info@krishi.info1800-425-1661
Welcome Guest
Back

കൃഷി ആരാധനയായി മാറുന്നു

Posted ByAdministrator

അടൂര്‍ താലൂക്കില്‍ കടമ്പനാട് പഞ്ചായത്തില്‍ തുവയൂര്‍ തെക്കുംമുറിയില്‍ ഭക്തിവിലാസത്തില്‍ ശ്രീകുമാര്‍ കഴിഞ്ഞ മുപ്പതു വര്‍ഷമായി കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. കൃഷിവകുപ്പിന്‍റെയും അനുബന്ധവകുപ്പുകളായ ക്ഷീരവികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ഫിഷറീസ്, എന്‍.ഡി.ഡി.ബി, മില്‍മ, വി.എഫ്.സി.കെ, ആത്മ എന്നെ വകുപ്പുകളുടെ സ്കീമുകളും പരിശീലന പരിപാടികളും സജീവമായി ചെയ്യുകയും പഠനങ്ങള്‍ നടത്തുകയും ചെയ്യുന്നു. കൃഷിവകുപ്പിന്‍റെ ധനസഹായത്തോടുക്കൂടി പത്തുവര്‍ഷം ഇരുപതു ടണ്‍ കപ്പാസിറ്റിയുള്ള മണ്ണിരകമ്പോസ്റ്റ് യുണിറ്റ് നിര്‍മിച്ചു വളം ജൈവകൃഷിക്കായി ഉപയോഗിക്കുന്നു. അതിലൂടെ ഇപ്പോള്‍ സമൂഹത്തിന്‍റെ ഏറ്റവും വലിയ വിപത്തായ മാലിന്യം എന്ന വിപത്തിന് പരിഹാരം നിര്‍ദേശിക്കാന്‍ കഴിയുന്നു, എട്ടു വര്ഷം മുന്‍പ് കടമ്പനാട് ഗോവിന്ദപുരം മാര്‍ക്കറ്റിലെ ടണ്‍ കണക്കിന് വേസ്റ്റ് കൊണ്ട് വന്ന് കമ്പോസ്റ്റ് നിര്‍മ്മിച്ചിരുന്നു. ഏനാത്ത് പച്ചക്കറി മാര്‍ക്കെറ്റിലെ വേസ്റ്റ് ജൈവ വളമാക്കി മാറ്റുന്നു.

       മൃഗസംരക്ഷണ വകുപ്പിന്‍റെ ഡയറിഫാമുകളുടെ യന്ത്രവല്‍ക്കരണവും, നവീകരണവും, മലിനീകരണ നിയന്ത്രണവും എന്ന സ്കീമിലൂടെ ആധുനിക തൊഴുത്ത് നിര്‍മ്മിച്ച്‌ തൊഴുത്തില്‍ നിന്നും വരുന്ന ഗോമൂത്രവും ചാണകവും ഗ്യാസ്‌ പ്ലാന്‍റില്‍ നിക്ഷേപിച്ച് അതില്‍ നിന്നും വരുന്ന സ്ലറി മാലിന്യത്തില്‍ കലര്‍ത്തി രൂപപ്പെട്ട കമ്പോസ്റ്റ് വീണ്ടും മണ്ണിര കമ്പോസ്റ്റ് പ്ലാന്‍റില്‍ കൊടുക്കുമ്പോള്‍ ഒന്നാംതരം ജൈവവളം കിട്ടുന്നു (വെര്‍മികമ്പോസ്റ്റ്). അത് വീണ്ടും സംപൂജികരിച്ചു ചെടിക്ക് വേണ്ടുന്ന എല്ലാ മൂലകങ്ങളും ഉറപ്പുവരുത്തി മണ്ണിന്‍റെ പി.എച് ലെവല്‍ ചെയ്യുന്ന “മൃതസഞ്ജീവനി” എന്ന പേരോടുകൂടി ജൈവവളമാക്കി മാറ്റുന്നു. കൂടാതെ വി.എഫ്.പി.സി.കെ യുടെ പങ്കാളിത്തഗവേഷണത്തിന്‍റെ ഭാഗമായി ഇഫക്ട്ടീവ് മൈക്രോബാക്ടീറിയ (ഇ.എം.) കമ്പോസ്റ്റ് നിര്‍മിച്ചു ഉപയോഗവും വിപണനവും നടത്തുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ശീതകാല പച്ചക്കറിയും നടത്തിവരുന്നു.

