേല്‍മണ്ണു കൊണ്ട് നിറയ്ക്കണം .  താഴ്ന്ന  പ്രദേശങ്ങളില്‍ ആഴം കുറഞ്ഞുള്ള കുഴികളെടുത്ത് തൈ വളരുന്നതനുസരിച്ച് മണ്ണു കൂട്ടി കൊടുക്കുകയാണ് വേണ്ടത് .  ബണ്ടുകളിലോ കൂനകളിലോ നടുമ്പോഴും ഈ രീതി തന്നെയാണ് പിന്‍തുടരേണ്ടത്  കുഴിയുടെ അടിഭാഗത്ത്‌ രണ്ടു നിര ചകിരി വിരിക്കുന്നത്‌ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. കുഴിഞ്ഞവശം മുകളിലേക്ക് വരുന്നവിധത്തില്‍ മലര്തിയാണ് ചകിരി അടുക്കേണ്ടത് .  ഓരോ അടുക്കിനു ശേഷവും ഉപ്പ് പൊടി വിതറുന്നത് ചിതലിന്റെ ശല്യം ഒഴിവാക്കുവാന്‍ സഹായിക്കും.

കുറിപ്പ് ::- ചെങ്കല്‍ പ്രദേശങ്ങളില്‍ കുഴി ഒന്നിന്  2  കിലോഗ്രാം എന്ന തോതില്‍ കറിയുപ്പ് ഇടുന്നത് മണ്ണിന്റെ ഘടന മേച്ചപ്പെടുത്തും.  നടുന്നതിന് ആറുമാസം മുമ്പ് ഉപ്പിടണം.

 

കളനിയന്ത്രണവും മറ്റു കൃഷിപ്പണികളും.

        സമയാസമയങ്ങളില്‍ കളനിയന്ത്രണം നടത്തണം .  ഇതിനായി  മേയ്-ജൂണ്‍ , സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളില്‍ തോട്ടം കിളയ്ക്കുകയോ,  ഉഴുകയോ  ചെയ്യാം.  മഴവെള്ളം ഒഴുകി നഷ്ടപ്പെടുന്ന സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ -ഒക്ടോബറില്‍ കൂനകള്‍ കൂട്ടി നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ അവ തട്ടി നിരപ്പാക്കുന്ന രീതി അവലംബിക്കാവുന്നതാണ്.

        തൈകള്‍ വളരുന്നതനുസരിച്ച്തൈക്കുഴികളുടെ വിസ്താരം വര്‍ധിപ്പിക്കണം.  കുഴിയുടെ  ഉള്‍ഭാഗം അറിഞ്ഞിറക്കി  ഭാഗികമായി മൂടണം .  ഇങ്ങനെ ചെയ്യുന്നത് കൊണ്ട് കുഴിയുടെ ആഴം കുറയ്ക്കുകയും തൈകള്‍ വളരുന്നതോടെ  കുഴിയ്ക്ക് വലിപ്പം കൂടി നാലഞ്ചു വര്ഷം കൊണ്ട് തൈക്കുഴി  വളര്‍ച്ചയെത്തിയ തെങ്ങിനാവശ്യമായ തടം ആയിത്തീരുകയും ചെയ്യും.  തൈയുടെ കണ്ണാടി ഭാഗത്ത്‌ മണ്ണു കയറാതെ സംരക്ഷിക്കാം.

തെങ്ങില്‍ തോപ്പിലെ വരള്‍ച്ചാ നിയന്ത്രണം

തെങ്ങിന്റെ  വളര്‍ച്ചയ്ക്കും ഉല്‍പ്പാദനത്തിനും ആവശ്യം വേണ്ടതായ പോഷകമൂലകങ്ങള്‍ മണ്ണില്‍ വിണ്ണും വേരുകള്‍ക്ക് വലിചെടിക്കാന്‍ സാധിക്കണമെങ്കില്‍  മണ്ണില്‍ ഈര്‍പ്പമുണ്ടായിരിക്കണം.  ജലാംശത്തിന്റെ  പോരായ്മ വളര്‍ച്ചമുരടിക്കുന്നതിനും  ഓലകള്‍ ഒടിഞ്ഞു തൂങ്ങുന്നതിനും , മച്ചിങ്ങ പൊഴിയുന്നതിനും സര്‍വ്വോപരി  വിളവ് കുറയുന്നതിനും കാരണമാകും.  ഇതോഴിവാക്കുന്നതിനു താഴെ പറയുന്ന രീതികള്‍ അനു വര്‍ത്തിക്കാവുന്നതാണ് .

തൊണ്ട് കുഴിച്ചിടുന്ന വിധം  

        ഈര്‍പ്പം നിലനിര്‍ത്തുന്നതിനായി പച്ചയോ, ഉണങ്ങിയതോ ആയ ചകിരി തടങ്ങളില്‍ എട്ടു മൂടുന്നത് നല്ലതാണ്. തെങ്ങിന്റെ ചുവട്ടില്‍ നിന്ന് മൂന്നു മിറ്റര്‍ അകലത്തില്‍ വരികള്‍ക്കിടയില്‍ ചാല് കീറിയോ , ഓരോ തെങ്ങിന്റെ കടയ്ക്കു  ചുറ്റും തടിയില്‍ നിന്നും 2  മിറ്റര്‍ അകലത്തില്‍ വട്ടത്തില്‍ ചാലുകളെടുത്തോ, അതില്‍ ചകിരി നിരത്തിയ ശേഷം മണ്ണിട്ട്‌ മൂടാം.  ചകിരിയുടെ കുഴിഞ്ഞ ഉള്‍ഭാഗം മുകളിലേയ്ക്ക് വരത്തക്കവിധത്തിലാണ് ചകിരി ചാലുകളില്‍  അടുക്കേണ്ടത് .  ഇതിനു മുകളില്‍ മണ്ണിട്ട്‌ മൂടണം.  ചകിരി അടുക്കുന്നതുകൊണ്ടുള്ള  ഗുണം 5-7 വര്‍ഷക്കാലം നിലനില്‍ക്കും .  ചകിരിക്കു പകരം ചകിരിച്ചോര്‍  തെങ്ങോന്നിനു 25 കി.ഗ്രാം എന്ന തോതില്‍ ഓരോ വര്‍ഷവും തടത്തില്‍ ഇട്ടു മൂടുന്നതും ഈര്‍പ്പം സംരക്ഷിക്കാന്‍ ഉതകും.

പുതയിടീല്‍

        മണ്ണിലെ നനവ്  നിലനിര്‍ത്തുന്നതിന് ഫലപ്രദമായ മറ്റൊരുപാധിയാണ് പുതയിടീല്‍ .  തുലാവര്‍ഷം  അവസാനിക്കുന്ന സമയത്ത് ( ഒക്ടോബര്‍ -നവംബര്‍ ) തെങ്ങിന്‍ തടങ്ങളില്‍ പച്ചയോ ഉണങ്ങിയതോ ആയ ഇലകള്‍ കൊണ്ടോ , തെങ്ങോലകള്‍  കൊണ്ടോ പുതയിടണം .  ഈര്‍പ്പ സംരക്ഷണത്തോടൊപ്പം മണ്ണിലെ ജൈവാംശം  കൂട്ടുന്നതിനും പുതയിടീല്‍ സഹായിക്കും. വേനല്‍ക്കാലത്ത് തെങ്ങില്‍ തോപ്പിലെ മണ്ണിളക്കരുത്.

പച്ചില വളച്ചെടികളും ആവരണ വിളകളും.

        തെങ്ങില്‍ തോപ്പിലേയ്ക്ക്  പറ്റിയ പച്ചില വളച്ചെടികളും  ആവരണവിളകളും ചുവടെ  ചേര്‍ത്തിരിക്കുന്നു.

(എ)   പച്ചിലവളച്ചെടികള്‍ ,ചാണമ്പു , കൊഴിഞ്ഞില്‍ , പ്യൂറെറിയ,വന്‍പയര്‍ ,

(ബി)    ആവരണ വിളകള്‍ കലപ്പഗോണിയം ,മൈമോസ, സ്ടൈലോസാന്താസ്

(സി)   തണലിനും പച്ചിലവളത്തിനും ഉപയോഗിക്കുന്ന കുറ്റിച്ചെടി വെള്ളക്കൊഴിഞ്ഞില്‍ 

        ആദ്യ മഴയോടെ , ഏപ്രില്‍ -മേയ് മാസത്തില്‍ പച്ചില വളച്ചെടികളുടെ പയര്‍ വിത്ത് വിതയ്ക്കണം.   വന്‍പയര്‍ 35-50ഗ്രാം വിത്ത് ഉപയോഗിക്കാം.  ആഗസ്റ്റ്‌ -സെപ്റ്റംബറില്‍ ഇവ മണ്ണില്‍ ഉഴുതു ചേര്‍ക്കുകയും  ചെയ്യാം.    ഇത് മണ്ണിന്റെ ജലസംഭരണ ശേഷി കൂട്ടും.  കലപ്പഗോണിയം ( നിലപ്പയര്‍) പച്ചില വളമായോ ആവരണ വിളയായോ കൃഷി ചെയ്യാം.  തൈ നട്ടതിനു ശേഷം വരമ്പത്ത്  കൊഴിഞ്ഞില്‍ വിതച്ചാല്‍ വേനല്‍ക്കാലത്ത്  തൈകള്‍ക്ക് തണല്‍ ലഭ്യമാകുമെന്നതിനു പുറമേ വര്‍ഷക്കാലത്ത് പച്ചിലവളമായി  മണ്ണില്‍ ഉഴുതു ചേര്‍ക്കുകയും ചെയ്യാം .

