എസ് എഫ് എ സി യിലൂടെ വിജയപാതയിൽ ഇവരും : പിസി ഫുഡ്പ്രോഡക്ട്സ്, പുറമേരി പി.ഒ., വടകര, കോഴിക്കോട്
Posted ByTechnical Officer 8
പിസി ഫുഡ്പ്രോഡക്ട്സ്, പുറമേരി പി.ഒ., വടകര, കോഴിക്കോട്
സംരംഭകന്‍ : ശ്രീ. അഭിലാഷ് കെ.കെ
ചിപ്സ് വിപണിയിലെ ആരോഗ്യകരമായ മാറ്റമാണ് CRIMZ. ചിപ്സ് വിപണിയിലെ പുത്തൻ ആശയമാണ് വാക്വം ഫ്രൈയിങ് ടെക്നോളജി. വളരെ കുറഞ്ഞ ചൂടിൽ (<=900C) എണ്ണ ചൂടാക്കി വറുത്തെടുക്കുന്ന സാങ്കേതികവിദ്യയാണ് വാക്വം ഫ്രൈയിങ്. പഴം, പച്ചക്കറി വിഭാഗത്തിൽപെടുന്ന വെണ്ട, ബീറ്റ്റൂട്ട്, കാരറ്റ്, കൈപ്പ, മത്തൻ, നേന്ത്രപ്പഴം, പഴുത്തചക്ക, സപ്പോട്ട, പപ്പായ, മാങ്ങ, കദളിപ്പഴം, കൈതച്ചക്ക തുടങ്ങി മാർക്കറ്റിൽ ഇന്ന്പരിചയപ്പെടാത്ത അല്ലെങ്കിൽ ലഭ്യമല്ലാത്ത ചിപ്സുകൾ വാക്വം ഫ്രൈയിങ് ടെക്നോളജി ഉപയോഗിച്ച് ഉണ്ടാക്കുന്നു. കുറഞ്ഞ ചൂടിൽ ഫ്രൈ ചെയ്യുന്നതുകൊണ്ട് എണ്ണ ആരോഗ്യത്തിന് ഹാനികരമാവുന്നില്ല. തിളച്ച എണ്ണയുടെ ദൂഷ്യഫലങ്ങൾ കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാം. പഴങ്ങളിലെയും പച്ചക്കറികളിലെയും ഗുണങ്ങൾ വാക്വം ഫ്രൈയിങ്ന്ശേഷവും നിലനിൽക്കുന്നു. പഴങ്ങളുടെയും പച്ചക്കറികളുടെയും രുചി, കളർ, മണം എന്നിവ അതുപോലെ തന്നെ നിലനിർത്തുന്നു. ചിപ്സിലെ എണ്ണയുടെ അളവ് വളരെ കുറവാണ്. മറ്റു പ്രിസർവേറ്റീവ്സ് ചേർക്കാതെ തന്നെ എയർടൈറ്റ് പാക്കേജിങ് ആണെങ്കിൽ ഒരു വർഷം വരെ കേടുവരാതെ സൂക്ഷിക്കാവുന്നതാണ്.
CFTRI , MYSORE, KAU ,THAVANOOR എന്നിവടങ്ങളില്‍ നിന്നും ലഭിച്ച സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.പഴുത്തവരിക്ക ചക്ക, സപ്പോട്ട തുടങ്ങിയ പഴുത്ത പഴവർഗങ്ങൾ, വെണ്ടക്ക തുടങ്ങിയ പച്ചക്കറികള്‍ എന്നിവയുടെ ചിപ്സിന് വലിയ ജനപിന്തുണ ലഭിച്ചിട്ടുണ്ട്.
