ഇളം പച്ച്‌നിറത്തിലുള്ള ശരീരവും ഓറഞ്ച് നിറത്തിലുള്ള ശിരസ്സും ഉള്ള പുഴു ബീഡിപോലെയുള്ള കൂട്ടിനുള്ളില്‍ കാണുന്നു.
നെല്ലോലകള്‍ മുറിച്ചു കുഴലുകള്‍ ഉണ്ടാക്കി അവയിലിരുന്നു പുഴുക്കള്‍ ഇലകള്‍ തിന്നുനശിപ്പിക്കുന്നു. കുഴലുകള്‍ വയലിലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുതും കാണാം.
ആക്രമണം സ്ഥിരമായി കാണുന്ന സ്ഥലങ്ങളില്‍ പ്രതിരോധശേഷിയുള്ള ഇനമായ ഭാഗ്യ നടുക.
വയലിലെവെള്ളം രണ്ടു ദിവസത്തേക്ക് വറ്റിക്കുക.
50 കി. ഗ്രാം അറക്കപ്പൊടിയില്‍ 1 ലിറ്റര്‍ വേപ്പെണ്ണ ചേര്‍ത്ത് പാടത്ത് വിതറാം (1 ഏക്കറിന്)
ആക്രമണം രൂക്ഷമാണെങ്കില്‍ കീടനാശിനി തളിക്കുക.