ജലസംരക്ഷണം

        സമതല പ്രദേശങ്ങളില്‍  മഴക്കാലത്ത്  തോട്ടത്തിന്റെ പല  ഭാഗങ്ങളിലായി ചെറിയ കുഴികളുണ്ടാക്കി അധികജലം ശേഖരിക്കാം.  ചെരിവിലുള്ള പ്രദേശങ്ങളില്‍ തട്ടുകളുണ്ടാക്കി അവയില്‍ കുഴികളെടുക്കണം .  ഇങ്ങനെ ചെയ്യുന്നത് കൂടുതല്‍ ജലം മണ്ണില്‍ താഴുന്നതിനും ജലസംഭരണം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും

മറ്റു രീതികള്‍

തെങ്ങിന്റെ  ഏറ്റവും താഴെത്തെ  3-5  ഓലകള്‍ വെട്ടിമാറ്റുന്നതും, തടിയില്‍ ചൂടെ ല്‍ക്കുന്നത്  കുറയ്ക്കാന്‍ വേനല്‍ക്കാലത്ത് 2-3 മിറ്റര്‍ ഉയരം വരെ ചുണ്ണാമ്പ് പൂശുന്നതും നല്ലതാണ് .  ചെറിയ തൈകള്‍ക്ക് വേനല്‍ക്കാലത്ത് തണല്‍ കൊടുക്കുകയും വേണം.

വളപ്രയോഗം

        തെങ്ങോന്നിനു കാലിവളം / ചാണകം 50 കിലോഗ്രാം+ചാരം 5 കിലോഗ്രാം+അസോസ്പൈറില്ലം 200 ഗ്രാം / പി.ജി.പി.ആര്‍ മിക്സ് -1 ഇരുന്നൂറു ഗ്രാം ഒരു വര്‍ഷം നല്‍കണം.  മണ്ണിര കമ്പോസ്റ്റോ ,ചകിരിച്ചോര്‍ കമ്പോസ്റ്റോ ഉപയോഗിക്കുമ്പോള്‍  ജൈവവളത്തിന്റെ  (കാലിവളം/ചാണകം)50%  ഉപയോഗിച്ചാല്‍ മതി.  ഉപ്പ് വളപ്രയോഗത്ത്തില്‍ ഉള്‍പ്പെടുത്തണം .

 

കുറിപ്പ് ::-

  1. 1.     ജലസേചിത കൃഷി നടത്തുന്ന സ്ഥലങ്ങളില്‍ ജൈവവളങ്ങള്‍  രണ്ടു തവണകളായി ചേര്‍ക്കാവുന്നതാണ്.
  2. 2.    താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ്‌ താഴുമ്പോള്‍ ഒറ്റത്തവണയായോ സാഹചര്യത്തി നനുസരിച്ചു  രണ്ടു തവണയായോ ചേര്‍ക്കുക.
  3. 3.    മണല്‍ പ്രദേശങ്ങളിലും , തീരപ്രദേശങ്ങളിലും തൈ നട്ട് ആദ്യത്തെ 3 വര്ഷം തെങ്ങോന്നിനു 10 ക.ഗ്രാം. വീതം പച്ചിലവളം , കന്നുകാലിവളം, ചകിരിചോര്‍ ഇവയിലേതെങ്കിലും  ഒന്ന് , 100-200ഗ്രാം പി ജി പി ആര്‍ മിക്സ് -1 നോടൊപ്പം  ചേര്‍ക്കുന്നത് വളര്‍ച്ച മെച്ചപ്പെടുത്തുവാന്‍  സഹായിക്കും.

ആദ്യ വര്‍ഷം വളപ്രയോഗ ശുപാര്‍ശയുടെ മൂന്നില്‍ ഒരു ഭാഗവും രണ്ടാംവര്‍ഷം മൂന്നില്‍ രണ്ടു ഭാഗവും മൂന്നാം വര്‍ഷംമുതല്‍ മുഴുവനും  നല്‍കാം.

തെങ്ങിനാവശ്യമായ ജലത്തിന്റെ അളവ്

      മാനദണ്ഡം

                        മണ്ണിന്റെ തരം

മണല്‍

ലോമ മണല്‍

ലോമ മണ്ണ്

കളിമണ്ണ്

മണ്ണിലെ ഈര്‍പ്പം (സെ,മി.)

8

12

17

21

തെങ്ങിനു ചുറ്റും 1.8 മീ , വ്യാസാര്‍ദ്ധത്തില്‍ എടുത്തിട്ടുള്ള തടത്തിലേക്കാവശ്യമായ  വെള്ളത്തിന്റെ അളവ് (ലിറ്ററില്‍ )

 

 

600

 

 

900

 

 

1300

 

 

1600

നനകള്‍ തമ്മിലുള്ള ഇടവേള (ദിവസം)

തൃശ്ശൂര്‍, പാലക്കാട്  ജില്ലകളിലെ  വടക്കു കിഴക്കന്‍ പ്രദേശങ്ങളോഴികെ

കേരളത്തില്‍  എല്ലായിടത്തും

 

3-4

 

5

 

7-8

 

9

തൃശ്ശൂര്‍, പാലക്കാട്  ജില്ലകളിലെ  വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ 

2-3

3-4

5-6

6-7

 

ഏപ്രില്‍ -മേയ് മാസത്തില്‍ കുമ്മായമോ , ഡോളോമൈറ്റോ നല്‍കണം .  കുമ്മായവും ഡോളോമൈറ്റും  തെങ്ങോന്നിനു ഓരോ കിലോഗ്രാം വീതം വേണ്ടി വരും. ആഗസ്റ്റ്‌ -സെപ്റ്റംബറില്‍ ൦. 5 കിലോഗ്രാം മഗ്നീഷ്യം സള്‍ഫേറ്റും ചേര്‍ക്കാം.

        കാലവര്‍ഷാരംഭത്തില്‍ തെങ്ങിനു ചുറ്റും 2 മീറ്റര്‍ ച്ചുട്ടലവിലും , 10 സെ.മീ. ആഴത്തിലും തടമെടുത്ത് ,വളങ്ങള്‍ തടത്തില്‍ എല്ലാ ഭാഗത്തും  ഒരു പോലെ വീഴത്തക്കവിധം  നല്‍കണം .  വേനല്‍ക്കാലത്ത് ജലസേചനം നടത്തുന്നതോടൊപ്പം വളം നല്‍കാം.

        തെങ്ങിന്റെ ഓല, മടല്‍ ,മണ്ട വൃത്തിയാക്കുമ്പോള്‍ കിട്ടുന്ന ചപ്പുചവറുകള്‍ , ചകിരി എന്നിവയെല്ലാം തെങ്ങിന്റെ കടഭാഗത്തു നിന്ന് രണ്ടു-രണ്ടര മീറ്റര്‍ അകലത്തില്‍ 0.5 മീറ്റര്‍ മുതല്‍ 0.75 മീറ്റര്‍ വരെ വാതിയിലും 0.3-0.5 മീറ്റര്‍ ആഴത്തിലും സൗകര്യപ്രദമായ  നീളത്തിലും എടുത്ത കുഴികളില്‍ നിറയ്ക്കുക .  ഓരോ വര്‍ഷവും ഓരോ വശത്തും കുഴി എടുക്കുന്നതാണ് നല്ലത് .  ഇങ്ങനെ ചെയ്യുന്നത് മണ്ണിലെ സൂക്ഷ്മമൂലകങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിലൂടെ വളര്‍ച്ചയിലും ഉല്‍പ്പാദനത്തിലും വര്‍ധനവുണ്ടാകും.

 ഇടവിളയും  ,മിശ്രവിളയും

തേങ്ങകളുടെ പ്രായം നടീല്‍ അകലം, തെങ്ങില്‍ തോപ്പിലെ തണലിന്റെ അളവ് എന്നിവ  കണക്കിലെടുത്ത് വേണം മിശ്രവിള കൃഷി  ക്രമീകരിക്കാന്‍ .  പൊതുവേ 8 മുതല്‍  25  വര്‍ഷം വരെ പ്രായമുള്ള തെങ്ങില്‍ തോപ്പില്‍ ഇടവിള കൃഷി വിജയിക്കില്ല.    എന്നാല്‍ നട്ട് ആദ്യത്തെ മൂന്നു നാലു വര്‍ഷം ഇടവിളകള്‍ കൃഷി ചെയ്യാം .  മരച്ചീനി ,ഇഞ്ചി,മഞ്ഞള്‍  മുതലായവ തണലില്‍ വളരുന്നവയും ആഴത്തിലുള്ള വേര് പടലമില്ലാത്തവയായത് കൊണ്ട്  15- 25വര്‍ഷം പ്രായമുള്ള തെങ്ങിന്‍ തോപ്പുകളിലും ഏവ കൃഷി ചെയ്യാം .  ഇതു കാര്യക്ഷമമായ ഭൂവിനിയോഗതിത്തിനും സൂര്യപ്രകാശവും, ജലവും മണ്ണിലെ പോഷകാംശവും  പരമാവധി ഉപയോഗപ്പെടുത്തുന്നതിനും  സഹായിക്കുന്നതോടൊപ്പം  സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയും ചെയ്യും.  കൂടുതല്‍  നടീല്‍ അകലം  (അതായത്  7.6 മീറ്ററിലും കൂടുതല്‍ )ഉള്ള തോട്ടങ്ങളില്‍ ഏതു പ്രായത്തിലുള്ള തെങ്ങുകളായാലും പറ്റിയ ഇടവിളകള്‍ ചുവടെ കൊടുത്തിരിക്കുന്നവയാണ്.

ധാന്യവര്‍ഗ്ഗങ്ങള്‍

നെല്ല് ,ചോളം

പയര്‍വര്‍ഗ്ഗങ്ങള്‍

നിലക്കടല, മുതിര, വന്‍പയര്‍

കിഴങ്ങ് വര്‍ഗ്ഗവിളകള്‍

മരച്ചീനി ,മധുര കിഴങ്ങ് ,ചേന,ചേമ്പ്

സുഗന്ധദ്രവ്യ വിളകള്‍

ഇഞ്ചി ,മഞ്ഞള്‍ , മുളക് ,കുരുമുളക് ,ജാതി , കറുവപ്പട്ട , ഗ്രാമ്പൂ

ഫലവര്ഗ്ഗവിളകള്‍

വാഴ , കൈതച്ചക്ക, പപ്പായ , (കുട്ടനാടന്‍ പ്രദേശങ്ങളിലേക്ക്പാളയംകോടനാണ് യോജിച്ച വാഴ ഇനം .  ഒരു കടയില്‍ മൂന്നു വാഴ വരെ നിലനിര്‍ത്താം .)

പാനീയ വിളകള്‍

കൊക്കോ

തീറ്റപ്പുല്ലിനങ്ങള്‍

സങ്കരയിനം നേപ്പിയര്‍ ,ഗിനിപ്പുല്ല്

ഇടവിളകള്‍  പൂര്‍ണ്ണമായി ജൈവികമായി കൃഷി ചെയ്യണം .  ജലസേചനത്തിനു കടല്‍ വെള്ളം ഭാഗികമായി ഉപയോഗിക്കാവുന്നതാണ്.

