info@krishi.info1800-425-1661
Welcome Guest
Back

കറയെടുക്കാന്‍ സിന്ത പപ്പായ; ഒരു ചെടിയില്‍ നിന്ന് ഒരു ക്വിന്റ്ല്‍ വിളവ്.

Posted ByTechnical Officer 3,sfac.tvm

റെഡ് ലേഡിക്ക് പിന്നാലെ കറയെടുക്കാന്‍ സിന്ത പപ്പായ കൃഷിയിടങ്ങളില്‍ വ്യാപകമാവുന്നു. പപ്പായ കൃഷിയില്‍ ഏറെ തല്‍പരനും ലാഭകരമായി ഈ കൃഷി വിജയിപ്പിക്കുകയും ചെയ്ത മാനന്തവാടി സഫ ഓര്‍ഗാനിക് ഫാമിലെ തോട്ടോളി അയൂബ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പപ്പായ കൃഷി ചെയ്യുന്നുണ്ട്.

കറയെടുക്കാനുപയോഗിക്കുന്ന സിന്ത ഇനത്തില്‍പ്പെട്ട പപ്പായയാണ് പ്രധാനം. കറയെടുത്തതിന് ശേഷമുള്ള ഫലവും വില്‍ക്കാന്‍ കിട്ടുന്നതിനാല്‍ വരുമാനം ഇരട്ടിയാണ്. പപ്പായ  കൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ ഇപ്പോള്‍ നിലമൊരുക്കണം. മെയ് മാസത്തില്‍ പുതുമഴ പെയ്യുമ്പോള്‍ കൃഷി തുടങ്ങാം.


പപ്പായയുടെ ഇലയ്ക്ക് നല്ല ഡിമാന്റുണ്ടെങ്കിലും ഇലയ്ക്കുവേണ്ടിയുള്ള കൃഷി അത്ര ലാഭകരമല്ലെന്ന് അയൂബ് പറയുന്നു. ജര്‍മനി പോലുള്ള രാജ്യങ്ങളില്‍ നിന്നാണ് ഇലയ്ക്കും  പപ്പായക്കുരുവിനും കൂടുതല്‍ അത്യാവശ്യക്കാരുള്ളത്. കൃഷി നഷ്ടമാണെന്ന് പറയുന്ന എല്ലാവരും പപ്പായ കൃഷിയിലേക്ക് തിരിഞ്ഞാല്‍ കാര്‍ഷിക കേരളത്തിന്റെ തലവര മാറ്റാന്‍ പപ്പായ  മതിയെന്ന് അയൂബ് സാക്ഷ്യപ്പെടുത്തുന്നു.  സിന്ത പപ്പായയുടെ ഒരു ചെടിയില്‍ നിന്ന് ഒരു ക്വിന്റല്‍ വരെ വിളവ് ലഭിക്കും. ഒരു ചെടി വളര്‍ത്താന്‍ 150രൂപ മാത്രമാണ് ചെലവ്. എന്നാല്‍ വരുമാനം രണ്ടായിരം രൂപയിലധികമായിരിക്കും.


ആറാം മാസം മുതല്‍ വിളവെടുക്കാമെന്നുള്ളതും റിസ്‌ക്ക് ഏറെ കുറവാണെന്നുള്ളതും പ്രത്യേകതയാണ്.  ഒരു കിലോ വിത്തിന് മൂന്ന് ലക്ഷം രൂപ വിലയുണ്ടെങ്കിലും ഒരു ഗ്രാം വിത്ത് വാങ്ങിയാല്‍ തന്നെ 65 തൈകള്‍ വരെ നടാനുള്ള വിത്ത് ലഭിക്കും.


അയൂബിന്റെ കൃഷിയിടത്തില്‍ കാവേരി ഇനത്തിലുള്ള പാഷന്‍ ഫ്രൂട്ടും അരയേക്കറില്‍ കൃഷി ചെയ്തിട്ടുണ്ട്. കായ്കള്‍ കൂടുതലുണ്ടാകാനും ഉണ്ടാകുന്ന കായ്കള്‍ക്ക് വലുപ്പ മുണ്ടാകുന്നതിനുമായി പോളിനേഷന്‍ കൃത്യമായി നടക്കുന്നതിനായി തേനീച്ചക്കൂടുകളും ചെടികള്‍ക്കിടയില്‍ സ്ഥാപിച്ചിട്ടുണ്ട്..

ഫോണ്‍:  9387752145.

വിവരങ്ങള്‍ക്ക് കടപ്പാട് : സിന്ത പപ്പായ ,ഓര്‍ഗാനിക് ഫാര്‍മിംഗ് ,www.mathrubhumi.com/agriculture/features/sinta-papaya

Thursday,April 11, 2019 0 comments

Please login to comment !!