നാമ്പോലയ്ക്കു ചുറ്റുമുള്ള 2 – 3 ഓലകള്‍ വാടി മഞ്ഞളിച്ചു തൂങ്ങിക്കിടക്കുന്നു
നാമ്പോലയില്‍ ഇളം തവിട്ടു നിറത്തിലുള്ള നനഞ്ഞ പാടുകള്‍ പ്രത്യക്ഷപ്പെടുന്നു
നാമ്പോലയില്‍ പാടുകള്‍ ബാധിച്ച ഭാഗങ്ങള്‍ അഴുകുന്നതോടെ അവ വാടി ഉണങ്ങി ഒടിയുന്നു . കുരലിന്‍റെ ഉള്‍വശം ചീഞ്ഞ് ഒടിയുന്നു .
അഴുകിയ ഭാഗങ്ങളിലും മണ്ടയിലും അസഹ്യമായ ദുര്‍ഗന്ധം ഉണ്ടാകും
അടിഭാഗത്തെ ഓലകള്‍ മാത്രം അവശേഷിച്ച് വളര്‍ച്ച നിലച്ച് തെങ്ങ് നശിക്കുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
രോഗബാധയുള്ള തോട്ടങ്ങളില്‍ തെങ്ങിന്‍റെ നാമ്പോല ഒടിഞ്ഞു തൂങ്ങുമ്പോള്‍ തന്നെ ചീഞ്ഞ ഭാഗം ചെത്തി മാറ്റി തീയിട്ടു നശിപ്പിക്കണം .
മുറിപ്പാടിലും അതിനു ചുറ്റും ബ്ലീച്ചിംഗ് പൌഡര്‍ ലായനി ഉപയോഗിച്ച് വൃത്തി യാക്കിയശേഷം ബോര്‍ഡോ കുഴമ്പ് പുരട്ടുകയും ബക്കറ്റോ, ചട്ടിയോ, പ്ലാസ്റ്റിക് കവറോ വാഴയിലയോ കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കുകയും വേണം.
രോഗം ബാധിച്ച തെങ്ങിലും ചുറ്റുമുള്ള തെങ്ങുകളിലും 1 % വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിയ്ക്കുകയും ഇലക്കവിളുകളില്‍ ഒഴിക്കുകയും ചെയ്യണം.
കൊമ്പന്‍ചെല്ലി, ചെമ്പന്‍ ചെല്ലി എന്നിവയ്ക്കെതിരെയുള്ള നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
കൂടുതല്‍ നിയന്ത്രണ മാര്‍ഗങ്ങള്‍ക്കായി 1800 425 1661 എന്ന ടോള്‍ഫ്രീ നമ്പരിലേയ്ക്ക് വിളിക്കുക