തെങ്ങില്‍ തോപ്പുകളിലേക്ക് പറ്റിയ ചില പ്രധാന വിളകള്‍

ദീര്‍ഘകാല വിളകള്‍  -   കൊക്കോ ,ജാതി, കുരുമുളക് , ഗ്രാമ്പൂ ,ഇഞ്ചിപ്പുല്ല്, കറുവാപ്പട്ട

ഹ്രസ്വകാല വിളകള്‍ (വാര്‍ഷിക വിളകള്‍)

 (എ) വിരിപ്പൂ  (Karif) ഒന്നാം വിള

നെല്ല്,ചോളം,നിലക്കടല , ഇഞ്ചി, മഞ്ഞള്‍, മുളക് ,ചേന ,ചേമ്പ്,കടല, പച്ചക്കറി , മധുരക്കിഴങ്ങ് ,കപ്പ ,വാഴ , കൈതച്ചക്ക, പപ്പായ , തീറ്റപ്പുല്ലുകള്‍

(ബി)  മുണ്ടകന്‍ (rabi) (രണ്ടാം വിള)

          എള്ള്, മുതിര, പച്ചക്കറി, വന്‍പയര്‍ ,മധുരക്കിഴങ്ങ് , വാഴ

(സി) വേനല്‍ക്കാല വിള പച്ചക്കറികള്‍

വേനല്‍ക്കാലത്ത് തെങ്ങിന്ആവശ്യമുള്ള വെള്ളത്തിന്റെ അളവ് താഴെ പട്ടിക 2-ല്‍ കൊടുത്തിരിക്കുന്നു

കുറിപ്പ് ::-  തീരദേശപ്രദേശങ്ങളില്‍  കടല വെള്ളം  ജലസേചനത്തിനുപയോഗിക്കാം .  ജലസേചനം നടത്തുന്ന തോട്ടങ്ങളില്‍  അതിനു വീഴ്ച വരുത്തുന്നത് വിളവില്‍ കാര്യമായ കുരവുണ്ടാകുന്നതിനും തെങ്ങിന്റെ ആരോഗ്യനില മോശമാകുന്നതിനും കാരണമാകും.  അതിനാല്‍ ഒരിയ്ക്കല്‍ ജലസേചനം ആരംഭിച്ചാല്‍ ചിട്ടയായും സ്ഥിരമായും  അത് തുടരണം .  മണല്‍ കലര്‍ന്ന പശിമരാശി മണ്ണില്‍ 1.5 മീറ്റര്‍ വ്യാസാര്‍ദ്ധത്തില്‍ എടുത്ത തടത്തില്‍ (15ദിവസം ഇടവിട്ട് )തെങ്ങോന്നിനു    500 ലിറ്റര്‍ വെള്ളം എന്ന തോതില്‍ നനക്കുന്നതായിരിക്കും ലാഭകരം .  തൈകളും തൈത്തെങ്ങുകളും കടല്‍വെള്ളം ഉപയോഗിച്ച് നനയ്ക്കരുത് .

കണിക ജലസേചനരീതി (ഡ്രിപ്)

        ചാലുകള്‍  എടുത്തു തടത്തിലേക്കു വെള്ളമെത്തിച്ചു നനയ്ക്കുന്ന രീതിയില്‍ വെള്ളത്തിന്റെ നല്ലോരു ശതമാനം പാഴായിപ്പോകുന്നു എന്നുതന്നെയല്ല  ഇതിനു വേണ്ടി വരുന്ന  മനുഷ്യപ്രയത്നവും വളരെ കൂടുതലാണ് .  ജലനഷ്ടം  കുറയ്ക്കുന്നതിനും  നനയ്ക്കാനുള്ള കൂലി/പ്രയത്നം ലാഭിക്കുന്നതിനും യോജിച്ച  ഒരു ജലസേചനമാര്‍ഗ്ഗമാണ് കണികജലസേചനം അഥവാ തുള്ളി നന(Drip Irrigation) തുള്ളിനനയുടെ ചില ഗുണങ്ങള്‍ തുടര്‍ന്ന് ചേര്‍ക്കുന്നു.

  1.  ജലനഷ്ടം കുറയ്ക്കും , 2.  വളര്‍ച്ചയും വിളവും വര്‍ദ്ധിപ്പിക്കും , 3.  കുറഞ്ഞ ഊര്‍ജ്ജവും മനുഷ്യ പ്രയത്നവും മതിയാകും,  4. ഈര്‍പ്പം നിലനിര്‍ത്താന്‍  കഴിവില്ലാത്ത മണ്ണിലേക്കും, സമനിരപ്പല്ലാത്ത പ്രദേശങ്ങളിലേക്കും ഏറ്റവും യോജിച്ച   ജലസേചന മാര്‍ഗ്ഗമാണിത് . 5. കളകളുടെ ശല്യം കുറയ്ക്കും. 6. വളപ്രയോഗത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കും .  സാധാരണഗതിയില്‍  തെങ്ങോന്നിനു  മൂന്നോ , നാലോ  ഡ്രിപ്പുകള്‍ മതിയാകും.  വളര്‍ച്ചയെത്തിയ ഒരു തെങ്ങിനു ദിവസം 40-50  ലിറ്റര്‍ വെള്ളം വേണ്ടിവരും. ജലസേചനത്തിന്കടല വെള്ളം ഭാഗികമായി ഉപയോഗിക്കാം.

        വിപുലമായ തോതില്‍ ഡി xടി  സങ്കര ഇനം തൈകള്‍  ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള  മാര്‍ഗ്ഗരേഖകള്‍

കൃത്രിമ പരാഗണം നടത്തിയാല്‍  കൂടുതല്‍ സങ്കരവിത്തുകള്‍ ഉണ്ടാക്കാം.  സങ്കരണത്തിന് കഴിവതും  പാരമ്പര്യമായി ഉല്‍പ്പാദനക്ഷമത കൂടിയ വൃക്ഷങ്ങള്‍ വേണം തെരഞ്ഞെടുക്കുവാന്‍

 

മാതൃ വൃക്ഷങ്ങള്‍ തെരഞ്ഞെടുക്കല്‍

താഴെപ്പറയുന്ന ലക്ഷണമുള്ള വൃക്ഷങ്ങള്‍ തെരഞ്ഞെടുക്കുക.

  1. തേങ്ങകള്‍ കോണുകളില്ലാത്തതും , മഞ്ഞ ,ഓറഞ്ച് ,ചുവപ്പ് എന്നീ നിറങ്ങളില്‍ 

ഉണ്ടാകുന്നതുമായ തെങ്ങുകള്‍ .

  1. ആണ്‍ -പെണ്‍ പൂക്കലുണ്ടാകുണ്ണ്‍ ദശകള്‍ ഒരേ സമയത്തുണ്ടാകുന്നവ
  2. ഒതുങ്ങിയ മണ്ടയും ഇലവിതാനവുമുള്ളവ .
  3. വണ്ണം കുറഞ്ഞതും  കടഭാഗം ഒതുങ്ങിയതുമായ തടിയോടുകൂടിയ തെങ്ങുകള്‍ .

സങ്കരണം

തെരഞ്ഞെടുത്ത ഉയരം കൂടിയ മരങ്ങളില്‍ നിന്നുമുള്ള പൂമ്പൊടി ഉപയോഗിക്കുക .  സങ്കര ഇനങ്ങള്‍ സൃഷ്ടിക്കുന്നത് നിയന്ത്രിത പരാഗണം വഴിയാണ് .  ആദ്യം തന്നെ , ഉത്തമ ലക്ഷണങ്ങളോടുകൂടിയ  മാതൃവൃക്ഷത്തെയും പിതൃവൃക്ഷത്തെയും തെരഞ്ഞെടുക്കുക. മാതൃ വൃക്ഷത്തിലെ ചൊട്ടയിലുള്ള ആണ്‍പൂക്കള്‍  കാലേക്കൂട്ടി നീക്കം ചെയ്ത ശേഷം പിതൃവൃക്ഷത്തില്‍ നിന്നും ശേഖരിച്ച പൂമ്പൊടി മാതൃവൃക്ഷത്തിലെ പെണ്‍പൂക്കളില്‍ നിക്ഷേപിക്കുന്ന പ്രക്രിയയാണ് നിയന്ത്രിത പരാഗണം .

പൂമ്പൊടി ശേഖരണം

     1 .പിതൃവൃക്ഷത്തില്‍  നിന്ന് പാകമായ ആണ്‍പൂക്കള്‍ ശേഖരിക്കുക.

  1. ഒരു ഉരുളന്‍ തടി ഉപയോഗിച്ചു  പൂക്കള്‍  അമര്‍ത്തി പൂമ്പൊടിയെ പുറത്ത് ചാടിക്കുക.
  2. പൂമ്പൊടി 40 ഡിഗ്രീ സെല്‍ഷ്യസ് ഊഷ്മാവില്‍ 24 മണിക്കൂര്‍ ഉണക്കുക.
  3. ഉണങ്ങിയ പൂമ്പൊടി 0.2 മി.മീ അരിപ്പയില്‍ അരിച്ചെടുക്കുക.
  4. പൂമ്പൊടി ഒരു ഡസിക്കേറ്ററില്‍  സൂക്ഷിക്കുക.

പിതൃവൃക്ഷത്തിലെ ചൊട്ട വിടര്‍ന്ന് 6 ദിവസം കഴിഞ്ഞും 8 ദിവസത്തിനകവും ആണ്‍പൂക്കള്‍  നീക്കം ചെയ്യുന്ന പ്രക്രിയയാണ് വിപുംസീകരണം .  ഇതു മൂലം               സ്വപരാഗണത്തിനുള്ള  സാധ്യതയില്ലാതാകുന്നു.

  1.  പൂങ്കുലയുടെ ഏറ്റവും മുകളിലത്തെ പെണ്‍പൂവില്‍ നിന്ന് സുമാര്‍ 7  സെ.മീ മുകളില്‍ വെച്ച്  ചൊട്ട നല്ല മൂര്‍ച്ചയുള്ള കത്തി കൊണ്ട് മുറിച്ചു മാറ്റുക.
  2. പൂങ്കുലയില്‍ ബാക്കി നില്‍ക്കുന്ന ആണ്‍ പൂക്കള്‍ അടര്‍ത്തി  എടുക്കുക.
  3. പൂങ്കുല വൃത്തിയുള്ള ഒരു തുണിസഞ്ചി കൊണ്ട് മൂടുക.

