info@krishi.info1800-425-1661
Welcome Guest
Back

കൃഷിവിജ്ഞാന്‍ അവാര്‍ഡ്

Posted ByAdministrator

മികച്ച  കൃഷി ശാസ്ത്രജ്ഞന് നല്കുന്ന അവാര്‍ഡാണ് കൃഷി വിജ്ഞാന്‍. ഇതിനായി ഡോ.കെ.പി.സുധീര്‍,  അസ്സോസിയേറ്റ് പ്രൊഫസര്‍ & പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍, സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്നോളജി,  KCAET, തവനൂര്‍ -നെ തെരഞ്ഞെടുത്തു. ഭക്ഷ്യസംസ്കരണ പാക്കേജിംഗ് ടെക്നോളജി മേഖലയില്‍ കര്‍ഷകര്‍ക്കും വ്യവസായസംരഭകര്‍ക്കും പരിശീലനം നല്‍കുകയും ശില്പശാല സംഘടിപ്പിക്കുകയും ചെയ്തുവരുന്നു.  റോട്ടറിബനാനാ,സ്ലൈസര്‍, ഇളംചക്കയുടെ കാനിംഗ്, സുഗന്ധവിളകള്‍ക്കായുളള HACCP പ്രോട്ടോകോള്‍ വികസനം, റാഗി, ഞവരനെല്ല്, നേന്ത്രപഴം എന്നിവ ഉപയോഗിച്ചുളള നാടന്‍ഭക്ഷണം,/നൂ‍ഡില്‍സ്, സ്പ്രെഡ്രൈഡ് വേ മെലണ്‍ ജ്യൂസ് പൌഡര്‍, മൈക്രോ എന്‍ക്യാപ്സുലേറ്റഡ്,കോകം ജ്യൂസ് പൌഡര്‍, ഇളം ചക്കയുടെ റിട്ടോര്‍ട്ട് പൌച്ച് പാക്കേജിംഗ് ടെക്നോളജി, ഇടത്തരം ഈര്‍പ്പമുളള ചക്ക, വാഴപ്പഴം മുതലായവയുടെ ഉല്‍പ്പാദനത്തിനുളള സാങ്കേതി വിദ്യകള്‍ എന്നിവ ഇദ്ദേഹം വികസിപ്പിച്ചെടുക്കുകുയം ഈ മേഖലകളിലെ വിവിധ വ്യാവസായിക സംരഭകര്‍ അവ ഉപയോഗപ്പെടുത്തുകയുംചെയ്യന്നുണ്ട്.   ബിരുദ ബിരുദാനന്തര വിദ്യാഭ്യാസ മേഖലയില്‍ അദ്ധ്യാപക ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിവരുന്നു. ഇരുപത്തി അയ്യായിരം രൂപയും, സ്വര്‍ണ്ണ മെഡലും, പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.

Thursday,August 11, 2016 0 comments

Please login to comment !!