info@krishi.info1800-425-1661
Welcome Guest
Crops » Pineapple

മൂല്യവര്‍ദ്ധനം

            ഊഷമളമായ മണവും .രുചിയും , ആരോഗ്യദായകമായ  ജ്യൂസുമുള്ള അത്ഭുതമായ  ഒരു ഉഷ്ണമേഖലാ ഫലമാണ് പൈനാപ്പിള്‍ .  പ്രായഭേദമന്യേ ഏവരും പൈനാപ്പിള്‍ ഇഷ്ടപ്പെടുന്നു . വളരെ പ്രാധാന്യമര്‍ഹിക്കുന്ന  ഈ ഫലം അങ്ങനെതന്നയോ  അല്ലെങ്കില്‍സംസ്കരിച്ച രൂപത്തിലോ  ഇന്നു വിപണിയില്‍ ലഭ്യമാണ് .  മനുഷ്യ ശരീരത്തിനാവശ്യമായ  ഒട്ടനവധി പോഷകങ്ങള്‍  ഇതില്‍ ധാരാളമായി  കണ്ടു വരുന്നു .  ഇതില്‍ കാത്സ്യം , പൊട്ടാസ്യം , നാരുകള്‍ , ജീവകം സി എന്നിവയുമുണ്ട് .  ശാസ്ത്രീയ പരമായി ‘ ബ്രോമിലിയേസിയെ’  എന്ന കുടുംബത്തിലാണ്  പൈനാപ്പിളിന്റെ  സ്ഥാനം . ഇതിലുള്ള ബ്രോമിലൈന്‍ എന്ന എന്‍സൈം ദഹന പ്രക്രിയയെ  ഉത്തേജിപ്പിക്കുകയും ശരീരത്തിലെ   വിവിധ കേടുപാടുകളെ നീക്കി സദാ ഉന്മേഷം നല്‍കുകയും ചെയ്യുന്നു.

       പാകമായ പൈനാപ്പിളിന്റെ നീര് ശരീരത്തിനു  വളരെ പോഷക ഗുണമേകുന്ന നല്ല  ഒരു ശീതളപാനീയമാണ് .  ശാരീരികാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍  പൈനാപ്പിള്‍ വളരെ വലിയ  പങ്കു വഹിക്കുന്നുണ്ട് .  ശരീരത്തിന്റെ  പോഷണത്തിനും രോഗപ്രതിരോധശേഷിക്കും ആരോഗ്യം നിലനിര്‍ത്തുന്നതിനും  പൈനപ്പിളിലെ ധാതുലവണങ്ങളും വിറ്റാമിനുകളും  സഹായിക്കുന്നു.     എന്നാല്‍ ഈ ഫലത്തിന്റെ ആരോഗ്യ മൂലകങ്ങളെക്കുറിച്ച്  അറിവില്ലാത്ത നാം ഇതു വേണ്ടവിധം ഉപയോഗിക്കുന്നതില്‍  താത്പ്പര്യം  കാണിക്കുന്നില്ല .  തത്ഫലമായി പൈനാപ്പിള്‍  എന്ന ഈ മധുരക്കനിയില്‍  നിന്നും ലഭിക്കുന്ന നിരവധി  പോഷകഘടങ്ങള്‍  ഉത്പ്പാദകരായ  നമുക്ക് അന്യമാകുന്നു.

       പൈനാപ്പിള്‍ , കുട്ടികള്‍ കൂടുതലായി കഴിച്ചാല്‍ മോണപഴുപ്പിനു കാരണമായി തീരും.  മറ്റു ചിലര്‍ക്ക് തലവേദനയ്ക്കും  അലര്‍ജിക്കും കാരണമാവാറുണ്ട്.  തൊലിപ്പുറത്ത് ചൊറിച്ചില്‍ .ചുമന്ന നിറം  മുതലായ ലക്ഷണങ്ങള്‍  ചിലരില്‍  കാണാറുണ്ട്‌.  അതുപക്ഷേ “ അമിതമായാല്‍ അമൃതും വിഷം “ എന്ന പഴംചൊല്ല് പോലെ അധികമായാല്‍  മാത്രം.

