നടീല്‍
രണ്ടടി വലുപ്പവും ഒന്ന് ഒന്നരയടി ആഴവുമുള്ള കുഴികളെടുത്ത് മേല്‍ മണ്ണും കാലിവളമോ , ജൈവവളമോ ഹെക്ടറിനു 12ടണ്ണ് എന്ന തോതില്‍ ചേര്‍ത്ത് കുഴികളില്‍ നിറയ്ക്കുക . 4 മുതല്‍ 5 വിത്ത് വീതം ഒരു കുഴിയില്‍ പാകുക. മുളച്ച് രണ്ടാഴ്ചയ്ക്കു ശേഷം ഒരു തടത്തില്‍ നല്ല മൂന്നു തൈകള്‍ വീതം നിര്‍ത്തിയാല്‍ മതി.
വളപ്രയോഗം
(ആവശ്യത്തിനനുസരിച്ച് താഴെപ്പറയുന്ന ഏതെങ്കിലും ജൈവ വളം ചേര്‍ത്ത് കൊടുക്കുക.)
വളം |
അളവ് |
കാലിവളം /ചാണകം |
8 ടണ്ണ് /ഹെക്ടര്‍ |
കമ്പോസ്റ്റ് |
8 ടണ്ണ് /ഹെക്ടര്‍ |
മണ്ണിര കമ്പോസ്റ്റ് |
4 ടണ്ണ് / ഹെക്ടര്‍ |
വള്ളി വീശുമ്പോഴും പൂവിടുംപോഴും വളപ്രയോഗം നടത്തേണ്ടതാണ് . പൂവിട്ടു തുടങ്ങിയാല്‍ ഒരു കിലോഗ്രാം പച്ച ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയെടുത്ത ലായനി 15 ദിവസത്തെ ഇടവേളകളില്‍ തളിച്ച്കൊടുക്കുക.
കോവലിന്,നടുന്ന സമയത്തും വള്ളി വീശുമ്പോഴും കുഴിയൊന്നിനു 12.5 കിലോ എന്ന തോതില്‍ കാലി വളമിട്ടു കൊടുക്കുക . ദീര്‍ഘകാലം ചെടി നിലനിര്‍ത്തുന്ന സ്ഥലങ്ങളില്‍ മാസത്തിലൊരിക്കല്‍ ജൈവ വളപ്രയോഗം നടത്തുക.
ജലസേചനം
വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ 2-3 ദിവസം ഇടവിട്ടും, പൂവും കായും ഉള്ള സമയത്ത് ഒന്നിടവിട്ടും നനയ്ക്കുക. മണല്‍ കലര്‍ന്ന പശിമരാശി മണ്ണില്‍, വേനല്‍ക്കാലങ്ങളില്‍ 2 ദിവസത്തിലൊരിക്കല്‍ നനച്ചാല്‍ മതിയാകും.
മറ്റു പരിചരണ മാര്‍ഗ്ഗങ്ങള്‍
പാവല്‍ ,പടവലം ,ചുരയ്ക്ക , പീച്ചിങ്ങ എന്നിവ വള്ളി വീശുമ്പോള്‍ പന്തലിട്ടു കൊടുക്കുക. വെള്ളരി , തണ്ണിമത്തന്, മത്തന്‍ , കുമ്പളം എന്നിവ തറയില്‍ പടരുന്നതിനുള്ള സംവിധാനമൊരുക്കുക., വളമിടുന്നതിനോപ്പം കളപറിക്കലും ഇടയിളക്കലും നടത്തുക. മഴക്കാലത്ത് മണ്ണു കൂട്ടികൊടുക്കുക. പച്ചില , വിളയവശിഷ്ടം , വിഘടിച്ച ചകിരിച്ചോര്‍ കമ്പോസ്റ്റ് , തൊണ്ട് , വൈക്കോല്‍ തുടങ്ങിയവ കൊണ്ട് പുതയിടുക.
സസ്യസംരക്ഷണം
കായീച്ച
(i)ഉണക്കമീന്‍ കെണി – ഒരു ചിരട്ടയില്‍ 5ഗ്രാം കുതിര്‍ത്ത ഉണക്കമീനും 0.5ഗ്രാം ഫുറഡാനും ചേര്‍ത്ത് വയ്ക്കുക. ഈ ചിരട്ട ഒരു പോളിത്തീന്‍ കവറിടുക . ചിരട്ടയുടെ മുകളിലെ കവറിന്റെ ഭാഗത്ത് ഒരു സെന്റീമീറ്റര്‍ വ്യാസമുള്ള നാലോ അഞ്ചോ സുഷിരങ്ങളിട്ട ശേഷം പന്തലില്‍ തൂക്കിയിടുക. ഫുറഡാനു പകരം അനോന വിത്തിന്റെ സത്ത് ഉപയോഗിക്കാവുന്നതാണ്.