ചൊട്ട പൊട്ടുവാന്‍ സമയമാകുമ്പോള്‍ അടിഭാഗം വീര്‍ത്തിരിക്കും.  മുകളറ്റത്തിന്റെ  പ്രകൃത്യാ ഉള്ള നിറം മാറും, ചൊട്ടയില്‍ നെടുനീളത്തിലുള്ള പോഴിയ്ക്ക് വീതികൂടും.           ഈ പൊഴിയിലൂടെയാണ് ചൊട്ട പൊട്ടുന്നത്  .

പരാഗണം

  1. നേരത്തെ സംഭരിച്ചു സൂക്ഷിച്ചിട്ടുള്ള  പൂമ്പൊടി , ടാല്‍ക്കം പൌഡറുമായി1:9 എന്നാ അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തി നേര്‍പ്പിക്കുക.
  2. പെണ്‍പൂക്കള്‍ പൂമ്പൊടി സ്വീകരിക്കുവാന്‍സമയമാകുമ്പോള്‍ പൂമ്പൊടി ഒരു ബ്രഷ് ഉപയോഗിച്ച് പരാഗണം നടത്തുക .
  3. നിയന്ത്രിത പരാഗണം വഴി ഉണ്ടാകുന്ന എല്ലാ തേങ്ങയും വിളഞ്ഞു പാകമാകുമ്പോള്‍ സംഭരിച്ചു വയ്ക്കുക.

നഴ്സറി

  വിളവെടുത്ത ഉടനെ  തന്നെ വിത്തുതേങ്ങ വാരങ്ങളില്‍  പാകണം .  എന്നിട്ട് പുതയിടുകയോ , തണല്‍ കൊടുക്കുകയോ ചെയ്യണം.  ആവശ്യത്തിനു നനയ്ക്കുകയും വേണം.

സസ്യസംരക്ഷണം

മച്ചിങ്ങ പൊഴിച്ചില്‍

തെങ്ങിന്റെ  മച്ചിങ്ങ പൊഴിയുന്നത് താഴെപ്പറയുന്ന കാരണങ്ങള്‍ കൊണ്ടാകാം.

  1. രോഗബാധ
  2. കീടാക്രമണം
  3. പോഷകക്കുറവ്
  4. മണ്ണിലെയും കാലാവസ്ഥയിലെയും വ്യതിയാനങ്ങള്‍
  5. പരാഗണത്തിലും സങ്കരണത്തിലും  ഉണ്ടാകുന്ന അപാകതകള്‍
  6. പൂക്കളുടെ  ഘടനാ വൈകല്യങ്ങള്‍
  7. സങ്കരണത്തിനു ശേഷമുള്ള ഭ്രൂണനാശം
  8. കൂടുതല്‍ കായ്കള്‍ താങ്ങാനുള്ള മരത്തിന്റെ ശേഷിക്കുറവ്
  9. ഈര്പ്പക്കുറവ് , വെള്ളക്കെട്ട് , നീര്‍ വാര്‍ച്ചയിലെ പോരായ്മ എന്നിങ്ങനെയുള്ള പ്രതികൂല സാഹചര്യങ്ങള്‍

മച്ചിങ്ങ പൊഴിയുന്നതിന്റെ ശരിയായ കാരണം കണ്ടുപിടിച്ചു പ്രതിവിധി ചെയ്യണം.

കീടങ്ങള്‍

കൊമ്പന്‍ ചെല്ലി

ലക്ഷണങ്ങള്‍  : കുരുത്തോലയും ,  പൂങ്കുലയും തുരന്നു നശിപ്പിക്കുന്നു.  ഓല വിരിയുമ്പോള്‍ ത്രികോണാകൃതിയില്‍  ഓല വെട്ടിയിരിക്കുന്നത് കാണാം

നിയന്ത്രണം

  1. തോട്ടം വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ  വണ്ടിന്റെ വംശ വര്‍ധനവ് തടയാം
  2. ചെല്ലിക്കോല്‍ ഉപയോഗിച്ച് തെങ്ങിന്റെ മണ്ടയില്‍ നിന്ന് ചെല്ലിയെ കുത്തിയെടുക്കുക.
  3. മുന്‍കരുതല്‍ എന്ന നിലയ്ക്ക് കൂമ്പിനു ചുറ്റുമുള്ള മൂന്നു ഓലക്കവിളുകളെങ്കിലും  താഴെപ്പറയുന്ന മിശ്രിതം കൊണ്ട് നിറയ്ക്കണം.  വേപ്പിന്‍ പിണ്ണാക്ക് /മരോട്ടി പിണ്ണാക്ക് 250  ഗ്രാം 250  ഗ്രാം മണലുമായി ചേര്‍ത്ത് ഏപ്രില്‍ -മേയ് , സെപ്റ്റംബര്‍ -ഒക്ടോബര്‍ മാസങ്ങളില്‍ ഓലക്കവിളുകളില്‍  ഇടുക.
  4. വളക്കുഴികളില്‍ കുമ്മായപ്പൊടി വിതറുകയും വളക്കുഴിയുടെ ചുവരുകളില്‍ ചാണകം മെഴുകുകയും ചെയ്യുക.
  5. ആവണക്കിന്‍ പിണ്ണാക്കും കപ്പലണ്ടി പിണ്ണാക്കും അല്പം വെള്ളം ചേര്‍ത്ത് തിളപ്പിക്കുക.  വെളിച്ചമുള്ള  സ്ഥലത്ത് ഈ മിശ്രിതം മണ്ണ്‍കുടത്തിലാക്കി വെയ്ക്കുക.  ഇത് വണ്ടുകളെ ആകര്‍ഷിക്കുന്നു.. മിശ്രിതത്തില്‍ വീഴുന്ന പ്രാണികളെ  ശേഖരിച്ചു നശിപ്പിക്കാം.  
  6. മണല്‍ (250 ഗ്രാം വേപ്പിന്‍ കുരു പൌഡര്‍ (100ഗ്രാം) ചേര്‍ന്ന മിശ്രിതം കുരുത്തോലയ്ക്ക്  സമീപമുള്ള ഓലക്കവിളുകളില്‍ നിറയ്ക്കുക .
  7. പെരുവലത്തിന്റെ ഇല ,തണ്ട് ,പൂവ് എന്നിവ  വെട്ടി ചാണകത്തോടൊപ്പം വളക്കുഴിയില്‍ നിക്ഷേപിക്കുക.  പച്ചചെടിയോ തണലിലുണക്കിയ ചെടിയോ ചാണകവുമായി 1:10 എന്ന അനുപാതത്തില്‍ ഉപയോഗിക്കുക.
  8. ബാക്കുലോവൈറസ് ഒറിക്ടസ്  ബാധിച്ച ചെല്ലികളെ 10-15 എണ്ണം  ഒരു ഹെക്ടറിനെന്ന തോതില്‍ തോട്ടത്തില്‍  വിട്ട് കീടങ്ങളുടെ  ആക്രമണം നിയന്ത്രക്കാം .  ഈ വൈറസ് കൊമ്പന്‍ ചെല്ലിയെ പരാദീകരിക്കുന്നു .
  9. മെറ്റാറൈസിയം അനിസോപ്ലിയെ എന്ന കുമിള്‍ (5  1011 സ്പോറുകള്‍ ഒരു മില്ലീ  ലിറ്ററില്‍ എന്ന കണക്കിന്) ചെല്ലി മുട്ടയിട്ടു പെരുകുന്ന സ്ഥലങ്ങളില്‍ സംക്രമിപ്പിച്ചും  അവയെ നിയന്ത്രിക്കാം.

 

ചെമ്പന്‍ ചെല്ലി

    ലക്ഷണങ്ങള്‍ : തെങ്ങിന്‍ തടിയില്‍  ദ്വാരങ്ങള്‍ ഉണ്ടാക്കുകയും അതിലൂടെ തവിട്ടു നിറത്തിലുള്ള ദ്രാവകവും , ചെല്ലി ചവച്ച നാരുകളും പുറത്തേക്കു വരികയും ചെയ്യും.   ഓലയുടെ കടഭാഗം നെടുകെ പിളരുക, നടുനാമ്പ്  വാടിപ്പോവുക എന്നിവയാണ്        രോഗലക്ഷണങ്ങള്‍ .  ചിലപ്പോള്‍ പുഴുക്കള്‍ കാര്‍ന്നു തിന്നുന്നതിന്റെ ശബ്ദവും കേള്‍ക്കാം.

നിയന്ത്രണം

  1.  ഏറ്റവും പ്രധാനമായി വേണ്ടത് തോട്ടം വൃത്തിയായി സൂക്ഷിക്കുകയാണ് .
  2. തെങ്ങില്‍ ഏതെങ്കിലും വിധത്തില്‍ മുറിവുണ്ടാക്കുന്നത് തടയുക.
  3. പച്ച ഓല വെട്ടുമ്പോള്‍ 120 സെ.മീ . മടല്‍ നിര്‍ത്തി വെട്ടണം . മുറിപ്പാടിലൂടെ പുഴുക്കള്‍ അകത്ത്  പ്രവേശിക്കാതിരിക്കാനാണിത്.
  4. മഴക്കാലം തുടങ്ങുന്നതിന് മുമ്പും മഴയ്ക്കു ശേഷവും തെങ്ങിന്റെ മണ്ട നന്നായി വൃത്തിയാക്കുക .
  5. മണലും മഞ്ഞ അരളിക്കായുടെ പൊടിയും ചേര്‍ത്ത മിശ്രിതം ദ്വാരങ്ങളില്‍  നിറയ്ക്കുക. 4%  വീര്യമുള്ള അരളിക്കായുടെ സത്തും ചെമ്പല്‍ ചെല്ലി നിയന്ത്രണത്തി നായി ഉപയോഗിക്കാവുന്നതാണ് .
  6. കള്ള് , പൈനാപ്പിള്‍ , കരിമ്പ് എന്നിവ യീസ്റ്റ്  ചേര്‍ത്ത് പുളിപ്പിച്ച് തെങ്ങിന്‍ തോപ്പില്‍ വെച്ച്  ചെമ്പല്‍ ചെല്ലിയെ ആകര്‍ഷിക്കാം .  ഇങ്ങനെയുള്ള കൂട്ടില്‍ ഏതെങ്കിലും കീടനാശിനി ചേര്‍ത്ത് തോട്ടത്തിന്റെ പലഭാഗങ്ങളില്‍ വെച്ചാല്‍ ഇതിലേക്ക്  ആകര്‍ഷിക്കപ്പെട്ട് എത്തുന്ന കീടങ്ങള്‍ ചത്തു വീഴും.
  7. രണ്ടു ഹെക്ടറിനു ഒന്ന് എന്നാ തോതില്‍ ഫിറമോണ്‍ കെണി വെച്ച്  ആകര്ഷിച്ചും ചെല്ലിയെ കൊല്ലാം.

