ഏറ്റവും പുറമെയുള്ള ഓലകള്‍ വാടി ഉണങ്ങി താഴെ വീഴാതെ തെങ്ങിന്‍റെ മണ്ടയില്‍ തന്നെ തൂങ്ങികിടക്കുന്നു.
തെങ്ങിന്‍റെ കടഭാഗം അഴുകി 1 .1.5 മീറ്റര്‍ ഉയരം വരെ തടിയില്‍ വിള്ളലുകള്‍ ഉണ്ടാവുകയും അതില്‍ നിന്ന് ചുവപ്പ് കലര്‍ന്ന തവിട്ടു നിറത്തില്‍ കട്ടിയുള്ള ദ്രാവകം ഒളിച്ചിറരങ്ങുകയും ചെയ്യുന്നു.
തടിയിലെ പുറം തൊലി പാളികളായി ഇളകിപ്പോകുന്നു.
ഉണങ്ങി നശിച്ച തടിയില്‍ കടും തവിട്ടു നിറത്തില്ലുളള കൂണിന്‍റെ വളര്‍ച്ച കാണുന്നു.
നിയന്ത്രണ മാർഗങ്ങൾ
രോഗം വന്ന് ഉണങ്ങിയ തെങ്ങുകളും രോഗതീവ്രത കൂടുതലായിട്ടുളള തെങ്ങുകുളും വേരോട് കൂടി മുറിച്ചു മാറ്റി തീയിട്ടു നശിപ്പിക്കണം. തുടര്‍ന്ന് കുഴിയില്‍ 1 % ബോര്‍ഡോ മിശ്രിതം ഒഴിച്ചു അണുനശീകരണം നടത്തണം
രോഗം ബാധിച്ച തെങ്ങിനെ രോഗമില്ലാത്ത തെങ്ങുകളില്‍ നിന്ന്‍ ഒറ്റപ്പെടുത്തിയ ശേഷം ചികിത്സിക്കുക. രോഗം ബാധിച്ച തെങ്ങിന്‍റെ ചുവട്ടില്‍ നിന്നും 1 .5 മീറ്റര്‍ വിട്ട് ഒരുമീറ്റര്‍ ആഴത്തിലും 5 0 സെ.മീ. വീതിയിലും ചാലെടുക്കുക.
തുടര്‍ന്ന് തടം നനച്ച ശേഷം 1 % ബോര്‍ഡോ മിശ്രിതം തെങ്ങ് ഒന്നിന് 30 - 40 ലിറ്റര്‍ എന്ന കണക്കില്‍ തടത്തില്‍ ഒഴിച്ചു കൊടുക്കണം
തെങ്ങ്ഒന്നിന് 50 കിലോഗ്രാം ജൈവ വളവും ശുദ്ധമായ വേപ്പിന്‍പിണ്ണാ ക്കും (4 – 5 കിലോ വീതം ) തടത്തില്‍ ചേര്‍ക്കുക
രാസവളത്തിന്റെ തോത് ശുപാര്‍ശ ചെയ്തിരിക്കുന്നു അളവിന്റെ നാലില്‍ ഒന്നായി കുറയ്ക്കണം .
രോഗം ബാധിച്ച തോട്ടങ്ങളില്‍ പയറുവര്‍ഗ്ഗചെടികള്‍ തെങ്ങിന്‍റെ തടങ്ങളിലും, ചുറ്റും വളര്ത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം
കൂടുതല്‍ നിയന്ത്രണ മാര്‍ഗങ്ങള്‍ക്കായി 1800 425 1661 എന്ന ടോള്‍ഫ്രീ നമ്പരിലേയ്ക്ക് വിളിക്കുക