പൈനാപ്പിള്‍ പ്രധാനമായും 3 രീതിയിലാണ് ഉപയോഗിക്കുന്നത്.  നേരിട്ടും, ക്യാന്‍ ചെയ്തും, ജ്യൂസായും . പൈനാപ്പിള്‍ ധാരാളമായി ലഭ്യമാകുന്ന സീസണില്‍ അവ സംസ്കരിച്ച്  സൂക്ഷിക്കുന്നത് വര്‍ഷം മുഴുവന്‍ നമുക്ക്  പൈനാപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പു വരുത്താം.    

രുചിയേറും പൈനാപ്പിള്‍ വിഭവങ്ങള്‍

പൈനാപ്പിള്‍ ജ്യൂസ്

 ചേരുവകള്‍ ( 750 മില്ലി ലിറ്ററിന് )

 പൈനാപ്പിള്‍                          :    500ഗ്രാം

പഞ്ചസാര                              :    250 ഗ്രാം

വെള്ളം                                  :    50 മില്ലി ലിറ്റര്‍

പൊടിച്ച   ഐസ്                   :   ½  കപ്പ്‌

തയ്യാറാക്കുന്ന വിധം     :  പൈനാപ്പിള്‍ തൊലി കളഞ്ഞ്  ചെറുതായി അരിഞ്ഞെടുക്കുക.   പൈനാപ്പിള്‍ കഷണങ്ങളും പഞ്ചസാരയും ആവശ്യത്തിന്‌ വെള്ളവും ചേര്‍ത്ത് മിക്സിയില്‍  അടിച്ചെടുക്കുക.   ജൂസ് അരിച്ചെടുത്ത് ഒരു ഗ്ലാസ്സിലേക്ക്‌ പാകത്തി , പൊടിച്ച ഐസ് ചേര്‍ത്ത് തണുപ്പിച്ച്‌ കഴിക്കുക.

 പൈനാപ്പിള്‍ ലൈം

ചേരുവകള്‍ ( 750 മില്ലി ലിറ്ററിന് )

 പൈനാപ്പിള്‍                          :    500ഗ്രാം

പഞ്ചസാര                              :    250 ഗ്രാം

വെള്ളം                                  :    50 മില്ലി ലിറ്റര്‍  

നാരങ്ങ                                :    250 ഗ്രാം

പൊടിച്ച   ഐസ്                   :   ½  കപ്പ്‌

തയ്യാറാക്കുന്ന വിധം    ::-  പൈനാപ്പിള്‍ തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക.  പൈനാപ്പിള്‍ കഷണങ്ങളും  പഞ്ചസ്സാരയും നാരങ്ങയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക.  ജ്യൂസ് അരിച്ചെടുത്ത് ഒരു ഗ്ലാസ്സിലേക്ക്‌ പകര്‍ത്തി  ഒഴിക്കുക.  പൊടിച്ച ഐസ് ചേര്‍ത്ത് തണുപ്പിച്ചു കഴിക്കുക.

 

പൈനാപ്പിള്‍ ജിഞ്ചര്‍ സ്പ്രൈറ്റ്

ചേരുവകള്‍ ( 750 മില്ലി ലിറ്ററിന് )

പൈനാപ്പിള്‍ ജൂസ്   :    1  കപ്പ്‌

സോഡാ                             :    ¼  കപ്പ്‌

പൊടിച്ച ഐസ്                    :    ½  കപ്പ്‌

ഇഞ്ചി                                  :   2  ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം  : പൈനാപ്പിള്‍  ജൂസും ഇഞ്ചിയും മിക്സിയില്‍ നന്നായി അടിച്ചെടുക്കുക.   ജൂസ് അരിച്ചെടുത്തു ഒരു ഗ്ലാസ്സിലേക്ക്‌ പകര്‍ത്തി ഒഴിക്കുക.  പൊടിച്ച ഐസും സോഡയും ചേര്‍ത്ത്  തണുപ്പിച്ചു കഴിക്കുക .