ഓലപ്പുഴു

        ലക്ഷണം  ::- ഓലയുടെ അടിവശത്ത് കൂടുണ്ടാക്കി  അതിലെ കാമ്പ് മുഴുവന്‍ തിന്നുന്നു.  ജനുവരി മുതല്‍ മേയ് വരെയുള്ള വേനല്‍ക്കാലത്താണ്  ഇവയുടെ ആക്രമണം  കൂടുതല്‍ കാണപ്പെടുക .

നിയന്ത്രണം

  1.  ആദ്യപടിയായി  വേനല്‍ക്കാലാരംഭത്തില്‍ കേടുവന്ന ഓലകള്‍ വെട്ടി തീയിട്ട്  നശിപ്പിക്കണം.
  2. പുഴുവിനെയും മുട്ടകളെയും പരാദീകരിക്കുന്ന എതിര്‍ പ്രാണികളെ തോട്ടത്തില്‍ വിടുക.
  3. രണ്ട് കി.ഗ്രാം  വേപ്പിന്‍  കുരുവില്‍ നിന്നുള്ള സത്തും 200 ഗ്രാം സോപ്പും 200 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.  ഇതിനു ശേഷം പരാദങ്ങളെ  തോട്ടത്തില്‍ വിടാം.
  4. 0,02% (2 മില്ലീ/ലിറ്റര്‍ ) വേപ്പധിഷ്ടിത കീടനാശിനികള്‍ ഉപയോഗിക്കാവുന്നതാണ്

 

കോക്ക്ചാഫര്‍  വണ്ട്‌

ലക്ഷണം :  ആക്രമണമുള്ള തെങ്ങുകളുടെ ഓല മഞ്ഞനിറമാകുകയും വിളവ്‌ വല്ലാതെ  കുറയുകയും ചെയ്യും.

നിയന്ത്രണം

  1. വണ്ടുകളെ മഴക്കാലത്ത്‌ ശേഖരിച്ചു നശിപ്പിക്കുക.
  2. പുതുമഴ്യോടെ മണ്ണു കിളച്ച് മറിക്കുന്നത് പുഴുക്കളെ കുറെയധികം നശിപ്പിക്കും .
  3. തെങ്ങിന്‍  തടത്തില്‍ വേരുമേഖലയ്ക്കടുത്തു പഞ്ചസാര ലായനി ഒഴിക്കുക.
  4. കശുമാവിന്റെ ഇല, പുളിയില , തേക്കിന്റെയില എന്നിവ കഷണങ്ങളാക്കിയതും സി.എന്‍.എസ്.എല്‍ ലായനി 2% വീര്യത്തില്‍ കുതിര്‍ക്കെ ഒഴിക്കുന്നത് വേരുപുഴുവിനെ നിയന്ത്രിക്കും.

  കുറിപ്പ് ::-  കഴിയുന്നത്ര സ്ഥലങ്ങളില്‍ വിലക്ക് കെണികള്‍ വെച്ച്  വണ്ടുകളെ ശേഖരിച്ച് നശിപ്പിക്കാം.

കോറിഡ ബഗ്ഗ്

ലക്ഷണങ്ങള്‍::- ആക്രമണ വിധേയമായ മച്ചിങ്ങയുടെ പുറം ഞെട്ടിനടിയില്‍ വിണ്ടു പശ പോലുള്ള ദ്രാവകം ഒഴുകി കട്ടപിടിച്ചിരിക്കുന്നത് കാണാം.  ആക്രമണ വിധേയമായ മച്ചിങ്ങ പൊഴിഞ്ഞു പോവുകയും പേടായിപോവുകയോ ചെയ്യും.

നിയന്ത്രണം

        ചാഴികളെ ആകര്‍ഷിക്കുവാന്‍ വേപ്പ് വളര്‍ത്തുകയും അതിലെത്തുന്ന ചാഴികളെ നശിപ്പിക്കുകയും  ചെയ്യുക. ആശ്രിത സസ്യങ്ങളായ വേപ്പ് ,പേര ,കശുമാവ്  എന്നിവ നിരീക്ഷിച്ച് ചാഴികളെ നിയന്ത്രക്കാനായി 2% വീര്യമുള്ള വേപ്പെണ്ണ + വെളുത്തുള്ളി മിശ്രിതം  പശ ചേര്‍ത്ത്  തളിക്കുക.

മണ്ഡരി

തേങ്ങയുടെ  തൊപ്പിക്കുള്ളില്‍ കാണപ്പെടുന്നതും , സൂക്ഷ്മദര്‍ശിനിയിലൂടെ മാത്രം  കാണാന്‍ കഴിയുന്നതുമായ വളരെ ചെറിയ ഈ മണ്ഡരികള്‍ മച്ചിങ്ങയില്‍ നിന്ന് നീരൂറ്റി ക്കുടിക്കുന്നത് മൂലം  വിളവില്‍ ഗണ്യമായ കുറവ് ഉണ്ടാകുന്നു.

ലക്ഷണങ്ങള്‍ :: രണ്ടു മൂന്നു മാസം പ്രായമായ മച്ചിങ്ങയുടെ തൊപ്പിക്കു താഴെ ഇളം  മഞ്ഞ നിറത്തില്‍ ത്രികോണാകൃതിയിലുള്ള പാടുകള്‍ കാണാം.  പിന്നീട് ഈ പാടുകള്‍ തവിട്ടുനിറമാകും .  കടുത്ത കീടാക്രമണമുണ്ടായാല്‍ മച്ചിങ്ങ പൊഴിഞ്ഞു പോകും .  മച്ചിങ്ങ വലുതാകുംതോറും തവിട്ടു നിറത്തിലുള്ള പാടുകള്‍ കറുപ്പാവുകയും ചകിരിയില്‍ നെടുകെ വിള്ളലുകളും മറ്റും പ്രത്യക്ഷപ്പെടുകയും ചെയ്യും.  വളര്‍ച്ച ഒരേതരത്തിലാവില്ല എന്തു കൊണ്ട് തേങ്ങകള്‍ വികൃതമാവുകയും കൊപ്ര കുറയുകയും ചെയ്യും.  മണ്ഡരിബാധ മൂലമുള്ള നഷ്ടം പലതരത്തിലാണ് .  ചകിരിയുടെ ഗുണം കുറയുന്നു .  വികൃതമായ തേങ്ങ പോതിക്കുന്നതിനു കൂടുതല്‍ അദ്ധ്വാനം വേണ്ടി വരുകയും ചെയ്യുന്നു.

നിയന്ത്രണം.

  1. മണ്ഡരി ബാധിച്ച തെങ്ങില്‍ നിന്നുള്ള മച്ചിങ്ങകളെല്ലാം ശേഖരിച്ച് നശിപ്പിക്കുക.
  2. രണ്ടു ശതമാനം വീര്യമുള്ള വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതമോ, വ്യാവസായി കാടിസ്ഥാനത്തില്‍  ഉല്‍പ്പാദിപ്പിക്കുന്ന അസാഡിറക്ടിന്‍ 0.004% ( Neemazal T/S 1% 4  മി.ലി /ലിറ്റര്‍ ) അല്ലെങ്കില്‍ മൈക്രോനൈസ്ഡ ഗന്ധകം (സള്‍ഫര്‍ ) 0.4%  മണ്ടയിലും ഇളം  കുലകളിലും തളിക്കുക.  ചവിട്ടുപമ്പ് ഉപയോഗിക്കുമ്പോള്‍ ഒന്ന്‍-ഒന്നര ലിറ്റര്‍ ലായനി ഓര്‍ തെങ്ങിനു വേണ്ടി വരും .  കുറ്റിപമ്പാണ്  ഉപയോഗിക്കുന്നതെങ്കില്‍  500-750 മി.ലി. ലായനി മതിയാകും .  മുകളില്‍ നിന്ന് രണ്ടാമത്തെ കുല മുതല്‍ താഴെ ഏഴാമത്തെ  കുല വരെ മരുന്ന് തളിക്കണം.  പരാഗണം നടക്കാത്ത പൂങ്കുലകള്‍  ഒഴിവാക്കണം .  മൂന്നും, നാലും ,അഞ്ചും കുലകളിലെ മച്ചിങ്ങകളുടെ തൊപ്പിഭാഗത്ത്‌ മരുന്ന് വീഴാന്‍ പ്രത്യേകം ശ്രദ്ധിക്കണം .  കാരണം ഈ കുലകളിലാണ്  മണ്ടരിയുടെ കോളനികള്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിരിക്കുക .  വര്‍ഷത്തില്‍ മൂന്നു തവണ മരുന്ന് തളിക്കണം.  മാര്‍ച്ച്-ഏപ്രില്‍ , ആഗസ്റ്റ്‌ -സെപ്റ്റംബര്‍ , ഡിസംബര്‍-ജനുവരി  എന്നീ മാസങ്ങളില്‍ മരുന്നു തളിച്ചാല്‍  അല്ല പ്രായത്തിലുള്ള കുലകളിലും  മരുന്ന് തളി എത്തും.

     തെങ്ങിന്റെ മണ്ഡരി നിയന്ത്രണത്തിന് , അന്തര്‍ ദേശീയതലത്തിലുള്ള        സ്റ്റിയറിംഗ്ഗ് കമ്മറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍, സംയോജിത നിയന്ത്രണ മാര്‍ഗ്ഗങ്ങളാണ് അനുവര്‍ത്തിക്കേണ്ടത്. ഇതനുസരിച്ച് സസ്യസംരക്ഷണ നടപടികള്‍ക്ക് പുറമേ താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ചെയ്യേണ്ടതായിട്ടുണ്ട് .