ഇപ്പോൾ crimzന് നിലവിൽവെണ്ട, ബീറ്റ്റുട്ട്, കാരറ്റ്, സപ്പോട്ട, കാബൂളി കടല, പാവയ്ക്ക, ഉരുളക്കിഴങ്ങ്, ഏത്തപ്പഴം, ചക്കപ്പഴം എന്നിവയുടെ 9 ചിപ്സ്പ്രൊഡക്ടുകൾ ഉണ്ട്. പുതിയ ഒരു സാങ്കേതികവിദ്യ ആയതിനാലും ആരോഗ്യപ്രദമായ ഉല്‍പ്പന്നമായതിനാലും പങ്കെടുത്ത എല്ലാ എക്സ്പോകളിലും തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കാൻ Crimz ന് കഴിഞ്ഞിട്ടുണ്ട്. VAIGA - 2018പോലുള്ള എക്സിബിഷനുകളിൽ പ്രോഡക്ട് വളരെ ശ്രദ്ധേയമായിരുന്നു. 27.32 ലക്ഷം രൂപയാണ് ഈ പ്രോജക്ടിന്‍റെ മുതല്‍ മുടക്ക്
എസ് എഫ് എ സി യിലൂടെ വിജയപാതയിൽ ഇവരും : പിസി ഫുഡ്പ്രോഡക്ട്സ്, പുറമേരി പി.ഒ., വടകര, കോഴിക്കോട്
Posted ByTechnical Officer 8പിസി ഫുഡ്പ്രോഡക്ട്സ്, പുറമേരി പി.ഒ., വടകര, കോഴിക്കോട്
സംരംഭകന്‍ : ശ്രീ. അഭിലാഷ് കെ.കെ
ചിപ്സ് വിപണിയിലെ ആരോഗ്യകരമായ മാറ്റമാണ് CRIMZ. ചിപ്സ് വിപണിയിലെ പുത്തൻ ആശയമാണ് വാക്വം ഫ്രൈയിങ് ടെക്നോളജി. വളരെ കുറഞ്ഞ ചൂടിൽ (<=900C) എണ്ണ ചൂടാക്കി വറുത്തെടുക്കുന്ന സാങ്കേതികവിദ്യയാണ് വാക്വം ഫ്രൈയിങ്. പഴം, പച്ചക്കറി വിഭാഗത്തിൽപെടുന്ന വെണ്ട, ബീറ്റ്റൂട്ട്, കാരറ്റ്, കൈപ്പ, മത്തൻ, നേന്ത്രപ്പഴം, പഴുത്തചക്ക, സപ്പോട്ട, പപ്പായ, മാങ്ങ, കദളിപ്പഴം, കൈതച്ചക്ക തുടങ്ങി മാർക്കറ്റിൽ ഇന്ന്പരിചയപ്പെടാത്ത അല്ലെങ്കിൽ ലഭ്യമല്ലാത്ത ചിപ്സുകൾ വാക്വം ഫ്രൈയിങ് ടെക്നോളജി ഉപയോഗിച്ച് ഉണ്ടാക്കുന്നു. കുറഞ്ഞ ചൂടിൽ ഫ്രൈ ചെയ്യുന്നതുകൊണ്ട് എണ്ണ ആരോഗ്യത്തിന് ഹാനികരമാവുന്നില്ല. തിളച്ച എണ്ണയുടെ ദൂഷ്യഫലങ്ങൾ കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാം. പഴങ്ങളിലെയും പച്ചക്കറികളിലെയും ഗുണങ്ങൾ വാക്വം ഫ്രൈയിങ്ന്ശേഷവും നിലനിൽക്കുന്നു. പഴങ്ങളുടെയും പച്ചക്കറികളുടെയും രുചി, കളർ, മണം എന്നിവ അതുപോലെ തന്നെ നിലനിർത്തുന്നു. ചിപ്സിലെ എണ്ണയുടെ അളവ് വളരെ കുറവാണ്. മറ്റു പ്രിസർവേറ്റീവ്സ് ചേർക്കാതെ തന്നെ എയർടൈറ്റ് പാക്കേജിങ് ആണെങ്കിൽ ഒരു വർഷം വരെ കേടുവരാതെ സൂക്ഷിക്കാവുന്നതാണ്.
CFTRI , MYSORE, KAU ,THAVANOOR എന്നിവടങ്ങളില്‍ നിന്നും ലഭിച്ച സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. പഴുത്തവരിക്ക ചക്ക, സപ്പോട്ട തുടങ്ങിയ പഴുത്ത പഴവർഗങ്ങൾ, വെണ്ടക്ക തുടങ്ങിയ പച്ചക്കറികള്‍ എന്നിവയുടെ ചിപ്സിന് വലിയ ജനപിന്തുണ ലഭിച്ചിട്ടുണ്ട്.
ഇപ്പോൾ crimzന് നിലവിൽ വെണ്ട, ബീറ്റ്റുട്ട്, കാരറ്റ്, സപ്പോട്ട, കാബൂളി കടല, പാവയ്ക്ക, ഉരുളക്കിഴങ്ങ്, ഏത്തപ്പഴം, ചക്കപ്പഴം എന്നിവയുടെ 9 ചിപ്സ്പ്രൊഡക്ടുകൾ ഉണ്ട്. പുതിയ ഒരു സാങ്കേതികവിദ്യ ആയതിനാലും ആരോഗ്യപ്രദമായ ഉല്‍പ്പന്നമായതിനാലും പങ്കെടുത്ത എല്ലാ എക്സ്പോകളിലും തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കാൻ Crimz ന് കഴിഞ്ഞിട്ടുണ്ട്. VAIGA - 2018പോലുള്ള എക്സിബിഷനുകളിൽ പ്രോഡക്ട് വളരെ ശ്രദ്ധേയമായിരുന്നു. 27.32 ലക്ഷം രൂപയാണ് ഈ പ്രോജക്ടിന്‍റെ മുതല്‍ മുടക്ക്
Friday,July 12, 2019 0 comments