Value addition
രുചികരമായ മറ്റൊരുല്‍പന്നമാണ് മരച്ചീനി ഉപ്പേരി. ഗുണനിലവാരമുള്ളതും കരുകരുപ്പോടുകൂടിയതുമായ മരച്ചീനി ഉപ്പേരിക്ക് അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നല്ല ഡിമാന്റാണ്. കുറഞ്ഞ ചെലവില്‍ മരച്ചീനിയുപ്പേരി തയ്യാറാക്കാനുള്ള രീതി സി.ടി.സി. ആര്‍.ഐ യില്‍ വികസിപ്പിച്ചിട്ടുണ്ട്. ഉപ്പേരിയുടെ മൃദുത്വം കിഴങ്ങിലെ അന്നജത്തിന്റെ ഉഷ്ണമേഖലാപ്രദേശത്തെ ഏതാണ്ട് 50 ലക്ഷത്തോളം ജനങ്ങളുടെ പ്രധാന ഭക്ഷണമാണ് കിഴങ്ങുവര്‍ഗവിളകള്‍. ഇതില്‍ തന്നെ ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിലെ പ്രധാനവിള മരച്ചീനിയാണെങ്കില്‍, ചൈന, ജപ്പാന്‍, പപ്പ്വാന്യൂഗിനി തുടങ്ങിയ രാജ്യങ്ങളില്‍ മധുരക്കിഴങ്ങിനാണ് ഏറെ പ്രാധാന്യം. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനതയ്ക്ക് കാച്ചിലാണ് ഒരു പ്രധാന വിള. എന്നാല്‍ തെക്കന്‍ പസഫിക് ദ്വീപസമൂഹങ്ങളില്‍ ചേമ്പാണ് മുന്‍നിരയില്‍. ഊര്‍ജത്തിന്റെ ഉറവിടമായ കിഴങ്ങുവര്‍ഗങ്ങളില്‍ പലതും പോഷകമൂല്യത്തിലും കാര്യത്തിലും മുന്‍പന്തിയില്‍ തന്നെ. വിളവെടുപ്പിനുശേഷം വളരെ വേഗം കേടാകും എന്നതിനാല്‍ മരച്ചീനി എത്രയും പെട്ടെന്ന് സംസ്‌കരിക്കേതുണ്ട്. എന്നാല്‍ മറ്റു കിഴങ്ങുവര്‍ഗ്ഗവിളകളായ മധുരക്കിഴങ്ങ്, ചേമ്പ്, കാച്ചില്‍, ചേന തുടങ്ങിയവ ഒരു മാസത്തോളം കേടുകൂടാതെ സൂക്ഷിക്കാം.
ആഗോളതലത്തിലെ ആകെ മരച്ചീനി ഉത്പാദനത്തില്‍ ഭാരതത്തിന് ഏഴാം സ്ഥാനവും പ്രതിഹെക്ടര്‍ ഉത്പാദനത്തില്‍ ഒന്നാം സ്ഥാനവുമുണ്ട.് ഭാരതത്തില്‍ മരച്ചീനി ഏറെ കൃഷി ചെയ്യുന്നത് കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ തെക്കന്‍ സംസ്ഥാനങ്ങളിലാണ്. ഏതാണ്ട് നാല് ദശകക്കാലത്തെ ഗവേഷണഫലമായി കിഴങ്ങുവര്‍ഗവിളകളില്‍ നിന്നും ഗുണമേന്മയുള്ളതും ദീര്‍ഘനാള്‍ കേടാകാതെ സൂക്ഷിക്കാവുന്നതുമായ ഒട്ടനേകം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാം എന്ന് തെളിഞ്ഞിട്ടുണ്ട്.
ഭക്ഷ്യോത്പന്നങ്ങള്‍
ഒരു കുടില്‍ വ്യവസായമായോ ചെറുകിട വ്യവസായമായോ ഉണ്ടാക്കിയെടുക്കാവുന്ന വൈവിധ്യമേറിയ അനേകം ഭക്ഷ്യ ഉല്പന്നങ്ങള്‍ കിഴങ്ങുവര്‍ഗവിളകളില്‍ നിന്നും തയ്യാറാക്കാം. ഇവയില്‍ ചിലത് ഏറെനാള്‍ കേടുകൂടാതെ സൂക്ഷിച്ചുവച്ച് വില്‍ക്കാവുന്നതാണ്. എന്നാല്‍, മറ്റു ചിലത് അന്നന്ന് ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടവയാണ്.