  1.  പോഷക ലഭ്യത മെച്ചപ്പെടുത്തുന്നതിനായി ഒരു തെങ്ങിനു 50 കി.ഗ്രാം ജൈവ വളവും , 5 കിലോഗ്രാം വേപ്പിന്‍ പിണ്ണാക്കും എന്നാ തോതില്‍ ഒരു വര്‍ഷം ചേര്‍ക്കണം.  ഇതോടൊപ്പം , ശുപാര്‍ശ ചെയ്തിട്ടുള്ള വളങ്ങള്‍ രണ്ടു തവണകളായി കൊടുക്കുകയും വേണം.
  2. അനുയോജ്യമായ ഇടവിളകളോ   , മിശ്രവിളകളോ  കൃഷി ചെയ്യുക .
  3. ആവശ്യമായ ജലസേചനം  നടത്തുക.

 

മീലി മൂട്ട

ലക്ഷണങ്ങള്‍ :- വിടരാത്ത കൂമ്പോലകളെയും  പൂങ്കുലകളെയുമാണ്  മീലിമൂട്ട ആക്രമിക്കാര് .  ഓല, വളര്‍ച്ചയില്ലാതെ വികൃതമാവും .  പൂങ്കുലകളും വിരിയാതെ വികൃതമായിരിക്കും.  അഥവാ വിരിഞ്ഞാല്‍ തന്നെ തേങ്ങ പിടിക്കുകയില്ല .

        ഇളം പ്രായത്തിലുള്ള തേങ്ങയുടെ തോപ്പിയിലാണ് മീലിമൂട്ട കൂട്ടം കൂടുന്നത്   ആക്രമണ വിധേയമായ തേങ്ങ കുലയില്‍ തന്നെ നില്‍ക്കുന്നത് കീടങ്ങള്‍ പെരുകുന്നതിനും വ്യാപിക്കുന്നതിനും കാരണമാകും

നിയന്ത്രണം

ഉണങ്ങിയ  പൂങ്കുലകളും, മച്ചിങ്ങകളും നീക്കം ചെയ്തു വഷിപ്പിക്കണം.  2% വീര്യത്തില്‍ വേപ്പെണ്ണ –വെളുത്തുള്ളിമിശ്രിതം കീടബാധയുള്ള കുലകളില്‍ തളിക്കുന്നത് മീലിമൂട്ടയെ നിയന്ത്രിക്കാം.

എലി

       ഇളം തേങ്ങകളില്‍ ദ്വാരമുണ്ടാക്കി  എലികള്‍ വലിയ നാശം ചെയ്യുന്നു. എലി കുത്തിയിടുന്ന തേങ്ങ, തെങ്ങിന്റെ ചുവട്ടില്‍ കാണാം

നിയന്ത്രണം

  1. പത്തു  കിലോഗ്രാം  ഗോതമ്പും ശീമക്കൊന്നയുടെ രണ്ട് വലിയ കഷണം തൊലി മുറിച്ചതും വെള്ളം ചേര്‍ത്ത് തിളപ്പിക്കുക .  മിശ്രിതം തോട്ടത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിക്ഷേപിക്കുക.
  2. ജിപ്സവും പഞ്ചസാരയും ചേര്‍ത്ത മിശ്രിതം ബെയ്റ്റായി ഉപയോഗിക്കാം.  എലി ശല്യം  കൂടുതല്‍ ഉള്ള പ്രദേശങ്ങളില്‍ ഇത് പ്രയോഗിക്കുന്നത് നല്ലതാണ് .
  3. ഒരുഭാഗം  അരളിവിത്ത് പൊടിച്ചത് + ഒമ്പത് ഭാഗം അരിപ്പൊടി +ഒരുഭാഗം നാളീകേരക്കുഴമ്പ്+അല്പം എണ്ണ എന്നിവ നന്നായി കുഴച്ച് തോട്ടത്തിന്റെ പലഭാഗങ്ങളില്‍ വെയ്ക്കുക.
  4. കൊഞ്ചുപൊടി + സിമന്റ്പൊടി ബെയ്റ്റായി ഉപയോഗിക്കാം.
  5. എലി മുകളിലേക്ക് കയറാതിരിക്കാന്‍ ടിന്‍ ഷീറ്റു കൊണ്ടുള്ള ഫ്രയിം തടിയില്‍ ഉറപ്പിക്കുക.

 

 

രോഗങ്ങള്‍

കൂമ്പു ചീയല്‍

        എല്ലാ പ്രായത്തിലുള്ള തെങ്ങുകളെയും ഈ രോഗം ബാധിക്കുമെങ്കിലും പ്രായം കുറഞ്ഞ തെങ്ങുകളിലാണ് , പ്രത്യേകിച്ചും മഴക്കാലത്താണ് ഈ രോഗം സാധാരണ കാണുന്നത് .  തൈകളുടെ കൂമ്പോല മഞ്ഞ നിറമാവുകയും പതുക്കെ വലിച്ചാല്‍ തന്നെ ഊരിപ്പോരുകയും  ചെയ്യും.  വളര്‍ച്ചഎത്തിയ തെങ്ങുകളില്‍ കൂമ്പോലയുടെ നിറം മഞ്ഞയാവുകയും കടഭാഗത്ത് വച്ച് ഒടിഞ്ഞുതൂങ്ങുകയും  ചെയ്യും.   ഓലകളുടെ കടഭാഗം മണ്ടയിലെ മൃദുകോശങ്ങളും അഴുകി ദുര്‍ഗന്ധം വമിക്കും.  അഴുകള്‍ തടിയിലേക്ക്  വ്യാപിക്കുന്നതോടെ മറ്റു ഓലകളും ഒടിഞ്ഞു തൂങ്ങും.  ഈ അവസ്ഥയിലും അവശേഷിക്കുന്ന തേങ്ങ മൂത്ത് കിട്ടും.  പ്രാരംഭദശയില്‍ത്തന്നെ  ഈ രോഗം കണ്ടുപിടിച്ചില്ലെങ്കില്‍ തെങ്ങ്  നശി ച്ച്പോകും .

നിയന്ത്രണം

  1. രോഗം  ആരംഭിക്കുമ്പോള്‍ തന്നെ മണ്ടയിലെ അഴുകിയ  ഭാഗങ്ങള്‍ ചെത്തി മാറ്റുക .
  2. രോഗം ബാധിച്ച തെങ്ങില്‍ നിന്ന് നീക്കം ചെയ്ത ഭാഗങ്ങള്‍ കത്തിച്ചു കളയണം .
  3. രോഗം ബാധിച്ച തെങ്ങിലും അടുത്തുള്ള തെങ്ങുകളിളും 1% വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കണം.
  4. സ്യൂഡോമോണസ് 2% ലായനി അല്ലെങ്കില്‍ പി.ജി.പി.ആര്‍ മിക്സ് -2 തെങ്ങിന്റെ മണ്ട കുതിര്‍ക്കെ ഒഴിക്കുക.
  5. കൊമ്പന്‍ ചെല്ലിയ്ക്കെതിരെ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍  സ്വീകരിക്കണം .
  6. തോട്ടത്തില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം .
  7. രോഗ സാധ്യതയുള്ളപ്രദേശങ്ങളില്‍ ശരിയായ നടീല്‍ അകലം പാലിക്കണം .

 