പൈനാപ്പിള്‍ മിക്സഡ്‌ ഫ്രൂട്ട് ജൂസ്

ചേരുവകള്‍  ( 350 മില്ലി  ലിറ്ററിന് )

പൈനാപ്പിള്‍ ജൂസ്       :   250  മില്ലി ലിറ്റര്‍

മുന്തിരി ജൂസ്                :  100 മില്ലി ലിറ്റര്‍

തയ്യാറാക്കുന്നവിധം ::-     പൈനാപ്പിളും മുന്തിരിയും വെവ്വേറെ അടിച്ചെടുക്കുക .  അതിനു ശേഷം നന്നായി  ഇളക്കി ചേര്‍ത്ത് ഉപയോഗിക്കുക .

പൈനാപ്പിള്‍ ജൂസ് കോണ്‍സെന്ട്രേറ്റ്

ചേരുവകള്‍ ( 500 ഗ്രാമിന് )

പൈനാപ്പിള്‍                         :    500ഗ്രാം

പഞ്ചസാര                           :    500 ഗ്രാം

സിട്രിക് ആസിഡ്                 :   3 ഗ്രാം

സോഡിയം ബെന്‍ സോയെറ്റ്  :  1 ഗ്രാം

വെള്ളം                                 : 50  മില്ലി ലിറ്റര്‍

തയ്യാറാക്കുന്നവിധം  ::-പൈനാപ്പിള്‍ തൊലി  കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക.  പൈനാപ്പിള്‍  കഷണങ്ങള്‍ മിക്സിയില്‍ അടിച്ചെടുക്കുക.   ജൂസ് അരിച്ചെടുക്കുക.  പൈനാപ്പിള്‍ ജൂസ് പഞ്ചസാരയും സിട്രിക്ക് ആസിഡും ചേര്‍ത് തിളപ്പിക്കുക.  നന്നായി ഇളക്കുക.   പഞ്ചസാര അലിഞ്ഞു തീരുമ്പോള്‍  സോഡിയം ബെന്‍ സോയെറ്റ് ചേര്‍ക്കുക.   തീയില്‍ നിന്നും വാങ്ങിതണുക്കാന്‍ അനുവദിക്കുക .  തണുത്തതിനു ശേഷം കുപ്പിയിലാക്കി സൂക്ഷിക്കുക.

 

പൈനാപ്പിള്‍ സിറപ്പ്

ചേരുവകള്‍:   (1 ലിറ്ററിന്)

 പൈനാപ്പിള്‍ ജൂസ്    :   600 മില്ലി ലിറ്റര്‍

വെള്ളം                      :  200 മില്ലി ലിറ്റര്‍

പഞ്ചസാര                  :   800 ഗ്രാം

 

തയ്യാറാക്കുന്ന വിധം :   തിളപ്പിച്ച വെള്ളത്തിലേക്ക്‌  പഞ്ചസാര  ഇട്ട് പഞ്ചസ്സാര ലായനി തയ്യാറാക്കുക. പാനി നന്നായി തിളച്ചു വരുമ്പോള്‍ ജൂസ് ഒഴിക്കുക .  ഇതു നൂല്‍ പരുവമാകുമ്പോള്‍ വാങ്ങി വെയ്ക്കുക. ചൂടാറിയതിനു ശേഷം കുപ്പിയിലാക്കി ഉപയോഗിക്കാം.

