നെല്ലിന്റെ വളര്‍ച്ചയുടെ പ്രാരംഭഘട്ടത്തിലാണു കീടബാധയെങ്കില്‍ നടുനാമ്പു മഞ്ഞളിച്ചു ഉണങ്ങിപ്പോകുന്നു.. (നടുനാമ്പുവാട്ടം )
കതിരുവന്നതിന് ശേഷമാണെങ്കില്‍ കതിര്‍ ഉണങ്ങി വെളുത്തു പതിരായി മാറുന്നു.
ഗ്രൂപ്പടിസ്ഥാനത്തില്‍ കൃഷി ചെയ്യുമ്പോള്‍ വിളക്കുകെണി ഉപയോഗിച്ചു ശലഭങ്ങളെ ആകര്‍ഷിച്ചു നശിപ്പിക്കാവുന്നതാണ്.
ഇലപ്പരപ്പില്‍ കാണുന്ന മുട്ടക്കൂട്ടങ്ങള്‍ ശേഖരിച്ച് ചെറിയ സുക്ഷിരങ്ങളുള്ള പോളിത്തീന്‍ കവറുകളിലാക്കി അവിടവിടെ കെട്ടിത്തൂക്കുക.
ആദ്യത്തെ 10 ദിവസം രാസകീടനാശിനികള്‍ ഒഴിവാക്കിയാല്‍ മിത്ര പ്രാണികളുടെ സാന്നിദ്ധ്യം ഉറപ്പാക്കാം
പറിച്ചു നട്ട് 30 ദിവസം മുതല്‍ ട്രൈക്കൊ കാര്‍ഡുകള്‍ (ട്രൈക്കോ ഗ്രാമ ജപ്പോണിക്കം) ഉപയോഗിച്ച് തുടങ്ങാം. ഒരു ലക്ഷം പരാദങ്ങള്‍ അടങ്ങിയ 5 സി.സി. കാര്‍ഡ് 10 കഷണങ്ങളാക്കി 10 സ്ഥലത്തായി 1 ഹെക്ടറില്‍ സ്ഥാപിക്കുക. 7 - 10 ദിവസം കൂടുമ്പോള്‍ കാര്‍ഡുകള്‍ പുതുക്കി സ്ഥാപിക്കുക.
ഫെറമോണ്‍ കെണി ഉപയോഗിച്ചു ശലഭങ്ങളെ നശിപ്പിക്കാം.
കാര്‍ബോസള്‍ഫാന്‍ 6%G (16.7Kg/ha),കാര്‍ട്ടാപ്പ് ഹൈഡ്രോക്ലോറൈഡ് (25kg/ha),ക്വിനാല്ഫോസ് 5%G (5kg/ha),ഫ്ലുബെന്‍ഡാമൈഡ് 39.35%(50 ml/ha)
ഫ്ലുബെന്‍ഡാമൈഡ് 20%WG (125g/ha),ഇമിഡാക്ലോര്പിഡ് 17.8%SL (125ml/ha),എന്നിവയില്‍ ഏതെങ്കിലും ഒരു കീടനാശിനി തളിക്കുക.
കതിരിടാറായ നെല്‍പാടത്തുള്ള മരുന്നുതളി രാവിലെ 9-ന് മുന്‍പോ വൈകിട്ട് നാലിനുശേഷമോ വേണം ചെയ്യാന്‍.