മാഹാളി
ലക്ഷണങ്ങള്‍ : പെണ്പൂമക്കളും മച്ചിങ്ങയും പൊഴിയുന്നതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. മച്ചിങ്ങയുടെ ഞെട്ടുഭാഗങ്ങളിലും ഇളം മച്ചിങ്ങകളിലും പാടുകലുണ്ടാവുകയും , ക്രമേണ ഉള്ഭാംഗം അഴുകി പൂര്ണ്ണടമായും നശിച്ചുപോകുകയും ചെയ്യുന്നു.
നിയന്ത്രണം
ഒരു ശതമാനം വീര്യമുള്ള ബോര്ഡോട മിശ്രിതം മഴക്കാലത്തിനു മുമ്പും , തുടര്ന്ന് 40 ദിവസം ഇടവിട്ട് ഒന്നോ രണ്ടോ പ്രാവശ്യമായും തളിച്ചു കൊടുക്കുക.
കാറ്റ് വീഴ്ച
പ്രായം ചെന്ന ഓലകള്‍ മഞ്ഞളിക്കുകയും ദ്രവിക്കുകയും ചെയ്യുന്നു. വേരുകള്‍ അഴുകി നശിക്കുന്നു. ചിലപ്പോള്‍ മച്ചിങ്ങകളും മൂപ്പെത്താത്ത തേങ്ങകളും കൊഴിയുന്നതും കാണാം . ഓലക്കാലും ഓലയല്ലികളുടെ അഗ്രഭാഗവും അകത്തേക്ക് വളയുന്നതിനാല്‍ ഓലകള്ക്ക് ‌ കപ്പുപോലെ അകത്തേക്ക് വളഞ്ഞ ആകൃതിയുണ്ടാകുന്നു.
പരിപാലനം : നന്നായി പരിപാലിച്ചാല്‍ ഈ രോഗം ബാധിച്ച തെങ്ങുകളില്‍ നിന്നും ഏറെനാള്‍ മെച്ചപ്പെട്ട വിളവ്‌ ലഭിക്കും.
വേര്ചീയല്‍ ബാധ സംശയിക്കപ്പെടുന്ന തെങ്ങുകളുടെ വളപ്രോയോഗം, സസ്യസംരക്ഷണം , മറ്റു പരിപാലന മുറകള്‍ എന്നിവ യഥാസമയം അനുവര്ത്തിക്കേ ണ്ടാതാണ് അത്യാവശ്യമാണ് .
രോഗനിയന്ത്രണത്തിന് ശുപാര്ശി ചെയ്തിട്ടുള്ള പരിപാലന മുറകള്‍
1. വര്ഷ,ത്തില്‍ 10 തേങ്ങയില്‍ കുറവ് ഉല്പ്പാ ദനമുല്ലതും, സാരമായ രോഗ ബാധയുള്ളതുമായതെങ്ങുകളും രോഗബാധിതമായ തൈതെങ്ങുകളും വെട്ടി മാറ്റി നശിപ്പിച്ചതിനു ശേഷം ചന്ദ്രസങ്കരപോലെ രോഗപ്രതിരോധശേഷിയും അത്യുല്പ്പാിദനശേഷിയുമുള്ള ഇനങ്ങളുടെ തൈകള്‍ നടണം .
2. പച്ചില വളച്ചെടികളായ ചണമ്പു , ഡൈയിഞ്ച, വന്പനയര്‍ , നിലപ്പയര്‍ എന്നിവ തെങ്ങിന്റെ തടത്തില്‍ വളര്ത്തി , പൂക്കുന്നതോടെ തടത്തില്‍ ഉഴുതു ചേര്ക്കുരന്നത് കാട്ടുവീഴ്ച്ചയുടെ തീവ്രത കുറയ്ക്കുന്നതിനും, വിളവ്‌ കൂട്ടുന്നതിനും ഉപകരിക്കും. മണല്‍ പ്രദേശങ്ങളില്‍ വന്പതയറും, എക്കല്‍ മണ്ണില്‍ ഡേയിഞ്ചയും നന്നായി വളരും.
3. തെങ്ങിന്റെ ചുവട്ടില്‍ നിന്നും 2 മീറ്റര്‍ വ്യാസാര്ദ്ധനത്തിളും 10സെ.മീ. ആഴത്തിലും തടമെടുത്തു വേണം വളം ചേര്ക്കാ ന്‍ .
4. ബണ്ടുകളില്കൃചഷി ചെയ്യുമ്പോള്‍ വേനല്ക്കാ ലത്ത് കനാലിലെ മണ്ണു മാറ്റുകയും, ബണ്ടുകള്‍ ശക്തിപ്പെടുത്തുകയും വേണം .
5. മഴക്കാലത്ത്‌ ശരിയായ നീര്‍ വാര്ച്ചയുണ്ടെന്ന് ഉറപ്പുവരുത്തുക.
6. പല ചീയല്‍, കൊമ്പന്‍ ചെല്ലി, ചെമ്പന്‍ ചെല്ലി എന്നിവയെ നിയന്ത്രിക്കുന്നതിനുള്ള മാര്ഗ്ഗപങ്ങള്‍ അവലംബിക്കുക. കാറ്റ് വീഴ്ച രൂക്ഷമയിട്ടുള്ള സ്ഥലങ്ങളില്‍ കാലിവളം 25 കി.ഗ്രാം , ചകിരിച്ചോര്‍ കമ്പോസ്റ്റ് 25 കി.ഗ്രാം , ചാരം 5 കി.ഗ്രാം , കായല്‍ ചെളി ( ലഭ്യമാകുന്നിടങ്ങളില്‍ ) എന്നിവ തെങ്ങോന്നിനു നല്കറണം. ചണമ്പു വിത്ത് ഒരു തെങ്ങിന് 35 ഗ്രാം എന്ന തോതില്‍ ചുവട്ടില്‍ നിന്നും ഒരു മീറ്റര്‍ മാറി വിതറുക . അവ വളര്ന്ന് ശേഷം മണ്ണിലേക്ക് ചേര്ക്കലണം . കുറഞ്ഞത് 25 തൊണ്ടുകള്‍ എങ്കിലും ഒരു തെങ്ങിന്‍ ചുവട്ടില്‍ അടുക്കുകയും ജലസേചനം നടത്തുകയും വേണം.

