വാഴയില്‍ നിന്നുളള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍
വാഴക്കായ ചിപ്സും ഏത്തക്കായ പൊടിയും കായവരട്ടിയുമാണ് വിപണിയിലുള്ള പ്രധാന വിഭവങ്ങള്‍. സ്വദേശ വിപണിയില്‍ മാത്രമല്ല വിദേശ വിപണിയിലും ഇവയ്ക്ക് സാധ്യതകളുണ്ട്. നേന്ത്രനാണ് ചിപ്സ് ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നത്. നേന്ത്രന് പുറമെ മൊന്തന്‍, പടറ്റി, കുന്നന്‍ പൂവന്‍ എന്നീ ഇനങ്ങളും വാഴയ്ക്കപ്പൊടിയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. കൂടാതെ ജാം, കാന്‍ഡി, ഫ്രൂട്ട് ബാര്‍, ഡീഹൈട്രേറ്റ് ഫ്രൂട്ട്, ബനാന വൈന്‍ തുടങ്ങി നിരവധി വിഭവങ്ങളും വാഴപ്പഴത്തില്‍ നിന്നും തയ്യാറാക്കാം.
കേരളത്തിലെ കര്‍ഷകരില്‍ ഏറിയപങ്കും കുലവെട്ടിയശേഷം വാഴപ്പോള പാഴാക്കുകയാണ് പതിവ്. അലങ്കാര സാധനങ്ങള്‍, ബാഗുകള്‍, കുപ്പായങ്ങള്‍ തുടങ്ങി വിവിധ കരകൌശല വസ്സ്തുക്കള്‍ വാഴനാരില്‍ നിന്നുണ്ടാക്കാം. ഈ സംരംഭത്തിന് വളരെ മൂലധനമൊ യന്ത്രസഹായമോ വേണ്ടി വരുന്നില്ല. വാഴപ്പോളകളെ ചീപ്പ്പോലുള്ള ലോഹ സ്ക്രാപ്പര്‍ ഉപയോഗിച്ച് ചീകി നാര് വേര്‍തിരിക്കാം. ഈ നാരിനെ നന്നായി ഉണക്കിയ ശേഷം ചായം കലര്‍ത്തിയ വെള്ളത്തിലിട്ട് കുറച്ച് നല്ലെണ്ണ യുമായി തിളപ്പിച്ച് വിവിധ വര്‍ണ്ണങ്ങളിലാക്കാം. വീണ്ടും നന്നായി ഉണക്കിയശേഷം തുന്നിയാണ് വിവിധ അലങ്കാരസാധനങ്ങളും ബാഗുകളുമൊക്കെ നിര്‍മ്മിക്കുന്നത്