info@krishi.info1800-425-1661
Welcome Guest

Symptoms

പച്ചനിറത്തിലുള്ള പുഴുക്കള്‍ ഇലചുരുട്ടുകയും അവയുടെ ഹരിതഭാഗം തിന്നുകയും ചെയ്യുന്നു..

ഇങ്ങനെ ചുരുട്ടിയ ഇലകള്‍ കാലക്രമേണ വെള്ളനിറമായി ഉണങ്ങുന്നു.

Management

പാടശേഖരത്ത്  തണലും അമിതമായ ജൈട്രജന്‍ വളപ്രയോഗവും ഒഴിവാക്കുക.

ശലഭങ്ങളെ ആകര്‍ഷിച്ചു നശിപ്പിക്കാന്‍ വിളക്കുകെണി ഉപയോഗിക്കുക.

മുള്ളുള്ള കമ്പ്   ഉപയോഗിച്ച് ചുരുണ്ട  ഇലകള്‍ നിവര്‍ത്തുക.

ആക്രമണം രൂക്ഷമാകുന്ന  അവസരത്തില്‍ ക്വിനാല്‍ഫോസ്  25% Ec 1.5l/ha, ക്ലോര്‍പൈരിഫോസ്  20%Ec (1.87l/ha) ,ഫിപ്രോനില്‍ 5%Sc 1.5l/ha)

കാര്‍ബാറില്‍ 85%WP (588g/ha) എന്നിവയില്‍ ഏതെങ്കിലും ഒരു കീടനാശിനി തളിക്കുക.

പറിച്ചുനട്ട്  20  ദിവസം മുതല്‍ ട്രൈക്കൊഗ്രാമ കീലോണിസ്  (ടൈക്കോ കാര്‍ഡുകള്‍)  5 കാര്‍ഡ് / ഹെക്ടര്‍ എന്ന നിരക്കില്‍ 10 ദിവസം ഇടവിട്ട്  ആറുതവണ സ്ഥാപിക്കുക.