(ii) 6:4:1 അനുപാതത്തില്‍ ഈതൈല്‍ ആല്‍ക്കഹോള്‍ , ക്യുലൂര് , മാലത്തയോണ്‍ എന്നിവയടങ്ങിയ ക്യൂലൂര്‍ പ്ലൈവുഡ് കട്ടകളുപയോഗിച്ചും കെണിയൊരുക്കാം , 4 മാസത്തെ ഇടവേളകളില്‍ പുതിയ കെണിവക്കുക . ഫെറമോന്‍ പ്ലൈവുഡ് കെണികള്‍ ഹെക്ടറിനു 10 എണ്ണം എന്ന കണക്കില്‍ സ്ഥാപിക്കുക .
(iii) ആഹാര കെണികള്‍ ഒരുക്കിയും പഴയീച്ചയെ (പെണ്ഈച്ചയെ) കുടുക്കാം . 20 ഗ്രാം പഴപള്പ്പ് , 10 ഗ്രാം ശര്‍ക്കര , 5% അനോന കുരു സത്ത് എന്നിവ 100 മില്ലി ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 2.5 മീറ്റര്‍ അകലത്തില്‍ സ്ഥാപിക്കുക . 3 ആഴ്ചയ്ക്കു ശേഷം കെണി മാറ്റുക. ചെങ്കദളി, റോബസ്റ്റ , ഞാലിപ്പൂവന് , പാളയംകോടന് പഴങ്ങള്‍ ഉപയോഗിക്കാം. (ശര്‍ക്കര 80 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാക്കണം.
(iv) കാര്ബോഫുറാനിന് മുക്കിയ പാളയം കോടന് പഴക്കഷണങ്ങള്‍ , മഞ്ഞ പെയിന്റടിച്ച ചിരട്ടയിലിട്ട ശേഷം 2 മീറ്റര്‍ അകലത്തില്‍ സ്ഥാപിക്കുക. പൂവിടുന്നതു മുതല്‍ അവസാന വിളവെടുപ്പ് വരെ , ഏഴു ദിവസത്തിലൊരിക്കല്‍ പഴക്കഷണങ്ങള്‍ മാറ്റി ഈ കെണികള്‍ നിലനിര്‍ത്തേണ്ടതാണ് .
കുറിപ്പ് : രാസകീടനാശിനികള്‍ കെണിയില്‍ ഉപയോഗിക്കുന്നത് ജൈവസാക്ഷ്യ പത്രം ലഭ്യമാക്കുന്നതിനു അനുവദനീയമല്ല
മുഞ്ഞ , പച്ചത്തുള്ളന്‍ വെള്ളീച്ച , മണ്ഡരി
1, 2% വീര്യമുള്ള വേപ്പെണ്ണയും വെളുത്തുള്ളി എമല്‍ഷനും ചേര്‍ത്തുള്ള മിശ്രിതം തളിക്കുക .
2. 60ഗ്രാം സോപ്പ് ലായനിയില്‍ വേപ്പെണ്ണയും (80 മില്ലി ) ആവണക്കെണ്ണയും (20 മില്ലി) സാവധാനം ചേര്‍ത്ത് നന്നായി യോജിപ്പിക്കുക . 6 ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ലായനിയില്‍ 120 ഗ്രാം വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. ഇതിന്റെ സത്തെടുത്തു തളിക്കുക.
3. മണ്ഡരി , പച്ചത്തുള്ളന്‍, ഇലച്ചാടി എന്നിവയെ നിയന്ത്രിക്കുന്നതിനു 10% വീര്യമുള്ള മഗ്നീഷ്യം സള്‍ഫേറ്റ് ഇലകളില്‍ തളിച്ചു കൊടുക്കുന്നത് ചെടികള്‍ക്ക് കൂടുതല്‍ ശക്തി പകരും.
ഇലയും പൂവും തീനി (ഡയാഫാനിയ സ്പീഷീസ് )
ചിത്രകീടം
4% വീര്യമുള്ള വേപ്പിന് കുരു സത്ത് രാവിലെ 8 മണിയ്ക്ക് മുമ്പായി തളിക്കുക .
എപ്പിലാക്ന വണ്ട്
രോഗങ്ങള്‍
മൊസൈക്ക്
രോഗം ബാധിച്ച ചെടികളുടെയും രോഗവാഹികളായ കളകളെയും നശിപ്പിക്കുക.
രോഗവാഹികളായ കീടങ്ങളെ നിയന്ത്രിക്കാന്‍ 2% വീര്യമുള്ള വേപ്പധിഷ്ടിത കീടനാശിനി തളിക്കുക.