info@krishi.info1800-425-1661
Welcome Guest

Useful Links

‘കതിര്’; കാർഷിക ക്ലബ്ബിന്റെ ഔദ്യോഗിക ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു · ലോഗോ മത്സരത്തിൽ കണ്ണൂർ അണിയാരം കാടാങ്കുനി യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ധ്യാൻ കൃഷ്ണ കെ. വിജയി

Last updated on Oct 29th, 2026 at 07:57 PM .    

തിരുവനന്തപുരം: വിദ്യാർത്ഥികളെ കൃഷിയുമായി കൂടുതൽ അടുപ്പിക്കുകയും കാർഷിക അറിവും സംസ്കാരവും പുതുതലമുറയിലേക്ക് പകരുകയും ലക്ഷ്യമിട്ട് കൃഷിവകുപ്പ് ആവിഷ്കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘കതിര്’ കാർഷിക ക്ലബ്ബിന്റെ ഔദ്യോഗിക ലോഗോ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ്, വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ, മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറി എൻ.എസ്.കെ. ഉമേഷ് ഐ.എ.എസ്., കൃഷിവകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ, കൃഷി അഡിഷണൽ ഡയറക്ടർ രജനി മുരളീധരൻ തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ‘കതിര്’ കാർഷിക ക്ലബ് പദ്ധതിയുടെ പ്രചാരണാർഥം സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിദ്യാർത്ഥികളിൽനിന്ന് ക്ഷണിച്ച ലോഗോ ഡിസൈനുകളിൽനിന്നാണ് ഔദ്യോഗിക ലോഗോ തിരഞ്ഞെടുത്തത്. ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ നടത്തിയ വിധിനിർണയത്തിലൂടെ കണ്ണൂർ അണിയാരം കാടാങ്കുനി യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ധ്യാൻ കൃഷ്ണ കെ. വിജയിയായി. വിജയിക്ക് പ്രഖ്യാപിച്ച 10,000 രൂപയുടെ ക്യാഷ് അവാർഡ് ‘കതിര്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ കൈമാറും.

Attachments