info@krishi.info1800-425-1661
Welcome Guest

Useful Links

ഒരുലക്ഷം യുവജനങ്ങൾക്കുള്ള തൊഴിൽദാന പദ്ധതി: AIMS പോർട്ടൽ രജിസ്ട്രേഷൻ ഒക്ടോബർ 31-നകം പൂർത്തിയാക്കണം

Last updated on Oct 15th, 2026 at 05:50 PM .    

തിരുവനന്തപുരം: കാർഷിക മേഖലയിലെ ഒരുലക്ഷം യുവജനങ്ങൾക്ക് തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന പ്രത്യേക തൊഴിൽദാന പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവർക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനായി AIMS പോർട്ടലിലെ രജിസ്ട്രേഷൻ നടപടികൾ ഒക്ടോബർ 31-നകം പൂർത്തിയാക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ രജിസ്റ്റർ ചെയ്യാത്ത അംഗങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ കാലതാമസം നേരിടാൻ സാധ്യതയുള്ളതിനാൽ എല്ലാ അംഗങ്ങളും അടിയന്തരമായി രജിസ്ട്രേഷൻ ഉറപ്പാക്കണമെന്ന് കൃഷി ഡയറക്ടർ അറിയിച്ചു. പദ്ധതിയിൽ അംഗങ്ങളായിട്ടു കൃഷിവകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ AIMS-ൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്ത പദ്ധതി അംഗങ്ങൾ ഒക്ടോബർ 31-നകം ആവശ്യമായ തിരിച്ചറിയൽ രേഖയും OTP ലഭിക്കുന്നതിനുള്ള മൊബൈൽ നമ്പറും സഹിതം ബന്ധപ്പെട്ട കൃഷിഭവനുമായി ബന്ധപ്പെട്ടു രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്