info@krishi.info1800-425-1661
Welcome Guest
Back

പഞ്ചഗവ്യം

Posted ByJosena Jose, Agricultural Officer DCB Kannur

പശുവിന്‍റെ ചാണകവും മൂത്രവും പാലും തൈരും നെയ്യും ഉചിതമായ അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തിയാല്‍ പ്രസ്തുത മിശ്രിതത്തിന് അത്ഭുതാവഹമായ ഫലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്. വിളകളുടെ വളര്‍ച്ച കൂട്ടി വിളവുവര്‍ദ്ധിപ്പിക്കുന്ന ഒരു ജൈവഹോര്‍മോണ്‍ എന്നതിനുപുറമേ നീരുറ്റി കുടിക്കുന്ന കീടങ്ങളെ നിയന്ത്രിച്ച് കീടരോഗ പ്രതിരോധശേഷി കൈവരിക്കുന്നതിനും അത്യുത്തമമാണ് പഞ്ചഗവ്യം.

പച്ചചാണകം                        - 7 കിലോ

ഗോമൂത്രം                            - 10 ലിറ്റര്‍

പാല്‍                                -  3 ലിറ്റര്‍

നെയ്യ്                                - 1 കിലോഗ്രാം

തൈര്                              - 2 ലിറ്റര്‍

പാളയന്‍കോടന്‍ പഴം             - 12 എണ്ണം

വെള്ളം                                       - 10

ഇവയ്ക്കു പുറമേ ഗുണമേന്മകൂട്ടുവാനായി 3 കി. ഗ്രാം ശര്‍ക്കര 3 ലിറ്റര്‍ കരിക്കുവെള്ളം എന്നിവയും ചേര്‍ക്കാവുന്നതാണ്.  പച്ചചാണകവും നെയ്യും നന്നായി യോജിപ്പിച്ച് 3 ദിവസം വയ്ക്കുക. ഇതിലേക്ക് ഗോമൂത്രവും, വെള്ളവും ചേര്‍ത്ത് 15 ദിവസം വയ്ക്കുക. രാവിലെയും വൈകിട്ടും ദിവസവും ഇളക്കി കൊടുക്കേണ്ടതാണ്. 15 ദിവസത്തിനുശേഷം മറ്റുചേരുവകള്‍ ചേര്‍ത്ത് യോജിപ്പിക്കുക. 30 ദിവസത്തിനുശേഷം പഞ്ചഗവ്യം തയ്യാറായിരിക്കും. തയ്യാര്‍ ചെയ്യുന്ന പാത്രം തണലില്‍ നന്നായി മൂടിവയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. 3 മില്ലി ലിറ്റര്‍ പഞ്ചഗവ്യം ഒരു ലിറ്റര്‍ വെള്ളത്തില്‍ യോജിപ്പിച്ച് ചെടികളില്‍ തളിയ്ക്കാവുന്നതാണ്. തുള്ളി നന സംവിധാനത്തില്‍ ഒരു ഹെക്ടറിന് 50 ലിറ്റര്‍ എന്ന തോതില്‍ വെള്ളത്തില്‍ കലര്‍ത്താം.

Monday,February 08, 2016 0 comments

Please login to comment !!