മരച്ചീനി - റവ മുതല്‍ ബോണ്ടവരെ
ഗോതമ്പു റവയോട് കിടപിടിയ്ക്കുന്ന കുറഞ്ഞ ഉത്പാദനചെലവുള്ള പദാര്‍ത്ഥമാണ് മരച്ചീനി റവ. ബീറ്റാ കരോട്ടീന്റെ അളവ് കൂടുതലുള്ള മഞ്ഞ, മരച്ചീനി ഇനമായ ശ്രീവിശാഖം പോലുള്ളവയില്‍ നിന്ന് മികവും ഭംഗിയുമുള്ള റവ ഉണ്ടാക്കാം. വേകാന്‍ പ്രയാസമുള്ള ഇനങ്ങളാണ് റവയുത്പാദനത്തിനു നന്ന്. ലളിതവും ചെലവ് കുറഞ്ഞതുമാണ് റവയുത്പാദനം. തോലു കളഞ്ഞ മരച്ചീനി ചെറിയ കഷണങ്ങളായി അരിഞ്ഞ് വെള്ളത്തിലിട്ട് അഞ്ച് മിനിട്ടുമുതല്‍ പത്ത് മിനിട്ടുവരെ തിളപ്പിക്കണം. ഇത് വെള്ളം വാര്‍ത്തുകളഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി പശ കളഞ്ഞ്, വെയിലത്തുണക്കണം. ഇങ്ങനെ ഉണക്കിയ വാട്ടുകപ്പ മില്ലില്‍ തരിയായി പൊടിച്ച്, കണ്ണകലമുള്ള അരിപ്പില്‍ കൂടി അരിച്ചെടുത്താല്‍ റവയായി. തീരെ നേര്‍മയുള്ള മാവ്, മുറുക്ക് തുടങ്ങിയ പദാര്‍ഥങ്ങള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കാം. ഉപ്പുമാവ്, മധുരപലഹാരമായ കേസരി തുടങ്ങിയവക്കും ഈ റവ വളരെ നല്ലതാണ്.
രുചികരമായ മറ്റൊരുല്‍പന്നമാണ് മരച്ചീനി ഉപ്പേരി. ഗുണനിലവാരമുള്ളതും കരുകരുപ്പോടുകൂടിയതുമായ മരച്ചീനി ഉപ്പേരിക്ക് അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നല്ല ഡിമാന്റാണ്. കുറഞ്ഞ ചെലവില്‍ മരച്ചീനിയുപ്പേരി തയ്യാറാക്കാനുള്ള രീതി സി.ടി.സി. ആര്‍.ഐ യില്‍ വികസിപ്പിച്ചിട്ടുണ്ട്. ഉപ്പേരിയുടെ മൃദുത്വം കിഴങ്ങിലെ അന്നജത്തിന്റെ അളവിനെ ആശ്രയിച്ചാണ് എന്നതുകൊണ്ടുതന്നെ, ഉപ്പേരിക്ക് ഏറെ അനുയോജ്യം മൂപ്പ് കുറഞ്ഞ 8 മുതല്‍ 9 മാസം പ്രായമായ കിഴങ്ങാണ്. കുറച്ച് അരിഞ്ഞ് ഇത് 0.1 ശതമാനം വീര്യമുള്ള അസറ്റിക് ആസിഡ് (വിനാഗിരി 40 ഇരട്ടിയാക്കി വെള്ളം ചേര്‍ത്തത്) 0.5 ശതമാനം ഉപ്പ് ഇവ കലര്‍ത്തിയ മിശ്രിതത്തില്‍ ഒരു മണിക്കൂര്‍ കുതിര്‍ക്കണം. മരച്ചീനി കഷണങ്ങളിലെ അധികമുള്ള സ്റ്റാര്‍ച്ച്, പഞ്ചസാര എന്നിവ മാറ്റാന്‍ ഇതു സഹായിക്കും. മരച്ചീനികഷണങ്ങള്‍ വെള്ളത്തില്‍ നന്നായി കഴുകി, തിളച്ച വെള്ളത്തില്‍ അഞ്ചുമിനിട്ട് വാട്ടിയശേഷം വെയിലത്ത് നിരത്തിയിട്ട്, മുപ്പത് മിനിട്ട് മാത്രം (പുറത്ത് പറ്റിയിരിക്കുന്ന വെള്ളം വലിയുവാന്‍) ഉണക്കിയിട്ട് ചൂടാക്കിയ എണ്ണത്തില്‍ വറുത്ത് എടുക്കാം. മരച്ചീനിമാവ് പല തോതില്‍ മൈദ, കടലമാവ്, അരിമാവ് തുടങ്ങിയ മാവുമായി ചേര്‍ത്തു വിവിധ തരം വറുത്ത ഉല്പന്നങ്ങള്‍ ഉണ്ടാക്കാം. ഇതിനുള്ള ചെലവു കുറഞ്ഞ സാങ്കേതികവിദ്യയും സി.ടി.സി.ആര്‍.ഐ യില്‍ ലഭ്യമാണ്. കൂടാതെ മരച്ചീനിമാവ് ഉരുളക്കിഴങ്ങും ചേര്‍ത്ത് ഉണ്ടാക്കുന്ന കട്‌ലറ്റ്, ബോണ്ട, സമോസ തുടങ്ങിയ ബേക്കറി ഉല്പന്നങ്ങളും സ്വാദിഷടമാണ്.