info@krishi.info1800-425-1661
Welcome Guest
Back

സുനു മാത്യുവിന്റെ വിജയഗാഥ

Posted ByJosena Jose, Agricultural Officer DCB Kannur

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ  കല്ലാനോട്മലയോര പ്രദേശത്ത്മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കുന്ന യുവകര്‍ഷകനാണ് സുനുമാത്യു .  കല്ലാനോട് പോലെയുള്ള മലയോരമേഖലയില്‍ തന്റെ കഠിനാധ്വാനം ഒന്ന് കൊണ്ട് മാത്രം കാര്‍ഷികമേഖലയിലെ വേറിട്ട ഒരു വ്യക്തിത്വം തന്നെയാണ് അദ്ദേഹം . രസതന്ത്രത്തില്‍ ബിരുദധാരിയായ അദ്ദേഹത്തിന്റെ കൃഷിരീതികളും ചിട്ടയോടുകൂടിയുള്ളതാണ് .ആറു ഏക്കറോളം വരുന്ന സ്വന്തം സ്ഥലത്ത് വിവിധയിനം വിളകള്‍ ഇടവിളയായും തനിവിളയായും വളര്‍ത്തുന്നു.  ഏകദേശം 200 തെങ്ങുകളും 80 ജാതികളും എല്ലാവിധ ഇനങ്ങളിലുമുള്ള വാഴകള്‍ , കുരുമുളക് , കമുക് , ഇഞ്ചി ,മഞ്ഞള്‍, കപ്പ്‌ ,ചേന , ചേമ്പ്,കാപ്പി ,കൊക്കോ തുടങ്ങി ആദായമേകുന്നവിളകള്‍ നിരവധി ഉണ്ട് .  ഒരു തെങ്ങില്‍ നിന്നും ശരാശരി നൂറ്റിരുപതോളം തേങ്ങ ലഭിക്കുന്നുണ്ട് .  രണ്ടു വര്‍ഷം മുന്‍പ് വരെ വിത്തുതേങ്ങയും സംഭരിച്ചിരുന്നു.

കാര്‍ഷിക മേഖലയില്‍ വൈവിദ്ധ്യത  ഒരു ഭാഗമാണ് .  അതുകൊണ്ടു  തന്നെ അദ്ദേഹത്തിന്റെ  വീട്ടുവളപ്പില്‍ കോഴി ഫാമും പന്നി ഫാമും പശുക്കളും എല്ലാ ഉള്‍പ്പെടും .  നാല്‍പ്പതോളം നാടന്‍ കോഴികളും പത്തോളം താറാവുകളുമുണ്ട്.  ഏകദേശം ഇരുപത്തഞ്ചോളം മുട്ട ഒരു ദിവസം ലഭിക്കും .  ഒരു കോഴി മുട്ടയ്ക്ക് അഞ്ചു  രൂപ നിരക്കിലും  താറാവുമുട്ടയ്ക്ക് ഏഴു രൂപ നിരക്കിലും വിപണനം നടത്തി വരുന്നു. 

മുഖ്യധാര വരുമാന മാര്‍ഗ്ഗം സുനുമാത്യുവിന്റെത് പന്നി വളര്‍ത്തലാണ്.200 പന്നികളെ രണ്ടു ഫാമുകളിലായി പരിപാലിച്ചു വരുന്നു.150  എണ്ണത്തെ  പ്രധാനമായും  ഇറച്ചിയാവശ്യത്തിനു വേണ്ടിയും  50 എണ്ണം പ്രത്യുല്‍പ്പാധന ആവശ്യത്തിനായും വളര്‍ത്തി വരുന്നു.ഒരു പന്നിക്കുട്ടിക്ക് 3250 രൂപ നിരക്കില്‍ വിപണനം നടത്തി  വരുന്നു.

പാലിനും ജൈവവളത്തിനും വേണ്ടി പശുവളര്‍ത്തലും അദ്ദേഹം ചെയ്യുന്നു. വിശാലമായ കൃഷിയിടം ജൈവ കൃഷി ചെയ്യുന്നതിനാവശ്യമായ വളം പന്നിയുടെയും  കോഴിയുടെയും പശുവിന്റെയും അവശിഷ്ടം ചകിരിച്ചോറുമായി സംയോജിപ്പിച്ച് ഉപയോഗിക്കുന്നു.  കൂടാതെ 6m3 ഉം 2m3 അളവിലുള്ള രണ്ട് ബയോഗ്യാസ് പ്ലാന്റുകളും അദ്ദേഹം വീട്ടുവളപ്പില്‍ സ്ഥാപിച്ചിട്ടുണ്ട് .  പന്നികള്‍ക്ക്‌ കൊടുക്കാനാവശ്യമായ  ഭക്ഷണം പ്രധാനമായും ഹോട്ടല്‍ അവശിഷ്ടം ഏകദേശം ഒന്നര ടണ്ണോളം നിത്യേന സുനുവിന്റെ വീട്ടിലെത്തുന്നുണ്ട് .

സുനുവിന്റെ കഠിനാധ്വാനത്തിന്റെ ഫലമെന്നോണം 2011 - 2012  വര്‍ഷത്തെ ബ്ലോക്ക്തല അവാര്‍ഡ് അദ്ദേഹത്തിനു  ലഭിച്ചിട്ടുണ്ട് .  ഒരു വിജയം എപ്പോഴും  ഉണ്ടാകുന്നത് അതിനു ശക്തമായൊരു പിന്‍ബലം ഉണ്ടാകുമ്പോഴാണ്.  ഈ മേഖലയില്‍ അദ്ദേഹത്തിന്റെ ശക്തി  അല്ലെങ്കില്‍ ധൈര്യം അദ്ദേഹത്തിന്റെ  കുടുംബമാണ് .

താങ്ങും തണലുമായി അധ്യാപികയായ ഭാര്യയും ഒരു മകനും കൂടാതെ  അച്ഛനും അമ്മയും  സഹായിക്കുന്നു.  കാര്‍ഷിക മേഖലയ്ക്കു പുത്തനുണര്‍വ്വ്  നല്‍കിക്കൊണ്ട് ഈ കര്‍ഷകന്‍ അദ്ദേഹത്തിന്റെ ജൈത്രയാത്ര  തുടരുന്നതാണ് 

വിലാസം: സുനു മാത്യു , ഏട്ടിയില്‍ ഹൗസ്, കല്ലനോട് ,കക്കയം -673615

ഫോണ്‍ :: 9495307417,  04962660594 

Saturday,January 23, 2016 0 comments

Please login to comment !!