പൈനാപ്പിള്‍ സ്ക്വാഷ്

 ചേരുവകള്‍  : (500 മില്ലി ലിറ്ററിന്)

പൈനാപ്പിള്‍ ജൂസ്                :    1   കപ്പ്‌

പഞ്ചസാര                           :      2 കപ്പ്‌

വെള്ളം                              :     1 കപ്പ്

സിട്രിക് ആസിഡ്              :      1  ടീ സ്പൂണ്‍

പൊട്ടാസ്യം മെറ്റാ ബൈ സള്‍ഫേറ്റ്    :  1/8 ടീ സ്പൂണ്‍

മഞ്ഞ കളര്‍                                   :   1/8  ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം : ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ പഞ്ചസാരയും വെള്ളവും ചേര്‍ത്തു തിളപ്പിച്ചു പാനി തയ്യാറാക്കുക.  സിട്രിക് ആസിഡു ചേര്‍ത്ത്വാങ്ങുക .  ഈ മിശ്രിതം തണുത്തതിനു ശേഷം പൈനാപില്‍ ജൂസും പൊട്ടാസ്യം മെറ്റാബൈ സള്‍ഫേറ്റും ചേര്‍ത്ത് നന്നായി ഇളക്കുക.  കുപ്പികളിലാക്കി അടച്ചു ഫ്രിഡ്ജില്‍ സൂക്ഷിച്ചു ഉപയോഗിക്കാം .  ഒരു ടേബിള്‍ സ്പൂണ്‍ സ്ക്വാഷ്  ൧൫൦  മില്ലി ലിറ്റര്‍ വെള്ളം ചേര്‍ത്ത് ഉപയോഗിക്കുക.

പൈനാപ്പിള്‍ ജാം

ചേരുവകള്‍ ( 350 ഗ്രാമിന്)

പൈനാപ്പിള്‍        :       250 ഗ്രാം)

പഞ്ചസാര                        :   250  ഗ്രാം

സിട്രിക് ആസിഡ്              :   ½  ടീ സ്പൂണ്‍

വെള്ളം                              :  2 ½  കപ്പ്‌

പെക്ടിന്‍ പൌഡര്‍              :    ½  ടീ സ്പൂണ്‍

പൈനാപ്പിള്‍ എസ്സെന്‍സ്‌     :  :   ½  ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം :   ചെറുതായി വേവിച്ച പൈനാപ്പിള്‍ മിക്സിയില്‍ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് പെക്ടിന്‍ പൌഡര്‍ ചേര്‍ത്ത് നന്നായി  ഇളക്കുക, ഇതിലേക്ക് പഞ്ചസാരയും  സിട്രിക് ആസിഡും ചേര്‍ത്ത്  30 മിനിട്ട് ജമം പരുവമാകുന്നത് വരെ വേവിക്കുക .  ഇതിലേക്ക് പൈനാപ്പിള്‍ എസ്സെന്‍സ്‌ ചേര്‍ക്കാവുന്നതാണ് .   ജാം പരുവമായത്തിനു ശേഷം തീ കുറയ്ക്കുക.  ഒരു ജാറിലേക്ക് പകര്‍ത്തി തണുത്തതിനു ശേഷം  ഉപയോഗിക്കാം.

പൈനാപ്പിള്‍ കാന്‍ ടി

ചേരുവകള്‍ (  500 ഗ്രാമിന് )

പൈനാപ്പിള്‍             :      500  ഗ്രാം)

പഞ്ചസാര               :      4 കപ്പ്‌

വെള്ളം                   :  250  മില്ലി ലിറ്റര്‍

തയ്യാറാക്കുന്ന വിധം  :     നന്നായി കഴുകി വൃത്തിയാക്കിയ പൈനാപ്പിള്‍ ചെറിയ

കഷണങ്ങളായി  മുറിച്ചെടുക്കുക .  പഞ്ചസ്സയും വെള്ളവും ( 2:1) ചേര്‍ത്ത്  പഞ്ചസാര ലായനി തയ്യാറാക്കുക.  ഇതിലേക്ക് എടുത്തു വെച്ചിരിക്കുന്ന പൈനാപ്പിള്‍ ചേര്‍ത്ത്  20  മിനിട്ട് വേവിച്ചു ഒരു ദിവസം വെയ്ക്കുക.   അതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി എടുത്തു   16-20 മണിക്കൂര്‍ നേരം വെയിലത്ത്  വെച്ചു ഉണക്കിയെടുക്കുക.  തണപ്പിച്ചതിനു ശേഷം  പഞ്ചസാരയും ചേര്‍ത്ത് ആവശ്യാനുസരണ ഉപയോഗിക്കാം.

