info@krishi.info1800-425-1661
Welcome Guest

Farming

ജനുവരി –ഫെബ്രുവരി, മേയ് –ജൂണ്‍, സെപ്റ്റംബര്‍-ഒക്ടോബര്‍ എന്നീ സമയങ്ങളില്‍ വെണ്ട  കൃഷി ചെയ്യാം.

ഇനങ്ങള്‍:

 പച്ച / ഇളം പച്ച നിറമുള്ള കായ്കള്‍ : പൂസാ സവാനി , കിരണ്‍ , സല്‍കീര്‍ത്തി, സുസ്ഥിര , ആര്‍ക്ക അനാമിക

  ചുവന്ന കായ്കള്‍ : സി.ഒ -1 , അരുണ മൊസൈക്ക്  രോഗത്തിനെ പ്രതിരോധിക്കുന്നവ: അര്‍ക്ക  , അഭയ , സുസ്ഥിര,  പി-7, വര്‍ഷ ഉപഹാര്‍ , ( കായ്കള്‍ക്ക് പച്ചനിറമാണ് .)

വിത്തിന്റെ തോത് :

വേനല്‍കാല വിളയ്ക്ക് ഹെക്ടറിനു 8.5  കിലോഗ്രാമും  മറ്റു  സമയങ്ങളിലെ കൃഷിക്ക് 7 കിലോഗ്രാമുമാണ് വിത്തിന്റെ തോത് .  വേനല്‍ക്കാല വിളയ്ക്ക്  ജനുവരി , ഫെബ്രുവരി മാസങ്ങളിലാണ്  വിത്ത്  പാകേണ്ടത് .

വിത്ത് സൂക്ഷിക്കാന്‍:

കട്ടിയുള്ള പോളിത്തീന്‍ കവറുകളില്‍  (700 ഗേജ്)  വിത്തുസൂക്ഷിച്ചാല്‍ വിത്തിന്റെ സൂക്ഷിപ്പ് കാലം 7  മാസം വരെ  വര്‍ദ്ധിക്കും.  വേനല്‍കാലത്ത്‌ വിത്ത് 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വച്ചതിനു ശേഷം വേണം പാകാന്‍.

നടീല്‍:

                                              വേനല്‍ക്കാലവിള     മറ്റു സമയങ്ങളിലെ കൃഷി

വിത്തിന്റെതോത്                          8.5 കിലോഗ്രാം                 7 കിലോഗ്രാം

(ഹെക്ടറിനു)

ഇടയകലം                                   60X 30 സെ.മീ              60X45  സെ.മീ