       ഗവൺമെന്‍റ് ഓഫ് ഇന്ത്യയുടെ റീജിയണല്‍ സെന്‍റര്‍ ഓഫ് ഓര്‍ഗാനിക് ഫാര്‍മിംഗ് (ബാംഗ്ലൂര്‍)ന്‍റെ പാര്‍ട്ടിസിപ്പേറ്ററി ഗ്യാരന്‍റ്റി സിസ്റ്റം (പി.ജി.എസ്.) ന്‍റെ ഡിമോന്‍സ്ട്രേഷന്‍ കണ്‍സല്‍ട്ടന്‍റ്റ് ആയി കൃഷിഭൂമി ഈ വര്‍ഷം തിരഞ്ഞെടുത്തിരിക്കുന്നു. അതിനു വേണ്ട ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ക്ഷീരവികസന വകുപ്പിന്‍റെയും കാര്‍ഷിക കോളേജിന്‍റെയും സംയുക്തമായി തീറ്റവിള താരതമ്യ പഠന ഗവേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിചിട്ടുള്ളതാണ്. Co3, Co4, Co5, പാരാഗ്രാസ്, സുഗുണ, സുപ്രിയ, ബ്രക്കേറിയ, ഗിനിഗ്രാസ്സ് എന്നീ പുല്ലിനങ്ങള്‍ സ്വന്തമായി നട്ടു വളര്‍ത്തുന്നു. അസോള, മീന്‍ വളര്‍ത്തല്‍, വിവിധയിനം പച്ചക്കറികള്‍, വാഴകള്‍, ശീമക്കൊന്ന, പപ്പായ എന്നിവയും കൃഷി ചെയ്തു വരുന്നു. കീടനിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിച്ചിരിക്കുന്നത് വെര്‍മിവാഷും, ഗോമൂത്രവും മീഡിയം ആക്കി സോപ്പുലായനി ചേര്‍ത്ത് കാ‍ന്താരി, വെളുത്തുള്ളി, പുകയില, വേപ്പ് അധിഷ്ട്ടിത കീടനാശിനികള്‍ സ്വന്തമായി നിര്‍മിച്ചു ഉപയോഗിച്ചുവരുന്നു. ജൈവ മാര്‍ഗത്തിലുള്ള സമ്മിശ്ര കൃഷിയിലാണ് താല്പര്യം.

       നെല്ലിന്‍റെ നാടന്‍ ഇനമായ ‘ചേറാടി’ കൃഷി ചെയ്യുന്നു. ജൈവ കൃഷിയിലേക്ക് മാറുവാന്‍ താല്പര്യമുള്ള കര്‍ഷകര്‍ക്ക് മണ്ണിരയും, പുല്‍ക്കടയും, വെര്‍മിവാഷും അസോളയും സൗജന്യമായി നല്‍കിവരുന്നു. ജൈവകൃഷിയുടെ അടിസ്ഥാനം കാലിവളര്‍ത്തല്‍ തന്നെയാണെന്നു മനസ്സിലാക്കി ചാണകത്തിലെയും ഗോമൂത്രത്തിലേയും കോടാനുകോടി ബാക്ടീര്യകളെ എങ്ങനെ സംപുഷ്ടീകരിച്ചു നിലനിര്‍ത്തി കൃഷിക്ക് ഉപയുക്തമാക്കാം എന്ന് ചിന്തിച്ചു പ്രകൃതിയുടെ ബാല്യം, കൗമാരം, യൗവ്വനം, വാര്‍ധക്യം, ലയം(മരിച്ചത്) എന്നിവ നോക്കി കണ്ട് രാസകൃഷി, പ്രകൃതിസൗഹൃദ കൃഷി (പാലേക്ക്ര്‍ സീറോബജറ്റ്) ജൈവകൃഷി എന്നിവ പഠിച്ച് കേരളത്തിലെ പ്രകൃതിക്ക് അനുയോജ്യമായ ഒരു കൃഷി രീതിക്ക് രൂപം നല്‍കിക്കൊണ്ടുള്ള ബുക്കിന്‍റെ എഴുത്തുപുരയിലാണ്. കഴിഞ്ഞ കുറേ വര്‍ഷമായി രാസവസ്തുക്കളുടെയും കീടനാശിനികളുടെയും ആന്‍റിബയോട്ടിക്കുകളുടെയും അമിതമായ ഉപയോഗം മൂലം ആയുര്‍ദൈര്‍ഖ്യം കുറഞ്ഞു പുതിയ പുതിയ രോഗങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഇതിനു പരിഹാരം ശുദ്ധമായ ആഹാരം മാത്രമാണെന്ന് മനസ്സിലാക്കി ജാതി-മത-വര്‍ണ-വര്‍ഗ-ലിംഗ-രാഷ്ട്രീയം മറന്നു ‘മനുഷ്യത്വം’ ചിന്തിക്കുന്നവര്‍ അഗ്രികള്‍ച്ചര്‍ ആക്കി ഏവരും ആരാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിര്‍ത്തുന്നു.

 എന്ന്,

ശ്രീകുമാര്‍.എസ്

ഭക്തി വിലാസം

തുവയൂര്‍ തെക്ക്.പി.ഒ.

കടമ്പനാട്, അടൂര്‍, പത്തനംതിട്ട ജില്ല

പിന്‍: 691552

 മൊബൈല്‍: 9495507922

Tuesday,March 29, 2016 0 comments

Please login to comment !!