info@krishi.info1800-425-1661
Welcome Guest
Back

കര്‍ഷകമിത്ര അവാര്‍ഡ്

Posted ByAdministrator

കൃഷി വിജ്ഞാന വ്യാപനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്ക് നല്കുന്ന അവാര്‍ഡാണ് കര്‍ഷക മിത്ര. ഈ അവാര്‍ഡിന് ശ്രീമതി.രജനി ജയദേവ്, പാറയ്ക്കല്‍ ഹൌസ്, പാറയ്ക്കല്‍.പി.ഒ, കായംകുളം, ആലപ്പുഴ - യെ തിരഞ്ഞെടുത്തു. ഭരണിക്കാവ് ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ 6 വര്‍ഷമായി കൃഷി വിജ്ഞാന വ്യാപനത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തി നടത്തിവരുന്നു.  കാര്‍ഷി ഗവേഷണ സ്ഥാപനങ്ങളുമായി നിരന്തരം ബന്ധപ്പെടുകയും നേടുന്ന അറിവുകള്‍ പ്രായോഗികമാക്കുകയും മറ്റളളവര്‍ക്ക് പകര്‍ന്ന് നല്‍കുന്നതിനും ശ്രീമതി.രജനി ജയദേവ്  ബദ്ധശ്രദ്ധ ചെലുത്തുന്നുണ്ട്.  ഹൈ-ടെക് കൃഷി, പ്രിസിഷന്‍ ഫാമിംഗ്, റെയിന്‍ ഷെല്‍ട്ടര്‍ എന്നിവ മാതൃകാപരമായി ചെയ്തുവരുന്നുണ്ട്. അമ്പതിനായിരം രൂപയും, സ്വര്‍ണ്ണ മെഡലും, പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.

Thursday,August 11, 2016 0 comments

Please login to comment !!