info@krishi.info1800-425-1661
Welcome Guest
Back

ഗ്രോബാഗിന് പകരം ചകിരിപ്പൊളി പരീക്ഷിച്ച് ശിവാനന്ദന്‍

Posted ByTechnical Officer 3,sfac.tvm

മട്ടുപ്പാവ് കൃഷിയില്‍ പുതിയ ശൈലി പരീക്ഷിച്ച് വിജയം നേടുകയാണ് കുന്ദമംഗലം അടുക്കത്ത് ശിവാനന്ദന്‍.  പ്ലാസ്റ്റിക് കവര്‍ പൂര്‍ണമായും ഒഴിവാക്കിയുള്ള  മട്ടുപ്പാവ്  കൃഷിയാണ് സി.ഡബ്ല്യൂ.ആര്‍.ഡി.എം. ജീവനക്കാരനായ ശിവാനന്ദന്‍റെ  ഇത്തവണത്തെ പരീക്ഷണം. ഗ്രോബാഗിന് പകരം നാളികേരത്തിന്റെ പൊളിച്ചെടുത്ത ചകിരിപ്പൊളിയില്‍ മണ്ണും ചാണകപ്പൊടിയും നിറച്ചാണ് ചെടികള്‍ വളര്‍ത്തുന്നത്. ചകിരി ഈര്‍പ്പം നിലനിര്‍ത്തുന്നതിനാല്‍ വളരെക്കുറച്ച് വെള്ളം ഒഴിച്ചാല്‍ മതി എന്നതാണിതിന്‍റെ പ്രത്യേകത .

അധികം സാമ്പത്തിക ചെലവില്ലാതെ ഒരുക്കിയ കൃഷിയില്‍ മികച്ച വിളവാണ് ലഭിച്ചതെന്നും ശിവാനന്ദന്‍ പറയുന്നു. ഈര്‍പ്പം തട്ടി ടെറസ്സിന് കുഴപ്പമുണ്ടാവാതിരിക്കാന്‍ കവുങ്ങ് തടിയുടെ ഭാഗങ്ങള്‍ ഉയര്‍ത്തിവെച്ച് അതിന് മുകളില്‍ കമുകിന്‍റെ  പാള വെച്ചാണ് ചകിരിപ്പൊളി സ്ഥാപിക്കുന്നത്.  ഒഴിവ് സമയങ്ങള്‍ പുതിയ കൃഷി രീതികള്‍ പരീക്ഷിക്കുന്ന ശിവാനന്ദന്‍ കഴിഞ്ഞ വര്‍ഷം പി.വി.സി. പൈപ്പ് ഉപയോഗിച്ച് വീടിന് മുകളില്‍ നെല്‍ക്കൃഷി വളര്‍ത്തി ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

വിവരങ്ങള്‍ക്ക് കടപ്പാട്: ഓർഗാനിക് ഫാർമിംഗ്/www.mathrubhumi.com/agriculture/organic-farming/grow-bag

Thursday,April 11, 2019 0 comments

Please login to comment !!