കാറ്റ് വീഴ്ച
പ്രായം ചെന്ന ഓലകള്‍ മഞ്ഞളിക്കുകയും ദ്രവിക്കുകയും ചെയ്യുന്നു. വേരുകള്‍ അഴുകി നശിക്കുന്നു. ചിലപ്പോള്‍ മച്ചിങ്ങകളും മൂപ്പെത്താത്ത തേങ്ങകളും കൊഴിയുന്നതും കാണാം . ഓലക്കാലും ഓലയല്ലികളുടെ അഗ്രഭാഗവും അകത്തേക്ക് വളയുന്നതിനാല്‍ ഓലകള്ക്ക് ‌ കപ്പുപോലെ അകത്തേക്ക് വളഞ്ഞ ആകൃതിയുണ്ടാകുന്നു.
പരിപാലനം : നന്നായി പരിപാലിച്ചാല്‍ ഈ രോഗം ബാധിച്ച തെങ്ങുകളില്‍ നിന്നും ഏറെനാള്‍ മെച്ചപ്പെട്ട വിളവ്‌ ലഭിക്കും.
വേര്ചീയല്‍ ബാധ സംശയിക്കപ്പെടുന്ന തെങ്ങുകളുടെ വളപ്രോയോഗം, സസ്യസംരക്ഷണം , മറ്റു പരിപാലന മുറകള്‍ എന്നിവ യഥാസമയം അനുവര്ത്തിക്കേ ണ്ടാതാണ് അത്യാവശ്യമാണ് .
രോഗനിയന്ത്രണത്തിന് ശുപാര്ശ് ചെയ്തിട്ടുള്ള പരിപാലന മുറകള്‍
1. വര്ഷനത്തില്‍ 10 തേങ്ങയില്‍ കുറവ് ഉല്പ്പാ ദനമുല്ലതും, സാരമായ രോഗ ബാധയുള്ളതുമായതെങ്ങുകളും രോഗബാധിതമായ തൈതെങ്ങുകളും വെട്ടി മാറ്റി നശിപ്പിച്ചതിനു ശേഷം ചന്ദ്രസങ്കരപോലെ രോഗപ്രതിരോധശേഷിയും അത്യുല്പ്പാിദനശേഷിയുമുള്ള ഇനങ്ങളുടെ തൈകള്‍ നടണം .
2. പച്ചില വളച്ചെടികളായ ചണമ്പു , ഡൈയിഞ്ച, വന്പ യര്‍ , നിലപ്പയര്‍ എന്നിവ തെങ്ങിന്റെ തടത്തില്‍ വളര്ത്തി , പൂക്കുന്നതോടെ തടത്തില്‍ ഉഴുതു ചേര്ക്കു്ന്നത് കാട്ടുവീഴ്ച്ചയുടെ തീവ്രത കുറയ്ക്കുന്നതിനും, വിളവ്‌ കൂട്ടുന്നതിനും ഉപകരിക്കും. മണല്‍ പ്രദേശങ്ങളില്‍ വന്പതയറും, എക്കല്‍ മണ്ണില്‍ ഡേയിഞ്ചയും നന്നായി വളരും.
3. തെങ്ങിന്റെ ചുവട്ടില്‍ നിന്നും 2 മീറ്റര്‍ വ്യാസാര്ദ്ധനത്തിളും 10സെ.മീ. ആഴത്തിലും തടമെടുത്തു വേണം വളം ചേര്ക്കാ ന്‍ .
4. ബണ്ടുകളില്കൃചഷി ചെയ്യുമ്പോള്‍ വേനല്ക്കാ ലത്ത് കനാലിലെ മണ്ണു മാറ്റുകയും, ബണ്ടുകള്‍ ശക്തിപ്പെടുത്തുകയും വേണം .
5. മഴക്കാലത്ത്‌ ശരിയായ നീര്‍ വാര്ച്ചയുണ്ടെന്ന് ഉറപ്പുവരുത്തുക.
6. പല ചീയല്‍, കൊമ്പന്‍ ചെല്ലി, ചെമ്പന്‍ ചെല്ലി എന്നിവയെ നിയന്ത്രിക്കുന്നതിനുള്ള മാര്ഗ്ഗപങ്ങള്‍ അവലംബിക്കുക. കാറ്റ് വീഴ്ച രൂക്ഷമയിട്ടുള്ള സ്ഥലങ്ങളില്‍ കാലിവളം 25 കി.ഗ്രാം , ചകിരിച്ചോര്‍ കമ്പോസ്റ്റ് 25 കി.ഗ്രാം , ചാരം 5 കി.ഗ്രാം , കായല്‍ ചെളി ( ലഭ്യമാകുന്നിടങ്ങളില്‍ ) എന്നിവ തെങ്ങോന്നിനു നല്കറണം. ചണമ്പു വിത്ത് ഒരു തെങ്ങിന് 35 ഗ്രാം എന്ന തോതില്‍ ചുവട്ടില്‍ നിന്നും ഒരു മീറ്റര്‍ മാറി വിതറുക . അവ വളര്ന്ന് ശേഷം മണ്ണിലേക്ക് ചേര്ക്കതണം . കുറഞ്ഞത് 25 തൊണ്ടുകള്‍ എങ്കിലും ഒരു തെങ്ങിന്‍ ചുവട്ടില്‍ അടുക്കുകയും ജലസേചനം നടത്തുകയും വേണം.
ഓലചീയല്‍
ലക്ഷണങ്ങള്‍ -- കൂമ്പോലയില്‍ തവിട്ടി നിറത്തില്‍ വെള്ളം നനഞ്ഞതുപോലെയുള്ള പാടുകള്‍ കാണുന്നു. ക്രമേണ ഇവ വലുതായി ഒന്നിച്ചു ചേര്ന്ന്േ ഓല ചീയുന്നു . ഓല വിരിയുമ്പോള്‍ ചീഞ്ഞ ഭാഗങ്ങള്‍ ഉണങ്ങി കാറ്റില്‍ പറന്നു പോവുകയും ഈര്ക്കി്ലി മാത്രം അവശേഷിക്കുകയും ചെയ്യും. രോഗത്തിന്റെ തീവ്രത കൂടിയാല്‍ ഓല വിരിയുകപോലുമില്ല .
നിയന്ത്രണം
1. രോഗം ബാധിച്ച കൂമ്പോലയും അടുത്തുള്ള രണ്ട് ഓലകളും മുറിച്ചു കത്തിച്ചു കളയുക.
2. രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്ന വേളയില്‍ രണ്ട് ശതമാനം സ്യൂഡോമോണസ് ലായനി ഇലകളില്‍ തളിക്കണം .
3. തെങ്ങിന്‍ മണ്ടയും ഓലകളും ഒരു ശതമാനം വീര്യമുള്ള ബോര്ഡോട മിശ്രിതം ഉപയോഗിച്ച് ജനുവരി ,ഏപ്രില്‍ -മേയ് , സെപ്റ്റംബര്‍ മാസങ്ങളില്‍ തളിക്കണം . മരുന്ന് കൂമ്പോലകളില്‍ വീഴാന്‍ പ്രത്യേകം ശ്രദ്ധിക്കണം .
ചെന്നീരോലിപ്പ്
ലക്ഷണങ്ങള്‍ : തെങ്ങിന്‍ തടിയുടെ കട ഭാഗത്തോടടുത്ത് വിള്ളലുകളുണ്ടാവുകയും അവയില്‍ നിന്നും ചുവപ്പുകലര്ന്നര തവിട്ടു നിറത്തിലുള്ള ദ്രാവകം ഒലിക്കുകയും ചെയ്യുന്നതാണ് രോഗലക്ഷണങ്ങള്‍ . തടിയുടെ മുകള്ഭാളഗത്തായി ചെന്നീരോലി പ്പുള്ളതിന്റെ ലക്ഷണങ്ങളും കാണാം. അടുത്തടുത്തുള്ള പാടുകള്‍ ഒന്നിച്ച്ചേര്ന്ന് വലിയ പാടുകള്‍ ഉണ്ടാകുകയും ഒലിച്ചിറങ്ങുന്നദ്രാവകം കട്ടിപിടിച്ചു കറുപ്പുനിറമാകുകയും ചെയ്യും. നീരോലിക്കുന്ന ഭാഗത്തെ കോശങ്ങള്‍ ദ്രവിക്കുന്നത് കൊണ്ട് അവയ്ക്ക് മഞ്ഞ നിറമാകും . രോഗം മുകളിലേക്ക് പടരുമ്പോള്‍ ഓലയുടെ വലിപ്പവും തുടര്ന്ന്ു മണ്ടയുടെ വലിപ്പവും കുറയുന്നു . പുതിയ ഓലകള്‍ ഉണ്ടാകുന്നതും കുറയുന്നു. തുടര്ന്ന് മച്ചിങ്ങ പൊഴിച്ചില്‍ കൂടുകയും ഇത് ഉല്പ്പാോദനത്തെ ബാധിക്കുകയും ചെയ്യും. തലഭാഗത്തേയ്ക്ക് ചെല്ലുന്തോറും തടിയുടെ വണ്ണം കുറഞ്ഞു കുറഞ്ഞു വരും. ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളിനാണ് രോഗം കൂടുന്നത്.
നിയന്ത്രണം
1. രോഗം ബാധിച്ച ഭാഗം മുഴുവന്‍ ചുരണ്ടിക്കളഞ്ഞ് മുറിവില്‍ ബോര്ഡോനകുഴമ്പ് തേച്ചുപിടിപ്പിക്കുക.
2. ചുരണ്ടിയെടുത്ത ഭാഗം കത്തിച്ചു കളയണം . ചുരണ്ടുമ്പോള്‍ തടിയ്ക്ക് ക്സ്ട് സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം .
3. മറ്റു ജൈവവളങ്ങള്ക്ക്ത പുറമെ തെങ്ങോന്നിനു 5 കിലോഗ്രാം വേപ്പിന്‍ പിണ്ണാക്ക് കൂടി വല്കുക. വേനല്ക്കാ ലങ്ങളില്‍ നല്ല രീതിയില്‍ ജലസേചനം നടത്തുകയും മഴക്കാലങ്ങളില്‍ വെള്ളം കെട്ടിനില്ക്കാകതിരിക്കാന്ശ്രലദ്ധിക്കുകയും വേണം.
4. കാലിവളത്തോടൊപ്പം 50 റാം ട്രൈക്കോഡര്മയയും തെങ്ങോന്നിനു നല്കുിക.
ഗ്രെ ബ്ലൈറ്റ് -ചാരപ്പുള്ളി രോഗം
ലക്ഷണം :- ഏറ്റവും പുറമെയുള്ള ഓലനിരകളിലാണ് രോഗലക്ഷണങ്ങള്‍ കാണുക. ചാരനിറത്തിലുള്ള അരികുകളോടുകൂടിയ മഞ്ഞപ്പുള്ളിക്കുത്തുകള്‍ ഓലയില്‍ പ്രത്യക്ഷപ്പെടും. ഈ പുള്ളിക്കുത്തുകള്‍ ഒന്നിച്ചു ചേര്ന്ന്ക ഓല ജീര്ണിഗച്ച് ദ്രവിക്കുന്നു . രോഗം മൂര്ച്ചിക്കുമ്പോള്‍ ഓലയുടെ അരികുകള്‍ ഉണങ്ങി കത്തിപ്പോയതുപോലെ തോന്നിയ്ക്കും.
നിയന്ത്രണം – രോഗത്തിന്റെ ആക്രമണം കൂടുതലുള്ള ഓലകള്‍ വെട്ടി കത്തിച്ചു കളയുക.
തഞ്ചാവൂര്‍ വാട്ടം
ലക്ഷണങ്ങള്‍ - ഈ അടുത്ത കാലത്ത് , പ്രത്യേകിച്ചും പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ , കൊല്ലം , തിരുവനന്തപുരം , വയനാട് എന്നീ ജില്ലകളില്‍ പ്രത്യക്ഷപ്പെട്ട ഒരു രോഗമാണിത് . മദ്ധ്യപ്രായത്തിലുള്ള തെങ്ങുകളിലാണ് മാരക രോഗബാധ കണ്ടുവരുന്നത്‌. തടിയുടെ കടഭാഗം അഴുകുന്നതാണ് പ്രധാനലക്ഷണം . തൊലി പൊട്ടുന്ന വിധത്തിലാവുകയും കഷണങ്ങളായി അടര്ന്നു പോവുകയും വിള്ളലുകള്‍ അവശേഷിക്കുകയും ചെയ്യും . അകത്തെ കോശങ്ങളുടെ നിറം മാറുന്നു. ദുര്ഗളന്ധം വമിക്കുകയും ചെയ്യുന്നു. കടഭാഗത്ത്‌ ചെറിയ തോതില്‍ ദ്രാവകം ഒലിക്കുന്നതായി കാണാം. ഈ ഭാഗത്തെ കോശങ്ങള്‍ വളരെ മൃദുവായിരിക്കും. വേരിനു പറ്റുന്ന കേടു കൊണ്ട് അഴുകല്‍ സംഭവിക്കുകയും തുടര്ന്ന്യ തെങ്ങ് നശിക്കുകയും ചെയ്യും.
നിയന്ത്രണം
1. തെങ്ങോന്നിനു 50കിലോഗ്രാം ജൈവവളം നല്കു്ക.
2. ഒരു വര്ഷംി തെങ്ങോന്നിനു 5 കിലോഗ്രാം വീതം പിണ്ണാക്ക് ചേര്ക്കയണം.
3. തെങ്ങിന്‍ തടം 40 ലിറ്റര്‍ ബോര്ഡോണ മിശ്രിതം (1%) ഉപയോഗിച്ചു 15 സെ,മീ, ആഴത്തില്‍ മണ്ണ് കുതിര്ക്കു ക.
4. വെള്ളം ചാലുകളിലൂടെ തടങ്ങളിലെത്തിക്കുന്ന രീതി ഒഴിവാക്കിയാല്‍ മണ്ണില്ക്കൂണടി അണുക്കള്‍ പകരുന്നത് തടയാം.
5. രോഗം ബാധിച്ച തെങ്ങിനെ മറ്റു മരങ്ങളില്‍ നിന്നും വേര്തികരിച്ചു നിര്ത്തുന്നതിനായി അതിന്റെ ചുറ്റും കടയ്ക്കല്‍ നിന്നും ഒന്നര മീറ്റര്‍ അകലത്തില്‍ അര മീറ്റര്‍ വീതിയും , ഒരു മീറ്റര്‍ ആഴവുമുള്ള കിടങ്ങുണ്ടാക്കുക .
കൊപ്രയുടെ സുരക്ഷിതമായ സംഭരണം
കൊപ്ര സംഭരിച്ചു വെയ്ക്കുമ്പോള്‍ പലവിധത്തിലുള്ള കീടങ്ങളുടെയും ആക്രമണ മുണ്ടാകാറുണ്ട്. ആറു മാസത്തില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോഴാണ് ഇത്തരം പ്രാണികളുടെ ആക്രമണം കൂടുതല്‍ കാണുക . ഇവ മൂലം ഏതാണ്ട് 15% കൊപ്ര നഷ്ടമുണ്ടാകുന്നതായി കണ്ടിട്ടുണ്ട്. കൊപ്ര മൂന്നു മാസത്തില്‍ കൂടുതല്‍ സൂക്ഷിക്കേണ്ടതു ണ്ടെങ്കില്‍ തുടര്ന്ന് പറയുന്ന മുന്കമരുതലുകള്‍ എടുക്കണം.
1. ഈര്പ്പ ത്തിന്റെ അളവ് 4% ആകുന്നതുവരെ കൊപ്ര ഉണക്കണം .
2. കൂന കൂട്ടിയിടുന്നത് ഒഴിവാക്കുക. ഇങ്ങനെ സൂക്ഷിക്കുമ്പോഴാണ് കൂടുതല്‍ നഷ്ടം സംഭവിക്കുക.
3. ദ്വാരങ്ങളുള്ള പോളിത്തീന്‍ സഞ്ചികളിലോ ചാക്കുകളിലോ കൊപ്ര സൂക്ഷിക്കുക.
കൊപ്ര ഡ്രയര്‍
കാസര്ഗോകടുള്ള കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തിട്ടുള്ള ഈ യന്ത്രത്തില്‍ ഇന്ധനമായി ഉപയോഗിക്കുന്നത് ചിരട്ടയാണ് . ഒരേ സമയം 1000 മുതല്‍ 1200 തേങ്ങ വരെ ഉണക്കാം . ഈര്പ്പംഉ 6.25ശതമാനം ആക്കി ഉണക്കുന്നതിന് ഏകദേശം 24 മണിക്കൂര്‍ സമയം വേണം . ഇതിന്റെ വില 35000 രൂപയാണ് . താല്പ്പ ര്യമുള്ളവര്‍ CPCRI യുടെ അഗ്രിക്കള്ച്ച്റല്‍ ടെക്നോളജി ഇന്ഫാര്‍മേഷന്‍ സെന്ററുമായി ബന്ധപ്പെടുക.