പൈനാപ്പിള്‍ പുഡിംഗ്

ചേരുവകള്‍   (  1 കിലോഗ്രാമിന് )

പൈനാപ്പിള്‍                           :   250  ഗ്രാം

പഞ്ചസാര                              :  250  ഗ്രാം

ഉണക്കമുന്തിരി                   :     50  ഗ്രാം

പാല്‍                              :     350  മില്ലിഗ്രാം

ബ്രെഡ്‌ സ്ലൈസുകള്‍         :     10  എണ്ണം

വെണ്ണ                             :        100 ഗ്രാം

നാരങ്ങാ നീര്                   :     1  ടേബിള്‍ സ്പൂണ്‍

പൊടിച്ച ജാതിക്ക                :       ¼ ടീസ്പൂണ്‍

പൊടിച്ച കറുവാപ്പട്ട             :      ¼  ടീസ്പൂണ്‍

ഏലയ്ക്ക പൊടിച്ചത്              :     1  ടീസ്പൂണ്‍

മുട്ടയുടെ വെള്ള                   :    2  വലുതിന്റെ

മുട്ടയുടെ മഞ്ഞ                    :     2  വലുതിന്റെ

 പൊടിച്ച  ഗ്രാമ്പൂ                 :      ¼ ടീസ്പൂണ്‍

വാനില എസ്സെന്‍സ്            :    1  ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം :   ഓവന്‍  175  ഡിഗ്രി സെല്‍ഷ്യസ് ചൂടാക്കിയിടുക.  പൈനാപ്പില്‍ അരക്കപ്പ് വെള്ളവും  2  സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് വേവിച്ചു ,വെള്ളം ഊറ്റിക്കളയുക. ഒരു പാനില്‍ പാല്‍ തിളപ്പിക്കുക. , തുടരെ ഇളക്കി കൊടുക്കണം .  തിളച്ചു വരുമ്പോള്‍ ബ്രെഡ്‌ പൊടിച്ചതും ചേര്‍ത്ത്  10  മിനിറ്റ് വേവിക്കുക.  തണുക്കാനായി  മാറ്റി വെയ്ക്കുക.  ഒരു ബൗളില്‍  വെണ്ണ, പഞ്ചസാര , മുട്ടയുടെ മഞ്ഞ എന്നിവ നന്നായി യോജിപ്പിക്കുക .  ഇതിലേക്ക് പൊടിച്ച ജാതിക്ക , കറുവപ്പട്ട,  ഏലയ്ക്ക, ഗ്രാമ്പൂ , വാനില എസ്സെന്‍സ്‌  നന്നായി  ഇളക്കി വേവിച്ചു വെച്ച പൈനാപ്പിളും ചേര്‍ക്കുക.  നന്നായി യോജിപ്പിക്കുക.  ഈ മിശ്രിതം തണുത്ത പാല്‍ - ബ്രെഡ്‌ കൂട്ടിലേക്ക് ചേര്‍ത്ത് മുകളിലായി മുട്ടയുടെ വെള്ള അല്പാല്പം ഒഴിച്ചു കൊടുക്കുക. തയ്യാറാക്കിയ കൂട്ട് പുഡിംഗ് ഡിഷിലേക്ക് മാറ്റി , മുകളില്‍ ഉണക്ക മുന്തിരി തൂകി അലങ്കരിക്കുക .  ഓവനില്‍  45  മിനിട്ടോളം വെച്ച് മുകള്‍  വശം സ്വര്‍ണ്ണ നിറമാകും വരെ ബേക്ക് ചെയ്തെടുക്കുക.