info@krishi.info1800-425-1661
സ്വാഗതം Guest

സസ്യ സംരക്ഷണം

ലക്ഷണങ്ങൾ

  • "ഫില്ലോഡി” എന്ന ഇല­കൾ ചെറു­താ­വുന്ന അവസ്ഥ കുരു­മു­ള­കിലെ ഒരു പ്രധാന ക്രമ­ക്കേ­ടാ­ണ്‌. മൈക്രോ­പ്ളാ­സ്മ­യാണ്‌ രോഗ­മു­ണ്ടാ­ക്കുന്നത്‌. രോഗ­ബാ­ധ­യേറ്റ കുരു­മു­ളക്‌ വള്ളി­ക­ളിൽ ഇല­കൾ മഞ്ഞച്ച്‌, മുര­ടിച്ച്‌ പിരി­ഞ്ഞി­രി­ക്കു­കയും ഇട­മു­ട്ടു­ക­ളുടെ നീളം കുറ­വാ­യി­രി­ക്കു­കയും ചെയ്യും
  • അടുത്ത കാലത്തായി വയനാട്ടില്‍ വ്യാപകമായി കണ്ടുവരുന്ന മൈക്കോപ്ലാസ്മ രോഗമാണിത്
  • പുതുതായി വരുന്ന ഇലകള്‍ മഞ്ഞളിക്കുകയും കട്ടിയാവുകയും കുരുടിക്കുകയും ചെയ്യുന്നു
  • തുടര്‍ന്ന് വരുന്ന ഇലകള്‍ മഞ്ഞളിച്ച് വലുപ്പം കുറഞ്ഞ് വികൃതമാവുന്നു. രോഗം മൂര്‍ച്ഛിച്ച അവസ്ഥയില്‍ പൂക്കളും തിരികളും ഉണ്ടാകുന്നില്ല
  • ഫില്ലോഡിയില്‍ തിരിയുടെ ഞെട്ട് നീളം വച്ച് പൂക്കള്‍ മണികളാകാതെ ഇലകളായി രൂപാന്തരപ്പെടുന്നു
  • വള്ളികള്‍ മഞ്ഞളിച്ചു കുരുടിക്കുന്നു

നിയന്ത്രണമാർഗങ്ങൾ

  • രോഗബാധ കൂടുതലുള്ള വള്ളികള്‍ വേരോടു കൂടി പിഴുതുമാറ്റി തീയിട്ടു നശിപ്പിക്കണം.
  • രോഗബാധയുള്ള തോട്ടങ്ങളില്‍ നിന്നുള്ള നടീല്‍ വസ്തുക്കള്‍ ഉപയോഗിക്കുവാന്‍ പാടില്ല.
  • രോഗവ്യാപനം നടത്തുന്ന കീടങ്ങളെ തടയുന്നതിനായി ഡൈമെത്തോയേറ്റ് എന്ന കീടനാശിനി 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക 
  • കൂടുതൽ നിയന്ത്രണമാർഗങ്ങൾക്കായി 1800 425 1661 എന്ന ടോൾഫ്രീ നമ്പറിലേയ്ക്ക് വിളിക്കുക